അവിരാമമായ ആവർത്തനങ്ങൾ മനുഷ്യജീവിതത്തിൽ ജനിമൃതികളായി ജലാശയത്തിൽ കല്ലുതിർത്ത ഓളവളയങ്ങൾ പോലെ സംഭവിക്കുന്നു. തത്ത്വവും ചിന്തയും മനുഷ്യ പ്രജ്ഞയിൽ എത്രമാത്രം ദീപ്തി പരത്തിയാലും വേർപാടുകൾക്കു പാടാനുള്ളത് വേദനയുടെ കവിതകൾ മാത്രമാണ്, എന്നാൽ ഇവിടെ വേർപാടുതിർത്ത ഇരുളിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുമ്പോൾ ഓർമ്മകൾ ഈയാംപാറ്റകളെപോലെ ഉയർന്നു വരുന്നു. അവ അനന്തതയിലേക്ക് ചിറകു വിടർത്തുന്നു. ഒരുപാട് പഴക്കമേറാതെ തന്നെ ആ ഇരുളൊരു പ്രകാശമായി തീരുന്നു. ഏതു കൂരിരുട്ടിലും നിറനിലാവ് പൊഴിക്കുന്ന ചാന്ദ്രദീപ്തിയുള്ള അക്ഷരങ്ങളായി, കഥകളായി അവ വേർപാടിന്റെയിരുൾ കോട്ടകളെ പകുത്തറിയുന്നു…
പുസ്തകത്തിന്റെ തുടക്കം മുതൽ അവസാനം വരെ വായനക്കാരുടെ മുഖത്ത് നറുപുഞ്ചിരി തങ്ങിനിർത്തുന്ന പുസ്തകം. വലിയ സാഹിത്യ ഭാഷയോ പുസ്തകങ്ങളിൽ കാണപ്പെടുന്ന അച്ചടി ഭാഷയോ ഇല്ലാതെ ഹൃദയം കൊണ്ട് സംസാരിക്കുന്ന പുസ്തകമാണിത്. എഴുത്തുകാരിയുടെ ഓർമ്മകൾ ചിക്കിചികയുമ്പോൾ വായനക്കാരും ഗൃഹാതുരത്വത്തിന്റെ പിടിയിലാകുന്നു. ഒരാളെ ചിരിപ്പിക്കുക/ മനസ്സിൽ സന്തോഷം നൽകുക എന്നത് വളരെ ശ്രമകരമായ ഒരു പ്രവർത്തിയാണ്. ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ ഉറപ്പായും ഓർമ്മകളുടെ പിടിയിലമർന്ന് സന്തോഷിക്കും. എഴുത്തുകാരിയുടെ അച്ഛനെ പറ്റിയും കുടുംബത്തെ പറ്റിയുമുള്ള ഓർമ്മകൾ നർമ്മത്തിന്റെ ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ അവതരണ രീതിയാണ് ഈ പുസ്തകത്തിനെ മനോഹരമാക്കുന്നത്. ഈ പുസ്തകം ഉറപ്പായും നിങ്ങളുടെ കുട്ടികാലത്തിലെ ഇതേ തരത്തിലുള്ള ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും എന്നതിൽ സംശയമില്ല.
സീരിയലുകളിലൂടെ മലയാളികൾക്ക് പരിചിതയായ ഗായത്രി അരുണിന്റെ ഓർമകളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. അച്ഛനും വീട്ടുകാരും കൂട്ടുകാരും എല്ലാം ഈ കുഞ്ഞു കഥകളിൽ കഥാപാത്രങ്ങൾ ആകുഞ്ഞ്. തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ പുഞ്ചിരി നിറയ്ക്കുന്ന, കുട്ടികാലത്തിന്റെ നല്ല ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒരു പിടി കഥകൾ. വളരെ ലളിതമായ ഭാഷയിൽ നർമ്മത്തിന്റെ മേമ്പൊടി ചേർത്ത അവതരണം ഈ പുസ്തകത്തെ കൂടുതൽ മനോഹരമാക്കുന്നു.
