കുറ്റകൃത്യങ്ങളുടെ കാര്യകാരണബന്ധം തിരയുന്നതിലൂടെ, മനുഷ്യമനോഭാവങ്ങളുടെ ഇരുള്‍വലയങ്ങളിലേക്കു സഞ്ചരിക്കുന്ന കോമ കേവലം കുറ്റാന്വേഷണനോവല്‍ എന്ന നിലവിട്ട് നിതാന്തത തേടുന്ന രചനാശില്പം തന്നെയായിത്തീരുന്നു. രമ എന്ന കഥാപാത്രത്തിന്റെ ബന്ധപഥങ്ങളില്‍ പ്രദക്ഷിണം ചെയ്യുന്ന പോള്‍, രാഹുല്‍, വിക്ടര്‍ എന്നീ കഥാപാത്രങ്ങള്‍ക്കിടയിലെ സ്‌നേഹകാലുഷ്യങ്ങളിലൂടെ, വലിയ മനശ്ശാസ്ത്രപ്രശ്‌നങ്ങള്‍ക്കുത്തരമന്വേഷിക്കുക കൂടിയാണു നോവല്‍. അവര്‍ക്കിടയിലേക്ക് അസാധാരണനായ ഡിറ്റക്ടീവ് ജിബീരില്‍ കൂടി കടന്നുവരുമ്പോള്‍, നോവല്‍ അനുപമതലങ്ങളിലേക്കു കടന്നേറുന്നു. ക്ലാസിക് തേഡ് പേഴ്‌സണില്‍ കേന്ദ്രീകരിക്കുമ്പോഴും ഉത്തമപുരുഷനിലേക്കും ബോധധാരയിലേക്കുംവരെ ചായുന്ന ആഖ്യാനത്തിലൂടെ കോമ രചനാപരീക്ഷണപാതകള്‍ താണ്ടുന്നു. മലയാള അപസര്‍പ്പകനോവല്‍ അനന്യമായ ഉയരമാര്‍ജ്ജിക്കുകയാണ് കോമയിലൂടെ. കാമനകളുടെയും കൊടുംപാതകങ്ങളുടെയും കഠിനസങ്കീര്‍ത്തനമാകുന്ന, ലക്ഷണം തികഞ്ഞ മെഡിക്കല്‍ ത്രില്ലര്‍.
രമയുടെ ഭർത്താവായിരുന്നു പോള്‍. അവരുടെ മകനാണ് രാഹുല്‍. രമ്യയും മകനും ഭർത്താവിൽ നിന്ന് പിരിഞ്ഞാണ് താമസിക്കുന്നത്. പോളിന് അപകടം പറ്റുന്നതോടെ പുസ്തകത്തിന്റെ ഗതി മാറുന്നു. അപകടത്തിന് പിന്നിലെ ദുരൂഹത അസാധാരണനായ ഡിറ്റക്ടീവ് ജിബീരില്‍ കടന്നുവരവിന് കാരണമാകുന്നു. പിന്നീട് ഇതിനുമുമ്പ് നടന്ന രണ്ട് ദുരൂഹ മരണങ്ങൾ അവയും ഇതുമായുള്ള ബന്ധം എല്ലാം വളരെ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
അൻവർ അബ്ദുല്ല എഴുതിയ 'ദി സിറ്റി ഓഫ് എം' , 'ദി കംപാർട്മെന്റ് ' , ' ഒന്നാം സാക്ഷി സേതുരാമയ്യർ ' തുടങ്ങിയ അപസർപ്പക നോവലുകൾ വലിയ താല്പര്യത്തോടെ വാങ്ങി വായിച്ചതാണ് .. പിന്നീട് 'ഗതി' , ടൈറ്റാനിക് , റിപബ്ലിക് എന്നീ മൂന്നു പുസ്തകൾ വായനയെ നിരാശപ്പെടുത്തിയത്തിന് ശേഷം അൻവർ അബ്ദുല്ല വായനയിൽ വന്നിട്ടില്ല..എന്നാൽ ഈയിടെ ഡിസി ബുക് ഇറക്കിയ "കോമ" എന്ന അൻവർ അബ്ദുല്ലയുടെ പുതിയ അപസർപ്പക നോവൽ വായനക്കായി എടുത്തു. പതിവ് അപസർപകൻ ശിവശങ്കർ പെരുമാളിന് പകരം പുതിയ കഥാപാത്രം ഡിറ്റക്റ്റീവ് ജിബ്‌രീൽ അലി 'കോമ'യിൽ ജനിക്കുന്നു..ഷെർലക് ഹോംസിന് വാട്സൻ എന്ന പോലെ ജിബ്‌രീൽ അലി ക്കു സഹായി ആയി ഇരട്ട സഹോദരൻ ജിബ്‌രീൽ അബുവും.. പ്രമുഖ ക്രിമിനൽ വക്കീൽ അഡ്വക്കേറ്റ് പോൾ സ്വന്തം വീട്ടിൽ വെച്ചു അപകടത്തിൽ പെട്ടു തലക്ക് ക്ഷതം സംഭവിച്ചു അബോധാവസ്ഥയിൽ ആകുന്നു.. അതു ഒരു അപകടമോ അതോ പോളിനെതിരെയുള്ള വധശ്രമമോ എന്നതായിരുന്നു കഥയുടെ തുടക്കം.. ആ അന്വേഷണത്തിൽ ഒരു വലിയ കുറ്റകൃത്യത്തിന്റെ ചുരുൾ നിവരുകയാണ്.. കുറ്റാന്വേഷണത്തിന്റെ ജിജ്ഞാസ ഒക്കെ വായനക്കാരനിലേക്കു കൊണ്ടു വരാൻ ഒരു പരിധി വരെ കഥാകാരന് കഴിഞ്ഞിട്ടുണ്ട്..
