അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.
വായന📖 - 24/2022 പുസ്തകം📖 - കന്യാ മരിയ രചയിതാവ്✍🏻 - ലാജോ ജോസ് പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - ഫിക്ഷൻ പതിപ്പ്📚 - 3 പ്രസിദ്ധീകരിച്ചത്📅📚 - ഫെബ്രുവരി 2022 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - ഫെബ്രുവരി 2022 താളുകൾ📄 - 174 വില - ₹199/-
✝️ലാജോ ജോസ് എന്ന എഴുത്തുകാരൻ്റെ പേര് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തെ വായിച്ചവർക്ക് മനസ്സിൽ ആദ്യം ഓർമ വരുന്നത് അദ്ദേഹത്തിൻ്റെ ക്രൈം ത്രില്ലർ പുസ്തകങ്ങളെക്കുറിച്ചായിരിക്കും. എന്നാൽ കന്യാ മരിയ എന്ന ഈ നോവലിലേക്ക് വരുമ്പോൾ ആ ധാരണ അപ്പാടെ പൊളിയുകയാണ്. വഴിത്തിരിവുകളും സസ്പെൻസും ഉണ്ടെങ്കിലും ഈ പുസ്തകം ഒരു ക്രൈം ത്രില്ലറല്ല. എന്നാൽ കൂടിയും എവിടെയും മുഷിപ്പിക്കാത്തതും ആകാംക്ഷയുണർത്തുന്നതുമായ കഥാഗതി തന്നെയാണ് ഈ നോവലിൻ്റെതും.
✝️ക്രിസ്റ്റ്യൻ പുരോഹിതരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും എല്ലാം പല തരത്തിലുള്ള വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. പുറമെ അറിയപ്പെടുന്നത് പോലെയോ കാണപ്പെടുന്നത് പോലെയോ അല്ലാതെ കന്യാസ്ത്രീ മഠങ്ങളിൽ കാലാകാലങ്ങളായി അരങ്ങേറിവരുന്ന ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും പിന്നാമ്പുറങ്ങളിലേക്കുള്ള ഒരു വെളിച്ചം വീശൽ കൂടിയാണ് ഈ നോവൽ. തൊട്ടാൽ പൊള്ളുന്നതും വിവാദമാകാൻ സാധ്യതയുള്ളതുമായ ഒരു വിഷയത്തെ എഴുത്തുകാരൻ ധൈര്യപൂർവ്വം തുറന്നു കാണിച്ചിരിക്കുകയാണ് ഇവിടെ. അത്തരം വിഷയങ്ങൾ വളരെ കൈയടക്കത്തോടെ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.
✝️സഭയിലെ ചില കൊള്ളരുതായ്മകൾ ചോദ്യം ചെയ്യുന്ന മരിയ എന്ന സിസ്റ്ററെ അതിൻ്റെ ശിക്ഷയെന്നോണം ജോലി ചെയ്തിരുന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ വൈസ് പ്രിൻസിപ്പാൾ എന്ന സ്ഥാനത്ത് നിന്നും മാറ്റി മറ്റൊരു കന്യാസ്ത്രീമഠത്തിലെ ബാലഭവൻ്റെ ചുമതല ഏൽപ്പിക്കുന്നതും അതിനെത്തുടർന്ന് അവിടേക്ക് പോകുന്നതും അവിടെ താമസമാക്കിയതിന് ശേഷം മരിയ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും നേരിടേണ്ടി വരുന്നതുമായ പല സംഭവവികാസങ്ങളും ആണ് കഥയുടെ ഇതിവൃത്തം. അവയിൽ പലതും നമ്മുടെ ഉള്ളുലയ്ക്കുന്നവയാണ്.
ഒരു പുസ്തകം കയ്യിൽ കിട്ടിയാൽ തൊട്ടും തലോടിയും പിന്നെ കുറച്ചുനാൾ കണ്മുന്നിൽ തന്നെ വച്ചും പതുക്കെ മാത്രമേ വായന തുടങ്ങാറുള്ളൂ.. എന്നാൽ ഒരു ബുക്ക് ആദ്യമായ് pre-order ചെയ്ത, കയിൽ കിട്ടിയ അന്ന് തന്നെ ഞാൻ വായിച്ചതിൽ ഒരു കാരണമേ ഉള്ളു, അത് ആ പുസ്‌തകം എഴുതിയ ആളുടെ പേര് കാരണം തന്നെയാണ്. ലജോ ജോസ് എഴുതിയത് തീർച്ചയായും ഒരു ത്രില്ലർ ആകും എന്നു ഉറപ്പാണ്. മറിയ എന്ന കന്യാസ്ത്രീയുടെ അനേകം മാലാഘമാരുടെയും പെണ്കുട്ടികളുടെയും കഥപറയുന്നു കന്യാ മറിയം. അനീതുക്കെതിരെ ഒരു വാക്കും ഉച്ചരിക്കാൻ പറ്റാതെ വായ മൂടികെട്ടപെട്ടിട്ടും തന്റെ മനസ്സു പറയുന്ന പോലെ സഞ്ചരിക്കാൻ കൊതിക്കുന്ന രണ്ടു കൂട്ടുകാർ- അഗ്‌നസ്സും മറിയായും. പുതുതായി എത്തിയ മഠത്തിലെ ചില അനിഷ്ട സംഭവങ്ങൾ അവരുടെ ജീവിതം മാറ്റി മറിക്കുന്നു. തീർച്ചയായും ഇതൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആകുമെന്നാണ് കഥ പകുതി എത്തും വരെ വിചാരിച്ചത്. എന്നാൽ ഒരു പാട് ക്രൈമുകളുടെ ചരുളുകൾ അഴിഞ്ഞു വീണ്, ആദ്യം ചേരാതെ തോന്നിയ പല കണ്ണികളും ചേർത്തിണക്കി എല്ലാവരും ആഗ്രഹിക്കുന്ന രീതിയിൽ കഥ അവസാനിക്കുന്നു.
