ഏകാധിപത്യത്തിന്റെ ഭരണസംവിധാനത്തിനെതിരെ ചാട്ടുളി എയ്യുവാനും ചതച്ചരയ്ക്കപ്പെടുന്ന മനുഷ്യനുവേണ്ടി അമർഷം കൊള്ളുവാനുമാണ് ഈ നോവൽ യത്നിക്കുന്നതെന്ന പ്രതീതി ഒരു ഇടിമിന്നൽ പോലെ ഈ കൃതി വായിക്കുന്ന ആളിന്റെ മേൽ പതിക്കാതിരിക്കുകയില്ല. - ആർ. നരേന്ദ്രപ്രസാദ്
അധികാരത്തിന്റെ ഇടപെടൽ അങ്ങേയറ്റം രൂക്ഷമായ കാലത്താണ് ഭരതൻ പ്രസിദ്ധീകരിച്ചത്. അധികാരത്തെയും അതിന്റെ വിവിധ മുഖങ്ങളെയും ചിത്രീകരിക്കുന്ന മറ്റൊരു കൃതി ഇതിനു മുൻപ് മലയാളത്തിൽ ഉണ്ടായിട്ടില്ല. മിലൻ കുന്ദേരയുടെ കൃതികൾ മലയാളത്തിൽ പ്രചരിക്കുന്നതിന് ഒരു വ്യാഴവട്ടക്കാലം മുൻപുതന്നെ കോവിലൻ ഭരതൻ എഴുതിയിരുന്നു. സ്വന്തം അനുഭവങ്ങളുടെ ഭൂമിശാസ്ത്രത്തിൽനിന്നാണ് ഭരതന്റെ പിറവി. - സന്തോഷ്‌കുമാർ എൻ.
Kovilan, was a Malayalam language novelist from Kerala state, South India. He was considered to be one of the most prolific writers of contemporary Indian Literature
"നിങ്ങളുടെ പേർ ഭരതൻ , നിങ്ങളും ഒരു മനുഷ്യൻ , ഒരു പൗരൻ.നിരവധി പട്ടികളിൽ ഒരു പട്ടിയെ തിരിച്ചറിയാൻ അതിനൊരു പേര് വയ്ക്കുന്നതുപോലെ നിങ്ങൾക്കും ഒരു പേരുണ്ടെന്നല്ലാതെ ഭാരതീയ സാങ്കേതികശാലയിൽ ഭരതൻ യാതൊന്നുമല്ല , നിങ്ങൾ ഒരു കണ്ടക്ടർ പോലും അല്ല."അധികാരത്തെയും അതിൻ്റെ സവിശേഷതയായ ഹിംസാത്മകതയെയും ഇത്രത്തോളം ശക്തമായി അവതരിപ്പിച്ച മറ്റൊരു മലയാള നോവൽ എടുത്ത് കാട്ടുക പ്രയാസം.
Always felt that Kovilan's novels haven't got the acclaim they deserve. This was another book that left me the feeling, why is it not discussed more in literary circles.