വായിച്ചു കഴിഞ്ഞത്തിനു ശേഷം വിലയിരുത്തുമ്പോൾ , കഥാകാരന്റെ ആദ്യ ഡിറ്റക്റ്റീവ് നോവലുകളുടെ അത്രയും ആഖ്യാന സുന്ദരമല്ല കോമ എന്നാണ് തോന്നിയത്. എന്നു മാത്രമല്ല 100-150 പേജിൽ പറയാവുന്ന ഒരു ഉള്ളടക്കം 260-ഓളം പേജുകളിലേക്ക് വലിച്ചു നീട്ടിയ പോലെ... അതേ പോലെ ജിബ്രീലിന്റെ വിലക്ഷണ രീതികളും തുടരെയുള്ള മധുപാനവും ഒരു സെലബ്രെഷൻ രൂപത്തിൽ കഥയിലുടനീളം വായിക്കേണ്ടി വരുന്നു.. അതു എന്തോ ഒരു മോശം സന്ദേശം പോലെ തോന്നുന്നു.. ഇടക്കെപ്പോഴോ നൈരന്തര്യം നഷ്ടപ്പെടുത്തും രൂപത്തിൽ ഉള്ള ചില ആഖ്യാനങ്ങൾ, ചില വിശദീകരണങ്ങൾ, കഥയെ വെറുതെ വലിച്ചു നീട്ടുന്ന പോലെ..
എന്തായാലും ഒഴിവുദിന വായനക്ക് തിരഞ്ഞെടുക്കവുന്ന ഒരു പുസ്തകമാണ് കോമ എന്ന ഈ കുറ്റാന്വേഷണ നോവൽ..
ഫക്കീറുപ്പൂപ്പാ അവനെ വിളിച്ചു : അലി.. പടച്ചോമ്പാറ യത്തീംഖാന ഒന്നാന്തണ്ട് ജമാൽ ഫാറൂഖി വലിയുദ്ള്ളാഹി വലിയ തങ്ങൾ എന്ന തങ്ങളുപ്പൂപ്പാ അവനെ വിളിച്ചു : ജിബ്‌രീൽ
💉അപസർപ്പക സാഹിത്യത്തിലെ തന്നെ വേറിട്ടൊരു നോവൽ തന്നെയാണ് അൻവർ അബ്ദുള്ള രചിച്ച "കോമ" എന്ന നോവൽ. ഒരേസമയം ഉദ്വേഗജനകമായിരിക്കെത്തന്നെ എന്നാൽ വളരെ പതിഞ്ഞ താളത്തിൽ നീങ്ങുന്ന കഥാഗതിയാണ് ഈ നോവലിൻ്റേത്. രസികനും വ്യത്യസ്തനുമായ ഡിറ്റക്ടീവ് ജിബ്‌രീൽ തന്നെയാണ് കഥയിലെ പ്രധാന ആകർഷണം.
💉കഥയിലേക്ക് വന്നാൽ, പ്രഗൽഭവക്കീലായ അഡ്വക്കേറ്റ് പോൾ ഗ്രേഷ്യസ് കൊമ്പശ്ശേരിലിനേ ഒരു അജ്ഞാതൻ അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് ആക്രമിക്കുകയും മരണപ്പെടാതെ കോമയിലാവുകയും ചെയ്യുന്നു. ഭാര്യയുമായി വേർപ്പെട്ട് കഴിയുന്ന പോൾ ഒട്ടേറെ അഭിഭാഷകർ ജൂനിയർസായി ഉള്ള ഒരു അഭിഭാഷകനാണ്. കോമയിലായതിന് ശേഷം, അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടിയപ്പോൾ, അദ്ദേഹത്തിൻ്റെ ഭാര്യയും കുടുംബവും തുടരന്വേഷണത്തിനായി യുട്യൂബിൽ പല കേസുകളും തെളിയിച്ച് വീഡിയോ ചെയ്തിട്ടുള്ള ഡിറ്റക്ടീവ് ജിബ്രീലിനെ സമീപിക്കുന്നതോടെയാണ് കഥാഗതി മാറുന്നത്. പിന്നീടങ്ങോട്ട് പതിഞ്ഞ താളത്തിൽ നീങ്ങുന്ന ഈ നോവൽ ഞാൻ കുറച്ച് സമയമെടുത്താണ് വായിച്ചത്. നല്ലൊരു മെഡിക്കൽ ത്രില്ലറെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവൽ വ്യത്യസ്തമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല.
