അന്നും ഇന്നും എന്നും മലയാളത്തിലെ പകരം വെക്കാനില്ലാത്ത കാവ്യകിരീടം പേറുന്ന ചങ്ങമ്പുഴ എന്ന ആ കാവ്യഗന്ധർവന്റെ തൂലികയിൽ വിരിഞ്ഞ സുന്ദരകവിത..രമണൻ..ഓരൊ വരിയിലും എന്തൊരു സൗന്ദര്യം!😍💕💞🌹💝🙏🙏🎼🎹
"Distant from her adorer's view, one in a thousand may be true"
Casual relationships ൻ്റെ അതിപ്രസരത വളർന്നു വരുന്ന ഇന്നത്തെ കാലത്ത് ശുദ്ധ പ്രണയത്തിൽ വിശ്വസിക്കുന്ന നിഷ്കളങ്കരായ മനുഷ്യർക്ക് ഒരു മുന്നറിയിപ്പ് എന്ന പോലെ ഈ കൃതിയെ കാണാം. മനുഷ്യ മനസ്സുകൾ എത്ര നിസ്സാരമായിട്ടാണ് മാറുന്നത് എന്നും അതുപോലെ മാറുന്ന ഒരു മനസ്സ് സഞ്ചരിക്കുന്ന പാതയും ഈ കൃതിയിൽ നമുക്ക് കാണാം.
ഒരു മനുഷ്യജീവിതത്തിൽ അനേകം നല്ല ബന്ധങ്ങൾ നിലനിർത്തണ്ടതിൻ്റെ ആവശ്യവും ഒരു ബന്ധത്തിൽ ആഴ്ന്നിറങ്ങി അതു നഷ്ടപ്പെട്ടാൽ അവനുണ്ടാകുന്ന ഭയാനകമായ അവസ്ഥകളും ഈ കൃതി നമ്മെ കാട്ടി തരുന്നുണ്ട്.
"കാനന ചാലയിൽ ആട് മേയ്ക്കാൻ ഞാനും വരട്ടെയോ നിൻ്റെ കൂടെ" എന്നുള്ളത് മാത്രം കുട്ടികളെ പഠിപ്പിച്ച് നിർത്താതെ അവർ വായിച്ചു മനസിലാക്കേണ്ടത് അവസാന ഭാഗത്തെ മദനൻ്റെ രോദനം ആണ്
ലജ്ജയില്ലല്ലോ നിനക്കു!- നീ നോക്കുകൊന്നിജ്ജഡം!നീയിജ്ജഡത്തെയറിയുമോ? പണ്ടു നിൻ കാമസങ്കൽപലതയിലെ ച്ചെണ്ടായി നീയോമനിച്ചതാണിജ്ജഡം ഇന്നലെയോളം നിനക്കുവേണ്ടിച്ചുടു കണ്ണീരിൽ മുങ്ങിക്കുളിച്ചതാണിജ്ജഡം നിർമ്മലരാഗ്രവ്രതത്തിലീ നാളൊക്കെ നിൻനാമമന്ത്രം ജപിച്ചതാണിജ്ജഡം നിന്നെക്കുറിച്ചുള്ള സംഗീതമിത്രനാൾ നിന്നുതുളുമ്പിക്കളിച്ചതാണിജ്ജഡം എത്രനാൾ ലോകം തപസ്സുചെയീടിലും കിട്ടാത്തൊരത്ഭുതസിദ്ധിയാണിജ്ജഡം ഹാ! നിന്റെ നിഷ്‌ഠൂരമാനസം സ്‌പന്ദിത പ്രാണനെപ്പാടേ കവർന്നതാണിജ്ജഡം ചെറ്റുമശുദ്ധമാക്കാതെ നിൻ ജീവിതമിത്രനാൾ കാത്തുരക്ഷിച്ചതാണിജ്ജഡം ലജ്ജയില്ലല്ലോ നിനക്കു!നീനോക്കുകൊന്നിജ്ജഡം! നീയിജ്ജഡത്തെയറിയുമോ?
This entire review has been hidden because of spoilers.
മലയാളത്തിലെ പ്രണയകാവ്യങ്ങളില്‍ രമണന്‍ പോലെ മനോഹരമായ മറ്റൊരു കൃതി ഉണ്ടോ എന്ന് തന്നെ സംശയമാണ് .പ്രണയത്തിന്റെ തീവ്രതയും അത് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെയും അതി മനോഹരമായി ചിത്രീകരിക്കുവാന്‍ ചങ്ങമ്പുഴക്ക് കഴിഞ്ഞിട്ടുണ്ട്.ചങ്ങമ്പുഴ കവിതകള്‍ ഇന്നും മലയാളികള്‍ നെഞ്ചോടു ചേര്‍ക്കുന്നു.