അതിഭാവുകത്വം ഒന്നും ഇല്ലാത്ത ഒരു ചെറിയ ക്രൈം തില്ലർ എന്ന ധാരണ ആയിരുന്നു എഴുത്തുകാരൻ്റെ പോസ്റ്റുകൾ വായിച്ചപ്പോൾ എനിക്ക് ഉണ്ടായിരുന്നത്. പക്ഷേ ആദ്യത്തെ പേജ് തന്നെ അത് മാറ്റി തന്നു. ഇടയ്ക്ക് തോന്നി നമ്മുടെ സമൂഹത്തിൽ നടന്ന ചില സഭവങ്ങൾക്ക് ഉള്ള കൊട്ട് ആണ് ഈ പുസ്തകം എന്ന്. ആദ്യത്തെ ക്രൈം ത്രില്ലർ എന്ന ധാരണ പുസ്തകം പകുതി ആയപ്പോൾ മാറികിട്ടി. ഇനി ഇപ്പൊ മാജിക്കൽ റിയലിസം വല്ലതും ആണോ എന്നായി ചിന്ത. കുറച്ചു കൂടെ കഴിഞ്ഞപ്പോൾ അതും മാറി കിട്ടി. ഓരോ അധ്യായത്തിലും നമ്മുടെ പ്രവചനങ്ങളെ കാറ്റിൽ പറത്തുന്ന വീണ്ടും ചിന്തിക്കാൻ തീപ്പൊരി മനസ്സിലേക്ക് ഇട്ടു തരുന്ന ശക്തമായൊരു എഴുത്ത്. ഒരു അനാഥാലയത്തിലെ ചുമതല ഏറ്റെടുക്കാൻ എത്തുന്ന മരിയ. അവിടെ അവൾക്ക് ആഗ്നീറ്റയെ സുഹൃത്ത് ആയി കിട്ടുന്നു. ആ മഠത്തിലെ റിബൽ എന്ന് തന്നെ ആഗ്നീറ്റയെ വിശേഷിപ്പിക്കാം. അവർക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ. പലപ്പോഴും മതത്തിൻ്റെ മറവിൽ നടക്കുന്ന ശാരീരിക മാനസിക പീഡനങ്ങളും പുറം ലോകം അറിയാറില്ല. മതം അനുശാസിക്കുന്ന ത്യാഗം, പീഢ എന്നീ കാറ്റഗികളിൽ ഇത്തരം ക്രൂരതകൾ നോർമലൈസ് ചെയ്യപ്പെടുകയാണ്. ദൈവം നമുക്ക് വേണ്ടി ഇത്രയേറെ വേദന തിന്ന സ്ഥിതിക്ക് നമ്മൾ അതിൻ്റെ ഒരു അംശം എങ്കിലും അനുഭവിക്കണം. എത്രത്തോളം വേദന തിന്നുന്നോ അത്രത്തോളം ദൈവത്തിനോട് അടുക്കുന്നു, ദൈവ ഹിതം മുതലായ ക്ലീഷേ ഡയലോഗുകൾ ഉപയോഗിച്ച് ഇരകളെ അടിച്ചമർത്തുകയാണ് പലപ്പോഴും. ഒരു തരത്തിൽ മതത്തിൻ്റെ ഒരു സാഡിസ്റ്റ് വെർഷൻ ആണിത്. ശബ്ദം ഉയർത്തുന്നവരെ വ്യക്തിഹത്യ എന്ന മാരക ആയുധം കൊണ്ടാണ് പലപ്പോഴും നേരിടുക. സിസ്റ്റർ ജെസ്മിയും ലൂസി കളപ്പുരയ്ക്കലും ഒക്കെ നമ്മുടെ സമൂഹത്തിലെ ജീവിക്കുന്ന ഉദാഹരണം ആണല്ലോ. പിന്നെ സിസ്റ്റർ അമലയെ പോലെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പുറം ലോകം അറിഞ്ഞതും അറിയാത്തതും ആയ ഒത്തിരിപ്പേർ. പുരുഷാധിപത്യം മത സ്ഥാപനങ്ങളിലും ഇന്നും നിലനിൽക്കുന്നു എന്നും അവിടെയും സ്ത്രീ സ്വതന്ത്ര അല്ല എന്ന് പുറം ലോകം അറിഞ്ഞ പല കഥകളിലൂടെ നമുക്ക് വ്യക്തം ആണല്ലോ. സ്കൂൾ പഠന കാലത്ത് ഒളിഞ്ഞും തെളിഞ്ഞും കേട്ട കഠിന ശിക്ഷകളുടെയും അനാഥാലയത്തിലേയും മഠത്തിലെയും തീൻ മേശകളിലെ വിഭവങ്ങളുടെ വ്യത്യാസവും മാത്രമല്ല. പുറം ലോകത്തിന് അന്യമായ ആ ലോകത്ത് ഇതിലും മാരകമായ പലതും നടക്കുന്നുണ്ടെന്നതിൻ്റെ നേർക്കാഴ്ചയാണ് ഈ പുസ്തകം. ഇനി കൂടുതൽ പറഞ്ഞാല് സ്പോയിലർ ആകുമെന്നതിനാലും പേജ് നമ്പർ 117 ന് അപ്പുറമുള്ളതിനെ പറ്റി കമാ എന്നൊരു അക്ഷരം മിണ്ടരുത് എന്ന് എഴുത്തുകാരൻ്റെ പ്രത്യേകം കുറിപ്പ് പുസ്തകത്തിൽ ഉള്ളതിനാലും ഞാൻ ഇനി കഥയെ പറ്റി മിണ്ടുന്നില്ല. കഥാപാത്രങ്ങൾക്ക് നല്ല ഡെപ്ത് ഉണ്ടായിരുന്നു പ്രത്യേകിച്ച് മരിയക്കും അഗ്നീറ്റയ്ക്കും ഒക്കെ. പിന്നെ സമകാലിക സംഭവങ്ങളും ആയിട്ട് കഥാഗതി സിങ്ക് ആകുന്നുണ്ട്. പലർക്കിട്ടും അത് നന്നായി കൊള്ളും. ഒരു അപകടകരമായ സബ്ജക്ട് ആണ് മതം പക്ഷെ അതിനെ നന്നായി കൈകാര്യം ചെയ്യാൻ എഴുത്തുകാരന് കഴിഞ്ഞു. വളരെ ശക്തവും ഉചിതവും ആയ കവർ ഡിസൈൻ. അധികമാർക്കും പരിചയം ഇല്ലാത്ത വാക്കുകളുടെ അർത്ഥം പുസ്തകത്തിൽ നൽകിയത് വളരെ ഉപകാരപ്രദം ആയിരുന്നു. പ്രാദേശിക ഭാഷാ ഉപയോഗിച്ചയിടത്ത് എല്ലാം ഭാഷയോട് നീതി പുലർത്തി. നല്ലൊരു വായനാനുഭവം തന്നെ ഈ പുസ്തകം നമുക്ക് സമ്മാനിക്കും
അനീതിക്കെതിരെ ശബ്ദമുയർത്തിയ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മരിയയെ അവിടെനിന്നു മാറ്റി ഒരു അനാഥാലയത്തിന്റെ ചുമതല ഏൽപ്പിക്കുന്നു. അവിടെ എത്തിച്ചേർന്നതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. തൊട്ടാൽ പൊള്ളുന്ന കുറച്ചു പച്ചയായ യാഥാർത്ഥ്യങ്ങളും പ്രേതങ്ങളും അതിശയോക്തിയും കലർന്ന രചനയാണിത്.
ഭൂരിപക്ഷമുള്ള നല്ല പുരോഹിതരെ കൂടി അപമാനിക്കാൻ ചില കുപ്പായമണിഞ്ഞ നരാധിപന്മാരുടെ പ്രവർത്തികൾ തന്നെ ധാരാളമാണ്. ഇവരോടൊപ്പം തന്നെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീകളെ പറ്റിയും ഈ പുസ്തകത്തിൽ പറയുന്നു. കൂടുതൽ വിശദാംശങ്ങൾ നൽകി വായിക്കാത്ത ആളുകളെ മുഷിപ്പിക്കുന്നില്ല.
ലൂസി കളപ്പുരയും സിസ്റ്റർ ജെസ്മിയും പറഞ്ഞതിൽ കൂടുതലായി ഇതിലൊന്നും ഇല്ലെന്നതാണ് വസ്തുത. പുസ്തകത്തിന്റെ അവസാനം വിമർശകർക്കും നിരൂപകരണ സ്വയം വിശ്വസിച്ച് വ്യക്തിഹത്യ നൽകുന്ന വർക്കും നന്ദി പറഞ്ഞ എഴുത്തുകാരൻ യഥാർത്ഥ നിരൂപകരെയും വിമർശകരേയും ഓർക്കാൻ വിട്ടുപോയെന്ന് തോന്നുന്നു.
ഈ കൊല്ലം വായിച്ച ഒരു മികച്ച psychological ത്രില്ലർ ആണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാം. ഒരു കന്യാസ്ത്രീ മഠത്തിൽ ട്രാൻസ്ഫർ ആയി വരുന്ന സിസ്റ്റർ മരിയ ആണ് കേന്ദ്ര കഥാപാത്രം. അവിടെ നടക്കുന്ന പല ക്രമക്കേടുകളും ചോദ്യം ചെയ്യുമ്പോൾ അവർക്ക് അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ, ഭക്തിയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങൾ എന്നിവ ആണ് കഥ. എൻ explosive revelation waits for you at the end. An excellent read.
