Jump to ratings and reviews
Rate this book

Nireeswaran

Rate this book
Is it possible for society to exist without religion? Nireeswaran, the most celebrated of Malayalam novelist V.J. James' works, uses incisive humour and satire to question blind faith and give an insight into what true spirituality is.

Three atheists, Antony, Sahir, and Bhaskaran, embark on an elaborate prank to establish that God is nothing but a superstition. They install a mutilated idol of Nireeswaran, literally anti-god, to show people how hollow their religion is.

Their plan starts turning awry when miracles start being attributed to Nireeswaran—a man waking up from coma after twenty-four years, a jobless man ineligible for government employment getting a contract, a prostitute turning into a saint—leading hordes to turn up to worship the fake deity.

The trio is put in a quandary. Will they fight their own creation? Is their intractable minds an indication that atheism is a religion in itself? Belief and disbelief, it is possible, are two sides of the same coin.

320 pages, Hardcover

First published October 1, 2014

51 people are currently reading
576 people want to read

About the author

V.J. James

15 books46 followers
V. J. James was born in Changanassery, Kottayam, Kerala, India. He attended St.Theresa's Higher Secondary School, Vazhappally and St. Mary's Higher Secondary School, Champakulam, before studying at St. Berchmans College, Changanacherry. He has a degree in Mechanical Engineering from Mar Athanasius College of Engineering. He currently works for Vikram Sarabhai Space Centre, Thiruvananthapuram, as an engineer.
He is known for his unique style of presenting subjects in Malayalam literature world. His first book, Purapaadinte Pusthakam (പുറപ്പാടിന്റെ പുസ്തകം), was published by DC Books as the winning novel in the novel competition which was conducted as a part of the 25th anniversary celebration of DC Books in 1999. Malayalam film Munthirivallikal Thalirkkumbol (English: When the Grapevines Sprout) loosely based on the short story Pranayopanishath by V. J. James. His style of narration gained much attention and praise.

Awards
DC Silver Jubilee Award, Malayattoor Prize (1999),Rotary Literary Award for Purappadinte Pusthakam
Thoppil Ravi Award, Kerala Bhasha Institute Basheer Award (2015) for Nireeshwaran

Novels
Purappadinte Pusthakam (പുറപ്പാടിന്റെ പുസ്തകം)
Dathapaharam (ദത്താപഹാരം)
Leyka (ലെയ്ക)
Chorashasthram (ചോരശാസ്ത്രം)
Ottakkaalan Kakka (ഒറ്റക്കാലൻ കാക്ക)
Nireeshwaran (നിരീശ്വരൻ)

Short story collections
Shavangalil Pathinaraman (ശവങ്ങളിൽ പതിനാറാമൻ)
Bhoomiyilekkulla thurumbicha Vathayanangal (ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ)
Vyakulamathavinte Kannadikkoodu (വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്)
Pranayopanishath (പ്രണയോപനിഷത്ത്)

Munthirivallikal Thalirkkumbol is a Malayalam family drama film directed by Jibu Jacob, written by Sindhu Raj and produced by Sophia Paul, the film stars Mohanlal and Meena, loosely based on the Malayalam short story Pranayopanishath (പ്രണയോപനിഷത്ത്) by V. J. James

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
120 (26%)
4 stars
189 (41%)
3 stars
116 (25%)
2 stars
18 (3%)
1 star
11 (2%)
Displaying 1 - 30 of 50 reviews
Profile Image for Nandakishore Mridula.
1,351 reviews2,696 followers
December 31, 2018
പൗരസ്ത്യ ദൈവസങ്കൽപ്പങ്ങളിൽ മൂർത്തനായ ഒരു ദേവനില്ല. ഉപനിഷത്തുക്കളിലും, താവോയിലും, ഷിന്റോ വിലുമെല്ലാം പ്രപഞ്ചത്തിൽ അന്തർലീനമായ, ഗുണങ്ങളില്ലാത്ത ഒരു സത്തയാണ് ദൈവീകത. അതിനെ മനസ്സിലാക്കാൻ തക്കവണ്ണം പ്രജ്ഞ വളരാത്തവർക്ക് എളുപ്പത്തിൽ അവിടേക്കെത്തിച്ചേരാനുള്ള ഉപാധികളാണ് ഉടലെടുത്ത മൂർത്തികൾ. വിഗ്രഹം ചന്ദ്രനിലേക്കു ചൂണ്ടുന്ന വിരൽ പോലെയാണെന്ന ആപ്തവാക്യം ഇവിടെ സ്മരണീയമാണ്: ചന്ദ്രനെ കണ്ടു കഴിഞ്ഞാൽ പിന്നെ വിരലിന്റെ ആവശ്യമില്ല. ഇങ്ങനെയൊരു ചുറ്റുപാടിൽ സ്വേശ്വരവും നാസ്തികവുമായ കാഴ്ചപ്പാടുകൾക്ക് തോളോടു തോളുരുമ്മി നിൽക്കാം. ഒരു കാലത്ത് ഇന്ത്യയിലെ സ്ഥിതി അങ്ങനെയായിരുന്നു എന്നു വേണം അനുമാനിക്കാൻ.

എന്നാൽ ഇന്ന് കല്ലും, ലോഹവും ദേവനും ദേവിയുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആകാശങ്ങളിലിരുന്ന് കനിവും കനലും വർഷിക്കുന്ന വികാരജീവിയായി മാറിയിരിക്കുന്നു ദൈവം. അങ്ങനെയുള്ള സാഹചര്യത്തിൽ, ഈശ്വരന് എതിരേ നിൽക്കുന്ന ഒരു നിരീശ്വര സങ്കൽപ്പത്തിന് ഏറെ സാദ്ധ്യതകളുണ്ട്: നിലവിലുള്ള അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കാൻ, പരിഹാസത്തിന്റെ തീക്ഷ്ണ ശരങ്ങൾ കൊണ്ട് വിശ്വാസങ്ങളെ എയ്തുവീഴ്ത്താൻ. അതിനു പുറപ്പെടുന്ന മൂന്നു യുക്തിവാദികളുടേയും അവർ സൃഷ്ടിക്കുന്ന വികലമൂർത്തിയുടേയും കഥയാണീ നോവൽ.

