നല്ല മഴയുള്ളൊരു ജൂണ്‍ മാസം ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ ഒരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷന്‍പോലെ അങ്ങനെയൊന്ന് കണ്ടിരുന്നോ ഇല്ലയോ എന്ന സംശയം ബാക്കിയാക്കി പെട്ടെന്നത് അപ്രത്യക്ഷമാവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജൂണ്‍ മാസം ഇതേ പുഴയിലൂടെ തലയില്ലാത്ത ഒരു ശരീരം ഒഴുകിവരുന്നു. പല കാലങ്ങളില്‍ നടന്ന മരണങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയറിത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊലപാതക രഹസ്യങ്ങള്‍. ഒരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന കഥ
മഴയുള്ള ഒരു ജൂൺ മാസത്തിൽ, ഗ്രാമത്തിലെ പുഴയിലൂടെ ഒഴുകിവന്ന പുല്ലുകൾക്കിടയിൽ തങ്ങിനിൽക്കുന്ന ഒരു മനുഷ്യന്റെ തല ജെയ്സൺ കാണാനിടയായി താൻ കണ്ട കാഴചയുടെ ആഘാതത്തിൽനിന്ന് പൂർണ്ണമായും മുക്തനാവുമ്പോളേക്കും അത് അവിടെ നിന്നും അപ്രത്യക്ഷമാകുന്നു. വർഷങ്ങൾക്ക് ശേഷം, മറ്റൊരു ജൂണിൽ, തലയില്ലാത്ത ഒരു ശരീരം വീണ്ടും അതേ നദിയിൽ ഒഴുകിവരികയും, പോലീസത്തിന്റെ അന്വേഷണത്തിലേക്കു കടക്കുകയും ചെയ്യുന്നു.
ഡിസി ബുക്ക്സിന്റെ Upmarket Fiction എന്ന വിഭാഗത്തിൽ ഇറക്കിയ നോവലുകളിൽ ഒന്നാണിത്. ആകാംഷയുടെ മുൾമുനയിൽനിർത്തി വായനക്കാരെ മുന്നോട്ട് നയിക്കുന്ന സാധാരണയുള്ള ത്രില്ലർ സ്വഭാവമുള്ള നോവലുകളുടെ ഒരു രീതിയല്ല ഇതിൽ പിന്തുടരുന്നത്. പല കാലഘട്ടത്തിലായുള്ള അന്വേഷണയുദ്യോഗസ്ഥന്റെ ഡയറികുറിപ്പുകളിലൂടെയാണ് ശ്രീജേഷ് ഈ നോവലിനെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ചിട്ടയായ അന്വേഷണത്തിലൂടെ മുന്നോട്ടു പോകുംമ്പോളും കേസ് തകർന്നു വഴിമുട്ടണ്ട അവസ്ഥ വരുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന പല കേസുകൾ ഉണ്ട്, അന്വേഷണത്തെ സത്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതു അപ്രതീക്ഷിതമായ അവസരങ്ങളാണ് എന്ന് ഇതിൽ കാണാൻ കഴിയും.
മതിയായ തെളിവുകൾ ഉണ്ടായിട്ടും കുറ്റപത്രത്തിൽ പഴുതുകളുണ്ടെങ്കിൽ കുറ്റവാളികൾ എങ്ങനെ സ്വതന്ത്രരാകാമെന്ന് പല കേസുകളെ ഓർമ്മിപ്പിക്കും വിധം ഇതിലൂടെ പറഞ്ഞുവെക്കുന്നുണ്ട് . യാഥാർത്ഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്ന അന്വേഷണമാണ് ഈ നോവലിലുള്ളത്.
"Nalvar Sangathile Maranakanakk" by Sreejesh T. P. A river's secrets, a police officer's relentless hunt, and a narrative that keeps you guessing. It's a crime thriller that pulls you into its shadows. The shifting perspectives offer intrigue, though some pacing felt uneven. If you crave a Malayalam mystery with a unique narrative, this is worth a read. It's a solid thriller, though not without its quirks.