വായിച്ചു... ഇഷ്ടമായി. കോഫി ഹൌസ്, ഹൈഡ്രാഞ്ചിയ അത്രയങ് ഇഷ്ടമാകാഞ്ഞത് കൊണ്ടു, ഈ ബുക്കിൽ ഞാനൊരു അൽപ്പം ചവിട്ടി പിടിച്ചു എന്നത് സത്യം. പക്ഷെ, ഞാനും വൈഫും ഒരേയിരുപ്പിന് തീർത്ത കഥയാണ് ഇത്. അഭിനന്ദനങ്ങൾ ലജോ ബ്രോ 🥰
ആമുഖം : മനോഹരമായ് ത്രെഡ് ചെയ്യപ്പെടുന്ന പല സംഭവങ്ങളുടെ ഒരു ചെയിൻ ആണെന്ന് പറയാം ഈ കൃതി. ഇന്നും ളോഹയിട്ട പാതിരിയെ കാണുമ്പോ അറിയാതെ എഴുന്നേറ്റു നിന്നു പോകുന്ന കേരള ക്രൈസ്തവ വിശ്വാസ്സിക്ക് എത്ര മാത്രം ആക്സ്പറ്റൻസ് ഈ നോവൽ കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് ഉണ്ടാവും എന്നെനിക്ക് അറിയില്ല. ബുക്ക് ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു എന്നത് മാറി ചിന്തിക്കുന്ന ഒരു യുവത്വം നാട്ടിൽ ഉണ്ടാകുന്നു എന്നൊരു അധിക വായനയാക്കുക 🤗.
കഥ ചുരുക്കം : ( #spoileralert - ഈ ബുക്ക് വായിക്കാൻ വെയിറ്റ് ചെയ്യുന്നവർ ഒരു കാരണവശാലും ഇനിയും മുമ്പോട്ട് വായിക്കരുത്)
ഗ്രാമപ്രദേശത്തെ ഒരു കുന്നിൻ പുറത്തൊരു കുരിശു നാട്ടിയുണ്ടായൊരു കുരിശ് മലയുടെ ചുറ്റുവട്ടം വളർന്നങ് വലുതായി, സഭാസ്ഥാപനങ്ങൾ പലതായി. അതിലൊന്നാണ് സ്ലീവാമഠം. സാധാരണ എല്ലാ ക്രൈസ്തവ മഠങ്ങളുടെയും പൊതു സ്വഭാവമായ നാല് പെണ്ണുങ്ങൾ ഒരുമിച്ച് താമസിക്കുന്നയിടത്തെ രഹസ്യാത്മക സ്വഭാവം പൂണ്ട ആ മതിൽക്കെട്ടിനുള്ളിൽ കുറേയേറെ വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു ഗർഭച്ചിദ്രത്തിന്റെ സിനിമാറ്റിക് സ്വീക്വൻസിൽ നിന്നാണ് കഥ തുടങ്ങുന്നത്. അന്നത് നല്ലൊരു അറവുകാരന്റെ കൈയടക്കത്തിൽ നടത്തിയ പഴയ മദർ സുപ്പീരിയർ ബിയാട്രിസ് ഇന്നും സഭയുടെ അരുമ തന്നെ. ഇന്നത്തെ മദർ സുപീരിയർ ലിഡിയക്ക്, ഇന്നത് അനുദിനം കണ്ടു പോരുന്ന കീഴ്വഴക്കങ്ങളുടെ ആവർത്തനം മാത്രം. കപ്ലോനച്ചനെയും ഇടവക വികാരി വടക്കാഞ്ചേരിയെയും ഒക്കെ അത്താഴം ഒരുക്കി കൊടുത്ത് ശുശ്രൂഷിക്കുന്ന ഈ കന്യാസ്ത്രീ കൂട്ടങ്ങൾക്ക് ഇടയിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങി എത്തുന്ന സിസ്റ്റർ മരിയയാണ് ഈ കഥയുടെ നായിക. മലയിലെ ചെറുപുഷ്പം ബാലഭവന്റെ in ചാർജ് ആയി സേവനം ഏറ്റെടുക്കുന്ന മരിയ, സ്ലീവാ മഠ ത്തലെ റിബൽ ആയ ആഗ്നീറ്റ എന്നാ കന്യാസ്ത്രീയുമായി കൂട്ടാവുന്നു. അധികം കഴിയും മുന്നേ, അവിടെ നടക്കുന്ന നാണം കെട്ട പുഴുക്കുത്തു സംഭവങ്ങൾക്ക് കാരണഭൂതരായ ജീവിതങ്ങൾക്ക് ഇവർ ഇരുവരും വിലങ്ങുതടിയും കണ്ണിലെ കരടുമാകുന്നു. പണനഷ്ടം പോട്ടെന്നു വെച്ചാലും മറ്റനേകം "സൗകര്യങ്ങൾ" മടിക്കുത്തിൽ നിന്ന് ഒലിച്ചു പോകുന്നത് സഹിക്കാനാവാതെ, അധികാരികൂട്ടം ഇവർക്ക് മൂക്ക്കയറിടാൻ ഒരവസരം പാർക്കുന്നു.
കുരിശുമലയുടെ ഡീറ്റെയിലിങ് ആദ്യ രണ്ട് അധ്യായങ്ങളിൽ തന്നെ, വായനക്കാരനെ ലോക്ക് ചെയ്യിക്കാൻ പര്യാപ്തമാണ്. വിശാലമായ കോമ്പാണ്ടിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധ്യാനകേന്ദ്രം, വൃദ്ധരായ വൈദികർക്കുള്ള അഭയ സ്ഥലം, വിയാനി ഭവനെന്ന മനോരോഗാലയം - ഇതെല്ലാം ആണ് കുരിശു മലയുടെ താഴ്‌വാരം. മരിയ വൈകുന്നേരങ്ങളിൽ അൽപ്പമൊന്ന് തനിച്ചിരിക്കാൻ എത്തുന്ന മല മുകളിൽ അവൾ കണ്ടു മുട്ടുന്ന ബേസിൽ എന്നൊരു പയ്യൻ അവളെ ഭയപ്പെട്ട് ഓടി മറയുന്നുണ്ട്. അന്വേഷണത്തിൽ അറിയുന്നു, ഇതേ കോമ്പണ്ടിലെ വിയാനി ഭവൻ എന്ന സൈക്യാട്രിക് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ രോഗിയാണ് ബേസിൽ വർഗീസ് : കൂടുതൽ സംസാരിക്കുമ്പോൾ സെമിനാരിയിലെ പീഡനപരമ്പര താങ്ങാനാവാതെ, ശരികേടുകളിൽ നിന്ന് കഴിവുകേടുകളിലേക്ക് സഭ എടുത്ത് വെച്ച ശിഷ്ട്ടം ആണീ പയ്യൻ എന്ന്. ആ ചെക്കനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മരിയ അവിഹിതവേഴ്ചയിൽ പിടിക്കപ്പെട്ടവളായി സഭയുടെ ശിക്ഷ ഏറ്റു വാങ്ങുന്നു. എങ്കിലും വിശ്വാസപ്രമാണങ്ങളും ദൈവ കരുതലിലെ പ്രതീക്ഷയും കൈ വിടാതെ മരിയ സഹനം എന്ന സന്യാസിയുടെ വഴിയിൽ മുന്നോട്ട് പോകുന്നു.