ആന്റണി, ഭാസ്കരൻ, സഹീർ - ഇവർ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് "ആഭാസന്മാർ" എന്നറിയപ്പെടുന്നു - ഗ്രാമത്തിലെ യുക്തിവാദികളാണ്. ദൈവവിശ്വാസത്തെ കണക്കിനു കളിയാക്കാൻ ഇവർ ഒരു നൂതന വിദ്യ കണ്ടുപിടിക്കുന്നു. കയ്യും, കാലും, തലയുമില്ലാത്ത ഒരു വികലശില്പത്തെ ഗ്രാമമദ്ധ്യത്തിലെ "ആത്മാവു" തറയിൽ (ഇത് ഒരാലും, മാവും കൂടിപ്പിരിഞ്ഞു വളരുന്ന ഒരു വിചിത്രവൃക്ഷമാണ്) സ്ഥാപിക്കുന്നു. അതിനു നിരീശ്വരൻ എന്നു പേർ. തെറ്റായ കളവുകേസിൽപ്പെട്ട് ക്ഷേത്രത്തിലെ പൂജാകർത്തവ്യങ്ങളിൽ നിന്നും നിഷ്കാസിതനായ ഈശ്വരൻ എമ്പ്രാന്തിരിയാണ് പ്രതിഷ്ഠയും പൂജയും. കുറച്ചു കാലത്തിനു ശേഷം ഇതിനെ പിഴുതെറിയാമെന്നും അങ്ങനെ ഈശ്വരസങ്കൽപ്പത്തിന്റെ വ്യർത്ഥത തെളിയിക്കാമെന്നുമാണ് ആഭാസന്മാരുടെ അനുമാനം.

എന്നാൽ ഗ്രാമത്തിൽ കൂടെക്കൂടെ അത്ഭുതം പ്രവർത്തിക്കുന്ന നിരീശ്വരൻ യുക്തിവാദികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു. "അത്ഭുതങ്ങൾ"ക്കെല്ലാം തന്നെ തികച്ചും യുക്തിയുക്തമായ വിശദീകരണങ്ങൾ നൽകാമെങ്കിൽക്കൂടി, "മിറക്കിൾസിൽ" വിശ്വസിക്കാനാണല്ലോ നമുക്കിഷ്ടം. ആഭാസന്മാരും നിരീശ്വരനുമായി നടക്കുന്ന പോരിൽ അന്തിമവിജയം നേടുന്നത് ദൈവം തന്നെ.

***

കഥാബീജത്തിനു പുതുമയുണ്ട്. ബിംബങ്ങളിലെ പ്രതീകാത്മതയ്ക്കു ശക്തിയുമുണ്ട്. ആദ്യപകുതി വളരെ പാരായണ യോഗ്യമാണ്.

പക്ഷെ നോവലിന്റെ മദ്ധ്യത്തോടടുക്കുമ്പോൾ ഉപകഥകളുടെ ബാഹുല്യം അലോസരം സൃഷ്ടിക്കുന്നു. ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം അബോധത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ ഇന്ദ്രജിത്തും, ഗന്ധഗവേഷകൻ റോബർട്ടോയും, ഘോഷയാത്ര അന്നാമ്മയും മക്കളും, ബാർബർ മണിയനും, ഗ്രാമവേശ്യ ജാനകിയുമെല്ലാം മിഴിവുറ്റ കഥാപാത്രങ്ങൾ തന്നെയെങ്കിലും ഗ്രന്ഥകാരൻ അവരുടെ ചരിത്രത്തിലേക്ക് വല്ലാതെ ആണ്ടിറങ്ങിയത് മൂലകഥയുടെ രസച്ചരട് പലയിടത്തും മുറിയാൻ കാരണമായി. റോബർട്ടോയുടെ ശാസ്ത്രചിന്തകളും ഈശ്വരൻ എമ്പ്രാന്തിരിയുടെ തത്ത്വചിന്താ വിശകലനങ്ങളും പലയിടത്തും വല്ലാത്ത മടുപ്പുളവാക്കി.

എങ്കിലും പുതുമയേറിയ ഒരു novel of ideas കാഴ്ചവെച്ചതിന് ഗ്രന്ഥകർത്താവ് പ്രശംസയർഹിക്കുന്നു.
Profile Image for Avani ✨.
1,912 reviews446 followers
July 29, 2022
Review for the English Version :

Nireeswaran by V J James & Ministhy S. this is a book which I have read recently is very different from the normal works or books I usually prefer. Usually I am sceptical to pick up translated work since in many cases we loose the essence and meaning of sentences.

But this one did not feel like it, it was raw and very unique where the author has directly questioned faith and believe, religion and much more. I feel the book has a very strong meaning to it and therefore, may not be liked by everyone.

At times reality hides behind the subtle humor which has been incorporated herein. Here we see and get to hear perspectives from our three protagonist - Antony, Sahir, and Bhaskaran. We lack the story of these three amongst the plot and focus more on surrounding stories written in the subplot.

I wanted to read more about these three characters and how their belief would have changed from Eeswaran to Nireeswaran. I enjoyed author's lucid style and I cannot wait to read the authors previously published works.
Profile Image for Avani ✨.
1,912 reviews446 followers
July 29, 2022
Nireeswaran by V J James & Ministhy S. this is a book which I have read recently is very different from the normal works or books I usually prefer. Usually I am sceptical to pick up translated work since in many cases we loose the essence and meaning of sentences.

But this one did not feel like it, it was raw and very unique where the author has directly questioned faith and believe, religion and much more. I feel the book has a very strong meaning to it and therefore, may not be liked by everyone.

At times reality hides behind the subtle humor which has been incorporated herein. Here we see and get to hear perspectives from our three protagonist - Antony, Sahir, and Bhaskaran. We lack the story of these three amongst the plot and focus more on surrounding stories written in the subplot.

I wanted to read more about these three characters and how their belief would have changed from Eeswaran to Nireeswaran. I enjoyed author's lucid style and I cannot wait to read the authors previously published works.
Profile Image for Harish Namboothiri.
134 reviews11 followers
August 9, 2020
Nireeswaran by V J James reminded me of Umberto Eco novel Foucault's Pendulum. In that novel a group of friends start a new conspiracy theory for fun and beyond their wildest imagination, it gains traction, thereby challenging their existence. Here, a trio of athiests creates a deity by the name of Nireeswaran, to prove a point that belief in God is just a superstition. But it backfires.