പുസ്തകത്തിന്റെ തുടക്കം മുതൽ അവസാനം വരെ വായനക്കാരുടെ മുഖത്ത് നറുപുഞ്ചിരി തങ്ങിനിർത്തുന്ന പുസ്തകം. വലിയ സാഹിത്യ ഭാഷയോ പുസ്തകങ്ങളിൽ കാണപ്പെടുന്ന അച്ചടി ഭാഷയോ ഇല്ലാതെ ഹൃദയം കൊണ്ട് സംസാരിക്കുന്ന പുസ്തകമാണിത്. എഴുത്തുകാരിയുടെ ഓർമ്മകൾ ചിക്കിചികയുമ്പോൾ വായനക്കാരും ഗൃഹാതുരത്വത്തിന്റെ പിടിയിലാകുന്നു. ഒരാളെ ചിരിപ്പിക്കുക/ മനസ്സിൽ സന്തോഷം നൽകുക എന്നത് വളരെ ശ്രമകരമായ ഒരു പ്രവർത്തിയാണ്. ഈ പുസ്തകം വായിക്കുമ്പോൾ നിങ്ങൾ ഉറപ്പായും ഓർമ്മകളുടെ പിടിയിലമർന്ന് സന്തോഷിക്കും. എഴുത്തുകാരിയുടെ അച്ഛനെ പറ്റിയും കുടുംബത്തെ പറ്റിയുമുള്ള ഓർമ്മകൾ നർമ്മത്തിന്റെ ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ അവതരണ രീതിയാണ് ഈ പുസ്തകത്തിനെ മനോഹരമാക്കുന്നത്. ഈ പുസ്തകം ഉറപ്പായും നിങ്ങളുടെ കുട്ടികാലത്തിലെ ഇതേ തരത്തിലുള്ള ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും എന്നതിൽ സംശയമില്ല.
അഭിനേത്രിയായ ഗായത്രി, തൻ്റെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ കുറിച്ചു വെക്കുകയാണ് അച്ഛപ്പം കഥകൾ എന്ന ഈ പുസ്തകത്തിലൂടെ. ഗായത്രി ഹൃദയംകൊണ്ട് എഴുതിയ ഒരു പുസ്തകമാണിത്. വായനക്കാരന് ഗൃഹാതുരത്വം അനുഭവപ്പെടുത്തുന്ന ഒരു കൊച്ചു രചന. വ്യക്തിപരമായി വളരെ ആസ്വദിച്ചു വായിച്ച ഒരു പുസ്തകമാണ് അച്ഛപ്പം കഥകൾ.
A memoir of a daughter about her father written as simple anecdotes. I enjoyed it. Especially when I listened it in Storytel in the author's own voice.
ഞാൻ audio വഴി കേട്ടതാണ് ഈ പുസ്തകം. രണ്ടു ദിവസം മാത്രമേ എടുത്തുള്ളു. സീരിയൽ ആർട്ടിസ്റ്റ് ആയി പ്രശസ്തി നേടിയ ഗായത്രി എഴുതി ശബ്ദം നൽകിയ മനോഹരമായ ഒരു ഓർമ. അച്ചപ്പത്തിന്റെ കൂടെയുള്ള പല ഓർമകളും പാഠങ്ങളും എല്ലാം ഒരു നറുപുഞ്ചിരിയോടെ നമുക്ക് കേൾക്കാൻ പറ്റുകയുള്ളു. കേൾക്കുന്നവരെയും പല ഓർമകളിലേക്ക് കൊണ്ടു പോകുന്ന കുഞ്ഞു പുസ്തകം.
പ്രശസ്‌ത സീരിയൽ സിനിമ താരം ഗായത്രി അരുൺ അച്ഛനെ പറ്റിയുള്ള ഓർമകൾ നർമത്തിൽ ചാലിച്ച് എഴുതിയ പുസ്തകം. നല്ല രസകരം ആയി അച്ഛനെ പറ്റി അവതരിപ്പിക്കുക ആണ് ഗായത്രി അരുൺ.