വൈകുന്നേരങ്ങളിൽ സ്കൂൾ കൊമ്പൗണ്ടിൽ ഏകയായി പോകുന്ന നിത്യ എന്ന കുട്ടിയുടെ പകപ്പിന് പിന്നാലെ മരിയ സഞ്ചരിക്കുന്നുണ്ട് ഇതിനിടയിൽ... കുടുംബം എന്ന നരകം നിത്യയിലൂടെ അവൾ കണ്ടെത്തുന്നു, നിസഹായമായി പോകുന്ന സന്യാസം മരിയക്ക് ഭാരമായി തോന്നുന്നുണ്ട്. അതിനൊപ്പം അവളുടെ ബാല്യത്തിനെ കരയ്ക്കടുപ്പിച്ച ഓർഫെനെജിലെ മർക്കോസ് കൂട്ടുപുരക്കൽ എന്ന വൃദ്ധ വൈദികനെ അച്ചന്മാർക്കുള്ള വൃദ്ധാലയത്തിൽ അപ്രതീക്ഷിതമായി അവൾ കണ്ടു മുട്ടുന്നു. രഹസ്യങ്ങൾ പൂട്ടിയിടുന്ന സഭയുടെ വേറൊരു വഴിയാണ് ഈ വൃദ്ധാലയം എന്നത് അവൾക്കൊരു തിരിച്ചറിവായിരുന്നു - പോർബന്ധറിലെ ബിഷപ്പിന്റെ രഹസ്യം തന്നോടൊപ്പം മണ്ണടിയും എന്നദ്ദേഹം ഭയപ്പെടുന്നു. ഇതറിയുന്ന ഒരാൾ ഇനി വരാനുണ്ട് എന്ന വെളിപ്പെടുത്തൽ മരിയയെ ആശയ കുഴപ്പത്തിലാക്കുന്നു.
ഇതേ സമയം മഠത്തിന്റെ ആവൃതിയിലെ തടവറയിൽ ഒരുനാൾ ആളനക്കം കാണുന്നു, അടച്ചിടപ്പെട്ട അന്തേവാസി മഠത്തിലെ ആളല്ല എന്നും എന്നാലൊരു കന്യാസ്ത്രീയാണെന്നും ആഗ്നേറ്റ കണ്ടു പിടിക്കുന്നു. മരണം വരെ ഭക്ഷണം കൊടുക്കാതെ അടച്ചിടപ്പെടുന്ന പ്രാകൃത ശിക്ഷയ്ക്ക് എതിരെ ദുർബലമായി പോകുന്ന പ്രതിഷേധം അധികാരികൾ വളരെ പെട്ടെന്ന് മറ്റു സംഭവവികാസങ്ങൾ ഉണ്ടാക്കി വഴി തിരിച്ചു വിടുന്നു. മഴയുള്ളൊരു രാത്രിയിൽ, പഴയ അറവുകാരി ബിയാട്രിസ്, ആവൃതിയുടെ നാറുന്ന പടിക്കെട്ട് കയറി മറയുന്ന കാഴ്ചയുടെ ഭീകരതയിൽ വിറങ്ങലിച്ചു പോയ മരിയ , മദറിന്റെ റൂമിൽ ഒളിച് കയറി, പോലീസിന് ഫോൺ ചെയ്യുന്നുണ്ട് - പക്ഷെ വന്നിറങ്ങുന്നത് കപ്ലോനച്ചനും കൂട്ടരുമാണ്. പൊതിഞ്ഞു കൂട്ടി കൊണ്ട് പോയ മാംസപിണ്ഡം സിസ്റ്റർ വിൻസി പോൾ എന്ന പോർബന്തർ ബിഷപ്പിന്റെ സെക്രട്ടറി ആയിരുന്നു എന്നറിയുന്നിടത്ത് അവളിലെ വിശ്വാസി മരിച്ചുയിർക്കുന്നു.. അവളുടെ രൂക്ഷമായ പ്രതികാരം സഭയ്ക്കു ഭീഷണിയാവുന്ന ഘട്ടത്തിൽ മനോരോഗി എന്ന മുദ്ര കുത്തി അന്തേവാസിയാക്കാൻ ശ്രമം നടക്കുമ്പോൾ, അവൾക്ക് മുന്നിൽ അവസാന അനുരഞ്ജന ശ്രമവുമായി അവൾ പാപ്പൻ എന്ന് വിളിക്കുന്ന സഭാധികാരി കടന്നു വരുന്നു. സെടെറ്റീവുകളുടെ മയക്കത്��ിനിടയിൽ ഒരു ക്ഷണം അവൾ തിരിച്ചറിയുന്നു, പാപ്പന്റെ അടഞ്ഞു കിടക്കുന്ന വിരുന്നു മുറിയിൽ അവളുടെ കുഞ്ഞു നിത്യക്ക് എന്താണ് സംഭവിക്കുന്നതെന്ന് 🫣. മരിയയുടെ ട്രാൻസിഷൻ ആൻഡ് കില്ലിംഗ് റിവഞ്ച് ⚡️ - ഇവിടെ ഇനി ആണ് ഫൈനൽ ട്വിസ്റ്റ്. ഇതാണ് സത്യം എന്ന് നമ്മൾ വിശ്വസിക്കുന്നു, വിശ്വസിപ്പിക്കുന്നു എഴുത്തുകാരൻ 👌..... വായിച്ചു കഴിഞ്ഞു ഒന്ന് കൂടി മറിച് വായിച്ചു പോകേണ്ടി വന്നു 👌. ക്ലൈമാക്സ് ഡയറി ക���റിപ്പുകൾ പൊളിച്ചു... സിനിമ തോൽക്കുന്ന റിവീലിംഗ് ഷോട്സ് ❤️.
മറുവായന / പ്രസക്തി : ഒരു കാലഘട്ടത്തിൽ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകളെ ദുർമന്ത്രവാദിനികൾ എന്ന് പറഞ്ഞ് സഭയും പുരോഹിതനും നാട്ടുകാരുടെ സഹായത്താൽ ചുട്ടുകൊല്ലുമായിരുന്നു. ഇക്കാലത്ത് ആ കുടിലതന്ത്രം നടപ്പിലാകാത്തത് കൊണ്ട്, വ്യഭിചാരം എന്ന ചാപ്പ അടിക്കുന്നു. മലയാളി സമൂഹത്തിന്റെ കപട സദാചാരബോധത്തിലും കാമ കണ്ണുകൾക്കും സെക്ഷ്വൽ ഫ്രസ്ട്രേഷനും സംതൃപ്തിയേക്കുന്ന വിളി ആയതുകൊണ്ട് ഈ പദമാണ് ഇന്ന് സഭയ്ക്കും താല്പര്യം. പഴയ നിയമത്തിലെ ദാനിയേലിന്റെ ഭാര്യയായ സൂസന്നായുടെ കഥ വായിച്ചവർക്ക് കൂടുതൽ കത്തും. ഈ കഥയിലെ പല ത്രെടുകളും ബൈബിളിൽ നിന്നു ഡെവലപ് ചെയ്തവയോ, സമകാലീന വിവാദങ്ങൾ അടാപ്റ്റ് ചെയ്തവയോ തന്നെയാണ്, പക്ഷെ അത് പിടിച്ചിരുത്തി വായിപ്പിക്കുന്ന അളവിൽ രുചി ഭേദങ്ങളിൽ എഴുതി വെച്ചതൊരു ചെറിയ കാര്യമല്ല. പത്താം നൂറ്റാണ്ടിൽ നിന്ന് ചിലയിനം കാര്യങ്ങളിൽ സഭയിന്നും മാറിയിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്, സഭ എന്നല്ല ഒരു മതവും ഉണ്ടായിടം വിട്ടു വളർന്നിട്ടില്ല - വളർന്നാൽ പിന്നേ വലുതാകുകയും, അതിനനുസരിച്ചു പക്വത കാണിക്കുകയും വേണ്ടി വരില്ലേ 🤗.