The novel is a very interesting reflection on human belief system and how athiesm in present state is just another religion in disguise. But it doesn't stop there and touches many related ideas like reality and existence of parallel universes. It is a novel worth visiting.

But I really have a complaint about the hardcover copy of the book. The quality is too bad. Paper is very thin and cheap quality, the print is just a bit better than roadside pirated copies. The cover became folded with just a single reading and the book looks worn and old.
Profile Image for Sanuj Najoom.
197 reviews32 followers
March 23, 2020
സമകാലിക സാഹചര്യത്തിൽ ഈശ്വരാരാധനയുടെ വശങ്ങളെ പുച്ഛിച്ചു തള്ളി യുക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുന്ന യുക്തിവാദികളായ മൂന്നു പേരായിരുന്നു ആന്റണിയും ഭാസ്കരനും സഹീറും. തങ്ങളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ആഭാസന്മാർ എന്ന് സ്വയം വിളിക്കുന്നതിൽ അവർ അഭിമാനം കൊണ്ടു. ഈ സാഹചര്യത്തിൽ ദേശതെരുവ് എന്ന സ്വന്തം തെരുവിന്റെ പേര് തന്നെ അവർ ആഭാസതെരുവ് എന്ന് മാറ്റുകയാണ്‌. ഈശ്വരന് എതിരെ ഒരു പ്രതീകത്തെ കൊണ്ടു വരണം എന്ന ചിന്തയിൽ നിന്നാണ് അവർ നിരീശ്വരനിലേക്ക് എത്തിച്ചേർന്നത്. അതിനായി അവർ പരമ്പരാഗതരീതിയിൽ നിന്ന് അന്യമായി ഒരു പ്രതിമ നിർമിക്കുകയും.
എല്ലാ നല്ല നേരങ്ങളെയും ഒഴിവാക്കി ഒരു അമാവാസി നാളിൽ ദൈവങ്ങളെയും ദൈവഭക്തരെയും വെല്ലുവിളിച്ചും പരിഹസിച്ചും ദേശത്തെ സകല ജനങ്ങളും നോക്കിനിൽക്കെ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നു. അവർ കാണിക്കുന്നത് തമാശയെന്നും ദൈവത്തിനെ പരിഹസിക്കുകയാണെന്നും ഉത്തമ ബോധ്യമുള്ള ദേശത്തിലെ ജനങ്ങൾ അതെല്ലാം നോക്കിനിന്നു ചിരിക്കുക മാത്രം ചെയ്തു. പതിയെ ദേശത്തിലെ ജനങ്ങൾ നിരീശ്വരനെ പുതിയ ദൈവമായി അംഗീകരിക്കുകയും പലവിധ സാഹചര്യങ്ങളിൽ നടന്ന കാര്യങ്ങൾ നിരീശ്വരന്റെ സിദ്ധിയാണ് എന്ന് കരുതുകയും നിരീശ്വരനെ ഏറ്റെടുക്കുകയും ചെയ്യുന്നു.അതുവഴി ആഭാസന്മാർ സൃഷ്‌ടിച്ച നിരീശ്വരൻ അവർക്കുതന്നെ തലവേദനയാവുന്നു. പിന്നീട് എങ്ങനെയും നിരീശ്വരനെ നശിപ്പിക്കണം എന്ന ലക്ഷ്യത്തിൽ ആഭാസന്മാരും, അവരിൽനിന്നു നിരീശ്വരനെ സംരക്ഷിക്കാൻ ജനങ്ങളും രണ്ട് പക്ഷത്താവുകയും, ആഭാസന്മാരുമായി അടിപിടി ഉണ്ടാവുകയും ചെയ്യുന്നു.
നിരീശ്വരന്റെ സംരക്ഷണം ഏറ്റെടുത്ത ചിലർ അതിനായി ഉറക്കമൊഴിഞ്ഞു കാവലിരിന്നു. കാര്യങ്ങൾ ഭിന്നിച്ചും വരുതിവിട്ടും പോകുന്തോറും കടുത്ത പ്രതിസന്ധികളെ നേരിടുകയായിരുന്നു ആഭാസസഖ്യം. നിലവിലുള്ള മാമൂലുകളെ പരിഹസിക്കുന്നതിനും പുതിയതൊന്ന് സൃഷ്ടിക്കുന്നതിനും നടത്തിയ ശ്രമം പാഴായി എന്നുമാത്രമല്ല അത് വിപരീതങ്ങളെ ഉൽപാദിപ്പിക്കുകകൂടി ചെയ്തിരിന്നു.ഈശ്വരവിശ്വാസത്തെ എതിർത്തുതുടങ്ങി ഒടുവിൽ നിരീശ്വരവിശ്വാസത്തെ എതിർക്കേണ്ട അവസ്ഥയിൽ എത്തി ആഭാസന്മാർ.
നിസ്സാരമായൊരു കല്ല് ആഭാസന്മാരുടെ ജീവനെയും മരണത്തെയും വേർതിരിക്കുന്ന അതിരുകല്ലിന്റെ സ്ഥാനം പ്രാപിക്കുകയാരുന്നു

