സുനിൽ പരമേശ്വരൻ എഴുതിയ മഹാഭാരത സംബന്ധിയായ പുതിയ നോവലാണ് പന്ത്രണ്ടാം പകിട ഞാൻ ശകുനി.
ഗാന്ധാരത്തിൻ്റെ വീക്ഷണ കോണിൽ നിന്നാണ് നോവലിൻറെ കഥ പറയുന്നത്. ഗാന്ധാരം എങ്ങനെയാണ് ഹസ്തിനപുരിയോട് പകരം വീട്ടീയെന്നാണ് നോവൽ പറയുന്നത്. ഭാവനാസംപുഷ്ടമാണെങ്കിലും വിരസമായ ആഖ്യാനമായാണ് അനുഭവപ്പെട്ടത്. നോവലിൻറെ പുറംചട്ടയിൽ പതിമൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കിയ നോവലെന്ന് പറയുന്നുണ്ട്. വേഗത്തിൽ എഴുതിയത് കൊണ്ടാവും ഒരു പൂർണ്ണത അനുഭവപ്പെട്ടില്ല. കിലോമീറ്റർ എന്നു അളവുകോൽ ഒക്കെ പുരാണനോവലിൽ കല്ലുകടിയായിമാറി. ഈ വിഷയത്തിൽ താൽപര്യം ഉള്ളവർക്ക് വായിക്കാവുന്ന നോവലാണിത്.
24 അധ്യായങ്ങളും 288 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് Hemamambika ബുക്സാണ്.