സഭയുടെ പ്രകടന - പ്രവർത്തന ശൈലികളെയും ദുരൂഹ ഇടനാഴി ചുറ്റുകളെയും കുറിച് നല്ലൊരു ഹോം വർക്ക് തീർച്ചയായും കാണാൻ കഴിയുന്നുണ്ട് . ഉദാ : പേജ് 64 - 1987 മുതൽ 2020 വരെ ദുരൂപ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾ. പിന്നേ പേജ് 101 - "ദൈവം എന്ന സങ്കൽപ്പത്തിന് പുരുഷ രൂപം കൊടുത്തത് ആരാണ്? ലോകത്തെ രക്ഷിക്കാൻ ദൈവം പുത്രനെ അയച്ചു പുത്രിയെ അല്ല എന്നു പറഞ്ഞതാരാണ്? എന്നെങ്കിലും മാതാവിനും പുത്രിക്ക് പരിശുദ്ധാത്മാവിനെ സ്തുതി എന്ന് തിരുത്തി വായിക്കുമോ സഭ?.. ഒരിക്കൽപോലും ഒരു കന്യാസ്ത്രീ ബിഷപ്പ് മാർപാപ്പയും ആകില്ലാത്ത, ആൺ മേൽക്കോയ്മ കൊടികുത്തി വാഴുന്ന സഭയിൽ, ഭാരതത്തിന്റെ തിരുവസ്ത്രം അണിഞ്ഞ് എന്തിന് നമ്മൾ ജീവിതം നശിപ്പിക്കണം? "😂 ഇതൊക്കെ എത്രയിടങ്ങളിൽ ചർച്ചയും രഹസ്യമായ ദുരന്തഡോഗ്മയും ആയിരിക്കുന്ന അടഞ്ഞ അദ്ധ്യായങ്ങളുമാണ്? ഉത്തരം കൊടുക്കില്ലാത്ത ചോദ്യങ്ങൾ 🤗.
ഭാഗം മൂന്ന് മുതൽ, ഇതുവരെ ഒരു ക്രൈമിന്റെ മയം ഉണ്ടായിരുന്ന കഥ, ഒരു പ്രേതാവേശിതയുടെ വ്യൂ പോയിന്റിലേക്കു മാറുന്നു. വായനക്കാരൻ വെറി പിടിച്ചു വായിച്ചു പോകുന്നത് ഒരു ഗോസ്റ്റ് സ്റ്റോറിയാണോ ക്രൈസ്തവ ക്രൈം ത്രില്ലറാണോ എന്നതിൽ നിന്ന് "ഇതതല്ലേ " എന്ന ഉത്പ്രേഷയിൽ ആശങ്ക കൂട്ടുന്ന പഴയ പത്ര താളുകളിലേക്ക് ടൈം ട്രാവൽ നടത്തുന്നു - അഭയ സിസ്റ്റർ മുതൽ പല പല ദുർമരണങ്ങൾ നാം ഓർത്തെടുക്കാൻ ശ്രമിക്കും. ഒടുക്കം ഇതിലെ സൈലന്റ് ഇരകൾ മരിയ എന്ന സന്യാസിനിയെ എങ്ങനെയാണ് കൊന്നു കളഞ്ഞു അവളിലെ വേട്ടക്കാരിയെ പുറത്തെത്തിക്കുന്നത് എന്നതാണ് ഈ കഥയുടെ വായാനാനുഭവം. കഥയും ക്ലൈമാക്സും മുഴുവൻ പറഞ്ഞാലും ഈ ത്രില്ലിംഗ് റെയിൽ റൈഡ് കൈ വിട്ടു പോവില്ല, വീണ്ടും ഒന്ന് കൂടി വായിച്ച അനുഭവം ആണ് ആധാരം.
അവസാന അധ്യായമായ "ചില ചിതറിയ കാഴ്ചകൾ" മനോഹരമായി ഈ കഥയെ മുഴുവൻ ക്ലാരിഫൈ & ഡീകോഡ് ചെയ്യുന്നു. കേസ് അന്വേഷിച്ച ഇൻസ്പെക്ടർ മുതൽ മരിയയെ കണ്ട ഡോക്ടർ വരെ അവരവരുടെ മൊഴികളിലൂടെ ഈ സംഭവത്തിന്റെ ചിത്രം വരച്ചുവയ്ക്കുന്നു. ഇത്രനേരം അന്തംവിട്ട് വായിച്ചിരുന്ന കഥ അവരുടെ കണ്ണിലൂടെ നമ്മൾ കണ്ടു തീർക്കുമ്പോൾ ഒരു സിനിമ കണ്ടുകഴിയുന്ന അനുഭവം.👍🏻
വാണിങ് : ഒരു കാരണവശാലും ഏറ്റവും അവസാനത്തെ നോട്ടായ "കഥയ്ക്ക് പിന്നിൽ" എന്ന പോർഷൻ ഈ പുസ്തകം വായിച്ചുതീരുന്നത് വരെ തൊടുകയും ചെയ്യരുത്. നമ്മൾ വായിച്ച കഥയുടെ ഈർച്ച മുഴുവൻ നഷ്ടപ്പെടും.
This entire review has been hidden because of spoilers.
പോസിറ്റിവ് സംഗതി തിരഞ്ഞെടുത്ത കഥാപരിസരവും കൈകാര്യം ചെയ്ത വിഷയവുമാണ്. അത്ര മോശമല്ലാത്ത രീതിയിൽ പറയാനും ശ്രമിച്ചിട്ടുണ്ട്.
പക്ഷെ പ്രധാന പ്രശ്നം കഥയുടെ Predictability ആണ്. പോക്ക് എങ്ങോട്ടാണെന്ന് ഒരുപാട് തല പുകയ്ക്കാതെ തന്നെ ഊഹിക്കാൻ സാധിച്ചു. എന്നിരുന്നാലും ഒറ്റയിരിപ്പിൽ വലിയ ബോറടി ഇല്ലാതെ വായിച്ചു തീർക്കാൻ പറ്റും.
ഹൈഡ്രഞ്ചിയ, റൂത്ത് നേക്കാൾ താഴെ നിൽക്കുന്ന വായനാനുഭവം. . .
സിസ്റ്റർ മരിയ ഒരു കന്യാസ്ത്രീ മഠത്തിലേക്ക് ട്രാൻസ്ഫർ ആയി വന്നതാണ്. എന്നാൽ അവിടെ നടക്കുന്ന കാര്യങ്ങൾ തീർത്തും അവരെ ഞെട്ടിക്കുന്ന തരത്തിൽ ആയിരുന്നു. ഒരുപാട് ദുരൂഹതകൾ ഉള്ള ഒരു മഠം ആയിരുന്നു അത്.
.ഒരു പേജ് കഴിയുംതോറും കൂടുതൽ കൂടുതൽ ചുറ്റിവരിയുന്ന തരത്തിൽ ആണ് കഥയുടെ പോക്ക്.ഒരു mystery ത്രില്ലെർ ആയി തുടങ്ങിയ കഥ പല പല genre ലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ അതൊന്നും ഒരു ഫോഴ്സ്ഡ് ആയി ഒരിക്കലും തോന്നിയില്ല. പിന്നെ ഇങ്ങനെ കന്യാസ്ത്രീ മടങ്ങളിൽ ഉള്ള പ്രേശ്നങ്ങൾ അതിന്റെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ചോദ്യം ചെയ്യുന്നുമുണ്ട് ഈ കഥ.