വ്യത്യസ്തമായ തന്റെ കൃതിയിലൂടെ യുക്തിഭദ്രതയോടും മാനുഷികമായും പലവിധ മേഖലയിൽ കൂടി കടന്നുപോയി വായനക്കാരെ ചിന്തയിൽ ആഴ്ത്തുകയാണ് വി ജെ ജെയിംസ്.
Profile Image for Dr. Charu Panicker.
1,154 reviews74 followers
September 3, 2021
2017 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ വി ജെ ജെയിംസിൻ്റെ നോവൽ. ആഭാസസംഘം (ആൻ്റണി, ഭാസ്‌കരൻ, സഹീർ) എന്ന യുക്തിവാദികളായ മൂവർ സംഘം സ്ഥാപിച്ച നിരീശ്വരന്റെ കഥയാണിത്. ഈശ്വരവിശ്വാസം നിരർത്ഥകമാണെന്ന് തെളിയിക്കാനായിയാണ് അവർ ഇങ്ങനെ ചെയ്തത്. ദേവതെരുവ് എന്ന നാമം മാറ്റി അവർ ആഭാസതെരുവ് ആകുന്നു. പ്രതിഷ്ഠയ്ക്ക് ശേഷമുണ്ടാകുന്ന സംഭവബഹുലമായ അത്ഭുതങ്ങളും മാറ്റങ്ങളുമാണ് ഇതിൽ പറയുന്നത്. ആഭാസസംഘത്തിനു പുറമേ ശാസ്ത്രജ്ഞനായ റോബർട്ടോ, ഘോഷയാത്ര അന്നാമ്മയും നാല് പെൺമക്കളും, ജാനകി, ഈശ്വരൻ എമ്പ്രാന്തിരി, അർണോസ്, ഇന്ദ്രജിത്ത്, മേഘ, അരുൺജിത്ത് തുടങ്ങിയ കഥാപാത്രങ്ങളും അവരുടെ ജീവിതവും കൂടി നോവലിൽ പറയുന്നു. ഈശ്വരവിശ്വാസത്തെയും യുക്തിവാദത്തെയും ഒരുപോലെ ചർച്ചചെയ്യുന്ന നോവൽ. ഇത്തരമൊരു വിഷയത്തെ എഴുത്തുകാരൻ കൈകാര്യം ചെയ്തിരിക്കുന്ന രീതി വളരെ രസകരമാണ്.

Spoiler alert ഈശ്വരവിശ്വാസത്തിനെതിരായി ആഭാസ സംഘം പ്രതിഷ്ഠിച്ച നിരീശ്വരൻ അവർക്ക് തന്നെ വിനയാകുന്നതാണ് ഇതിൽ കാണാൻ കഴിയുക. സുമിത്രൻ എന്ന മന്ദബുദ്ധിയായ യുവാവ് സ്ഫുടമായും വ്യക്തമായും സംസാരിക്കാൻ തുടങ്ങിയതും ഇരുപത്തിനാല് വർഷങ്ങളായി അബോധാവസ്ഥയിലായിരുന്ന ഇന്ദ്രജിത്തിന് ബോധം വന്നതും തൊഴിൽപ്രായം കഴിഞ്ഞ് ഒരു പ്രതീക്ഷയുമില്ലാതെയിരുന്ന പരമേശ്വരന് ജോലി ലഭിച്ചതും മണിയൻ എന്ന ബാർബർക്ക് വരുമാനം വർദ്ധിച്ചതും എന്നു തുടങ്ങിയ അത്ഭുതങ്ങൾ സംഭവിക്കുമ്പോൾ അതെല്ലാം നിരീശ്വരൻ്റെ അനുഗ്രഹമായി ആ നാട്ടിലെ ജനങ്ങൾ കണക്കാക്കുന്നു. നിരീശ്വരൻ കൂടുതൽ അന്ധവിശ്വാസങ്ങളിലേക്ക് പോകുമ്പോൾ ആഭാസസംഘം നിരീശ്വരനെ നശിപ്പിക്കാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെടേണ്ടിയും വരുന്നു.
This entire review has been hidden because of spoilers.
Profile Image for Anand.
81 reviews18 followers
June 19, 2025
യുക്തിസഹമായി കാര്യങ്ങളെ കാണുന്ന ആന്റണി, ഭാസ്കരൻ, സഹീർ. ഇവർ സ്വയമേ ആഭാസന്മാർ എന്ന് പേരിടുന്നു. ഈശ്വരാരാധനയെയും അന്ധവിശ്വാസങ്ങളെയും തകർക്കുന്നതിനായി നിരീശ്വരനെ സൃഷ്ടിക്കുന്നു. അവിടെ നിന്ന് തുടങ്ങുന്ന സംഭവവികാസങ്ങൾ ആഭാസന്മാർ വിചാരിച്ചപോലെയല്ല പോവുന്നത്. അതിന്റെയവസാനം വിശ്വാസത്തെയും അവിശ്വാസത്തെയും ഒരുപോലെ എതിർക്കേണ്ടുന്ന അവസ്ഥയിലേക്ക് എത്തുകയാണ്.
ഇന്ദ്രജിത്ത്, ഘോഷയാത്ര അന്നാമ്മയും മക്കളും, ബാർബർ മണിയൻ, ഗ്രാമവേശ്യ ജാനകി, ഗന്ധഗവേഷകൻ റോബർട്ടോ തുടങ്ങിയ കഥാപാത്രങ്ങൾ വിവിധ ഉപകഥകളിലായി വളരുന്നുണ്ട്. ചിലതൊക്കെ വലിച്ചുനീട്ടുന്നതായി തോന്നി.

