നഗരത്തിലെ പ്രസിദ്ധ ക്രിമിനൽ വക്കീൽ രാജഗോപാൽ ഭാര്യ നിർമ്മലയെ കൊലപ്പെടുത്തിയതിന്റെ പേരിൽ അറസ്റ്റിൽ ആകുന്നു. സാമൂഹ്യ മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സുന്ദരിയായ നിർമ്മലയുടെ ചാരിത്ര്യത്തിൽ സംശയം തോന്നിയ രാജഗോപാൽ അവരെ കൊന്നതെന്ന് ആയിരുന്നു ജനസംസാരം. കേസ് അന്വേഷണം പ്രശസ്ത ഡിറ്റക്റ്റീവ് ആയ പുഷ്പരാജ് ഏറ്റെടുത്തതോടുകൂടി ഒത്തിരി നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന ഒന്നായി മാറി ആ കൊലപാതകം.
ബ്രൗൺ ഷുഗർ എന്ന ഒരു ചെറിയ നോവൽ കൂടി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ഒരു ത്രീസ്റ്റാർ ഹോട്ടൽന്റെ മുറ്റത്ത് പൂർണ്ണ നഗ്നയായ ലിസ എന്ന ഒരു പെൺകുട്ടിയുടെ മൃതശരീരം മുകളിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയിൽ കാണപ്പെടുന്നു. ഡിക്ടറ്റീവ് ഇൻസ്പെക്ടർ മുഹമ്മദ് കാസിം അന്വേഷണം ഏറ്റെടുക്കുന്നു. നഗരത്തിലെ കോളേജുകളിൽ ബ്രൗൺഷുഗർ വിൽപ്പന നടത്തുന്ന വമ്പൻ സ്രാവുകൾ ആണ് ഇതിനുപിന്നിലെന്ന് അന്വേഷണത്തിൽ തിരിച്ചറിയുന്നു.
സഖി ബുക്ക് ക്ലബ്ബ്
146p, 50 rs