തമിഴ് സംസ്കൃത സംഗീതനാടകങ്ങളിൽ നിന്ന് മലയാളത്തിൽ ഒരുകാലത്ത് വളരെ ജനപ്രിയമായിരുന്ന നാടകം ഉത്ഭവിച്ചതിനെ പറ്റിയാണ് പറഞ്ഞു തുടങ്ങുന്നത്. നാടകത്തിന്റെ വളർച്ചയ്ക്കൊപ്പം അതിൽ പ്രധാന പങ്കുവഹിച്ച കലാകാരന്മാരെയും ഓർത്തെടുക്കുന്നു. നാടകം സമൂഹത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും നാടകത്തിന് എങ്ങനെ വൃദ്ധ്യക്ഷയം സംഭവിച്ചുവെന്നും ഇതോടൊപ്പം പറയുന്നു. നാടകം സമൂഹത്തിന് സമ്മാനിച്ച വളരെയധികം അഭിനേതാക്കളും എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് ഗാനങ്ങളും ഉണ്ട്. അരങ്ങിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് തലമുറകളെ ആനന്ദിപ്പിച്ച ജനപ്രിയനാടക കലാകാരന്മാരെ മറവിയുടെ കൂരിരുട്ടില്‍നിന്ന് ഓര്‍മ്മയുടെ പൂമുഖത്തേക്കു കൊണ്ടുവരുന്നു.