വായന📖 - 15/2022 പുസ്തകം📖 - നാൽവർ സംഘത്തിലെ മരണക്കണക്ക് രചയിതാവ്✍🏻 - ശ്രീജേഷ് ടി.പി പ്രസാധകർ📚 - ഡീ.സീ അപ്മാർക്കറ്റ് ഫിക്ഷൻ(An imprint of DC Books) തരം📖 - ത്രില്ലർ, ഡയറിക്കുറിപ്പുകൾ പതിപ്പ്📚 - 2 ഈ പതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - ഡിസംബർ 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - നവംബർ 2021 താളുകൾ📄 - 150 വില - ₹170/-
📒വളരെയധികം ത്രില്ലർ നോവലുകൾ ഈയടുത്ത് മലയാളസാഹിത്യമേഖലയിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഒരു പാതയിൽ മാത്രം സഞ്ചരിക്കാതെ വ്യത്യസ്തത അവകാശപ്പെടാവുന്നവ കുറവാണ്. വായനയ്ക്ക് ശേഷം എനിക്ക് തോന്നിയത് ഈ നോവലിന് അവകാശപ്പെടാൻ അത്തരത്തിലൊരു വ്യത്യസ്തത ഉണ്ടെന്നാണ്. കാരണം, സാധാരണ ക്രൈം ത്രില്ലർ നോവലുകൾ പിന്തുടരുന്ന പാത പിന്തുടരാതെ വേറിട്ടൊരു ആഖ്യാനശൈലിയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. കുറ്റകൃത്യം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ഡയറിക്കുറിപ്പുകൾ പോലെ എഴുതിയിരിക്കുന്ന ഈ നോവൽ ഒരേസമയം പതിഞ്ഞ താളത്തിലും എന്നാൽ ഉദ്വേഗഭരിതവുമാണ്. അതുകൊണ്ട് തന്നെ എവിടെയും മുഷിപ്പിക്കുന്നുമില്ല.
📒പുഴയോരത്തെ കരയിൽ മഴക്കാലമായ ജൂൺ മാസത്തിലെ ഒരു ദിവസം ജെയ്സൺ എന്നയാളുടെ ശ്രദ്ധയിൽപ്പെടുന്ന ഒരു മനുഷ്യൻ്റെ തല തൻ്റെ സുഹൃത്തുക്കളെ കാണിക്കാനായി കൊണ്ടുവരുമ്പോൾ അവിടെ നിന്നും അപ്രത്യക്ഷമാകുന്നു. തൻ്റെ തോന്നലായിരിക്കും എന്ന് കരുതി അയാളത് വിട്ടുകളയുന്നു. എന്നാൽ, കുറച്ച് വർഷങ്ങൾക്ക് ശേഷം അതുപോലെ നല്ല മഴയുള്ളൊരു ജൂൺ മാസത്തിൽ അതേ പുഴയിലൂടെ മറ്റൊരു മനുഷ്യൻ്റെ തല ഒഴുകിവരുന്നു. ദുരൂഹതകൾ തുടർക്കഥയാക്കിക്കൊണ്ട് പല കാലങ്ങളിലായി തുടരെത്തുടരെ എന്നാൽ വ്യത്യസ്ത തരത്തിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു, കൊലപാതകം എന്ന് തോന്നിപ്പിക്കുന്നവയും സ്വാഭാവികമരണമെന്ന് തോന്നിപ്പിക്കുന്നവയുമായ അഞ്ച് മരണങ്ങൾ.
മലയാളത്തിൽ ത്രില്ലർ സാഹിത്യം ശക്തമായി ഉയിർത്തെഴുന്നേൽക്കുന്ന സമയമാണ്. മലയാളം ത്രില്ലർ സാഹിത്യത്തിന്റെ നിലവാരത്തെ ക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.
വ്യത്യസ്തമായ ആഖ്യാനശൈലിയിലെഴുതിയ കുറ്റാന്വേഷണ വിഭാഗത്തിലെ കഴിഞ്ഞ വർഷത്തെ ഒരു മികച്ച ത്രില്ലറാണ് നാൽവർ സംഘത്തിലെ മരണക്കണക്ക്. അധികം പേജുകളില്ലാത്ത പെട്ടെന്ന് വായിച്ചു തീർക്കാവുന്ന ഉദ്യോഗജനമായ നോവൽ. അന്വേഷണത്തിന്റെയുള്ളിലെ അന്വേഷണം എന്ന ആഖ്യാനരീതിയും ഇതിൽ അവലംബിക്കപ്പെടുന്നുണ്ട്.
there is no perfect crime എന്നത് ഊട്ടിയുറപ്പിക്കുന്ന കഥാതന്തു. ആഖ്യാനരീതീയിലും കഥയിലും വായനക്കാർക്കിഷ്ടമാവാൻ സാധ്യതയുള്ള നോവലാണിത്.