മൊത്തത്തിൽ പുതുമയുള്ള കഥ, വായനക്കാരന് ചിന്തിക്കുവാനുള്ള അവസരങ്ങൾ സമ്മാനിക്കുന്ന രീതിയിലെ എഴുത്തു.
Profile Image for Sreedharan.
51 reviews3 followers
March 26, 2021
Despite its name, Nireeswaran is primarily a book about religion, not atheism. V.J. James explores, not whether we SHOULD abandon religion, but whether we CAN. He answers this by narrating the story of three atheists who set up their own God (Google Dinkoism). The trio's plan is to throw away the idol after He is accepted in their village, and hence show how religion is farcical and pointless. This 'God' is taken up by the village folk and a community is created, to rally around this 'religion'. Entire economies spring up supported by this religion. Ultimately whole political factions based around the protection of this religion take birth. James shows how a world like ours is simply not suited for irreligion, since some people always capitalise on and commodify this religion, sincerely or not. Miracles happen sometimes and it's human nature to connect the dots and attribute this miracle to some higher being (if I wore a red shirt when India defeated England in an ODI, then the red shirt = lucky shirt).
Personally, I had thought that religion itself (or some moral foundation) is fine, as long as it is not systemised. Surely, organised religion is the worst? James doesn't deny this (in fact, a beautiful line says that "seemingly illogical traditions are often the moral foundations that an individual relies on during difficulties"). Instead, James argues that in a capitalist society, given human nature, organised religion is merely an inevitable next step of traditional religion. James' talent lies in convincing a non-believer of this make-believe God, to root for Nireeswaran. This God at least has only made the village folk happier and turned the village into the next Jerusalem, Mecca or Varanasi. Maybe Nireeswaran isn't that bad after all.
This much could have been said without so many pages. The entire subplot revolving around Roberto, Indrajith and Janaki is useful only in showing how science and religion may be reconciled. But it comes off as unnecessary and pop-sciency.
At some point, I feel the author had to write atheists as angry violent folks to put across his point. James, through Roberto, says that atheism is like putting up a 'stick no bills' board on a wall ("being the very thing you swore to destroy"). But this isn't true, many atheists are disinterested and undogmatic.
Overlooking all of this, the crux of Nireeswaran makes you think.
6 reviews4 followers
September 15, 2015
ഇന്ത്യൻ സമൂഹത്തിന്റെ അബോധ മനസ്സിൽ ആഴ്നിറങ്ങിയ നിരവധി വിശ്വാസങ്ങളുണ്ട് ഓരോ പ്രദേശത്തിന്റെയും വളർച്ചയും സാമൂഹിക ബോധത്തിന്റെ വികാസവും ശാസ്ത്രത്തിന്റെ മുന്നെറ്റവുമൊന്നും പലപ്പോഴും അത്തരം ബോധങ്ങളെ വലിയ തോതിൽ മാറ്റാറില്ല. തട്ടകം വാഴുന്ന ദൈവവും പൂത്ത പാലമാരച്ചുവട്ടിലെ യക്ഷിയും രാത്രിയിൽ ഇടവഴിയിൽ രൂപം മാറി പതുങ്ങിയിരിക്കുന്ന ഒടിയനുമെല്ലാം ഗ്രാമീണ മനസ്സുകളിൽ ബാല്യം മുതൽ സൃഷ്ടിക്കപ്പെടുന്ന ബിംബങ്ങളാണ്‌ ഒരു നിരീശ്വര പ്രതിഷ്ഠ നടത്തി ഒരു പ്രദേശത്തിന്റെ അത്തരം വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന മൂന്നു പേരുടെ ജീവിതയും അവർ എത്തിപ്പെടുന്ന അവസ്ഥകളും ഒപ്പം വിശ്വാസ രാഹിത്യവും വിശ്വാസവും തമ്മിലുള്ള ഏറ്റു മുട്ടലുകളും ആണ് വി ജെ ജെയിംസിന്റെ നിരീശ്വരനെ വ്യത്യസ്ഥമാക്കുന്നത്. ഒരു ഗ്രാമ ഭൂമിക സൃഷ്ടിച്ചു അതിലൊരു നിരീശ്വര പ്രതിഷ്ഠ നടത്തി ആ നിരീശ്വരൻ ഈശ്വരനോളം വളരുന്ന വൈരുധ്യവും നിരീശ്വരനോപ്പം വളരുന്ന ഭക്തിയെന്ന വലിയ വില്പന സാധ്യതയുള്ള ഉല്പന്നവുമൊക്കെ നോവലിലെ കാഴ്ചകളാണ് . ശരീരത്തിന്റെ ഉത്സവമായ രതിയുടെ ലോകത്ത് നിന്നും മാനസികമായ മോചനം ഗ്രാമ വേശ്യയും ഗന്ധങ്ങളുടെ ലോകം അറിയാൻ ഗ്രാമത്തിൽ അലഞ്ഞു നടക്കുന്ന രോബര്ട്ടും ഒടുവിൽ അയാൾക്ക് മുന്നില് എത്തുന്ന ഗ്രാമീണ പ്രതിസന്ധികളും രണ്ടു ലോകങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഇന്ദ്ര ജിത്തുമൊക്കെ നിരീശ്വരനെ അവിസ്മരനീയമാക്കുന്നുണ്ട് . ജീവിതം മനുഷ്യനെ ചില നിയാമക സന്ധികളിൽ കുരുക്കിട്ടു പിടിക്കുന്ന പ്രകൃതി നിയമം നിരീശ്വര പ്രതിഷ്ഠ നടത്തിയ മൂന്നു പേരുടെ മുന്നിൽ ആവര്ത്തിക്കപ്പെടുകയാണ് നിരീശ്വരനിൽ. അബോധത്തിലും ബോധത്തിലും ഉണർന്നിരിക്കുന്ന മനസിനെയും വിശ്വാസങ്ങളെയും ആക്സമികത കളെയും നല്ല രീതിയിൽ കോർത്തിണക്കി മികച്ച വായനാനുഭവം നൽകുന്നുണ്ട് നിരീശ്വരൻ.
Profile Image for Balasankar C.
106 reviews35 followers
May 4, 2016
"ഒരു വിഗ്രഹമുടച്ചാൽ മറ്റൊന്ന് വാർക്കേണ്ടി വരും; ശൂന്യതാന്നൊന്ന് ഉണ്ടാവില്ല" എന്ന് പൈതൃകം സിനിമയിൽ നരേന്ദ്രപ്രസാദ് പറയുന്ന ഡയലോഗുമായി ചേർത്തു വായിക്കാവുന്ന ഒരു പുസ്തകം. നിരീശ്വരൻ ഒരു രൂപകമാണ് (symbol). ലോകത്തെമ്പാടും മനുഷ്യൻ പുലർത്തുന്ന നിരവധി വിശ്വാസങ്ങളുടേയും, ഇസങ്ങളുടേയും പ്രതിനിധി. ഏതൊരു വസ്തുവും, ആദർശവും, വിശ്വാസവും ഒരു പരിധി വിട്ട് ആരാധിച്ചാൽ/വിശ്വസിച്ചാൽ/പിന്തുടർന്നാൽ അതിനു് ഒരു കൾട്ട് സ്വഭാവം കൈവരും. കൺവെൻഷണൽ ആരാധനാക്രമങ്ങളുടേയും വിശ്വാസത്തിന്റേയും എല്ലാ മാനറിസങ്ങളും അതിൽ ഉൾച്ചേരും. ദൈവവിശ്വാസത്തെ എതിർത്ത് എതിർത്ത് ആ എതിർപ്പ് തന്നെ ഒരു വിശ്വാസത്തിന്റെ ലെവലിലേക്ക് ���ത്തുന്ന അവസ്ഥ.