ഒരുപാട് layers ഉള്ള വളരെ ഡീറ്റെയിൽസ് ആയിട്ടുള്ള എഴുതുതന്നെയാണ് കഥയിലെ main പോസിറ്റീവ്. അതുപോലെ ഓരോ കഥാപാത്രങ്ങൾക്കുള്ള ഡെപ്ത് ഒക്കെ വളരെ നന്നായിരുന്നു
അവസാനത്തെ ട്വിസ്റ്റ് ഒക്കെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഏകദേശം മനസിലായി തുടങ്ങിയിരുന്നു. അത് ഇനി എഴുത്തുകാരൻ മനഃപൂർവം ഇട്ടതാണോ അതോ lazy writting ആണോ എന്ന് അറിയില്ല. എന്തായാലും ആദ്യാവസാനം വരെ പിടിച്ചിരുതുന്ന ഒരു ത്രില്ലെർ തന്നെയാണ് കന്യാ മരിയ.
ഇതിൽ അവസാനത്തെ ഒരു 2 പാരഗ്രാഫ് എനിക്കെന്തോ വളരെ ഇഷ്ടമായി. തീർത്തും subtle ആയിട്ട് എന്നാൽ വലിയ ബുദ്ധിജീവി ആകാൻ ശ്രെമിക്കാതെയുള്ള സിമ്പിൾ എഴുതും
ഒരു കന്യാസ്ത്രീ മഠം എന്ന ഇടത്തെ പറ്റിയുള്ള നമ്മുടെ ധാരണകളെ ആകെ മാറ്റി മറയ്ക്കുന്ന പുസ്തകം. ഇതിലെ കഥയും കഥാപാത്രവും സങ്കല്പികമാണെന്നു തുടക്കത്തിൽ തന്നെ പറയുന്നുണ്ടെങ്കിലും, വായന തീരുമ്പോൾ ഇതൊരു സാങ്കൽപ്പിക കഥ തന്നെ ആവണേ എന്ന് നാം അറിയാതെ പ്രാർത്ഥിച്ചു പോകും. അത്തരത്തിൽ ഉള്ളുലയ്ക്കുന്ന സംഭവങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇതിലൂടെ പറഞ്ഞു പോകുന്നത്. എങ്കിലും അടുത്ത കാലത്തായി ഈ നാട്ടിൽ തന്നെ നടക്കുന്ന സംഭവ വികാസങ്ങൾ നോവലിൽ പറയപ്പെടുന്ന കാര്യങ്ങളോട് സാമ്യപ്പെടുമ്പോൾ ഇത് വെറും ഒരു സാങ്കൽപ്പിക കഥയാണെന്ന് പറഞ്ഞാൽ അത് അത്ര വിശ്വസനീയമാണോ തോന്നിപോകും. ഈ പുസ്തകത്തിന്റെ വായനയ്‌ക്കൊടുവിൽ കർത്താവിന്റെ മണവാട്ടിമാരായി സ്വമനസോടേയും മറ്റുള്ളവരുടെ പ്രേരണയാലും ജീവിതം സമർപ്പിച്ച സ്ത്രീകളെ നാം ഓർത്തു പോകുന്നു. ദുരൂഹതകൾ ഇല്ലാതെ നിഗൂഢതകൾ പിന്തുടരാതെ സ്വസ്ഥമായ ക്രിസ്തീയ ജീവിതം നയിക്കാൻ അവർക്ക് എല്ലാവര്ക്കും എല്ലാ കാലത്തും കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോകുന്നു.
എന്റെ 'അമ്മ ഒരു എയ്ഡഡ് സ്കൂളിൽ അദ്ധ്യാപിക ആയിരുന്നു. കന്യാസ്ത്രീകൾ നടത്തിയിരുന്ന ഒരു സ്കൂൾ. 1 രൂപയുടെ സ്റ്റാമ്പ് 5 രൂപയ്ക്കു വിൽക്കാൻ പറഞ്ഞതിന് എതിരെ പറഞ്ഞതിന് 10 min ��ടക്കാൻ ദൂരം ഉള്ള സ്കൂളിൽ നിന്നും 1 .5 മണിക്കൂർ ബസ് യാത്രയുള്ള സ്കൂളിലേക്കു ട്രാൻസ്ഫർ ചെയ്യിച്ചു. വെള്ളക്കുപ്പായം അണിഞ്ഞ ദൈവദാസികളോടുള്ള ദേഷ്യം അന്ന് മനസ്സിൽ കടന്നു കൂടിയതാണ്. എല്ലാരും അങ്ങിനെ ആണെന്നല്ല.. സ്വന്തം മക്കളെ പോലെ കുട്ടികളെ സ്നേഹിച്ചിരുന്നവരും ഉണ്ട്. കന്യസ്ത്രീകളിൽ നിന്നും വികാരികളിൽ നിന്നും പലപ്പോഴും വേദനാജനകമായ അനുഭവങ്ങൾ നേരിട്ടിട്ടുള്ള പലരെയും അറിയാം...
പത്രങ്ങളിലും മറ്റും കേൾക്കുന്ന കന്യാസ്ത്രീകൾക്കെതിരെയുള്ള പല പീഡനകഥകളും വെള്ളത്തിൽ അലിഞ്ഞു പോകുന്ന പോലെ മാഞ്ഞു പോകാറുണ്ട്. മദം എന്ന വോട്ടു ബാങ്ക് തന്നെ ആണ് അതിനു കാരണം.. ഈ പുസ്തകത്തിലും അതിനെ പാട്ടി പറഞ്ഞിരിക്കുന്നു..
സമൂഹം ചർച്ച ചെയ്യണ്ടേ പല വിഷയങ്ങളും ലജോ ജോസ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു. ദൈവത്തിൻ്റെ മാലാഖമാർ ഈ നൂറ്റാണ്ടിലും അനുഭവികുന്ന പല പീഡനങ്ങൾ,സ്വാതന്ത്രം ഇല്ലായ്മ . മാനസികമായി നേരിടുന്ന വെളുവിളികൾ എല്ലാം ഈ പുസ്തകം നമ്മളോട് വിളിച്ച് പറയുന്നു. ഒരു കന്യാ-സ്ത്രീ തിരുവസ്ത്രം ഉപേശിച്ചാൽ സമൂഹവും സഭയും എങ്ങനെ ചിത്രീകരിക്കുന്നു എന്നുള്ളത് വളരെ അധികം ചർച്ച ചെയ്യേണ്ട ഒന്നാണ്. അതു പോലെ തന്നെ മതത്തിലുള്ള പുരുഷആധിപത്യത്തിന്റെ തുടക്കം എവിടെനു തുടങ്ങുന്നു എന്നുള്ളത് ഒരു വലിയ ഓർമ്മപ്പെടുത്തൽ കൂടിയാണ്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനെ സ്തുതി എന്ന വാചകം പുരുഷ കേന്ദ്രീകൃത സമൂഹത്തെ രൂപപ്പെടുത്താൻ വളരെയധികം സ്വാധീനം നൽകുന്ന ഒന്നായി തീർന്നു. അതുപോലെതന്നെ മഠങ്ങളിൽ നടന്നിട്ടുള്ള പല മരണങ്ങളെ പറ്റി അന്വേഷിക്കാൻ കാണിക്കുന്ന വിമുഖത ഈ പുസ്തകത്തിലൂടെ മനസ്സിലാക്കിത്തരുന്നു.
This entire review has been hidden because of spoilers.
എഴുത്തുകാരന്റെ മറ്റ് ത്രില്ലറുകൾ വെച്ച് നോക്കിയാൽ പതിഞ്ഞ താളത്തിൽ പോകുന്ന, എന്നാൽ ഓരോ പേജ് കഴിയുംതോറും ആകാംഷയും ഭയവും ഒരു പോലെ കൂടി വരികയും ചെയ്യുന്ന കഥാ പശ്ചാത്തലമാണ് 'കന്യാ-മരിയ'ക്ക് ഉള്ളത് .