36 അധ്യായങ്ങളും 150 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് ഡിസ് അപ്മാർക്കറ്റ് ഫിക്ഷൻ ബുക്സാണ്
പല കാലങ്ങളില്‍ നടന്ന മരണങ്ങളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡയറിത്താളുകളില്‍ നിന്ന് കൊലപാതകങ്ങളുടെ ചുരുളഴിയുന്നു. ഒഴുകിവരുന്ന തലയും പിന്നീട് വർഷങ്ങൾക്ക് ശേഷം തലയില്ലാത്ത ശരീരവും. ഈ കൊലപാതകൾക്ക് പിന്നിൽ ആരാണെന്നും കൊലയ്ക്ക് പിന്നിലെ കാരണവും അതിലേക്ക് എത്തിച്ചേരുന്ന അന്വേഷണവും മടുപ്പിക്കാതെ അവതരിപ്പിച്ചിരിക്കുന്നു.
An okay read. It is good enough that it will keep you interested till the end. It's good to see new authors coming up with decent work in crime fiction genre. Solid first attempt by the author.
നല്ല മഴയുള്ളൊരു ജൂൺ മാസം, ഗ്രാമത്തിലെ പുഴയിലൂടെയൊരു മനുഷ്യന്റെ തല ഒഴുകിവന്ന് കരയ്ക്കടിയുന്നു. ഒരു ഇല്ല്യൂഷൻ പോലെ, അങ്ങനെയൊന്ന് കണ്ടിരുന്നോ ഇല്ലയോയെന്ന സംശയം ബാക്കിയാക്കി, പെട്ടെന്നതപ്രത്യക്ഷമാവുന്നു. വർഷങ്ങൾക്ക് ശേഷം മറ്റൊരു ജൂൺ മാസം ഇതേ പുഴയിലൂടെ തലയില്ലാത്തയൊരു ശരീരം വീണ്ടുമൊഴുകിവരുന്നു. അത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും ശരീരം തിരിച്ചറിയാനും, കൊലപാതകിയെ കണ്ടെത്താനുമുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്യുന്നു.
അതേ.! അടുത്ത പുസ്തകവും, ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലുൾപ്പെടുന്ന ഒന്നുതന്നെയാണ്. പല കാലങ്ങളിൽ നടന്ന മരണങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നൊരു പോലീസുദ്യോഗസ്ഥന്റെ ഡയറിത്താളുകളിലൂടെ സഞ്ചരിക്കുകയും, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന കൊലപാതക രഹസ്യങ്ങളിലേക്ക് വെളിച്ചമേകുകയും ചെയ്യുന്നൊരു കുഞ്ഞു പുസ്തകമാണിത്.
ഇവിടെ കൊലപാതകങ്ങളാര് ചെയ്തു? എന്തിനു ചെയ്തു ? എന്നതിനപ്പുറത്തേക്ക് യാതൊന്നും തന്നെ പറയാനില്ലാത്ത പുസ്തകത്തെ ലൈവായി നിലനിർത്തുന്നതതിന്റെ ആഖ്യാന രീതിയാണ്. പകുതി ദൂരത്തോളം അന്വേഷണയുദ്യോഗസ്ഥന്റെ കാഴ്ചപ്പാടിലൂടെയും, ശേഷം കുറ്റവാളിയുടെ കുമ്പസാരത്തിലൂടെയും മുന്നോട്ട് പോകുന്ന രീതി, മടുപ്പിക്കാത്തൊരു വായനാനുഭവമിവിടെ സമ്മാനിക്കുന്നുണ്ട്.
അനായാസമായ ഭാഷചാതുര്യവും, അന്വേഷണങ്ങളിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു ശാസ്ത്ര – സാങ്കേതിക വശങ്ങളെപ്പറ്റിയുള്ള കൃർത്യമായ വിശദീകരണങ്ങളും, വായനയെ ഒന്നുകൂടി ആധികാരികമാക്കുന്നു. അതുവഴി ഒറ്റയിരുപ്പിലാർക്കും വായിച്ചു തീർക്കാവുന്ന നിലയിലേക്ക്, പുസ്തകമെത്തുന്നു.
എന്നാൽ വായനയവസാനിപ്പിക്കുമ്പോൾ, ഈയടുത്ത കാലത്തായി മലയാളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ പുസ്തകങ്ങളുടെ കുത്തൊഴുക്കിലേക്ക് പുതുതായി ചേർന്നുനിൽക്കുന്നൊരു പുസ്തകമെന്ന വിശേഷണം മാത്രമാണിവിടെ നാൽവർ സംഘത്തിലെ മരണകണക്കിന് ചാർത്തികൊടുക്കാനെനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് കഥാപാത്രങ്ങളിലൂടെയോ, കഥാ വഴികളിലൂടെയോ മനസിലേക്കുകയറാൻ എഴുത്തുകാരന് സാധിക്കുന്നില്ല. അതുവഴി വെറുതെയൊന്ന് വായിച്ചവസാനിപ്പിക്കാവുന്നൊരു പുസ്തകം മാത്രമായിതൊതുങ്ങുന്നു.