വായിക്കാൻ കൊള്ളാവുന്ന ഒരു കഥ വേണമെങ്കിൽ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറിൽ കേറി ഒരു നിപ്പനടിക്കുന്ന മട്ടിൽ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്ക്കോളൂ. നാടൻ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓർമകളിൽ കൂടെ കൊണ്ടുനടക്കാൻ കപ്പിത്താന്റെ ഭാര്യയെ ഞങ്ങൾക്കു തന്ന കഥയുടെ രാജകുമാരൻ ബിപിൻ ചന്ദ്രന് ഒരുമ്മ. – ബെന്യാമിൻ
അകത്ത് കുറേ റഫറൻസുകൾ, തമാശകൾ, എളുപ്പം വിശ്വസിക്കാനാവുന്ന ഫാന്റസി. ചെറുനോവലിന്റെ സുഖംവെടിയാതെ സിനിമാറ്റിക്ക് നരേഷൻ. ഒറ്റയിരിപ്പിന് വായിക്കാനാവും. ഇഷ്ടപ്പെട്ടു.
ഈ സിനിമാറ്റിക് നോവൽ എന്ന് പറയുന്ന സാധനമുണ്ടല്ലോ.. ആ വാക്ക് ഇപ്പോ വലിയ രീതിയിൽ വൈറലുമാണ്.. ആ പറഞ്ഞ സിനിമാറ്റിക് നോവലാണ് ദാ ഇത്.. ബിപിൻ ചന്ദ്രൻ എഴുതിയ കപ്പിത്തന്റെ ഭാര്യ..
ഒരു നല്ല സിനിമ കണ്ടിറങ്ങി കഴിയുമ്പോൾ നമുക്കു കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.. അതെ സുഖമാണ് ഈ ബുക്കു വായിച്ച് കഴിഞ്ഞാൽ നമുക്കു കിട്ടുക.. ഇതിൽ ജീവിതത്തിലെ എല്ലാമുണ്ട്.. പ്രണയം, വിരഹം, ദുഃഖം, സന്തോഷം, സൗഹൃദം, പ്രതീക്ഷ, പക അങ്ങനെ എല്ലാം..
താഴെ വെക്കാതെ ഒറ്റയിരിപ്പിനങ്ങു വായിച്ചു തീർത്തേക്കണം.. എന്നാലേ ആ ഫീൽ ശരിക്കും കിട്ടുകയുള്ളു എന്നാണ് എന്റെ ഒരിത്.. . . . 📚Book - കപ്പിത്താന്റെ ഭാര്യ ✒️Writer- ബിപിൻ ചന്ദ്രൻ 📜Publisher- മാതൃഭൂമി ബുക്സ് 🖌️ വര - കെ പി മുരളീധരൻ
ബിപിൻ ചന്ദ്രന്റെ ആദ്യ നോവൽ. ബെസ്ററ് ആക്ടർ,1983, പാവാട എന്നീ സിനിമകളുടെ തിരക്കഥയും സംഭാഷണവും രചിച്ച വ്യക്തിയാണ് ഇദ്ദേഹം.. ഇത് കൂടാതെ മറ്റനേകം സിനിമകളുടെയും ഭാഗമാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .
അദ്ദേഹത്തിന്റെ സിനിമാ കമ്പം നോവലിൽ ഉടനീളം വ്യക്തമാണ് .
കപ്പിത്താന്റെ ഭാര്യ എന്ന പുസ്തകത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്കാണ് പ്രാധാന്യം കൂടുതൽ.... റോസിലിയാന്റിയും ആനിയമ്മയും.
റോസിലിയാന്റിയുടെ ഭർത്താവ് കപ്പലിലെ ക്യാപ്റ്റൻ ആയിരുന്നു. അദ്ദേഹത്തെ കാണാതായിട്ട് വർഷങ്ങളായി. അയാളെയും കാത്തിരിക്കുന്ന റോസിലിയാന്റിയുടെ കഥ പറയുന്ന നോവൽ തോമസ് കുട്ടിയുടേം ആനിയമ്മയുടേം പ്രണയവും വിരഹവും കൂടി പറയുന്നു .
സമൂഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാതെ കെട്ടിയോനില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന റോസിലിയാന്റിയോട് നമുക്ക് ബഹുമാനവും ഇഷ്ടവുമൊക്കെ തോന്നും
..................................................... നമ്മുടെയെല്ലാം ജീവിതത്തെ കടലിനോട് ഉപമിക്കുന്നുണ്ട് ഇവിടെ.
""തിരകളിങ്ങനെ വന്നോണ്ടിരിക്കും. ഒരു കൂറ്റൻ തിര വന്നു പോകുമ്പോ നമ്മൾ രക്ഷപെട്ടന്നോർത്തു സമാധാനിക്കും, എന്നാൽ ഓർക്കാപുറത്തു അതിലും വല്യ തിരകൾ വരും. പക്ഷെ പേടിക്കരുത്, പേടിച്ചാൽ തീർന്നു. ഒരിക്കലും….. നമ്മുടെ മരണം വരെയും പ്രതീക്ഷ കൈവെടിയരുത്.""
'വരും. വരാതിരിക്കില്ല. കാത്തിരിപ്പിനോളം വലിയ പ്രാര്ഥനയില്ല'. ഒരുപക്ഷെ മലയാളി ഹൃദയങ്ങൾ ഏറ്റെടുത്ത ഈ വരികളാവും. കപ്പിത്താന്റെ ഭാര്യ എന്ന ഈ ചെറു കഥയുടെ ആത്മാവ്. ജീവിതത്തിന്റെ കപ്പൽ യാത്രയ്ക്കിടയിൽ വെച്ച് തങ്ങളുടെ പുരുഷന്മാരെ നഷ്ട്ടപെട്ടു പോയ രണ്ടു സ്ത്രീകളുടെ കാത്തിരിപ്പിന്റെ കഥ അത്രമേൽ ഹൃദ്യമായും മനോഹരമായുമാണ് എഴുത്തുകാരൻ വിവരിക്കുന്നത്. തനി നാടൻ ഭാഷയിൽ പോകുന്ന ഈ ചെറിയ നോവൽ ഒറ്റ ഇരുപ്പിൽ തന്നെ ആരും വായിച്ചു തീർക്കും. നോവലിനു ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് ഇനി ഒരിക്കലും തിരികെ വരില്ലെന്ന് തോന്നുന്നവർ മടങ്ങി വരുമ്പോൾ "ഏത് സാധാരണക്കാരന്റെയും ജീവിതത്തിനകത്ത് ഒരു കഥയ്ക്കോ ഒരു സിനിമയ്ക്കോ ഒക്കെയുള്ള മിനിമം മരുന്ന് കിടപ്പുണ്ടാകും" എന്ന് എഴുത്തുകാരൻ ഇടയ്ക്ക് പറയുന്ന കാര്യത്തിന്റെ അർഥം വായിച്ചു അവസാനിപ്പിക്കുന്ന ആർക്കും പിടി കിട്ടും.ആമുഖത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പറയുന്ന പോലെ ഓർമ്മകളിൽ കൂടെ കൊണ്ട് നടക്കാൻ പറ്റിയ ഒരു കഥ.
ബിപിൻ ചന്ദ്രന്റെ “കപ്പിത്താന്റെ ഭാര്യ” വളരെ വ്യത്യസ്തമായ നോവലായിട്ടാണ് അനുഭവപ്പെട്ടത്. പ്രതീക്ഷയാണ് ഈ നോവലിനെ മുന്നോട്ടു നയിക്കുന്നത്. ഒരു കപ്പലിന്റെ നാവികനായി ലോകം ചുറ്റിയ ക്യാപ്റ്റൻ ജോൺ ഫെർണാണ്ടസ്. അദ്ദേഹത്തിന്റെ തിരോധാനം തകിടം മറിക്കുന്ന കുടുംബാന്തരീക്ഷം. അദ്ദേഹത്തിന്റെ ഭാര്യ റോസി ഒഴികെ എല്ലാവരും അയാൾ മരിച്ചെന്ന് തീറെഴുതി. ഈ സ്ത്രീയെ പരിചരിക്കുവാനായി ആനിയമ്മ എന്ന യുവതി എത്തുന്നു. അവളുടെ കാമുകനാണ് തോമസുകുട്ടി. തോമസുകുട്ടിയുമായി അപ്രതീക്ഷിയമായുണ്ടാകുന്ന ഒരു സംഘർഷത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത് കൊല്ലപ്പെടുന്നതോടെ തോമസുകുട്ടി കൊലപാതകി