What do you think?
Rate this book


134 pages, Paperback
First published January 1, 1976
വേദനയനുഭവിക്കുന്ന മനുഷ്യാത്മാക്കളോടുള്ള സഹാനുഭൂതിയാണ് എന്നും എന്നെ കലാസൃഷ്ടിക്കു പ്രേരിപ്പിച്ചിട്ടുള്ളത്. ഭാവനയിലിരുന്നു ചൂടുപിടിച്ച ഓർമ്മകൾക്കു ക്രമേണ ജ്വാലയും ചലനവും ചൈതന്യവും ലഭിക്കുന്നു. അവ മറ്റൊരു ജന്മം സ്വീകരിക്കുന്നു. രക്തത്തെ മുലപ്പാലാക്കി മാറ്റുന്ന പ്രകൃതിയുടെ രാസപ്രക്രിയയാണ് സത്യത്തെ കലയാക്കി മാറ്റുന്ന ഭാവനയിലും നിരന്തരം നടക്കുന്നതെന്നു തോന്നുന്നു.കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും പ്രഥമ വയലാർ അവാർഡും നേടിയ തൻ്റെ "അഗ്നിസാക്ഷി" എന്ന നോവലിൻ്റെ അനുബന്ധത്തിൽ ശ്രീമതി ലളിതാംബിക അന്തർജ്ജനം എഴുതിയ വാക്കുകളാണിവ. എഴുത്തുകാരിയുടെ കഥകൾ വായിച്ചിട്ടുള്ള ആരോടും ഇത് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ഇണക്കിളികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോട് "അരുത്!" എന്നലറിയ ആദികവിയുടെ ആർദ്രമനസ്സാണ് ഗ്രന്ഥകർത്ത്രിയുടേത്: ആ കണ്ണുനീർ അനുവാചകരിലേക്കും സംക്രമിപ്പിക്കുന്നതിൽ അവർ വിദഗ്ദ്ധയുമാണ്.