പുസ്തകത്തിൽ ആകെക്കൂടെ ഒരു കണക്ടിവിറ്റി പ്രശ്നം ഫീൽ ചെയ്തു. ഒരു അദ്ധ്യായത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള ഒഴുക്ക് അത്രയ്ക്കൊന്നും സുഖകരമല്ല. പിന്നെ ഇഷ്ടപ്പെട്ട കുറച്ച് ആശയങ്ങളും കണ്ടു. ജാഗ്രത്ത് എന്നത് പ്രജ്ഞയുടെ ഒരു കേവലശതമാനം മാത്രം. സുഷുപ്തിയ്ക്കും, അതിനുമപ്പുറം ഒരു സൂക്ഷ്മമുണ്ടെങ്കിൽ അതിനും പ്രജ്ഞയിൽ തുല്യ അവകാശമുണ്ട്. ഓരോന്നിന്റേയും കഴിവുകളും, നിയമങ്ങളും, ആധാരസങ്കൽപങ്ങളും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ജാഗ്രത്തിൽ മാത്രം ജീവിക്കുന്ന ഒരു സമൂഹത്തിനു് സുഷുപ്തിയെ പരിചയിച്ച ഒരാളെ ഭ്രാന്തനായേ കാണാൻ പറ്റൂ. അറിയാത്തതെല്ലാം തെറ്റെന്ന് പറയുന്ന മനുഷ്യവാസന മൂലം. അങനെ കുറച്ച് ആശയങ്ങൾ ആകർഷിച്ചു.

Obviously, ജാനകിയും റോബർട്ടോയും വേറിട്ടുനിൽക്കുന്ന കഥാപാത്രങ്ങൾ തന്നെ.
Profile Image for DrJeevan KY.
144 reviews46 followers
February 2, 2021
"ഇനി നമുക്ക് നിരീശ്വരൻ്റെ അപദാനങ്ങൾ പാടാം.
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ.
മണ്ണിൽ ഉത്പത്തിയായ കഥകൾ പറയാം.
ശത്രുനിഗ്രഹം ചെയ്ത് ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം.
അവൻ്റെ മഹിമ കേൾക്കാത്തവർക്കായി,
അവനെ ഇനിയും അറിയാത്തവർക്കായി
നിരീശ്വരചരിതം ഇനി ഞാൻ ഉര ചെയ്യാം.
നിരീശ്വരലീലകൾ സഫലമായി വർണിക്കുന്നതിന്
അവനെനിക്ക് കൃപ നൽകുമാറാകട്ടെ.
ഓം നിരീശ്വരായ നമഃ"

വി.ജെ. ജെയിംസ് എന്ന എഴുത്തുകാരൻ്റെ കൃതികളുടെ പ്രത്യേകത അവയുടെ ഓരോന്നിൻ്റയും വ്യത്യസ്തതയാണ്. എഴുത്തുകൾക്ക് എല്ലാം ഒരുപോലെ പ്രത്യേകശൈലിയൊന്നും പാലിക്കാതെ അദ്ദേഹത്തിൻ്റെ ഓരോ കൃതിയും വ്യത്യസ്തപ്പെട്ടു നിൽക്കുന്നു. ഞാൻ മുൻപ് വായിച്ച ചോരശാസ്ത്രം, ദത്താപഹാരം എന്നീ നോവലുകളും അതിൻ്റേതായ തനതുശൈലിയിൽ വ്യത്യസ്തമാണ്. എഴുത്തിൻ്റെ ശൈലിക്കുപുറമേ എടുത്തുപറയേണ്ടത് വളരെ വ്യത്യസ്തമായ കഥകളും എന്നാൽ ഒട്ടും തന്നെ മടുപ്പുളവാക്കാത്തതും ആയിരിക്കും എന്നതാണ്.

നിരീശ്വരനിലേക്ക് വന്നാൽ, ആൻ്റണി, ഭാസ്കരൻ, സഹീർ എന്ന യുക്തിവാദികളായ മൂന്ന് യുവാക്കളും ഈശ്വരവിശ്വാസത്തെ എതിർക്കാനായി വെറുതേ എതിർക്കുന്നതിനുപകരം ഒരു കല്ല് കൊത്തിയെടുത്ത് അതിനെ നിരീശ്വരനായി ദേശത്തെ ആലും മാവും ചേർന്ന് രൂപാന്തരപ്പെട്ട ആത്മാവ് എന്ന് വൃക്ഷങ്ങളുടെ ചുവട്ടിൽ പ്രതിഷാഠിക്കുന്നു. പേരിൻ്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് ആഭാസസംഘം എന്നാണവർ സ്വയം വിശേഷിപ്പിച്ചിരുന്നതും അറിയപ്പെട്ടിരുന്നതും. ആത്മത്തറയും അതിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളും അവർ ആഭാസത്തെരുവാക്കി മാറ്റിയെടുത്തു. പക്ഷേ, കാലക്രമേണ ആഭാസസംഘത്തിന് കാണേണ്ടിവരുന്നത് ഈശ്വരവിശ്വാസത്തിനെതിരായി അവർ പ്രതിഷ്ഠിച്ച നിരീശ്വരൻ അവർക്ക് തന്നെ വിനയാകുന്നതാണ്. സുമിത്രൻ എന്ന മന്ദബുദ്ധിയായ യുവാവ് സ്ഫുടമായും വ്യക്തമായും സംസാരിക്കാൻ തുടങ്ങിയതും ഇരുപത്തിനാല് വർഷങ്ങളായി അബോധാവസ്ഥയിലായിരുന്ന ഇന്ദ്രജിത്തിന് ബോധം വന്നതും തൊഴിൽപ്രായം കഴിഞ്ഞ് ഒരു പ്രതീക്ഷയുമില്ലാതെയിരുന്ന പരമേശ്വരന് ജോലി ലഭിച്ചതും മണിയൻ എന്ന ബാർബർക്ക് വരുമാനം വർദ്ധിച്ചതും എന്നു തുടങ്ങി പലവിധ അത്ഭുതങ്ങൾ അരങ്ങേറുമ്പോൾ അതെല്ലാം നിരീശ്വരൻ്റെ അനുഗ്രഹവും കഴിവുമായി കണക്കാക്കപ്പെടുകയാണ്.