ആകുന്നു. പോലീസുകാരിൽ നിന്നും രക്ഷപെടുവാനായി തോമസുകുട്ടി മുക്കുവൻമാർക്കിടയിൽ ഒളിച്ചു പാർക്കുന്നു. മുക്കുവൻമാരോടൊപ്പം മീൻ പിടിക്കുവാൻ കടലിൽപോയ തോമസുകുട്ടി ഉൾപ്പെടുന്ന സംഘം കടൽഘോഭത്തിൽ ദിക്ക് തെറ്റി മാലിദ്വീപിൽ എത്തിച്ചേരുന്നു. അവിടുത്തെ പോലീസുകാർ അവനെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കാലങ്ങൾ തടവിൽ പാർപ്പിക്കുന്നു. അങ്ങനെ കടലിൽ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയതമന്മാരെ തേടി രണ്ട് ഭാര്യമാർ ഹൃദയവ്യഥയോടെ കാത്തിരുന്നു. ആ നാട്ടിൽ പ്രദർശിപ്പിക്കപ്പെട്ട ടൈറ്റാനിക് എന്ന സിനിമയിലെ രംഗങ്ങൾ ഈ സ്ത്രീകൾ കാണുന്നു. ഇതിലെ കഥാപാത്രങ്ങളിലൂടെ ഈ സ്ത്രീകൾ തങ്ങളുടെ ജീവിതങ്ങളെയാണ് കണ്ടത്. സിനിമ കണ്ട് കരഞ്ഞുതളർന്നു തിരിഞ്ഞുനടന്ന ഈ സ്ത്രീകൾ കാണുന്നത് കടലിൽ നഷ്ടപ്പെട്ട തങ്ങളുടെ പ്രിയതമന്മാരെയാണ്. ഏറ്റവും ശ്രദ്ധേയം ഇത് കണ്ട് നിന്ന വികാരിയച്ചന്റെ വാക്കുകളാണ്. അദ്ദേഹം പറയുന്നു, ഞാൻ ഇനി പ്രതീക്ഷകളെകുറിച്ച് പ്രസംഗിക്കുമ്പോൾ ഉദാഹരണമായി പറയുന്നത് ഈ സ്ത്രീയുടെ ജീവിതമായിരിക്കും. ഈ നോവൽ വായിക്കുന്നവർക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല. നല്ലൊരു വായനാനുഭവം സമ്മാനിച്ച ബിപിൻ ചന്ദ്രന് നന്ദി.
ലളിതമായ ഭാഷ.. മനോഹരമായ തീം. പിടിച്ചിരുത്തുന്ന കഥ. ഒറ്റയടിക്ക് വായിച്ച് തീർന്നു പക്ഷെ, ചിലപ്പോഴൊക്കെ വായനക്കാരനെ പെരുവഴിയിൽ നിർത്തി കഥാകാരൻ പുതിയ ഉപകഥ തുടങ്ങും! നൂറിൽ താഴെ പേജുള്ള പുസ്തകത്തിനു 150രൂപ ഒരു അധികവിലയായി തോന്നി!
ഒരു സാധാരണ നാട്ടിൻപുറത്തുകാരനായ തോമസുകുട്ടിയുടെ സംഭവബഹുലമായ ജീവിത കഥ പറയുന്ന നോവൽ. കോട്ടയം ഭാഷാശൈലി കൊണ്ട് വേറിട്ട് നിൽകുന്ന കഥ പറച്ചിൽ. കഥയിൽ ഉടനീളും ഉപയോഗിച്ചിരിക്കുന്ന ഭാഷ പ്രയോഗങ്ങൾ വായനയെ കൂടുതൽ രസകരമാക്കി. എളുപ്പത്തിൽ വായിച്ച് തീർക്കാവുന്ന വളരെ ചെറിയ നോവൽ.
The author is an acquaintance and from the same place, there are a lot of things we can relate to and the landscape where the story takes place is very familiar. So this is kinda special for me. Thank you bipinetta for this
Bipin Chandran's novel, steeped in cinematic references, starts on a humorous note with a young romance before shifting gears and evolving into a tragic, lonely love story - reminiscent of Mammootty’s film Yatra. Slightly simplistic finale but it mostly works.