സ്ഥലം മാറി വരുന്ന മരിയ സിസ്റ്ററും മഠത്തിലെ റിബൽ ആയ ആഗ്നിറ്റ സിസ്റ്ററും വഴി മഠത്തിലെ പല രഹസ്യങ്ങളും ചുരുളഴിയുന്നു.നമ്മുടെ ചുറ്റും ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്ന പല സംഭവങ്ങളെയും നേരിട്ടും അല്ലാതെയും പറഞ്ഞ് വെക്കുന്നുണ്ട്. സിസ്റ്റർ ജെസ്മിയുടെയും സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെയും പുസ്തകങ്ങളിലൂടെ നമ്മൾ അറിഞ്ഞ പല കാര്യങ്ങളും കൂടാതെ മഠം കൊടുക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകളും ഉള്ളിൽ തറക്കുന്ന രീതിയിൽ വായനക്കാരിൽ വേദന ഉളവാക്കുന്നുണ്ട്. മതം എന്ന തൊട്ടാൽ പൊള്ളുന്ന വിഷയത്തെയും അത് എങ്ങിനെയൊക്കെ വിശ്വാസികളെയും ബന്ധപ്പെട്ടവരെയും കീഴടക്കുന്നു എന്നും, എങ്ങിനെ അവിടെയും പുരുഷാധിപത്യം വാഴുന്നു എന്നും തുടങ്ങി പല കാര്യങ്ങളും ചർച്ചക്കും ചിന്തയ്ക്കുമായി നൽകുന്നുണ്ട്.
ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്ന, അതിന് പ്രേരിപ്പിക്കുന്ന ഒരു നല്ല ത്രില്ലെർ തന്നെയാണ് 'കന്യാ-മരിയ'.
Lajojose ന്റെ മറ്റെല്ലാ പുസ്തകങ്ങളും വായിച്ചു എങ്കിലും എഴുത്തുകാരന്റെ കൈയൊപ്പോടു കൂടി ലഭിച്ച 'കന്യാ-മരിയ' കൂടുതൽ special ആവുന്നു...
This is the first ever author signed copy in my collection, so it will always stay close to my heart. 🥰 Its an amazing and courageous work by @lajo.jose . Another captivating read. Very relatable. Fabulous combinations of thrill, emotions, trust, fear and anger. I received this book today and just finished reading in one stretch. Loved sister Maria and sister Aagnita. My heart goes out to them. 💞Thank you so much @lajo.jose for this signed amazing book. 😇
ലളിതമായ അവതരണത്തിലൂടെ ചില സമകാലിക സംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു മിസ്റ്ററി നോവലാണ് കന്യാ മരിയ. ഒരു കന്യാസ്ത്രി മഠത്തിനുള്ളിലെ സംഭവങ്ങളിലൂടെ അവിടത്തെ പുതിയ അന്തേവാസിയായ മരിയയിലൂടെ അവിടത്തെ താന്തോന്നിയായ ആഗ്നീറ്റയിലൂടെ കഥ വളരെ വേഗം വികസിക്കുന്നു. ചെറിയ അധ്യായങ്ങളാണ് എന്നുള്ളതും വായനയെ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്.
ചില സ്ഥലങ്ങളിൽ വേഗം ഒരൽപം കൂടിപ്പോയോ എന്നും തോന്നി. വിവാദമായേക്കാവുന്ന ഒരു വിഷയത്തെ അതിൻ്റെ ഗൗരവം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ എഴുത്തുകാരൻ എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ കൊള്ളില്ലായിരിക്കും എന്ന മുൻവിധിയോടെ കയ്യിലെടുത്ത നോവലാണ് ലാജോ ജോസിന്റെ 'കന്യാ-മരിയ'. ആദ്യത്തെ പേജ് മുതൽ മനോഹരമായ ഭാഷയും കൃത്രിമത്വം തൊട്ടുതീണ്ടാത്ത സംഭാഷണങ്ങളും കൊണ്ട് പുസ്തകം വിസ്മയിപ്പിച്ചു. ഉദ്വേഗജനകമായ നോവലിന്റെ ക്ളൈമാക്‌സ് മാത്രമാണ് ഇത്തിരി മുഷിപ്പിച്ചത്. അതിമനോഹരമായ വായനാനുഭവം; വായനക്കാരനെ ഒപ്പം കൂട്ടുന്ന കഥപറച്ചിൽ. ലാജോ ജോസിന് നന്ദി 💟
സ്പോയ്ലർ എഴുതി ബുക്ക് നശിപ്പിക്കുന്നില്ല! ഹൈഡ്രേഞ്ചിയ കഴിഞ്ഞ് ഏറ്റവും ഇഷ്ടപ്പെട്ട ലാജോ ജോസ് പുസ്തകം! ക്ലൈമാക്സ് ആണ് ഏറ്റവും ഭംഗി! ഒറ്റ ഇരുപ്പിൽ ആസ്വദിച്ചു വായിച്ച് തീർക്കാൻ പറ്റുന്ന ഒരു ലാജോ ജോസ് മാജിക്💖
You might resonate with a lot of incidents lined in this book. This is not a crime thriller as his previous works but definitely worth reading it. There are some triggers so please be warned about those if you have personal experiences.
ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവലാണ് കന്യാമറിയ. കേരള സമൂഹത്തിൽ വിവാദങ്ങളുണ്ടാക്കിയതാണ് കന്യാസ്ത്രീ മഠങ്ങളിലെ ചില വാർത്തകൾ. എന്നാൽ അതെ വാർത്തകളിലേത് പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു നോവലാണ് കന്യാ-മറിയ.
മികച്ച ആഖ്യാനരീതീയായാണ് എനിക്ക് നോവൽ അനുഭവപ്പെട്ടത്. തുടക്കത്തിൽ തന്നെ കഥയിലേക്ക് കടക്കുകയും കഥ വിവരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ത്രില്ലർ അല്ലേ എന്നൊരു സംശയം തോന്നി. പിടിച്ചിരുത്തുന്ന രീതിയിലുള്ള കഥാകഥനം.
പണീഷ്മെന്റ് ട്രാൻസ്ഫറുമായി മഠത്തിലേക്കു വന്ന സിസ്റ്റർ മറിയയുടെ കഥയാണിത്. അവരുടെ ജീവിതമാകെ മാറ്റിമറിക്കുന്ന ഈ ദാരുണമായ കഥയിലൂടെ നമ്മൾ കടന്നുപോകുന്നുമ്പോൾ നമുക്ക് അതുമായി പൊരുത്തപ്പെടാൻ കഴിയുന്നത് ഇന്ന് കേൾക്കുന്ന വാർത്തകളാണ്. വളരെയധികം വേഗതയിൽ കഥ പറഞ്ഞു പോകുന്നു. അത് ഈ കഥയുടെ ഭംഗി കുറയ്ക്കുന്നുണ്ട്. എങ്കിലും മികച്ച നോവൽ തന്നെയാണെന്നതിൽ സംശയമില്ല. ഈ സൈക്കോളജിക്കൽ ത്രില്ലർ പ്രായപൂർത്തിയായവർക്ക് മാത്രമായുള്ളതാണ്. എനിക്ക് വളരെയധികം ഇഷ്ടമായി. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു.
അനുബന്ധമായി എഴുതിയതും രസകരമായി തോന്നി. മൂന്നു ഭാഗങ്ങളും നിരവധി അധ്യായങ്ങ��ും 174 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് ഡിസി ബുക്സാണ്
വ്യക്തിപരമായിയെനിക്ക് പരിചയമുണ്ടായിരുന്ന ദീപ്തിയെന്ന ഇരുപത്തിയൊന്നുവയസ്സുകാരിയെ, തിരുവല്ലാ മഠത്തിലെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയിട്ടിപ്പോളേകദേശം, രണ്ടു വർഷം മാത്രമേ കഴിഞ്ഞിട്ടുണ്ടാവൂ.