Adv Paul and his juniors were very happy that day as the case they were leading was decided to investigate further upon their findings. Later that day, Paul was found unconscious in his house with head injury and ended up in coma. He was living alone since he separated from his wife and son almost one and half decades ago. His ex wife and her future husband thinks, its not an accident and someone tried to kill Paul. The book then makes the reader also an investigator and trying to unfold the truth. The investigation also involves the case which Paul was leading lastly. Paul’s was an accidental fall or someone did that on purpose? What is the motive? Who was the culprit/culprits? Etc are unraveling without making the reader disappointed.
This is the first Anvar Abdullah novel I read, definitely a good thrilling novel, even though how harder I tried, didn’t get a clue about the culprit.
The writing style - It was indeed a good one, but I felt it was stretched out too much in 262 pages, could have explained well in less than 200 pages. Also, I discerned, the author was trying to create diversity with lots and lots of words which was repetitive in many places, and was boring at times.
Those who loves crime thrillers, especially investigating thriller will definitely enjoy this novel.
മികച്ച ഒരു കുറ്റാന്വേഷണ നോവൽ ആണ് കോമ. മലയാളത്തിൽ ആദ്യമായാണ് ഇതുപോലൊരു രചന എന്ന് തോന്നുന്നു.
അഡ്വക്കേറ്റ് പോൾ സ്വന്തം വീട്ടിൽ വച്ച് തല അടിച്ചു നിലത്തുവീണ് കോമ സ്റ്റേജിൽ ആവുന്നു. അതൊരു അപകടമല്ല കൊലപാതകശ്രമം ആണെന്ന് പോൾ ന്റെ ex wife ആയ രമക്ക് സംശയം തോന്നുന്നു. രമ അവരുടെ ഭാവി ഭർത്താവായ വിക്ടർന്റെ സഹായത്തോടെ സത്യം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. പക്ഷേ പോൾന്റെയും രമയുടെയും മകനായ രാഹുൽ അച്ഛനെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലാകുന്നു. മകനെ രക്ഷിക്കാൻ വേണ്ടി രമ ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ ആയ ജിബ് രീൽ ന്റെ സഹായം തേടുന്നു.
പോൾ അവസാനമായി അന്വേഷണം നടത്തിയ മാളവിക കേസുമായി ഈ അപകടത്തിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ജിബ് രീൽ അന്വേഷിക്കുന്നു. അനാഥയായ മാളവികയെ ചെറുപ്പംമുതൽ സ്പോൺസർ ചെയ്തത് പോൾ ആയിരുന്നു, അതുകൊണ്ടാണ് മാളവികയുടെ അപകടമരണം കൊലപാതകമാണോയെന്ന് പോൾ അന്വേഷിക്കാൻ കാരണം. മാളവികയുടെ സുഹൃത്തും സ്പോർട്സ് പേഴ്സനും ആയ കാർമൽ നിവേദിതയും സ്കൂട്ടർ അപകടത്തിലാണ് മരിച്ചത്. ഈ രണ്ടു മരണങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് പോൾ അന്വേഷിച്ചിരുന്നു.
ഡോക്ടർ കിരണും പോൾ വക്കീലിന്റെ അസിസ്റ്റന്റ് ആയ ശാന്തനുവും ചേർന്നാണ് മാളവികയെയും നിവേദിതയെയും കൊന്നത് എന്ന് അന്വേഷണത്തിൽ തെളിയുന്നു. ആ സത്യം പുറത്തുവരാതിരിക്കാൻ ആണ് അഡ്വക്കേറ്റ് പോൾ നെ അവർ കൊല്ലാൻ ശ്രമിച്ചത്.
തികച്ചും പുതിയ രീതിയിലുള്ള അന്വേഷണ സ്വഭാവമുള്ള നോവലാണിത്.
ഡിസി ബുക്സ് 262p, 280 rs
This entire review has been hidden because of spoilers.
Coma is an intriguing read with sufficient detailing and kindoff do justice to the genre.
But too much detailing given to a particular place in the novel is repititive and attimes boring.The novel should have ideally edited to trim the length to 180 page’s maximum.
3rd പാർട്ടി സംഭാഷങ്ങൾ കൊണ്ട് ഒരു കുറ്റകൃത്യം ..അതിനൊപ്പം മറ്റു കൃത്യങ്ങളും തെളിയിക്കുന്ന ഒരു നോവൽ .. ഇടയ്ക്കു സംഭാഷണ ദൈർഘ്യം കുറച്ചു കൂടിയോ എന്നൊരു സംശയം വന്നിരുന്നു .. എന്നാലും കഥയുടെ സ്പീഡ് ഭംഗിയായി കൊണ്ട് പോയി...