ആഭാസസംഘത്തിനു പുറമേ ശാസ്ത്രജ്ഞനായ റോബർട്ടോ, ഘോഷയാത്ര അന്നാമ്മയും നാല് പെൺമക്കളും, ജാനകി, ഈശ്വരൻ എമ്പ്രാന്തിരി, അർണോസ്, ഇന്ദ്രജിത്ത്, മേഘ, അരുൺജിത്ത് തുടങ്ങി ഒരുപിടി കഥാപാത്രങ്ങളും അവരുടെ ജീവിതവും കൂടി നോവലിൽ പറഞ്ഞിപോകുന്നുണ്ട്. ഇതിൽ പലരുടെയും ജീവിതങ്ങൾ നമ്മെ ഏറെ ചിന്തിപ്പിക്കുന്നവയും സ്വാധീനിക്കാൻ പോന്നവയുമാണ്. ഏതൊരു ഈശ്വരവിശ്വാസത്തിലെയും പോലെ ഇവിടെയും നിരീശ്വരന് വേണ്ടി ക്ഷേത്രവും ഉത്സവങ്ങളും പ്രാർത്ഥനാസംഘവും പൂജാരിയും എല്ലാം കാലാന്തരത്തിൽ ഉണ്ടായി വരികയാണ്. നിരീശ്വരൻ കൂടുതൽ അന്ധവിശ്വാസങ്ങളിലേക്ക് പോകുമ്പോൾ ആഭാസസംഘം നിരീശ്വരനെ നശിപ്പിക്കാൻ ശ്രമിക്കുകയും അതിൽ പലപ്പോഴായി പരാജയപ്പെടേണ്ടിയും വരുന്നു. നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒരു നോവലാണ് നിരീശ്വരൻ.
Profile Image for Athul Raj.
298 reviews8 followers
August 4, 2017
ഈശ്വരവിശ്വാസത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കാൻ സൃഷ്ടിക്കപ്പെട്ട നിരീശ്വരൻ എന്ന സങ്കല്പവും, ഈ നോവലും ലക്ഷ്യത്തിൽ എത്താതെ ഒടുവിൽ അയച്ചിടത്തു തന്നെ തിരിച്ചെത്തി എല്ലാം നശിപ്പിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. വി. ജെ. ജയിംസിന്റെ എഴുത്തിന്റെ മാസ്മരികതയാണിതിന്റെ സവിശേഷത. അതു തന്നെയാണ് അദ്ദേഹത്തിന്റെ ഒരു കഥാസമാഹാരം വാങ്ങാൻ എന്നെ പ്രേരിപ്പിച്ചതും.
Profile Image for Sajeev Madampath.
5 reviews8 followers
January 20, 2020
പുതുമയുള്ള കഥാബീജത്തെ നന്നായി വികസിപ്പിച്ചെടുത്ത നല്ലൊരു വായനാനുഭവം. ഈശ്വരവാദവും നിരീശ്വരവാദവും അവസാനം ഒരേ തലത്തിൽ തന്നെയാണ് എത്തുന്നത് എന്ന് മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. പല കഥാപാത്രങ്ങളുടെ സൃഷ്ടിയും ശക്തമാണ്. ആഖ്യായന ശൈലി പല സമയത്തും വിരസമായി തോന്നി. സംഭാഷണങ്ങൾ അച്ചടി ഭാക്ഷയിൽ വേണോ അതോ സംഭാഷണ ശൈലിയിൽ വേണോ എന്ന് പല സമയത്തും കഥാകാരന് ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്ന് തോന്നി. അഥവാ സംഭാഷണ ശൈലിയിലാണ് എഴുതാൻ ഉദ്ദേശിച്ചതെങ്കിൽ അതൊരു പരാജയമായിരുന്നു.
Profile Image for Sreelekshmi Ramachandran.
292 reviews33 followers
October 2, 2023
ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം.
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ
മണ്ണിൽ ഉത്പത്തിയായ കഥകൾ പറയാം.
ശത്രുനിഗ്രഹം ചെയ്ത് ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം.
അവന്റെ മഹിമ കേൾക്കാത്തവർക്കായി,
അവനെ ഇനിയും അറിയാത്തവർക്കായി
നിരീശ്വരചരിതം ഇനി ഞാൻ ഉര ചെയ്യാം.
നിരീശ്വരലീലകൾ സഫലമായി വർണിക്കുന്നതിന്
അവനെനിക്ക് കൃപ നൽകുമാറാകട്ടെ..
ഓം നിരീശ്വരായ നമഃ

.
.
.
📚Book- നിരീശ്വരൻ
✒️Writer- വി.ജെ. ജയിംസ്‌
🖇️Publisher- dcbooks
Profile Image for Sethunath K.
1 review
September 9, 2020
അടുത്തകാലത്ത് വായിച്ചതിൽവച്ചേറ്റവും മോശം രചന. പ്ലോട്ടും നരേഷനും അതിസാധാരണമാം വിധം പ്രവചനീയം. പ്രമേയം ആരാനൂറ്റാണ്ടുമുൻപ് പോലും പ്രസക്തമാണെന്ന് തോന്നാത്തത്. നോവലിൽ ഇടയ്ക്കിടെ പറയാൻ ശ്രമിക്കുന്ന ജീവിതത്തെപ്പറ്റി ഉത്കാഴ്ച നിറഞ്ഞതെന്ന ഭാവനെയുള്ള നിരീക്ഷണങ്ങൾ തികച്ചും ബാലിശവും അപക്വവുമായിപ്പോയി. സാഹിത്യ എകെഡെമി വയലാർ അവോടുകൾ നേടിയ കൃതിയെന്ന് കാണുമ്പോൾ കൂടുതൽ നിരാശ തോന്നുന്നു.
Profile Image for Syamlal Sasidharan.
45 reviews1 follower
February 19, 2023
No wonder how nireeswaran' bagged Kerala sahitya academy award and vayalar award.its simply awesome💓a vj James genius
Profile Image for Satheesh Payyanur.
9 reviews1 follower
May 7, 2017
വായനക്ക് വിരുന്നാവുന്ന ചില പുസ്തകങ്ങളുണ്ട്. അവ കൈയിലെത്തുന്നത് തികച്ചും അപ്രതീക്ഷിതമായിരിക്കും. ബാക്കിയെല്ലാം മാറ്റിവെച്ച് അവ നമ്മെ അതിലേക്ക് പിടിച്ചിരുത്തു��.