അതിനും മുൻപും നിരവധി പേർ സമാന സാഹചര്യങ്ങളിൽ, കേരളത്തിൽ മാത്രം മരണമടഞ്ഞിട്ടുണ്ട്. പുറത്തുവന്ന സംഭവങ്ങളുടെയെണ്ണം, ഇത്രമാത്രമുണ്ടെങ്കിൽ, പുറത്തു വരാത്തവ എത്രത്തോളമുണ്ടാകുമെന്നത്, ഊഹിച്ചുനോക്കുമ്പോൾ പോലും പേടിയുളവാക്കുന്നൊരു വസ്തുതയാണ്.
അത്തരത്തിൽ ലൂസി കളപ്പുരയും, ഫ്രാങ്കോയുമൊക്കെ വഴി കന്യാസ്ത്രീ മഠത്തിലെ പീഡനങ്ങളും, ക്രൈസ്തവ പുരോഹിത സമൂഹത്തിൽ നിലനിൽക്കുന്ന ലൈംഗിക അരാജകത്വവുമൊക്കെ ലൈവായി ചർച്ച ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്നൊരു ജനക്കൂട്ടത്തിനിടയിലേക്കാണ്, ലാജോ ജോസ് തന്റെ പുതിയ പുസ്തകവുമായിയെത്തുന്നത്. അതിനാണയാളിവിടെ, ആദ്യകയ്യടിയർഹിക്കുന്നതും.!
കന്യാ മരിയയാരംഭിക്കുന്നത്, സിസ്റ്റർ ആഗ്നീറ്റയിലൂടെയും, സഹമുറിയത്തിയായി സ്ഥലം മാറിയെത്തുന്ന സിസ്റ്റർ മരിയയിലൂടെയുമാണ്. ഒരു കന്യാ സ്ത്രീ മഠത്തെ ചുറ്റപ്പറ്റി നടക്കുന്ന വൈകൃതങ്ങളിലേക്കവരിലൂടെ, എഴുത്തുകാരനിവിടെ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ആ കഥാപാത്രങ്ങളുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ, കഥ മുന്നോട്ട് പറഞ്ഞുപോകുന്നു.
ഒരിക്കൽ പള്ളിയിലും, പട്ടക്കാരനിലുമൊക്കെ വിശ്വസിച്ചിരുന്നതിന്റെ അവശേഷിപ്പുകളിപ്പോഴും ഉള്ളിലുള്ളതിനാലാവാം, ഈ പുസ്തകമെനിക്കൊരു അനായാസ വായനയായിരുന്നില്ല. യാഥാർത്ഥ്യത്തെക്കുറിച്ചേകദേശമൊരു ധാരണയുണ്ടായിരുന്നെങ്കിൽ കൂടി, പുസ്തകത്തിന്റെയാദ്യ പേജുകളെന്നിലിവിടെ വല്ലാത്തൊരു തരമറപ്പാണ് സൃഷ്ടിച്ചത്.
ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന വിധത്തിൽ, വളരെ ലളിതമായി സംഭവങ്ങളെ വിവരിക്കുന്നതിൽ എഴുത്തുകാരൻ വിജയിക്കുമ്പോഴും, വായനയെനിക്ക് പലപ്പോഴുമിടയ്ക്കുവെച്ച്, നിർത്തിവെയ്ക്കേണ്ടതായി വന്നിട്ടുണ്ട്. പല വിവരണങ്ങളും, ശ്വാസംവലിക്കാനാവാത്ത വിധമെന്നെ ഞെരിച്ചമർത്തുന്നുമുണ്ട്.
ഇവിടെ, കഥകൃത്തുതന്നെയൊടുവിൽ പറയുന്നതുപോലെ, ഒരു ഗൂഗിൾ സെർച്ചിൽ കിട്ടാവുന്ന വിവരങ്ങൾക്കപ്പുറത്തേക്ക്, യാതൊന്നും പുസ്തകത്തിൽ പുതുതായി പരാമർശിക്കപ്പെടുന്നില്ല. സിസ്റ്റർ ലൂസി കളപ്പുരയും, സിസ്റ്റർ ജെയ്മിയുമൊക്കെ തുറന്നെഴുതിയതിനപ്പുറത്തേക്ക്, ലാജോ ജോസ് പുതുതായൊന്നും കൂട്ടിച്ചേർക്കുന്നുമില്ല.
എന്നിരുന്നാലും, ജീർണിച്ചൊരു സിസ്റ്റത്തിന്റെ ബലിയാടുകളായി മരണമടഞ്ഞുപോയവരുടെയും, ഇപ്പോഴുമതിനുള്ളിൽ നിന്നും പല കാരണങ്ങളാൽ പുറത്തു കടക്കാൻ കഴിയാതെയിരിക്കുന്നവരുടെയുമൊക്കെ വിലാപങ്ങളെ പ്രതിധ്വനിപ്പിക്കാൻ, പുസ്തകത്തിന് കഴിയുന്നുണ്ട്. അതുവഴി, കന്യാ-മരിയ നല്ലൊരു വായനാനുഭവമായി മാറുകയും ചെയ്യുന്നുണ്ട്.
ഇവിടെ കഥയവസാനിപ്പിക്കാനായി, എഴുത്തുകാരൻ തിരഞ്ഞെടുത്തിരിക്കുന്ന മാർഗ്ഗവും, സാഹചര്യങ്ങളോട് കൃത്യമായി യോജിച്ചു നിൽക്കുന്ന ഒന്നായിരുന്നു. ഒറ്റരാത്രിയിരുട്ടി വെളുക്കുന്ന നേരം കൊണ്ട് സകലതും നേരെയാകുമെന്നൊരു ഫാൾസ് ഹോപ്പ് കൊടുക്കാൻ നിൽക്കാതെ, കെട്ടിക്കിടക്കുന്നതും, തീർപ്പാക്കിയതുമായ പരാതികളിൽപ്പെട്ടൊരു വൈദികനും ശിക്ഷ അനുഭവിക്കാത്ത നമ്മുടെ റിയാലിറ്റിയിൽ, സാധ്യമായതിൽ വെച്ചേറ്റവും മികച്ചൊരു പര്യവസാനമാണ്, സിസ്റ്റർ മരിയക്കും, സിസ്റ്റർ ആഗ്നീറ്റക്കുമായി, എഴുത്തുകാരനിവിടെ ഒരുക്കിയിരിക്കുന്നത്. അതും പുസ്തകത്തിന്റെയൊരു പോസിറ്റീവായ വശമാണ്.
ചുരുക്കത്തിൽ, പറയുന്ന വിഷയത്തിന്റെ പ്രാധാന്യം മാറ്റിനിർത്തിയൊരു ത്രില്ലറായി മാത്രം സമീപിച്ചാൽ, മീഡിയോക്കോറായൊരു വായനാനുഭവവും, മറിച്ചാണെങ്കിൽ മികച്ചൊരു വായനാനുഭവവും സമ്മാനിക്കുന്ന പുസ്തകമാണിത്. ഒന്നുകൂടിയൊരു റിയാലിറ്റി ചെക്ക് നടത്താൻ, വിശ്വാസി സമൂഹത്തിന്റെ പിൻബലത്തിൽ രക്തമൂറ്റി തടിച്ചുകൊഴുക്കുന്ന കണ്ണട്ടകളെ തിരിച്ചറിയാൻ, ഒരു പക്ഷെയീ പുസ്തകം നിങ്ങൾക്കൊരു വഴി തുറന്നുതന്നേക്കാം.!