ഒട്ടും ബോറടിക്കാതെ വളരെ interest ടോടെ വായിക്കാൻ പറ്റുന്ന ഒരു ക്രൈം ത്രില്ലർ ആണ് കോട്ടയം പുഷ്പനാഥ് ന്റെ ഹോം നേഴ്സിന്റെ മരണം.
ദേവസ്യ മുതലാളിയുടെ വീട്ടിലെ ഹോം നേഴ്സ് സെലിൻ അവിടത്തെ സെക്യൂരിറ്റിയുടെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നു. അവിവാഹിത യും സുന്ദരിയുമായ സെലിൻ മരണസമയത്ത് ഗർഭിണി ആയിരുന്നുവെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും തുടർന്ന് നടക്കുന്ന സെക്യൂരിറ്റിയുടെ കൊലപാതകവും പ്രശ്നങ്ങളെ സങ്കീർണമാക്കി. ഡിറ്റക്ടീവ് പുഷ്പരാജ് ന്റെ അന്വേഷണം ചുരുളഴിയാത്ത രഹസ്യങ്ങളുടെ മറ നീക്കി. അവസാനം യഥാർത്ഥ കൊലയാളിയെ തിരിച്ചറിഞ്ഞപ്പോൾ സമൂഹം ഒന്നടങ്കം ഞെട്ടി.
രക്തം ചിന്തിയ ശിലാരൂപം എന്നൊരു മാന്ത്രിക നോവലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.