Jump to ratings and reviews
Rate this book

മുത്തശ്ശി | Muthassi

Rate this book
അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്കരിക്കുന്ന അന്യൂനമായ രചന.
വ്യക്തികളുടെ സർഗാത്മകമായ ഇച്ഛാശക്തി സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറുകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം.

672 pages, Paperback

First published January 1, 1957

5 people are currently reading
52 people want to read

About the author

Cherukad

9 books4 followers
Cherukad Govinda Pisharodi (26 August 1914 – 28 October 1976), commonly known as Cherukad, was a Malayalam-language playwright, novelist, poet and political activist, associated with the Communist movement in Kerala state, India.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
15 (41%)
4 stars
16 (44%)
3 stars
5 (13%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 4 of 4 reviews
2 reviews5 followers
November 5, 2021
* ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയെ അടയാളപ്പെടുത്തുന്ന മറ്റു പല നോവലുകളെയും പോലെ ' മുത്തശ്ശി'യും കേരള നവോഥാനത്തിന്റെ സമര ചരിത്രത്തെയാണ് എടുത്തുകാണിക്കുന്നത്
* സ്വാതന്ത്ര്യ സമരം ഇന്ത്യയൊട്ടാകെ പടരുമ്പോളുള്ള തെക്കൻ മലബാറിലെ ഒരു കുഗ്രമമാണ് മുത്തശ്ശിയുടെ നിലം എന്ന് പറയാം
* കമ്യുണിസ്റ്റുകാരനായ ചെറുകാട് പാർട്ടിയുടെ വളർച്ചയെയും പ്രവർത്തനങ്ങളെയുമൊക്കെ വിശദമായിത്തന്നെ പറഞ്ഞു പോകുന്നുണ്ട്
*ശ്രദ്ധേയമായ മറ്റൊരു കാര്യം സ്ത്രീ കഥാപാത്രമാണ് കഥയുടെ കേന്ദ്രം എന്നതാണ്. പൊതുവേദികൾ സ്ത്രീകൾക്ക് ഏറെക്കുറെ അന്യമായിരുന്ന കാലഘട്ടത്തിൽ തന്റെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന, അതിനായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള നാണിയെ ചെറുകാട് ഭംഗിയാക്കിയിട്ടുണ്ട്.അവൾ ബാല വിവാഹത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതും അതിനെതിരെ പൂർണ്ണ ശക്തിയുമെടുത്തു പൊരുതുന്നതും തന്റെ വിവാഹജീവിതത്തെ കുറിച്ച് സമത്വപൂർണമായ ഒരു കാഴ്ചപ്പാടുണ്ടാക്കുന്നതുമെല്ലാം എടുത്തു പറയേണ്ടതാണ്.അദ്ധ്യാപികയായി സാമ്പത്തിക സ്ഥിരത നേടുന്ന അവൾ, തന്റെയും ഭർത്താവിന്റേയും വീടുകൾക് നെടും തൂൺ ആകുന്നതും, പൊതുപ്രവർത്തനങ്ങൾ വഴി നാടിനു തന്നെ വഴികാട്ടുന്നതുമൊക്കെ ഭാവി സ്ത്രീയെക്കുറിച്ചു ചെറുകാടിന് ഉണ്ടായിരുന്ന പ്രതീക്ഷകളുടെ കൂടെ അടയാളമാണ്.
* അദ്ധ്യാപകർ നേരിട്ടിരുന്ന ചൂഷണങ്ങളും യുണിയനുണ്ടാക്കി മാനേജ്മെന്റിനോട് പടവെട്ടി അവർ നേടിയെടുത്ത അവകാശങ്ങളും നോവലിന്റെ പ്രധാന വിഷയമാണ്. സ്ഥിര ജോലിയും വരുമാനവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമൊക്കെയായി, ഏറെക്കുറെ അരാഷ്ട്രീയമായ മധ്യവർഗത്തിന്റെ വക്താക്കളായ ഗവണ്മെന്റ്, എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ സ്വൈര്യജീവിതം എങ്ങനെ വെട്ടിപ്പിടിച്ചതാണെന്നറിയാൻ നോവലിലൂടെ കടന്നു പോയാൽ മതി
Profile Image for Dr. Charu Panicker.
1,167 reviews76 followers
September 19, 2021
വളരെ വലിയ ഒരു നോവൽ ആണിത്. ഒരു നൂറ്റാണ്ടിന്റെ കഥയാണ് ഇവിടെ കാണാൻ കഴിയുക. 1930 മുതൽ 1948 വരെയുള്ള കേരള രാഷ്ട്രീയ ചരിത്രത്തെ ആസ്പദമാക്കി എഴുതിയിരിക്കുന്നു. നാണി എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് പറഞ്ഞിരിക്കുന്നത് എങ്കിലും മുത്തശ്ശിയുടെ ജീവിതത്തിലെ മാറ്റങ്ങളാണ് എടുത്തുകാട്ടിയിരിക്കുന്നത്. എട്ടാം തരം പാസായ നാണി മുസ്‌ല്യാരുടെ നിർദ്ദേശപ്രകാരം സ്കൂളിൽ അധ്യാപികയായി ചേർന്നതും അനുജന്റെ പഠിപ്പ് അവസാനിപ്പിച്ച് കർഷകനായി മാറ്റുന്നതോടെ കൂടിയാണ് മാറ്റങ്ങളുടെ തുടക്കം. കടുത്ത ഇടതുപക്ഷ ചായുവോടെ എഴുതിയിരിക്കുന്ന പുസ്തകമാണിത്. ഇഷ്ടമില്ലാത്ത വിവാഹം കഴിക്കേണ്ടി വരുന്നതും അതിനെതിരെ പ്രതിഷേധിച്ച് വീടുവിട്ടു ഇറങ്ങുകയും ചെയ്യുന്ന നാണി പിന്നീടങ്ങോട്ട് തനിക്ക് ശരിയല്ലെന്ന് തോന്നുന്ന എല്ലാത്തിനും എതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങുന്നു. നാട്ടിലുണ്ടാകുന്ന മാറ്റത്തിനൊപ്പം ഒപ്പം മാണിയുടെയും സഹോദരൻ ബാലനെയും ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നു. ആ മാറ്റങ്ങൾ സർവ്വാധികാരിയായി നിലനിന്നിരുന്ന മുത്തശ്ശിയുടെ ചിന്തകളെ പോലും വ്യതിചലിപ്പിക്കാൻ ശക്തിയുണ്ടായിരുന്നു. കമ്യൂണിസത്തെ ഇഷ്ടപ്പെടുന്ന ആളുകൾ ഈ പുസ്തകം വായിച്ചാൽ തീർച്ചയായും ഇഷ്ടപ്പെടും.
Profile Image for Umesh.
52 reviews7 followers
March 9, 2021
ഞാൻ എഴുതിയ 'മുത്തശ്ശി'യുടെ നിരൂപണം എൻറെ Quora ഫീഡിൽ വായിക്കാം:

https://qr.ae/pNdEbZ
Displaying 1 - 4 of 4 reviews

Can't find what you're looking for?

Get help and learn more about the design.