നോവൽ വായന മനപൂർവം വളരെ കുറച്ചിരിക്കുന്ന നേരത്താണ് വി ജെ ജയിംസിന്റെ നിരീശ്വരൻ കൈയിൽ തടയുന്നത്. വാങ്ങണോ വേണ്ടയോ എന്ന് കുറച്ച് നേരം സംശയിച്ചു. പുറപ്പാടിന്റെ പുസ്തകം മുതൽ വിജെ ജയിംസ് എഴുതിയ ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ വായനക്ക് ഒരു മിനിമം ഗാരണ്ടിയുണ്ടാവും എന്നറിയാം. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ നിരീശ്വരനെ കൂടെ കൂട്ടി.

ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ
മണ്ണിൽ ഉല്പത്തിയായ കഥകൾ പറയാം..

ഓം നിരീശ്വരായ നമഃ

ദൈവങ്ങളും മിത്തുകളും എങ്ങനെ ഉണ്ടായിത്തീരുന്നു എന്നതാണ് ചുരുക്കത്തിൽ ഈ നോവലിന്റെ പ്രതിപാദ്യം. ഈ ലോകത്തിന്റെ ഉത്പത്തിക്ക് തന്നെ കാരണവും, തന്നെ എപ്പോഴും നേർവഴി നടത്തുന്നവനും എന്ന് മനുഷ്യൻ കരുതിപ്പോരുന്ന ദൈവമെന്ന സങ്കല്പത്തിനു ചുറ്റും ഇന്ന് നിറഞ്ഞാടുന്ന പൊള്ളത്തരങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ കൃതി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് ഒരു നാട് വഴിതെറ്റുന്നതിൽ മനം മടുത്ത് മൂന്ന് ചെറുപ്പക്കാർ- ആന്റണി, ഭാസ്കരൻ, സഹീർ - ഈശ്വരനിഷേധത്തിന്റെ വഴി തേടുകയാണ്. നാടിലെ പ്രധാന തെരുവായ ദേവത്തെരുവിനെ ആഭാസത്തെരു എന്ന് പുനർനാമകരണം ചെയ്തായിരുന്നു തുടക്കം. ചില്ലറ അദ്ധ്വാനിക്കേണ്ടി വന്നെങ്കിലും നാട്ടിലങ്ങോളമിങ്ങോളം പുതിയ പേര് പ്രചാരത്തിലാക്കാൻ അവർക്ക് പറ്റി. നാളുകൾ കഴിയെ തങ്ങളുടെ പ്രവൃത്തി, നാട്ടിൽ മറ്റൊരു വ്യത്യാസവും വരുത്തിയില്ല എന്ന തിരിച്ചറിവിൽ കുറച്ച് കൂടി കടുത്ത ഒരു നടപടിയിലേക്ക് അവർ നീങ്ങുകയാണ്. സ്വന്തമായി കൊത്തിയുണ്ടാക്കിയ ഒരു പ്രതിമയെ ദൈവത്തിനു ബദലായി സൃഷ്ടിച്ച് “നിരീശ്വരൻ” എന്ന പേരിൽ തെരുവിന്റെ മൂലയിൽ പ്രതിഷ്ഠിക്കുന്നു. അതും ഏറ്റവും അശുഭമായ മുഹൂർത്തത്തിൽ. ഇവിടെ പ്രാർഥിക്കുന്നവർക്ക് ഫലം സുനിശ്ചിതം എന്ന് ഈ മൂവർസംഘം തന്നെ എല്ലാരെയും അറിയിക്കുന്നു. ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രാർത്ഥിച്ചവർക്കൊക്കെ ഫലം കിട്ടുന്നു. വഴിപാടുകളും ചടങ്ങുകളും വരുന്നു.. നിരീശ്വരൻ, ഈശ്വരനേക്കാൾ വളരുന്നു. ദൈവത്തിനും ദൈവത്തിന്റെ പേരിൽ നടക്കുന്ന കെട്ടു കാഴ്ചക്കും എതിരായി മൂവർസംഘം സൃഷ്ടിച്ച നിരീശ്വരൻ നാളുകൾ കഴിയെ നാട്ടിലെ പ്രധാന ദൈവമാകുന്ന കാഴ്ച നോക്കിയിരിക്കാനെ അവർക്ക് പറ്റുന്നുള്ളു. (കഥകൾ ഒരുപാടുണ്ട്.. സ്പോയിലർ ആവുന്നതുകൊണ്ട് ഒന്നും പറയാതെ വിടുന്നു).
വായിക്കുക..
വളരെയേറെ പുതുമകൾ ഉള്ള, കാലിക പ്രാധാന്യമുള്ള ഒരു വിഷയം ആയതിനാൽ വായന ഒരു നഷ്ടമാവില്ല. ശക്തമായ കഥാ, അതിഗംഭീരമായ ഭാഷാപ്രയോഗങ്ങൾ എന്നിവകൂടി എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. അതേസമയം ഈ കൃതി ഈശ്വരവിശ്വാസത്തെയോ നാസ്തികചിന്തയെയോ താരതമ്യം ചെയ്യാൻ ശ്രമിക്കുന്ന ഒന്നല്ല.
ശക്തമായ കഥാതന്തു ഉണ്ടെങ്കിലും എനിക്ക് തോന്നിയ ചില പോരായ്മകൾ പറയാതിരിക്കാൻ തോന്നുന്നില്ല
(1) കഥാപാത്രങ്ങൾക്ക് പേരിടുന്നതിൽ നോവലിസ്റ്റ് ഒരു മതേതരനാടകം നടത്തുന്നുണ്ടോ എന്ന് സംശയം.ഒരാൾ ഹിന്ദുവാണെങ്കിൽ മറ്റൊരാൾ കൃസ്ത്യാനിയും അടുത്തയാൾ മുസ്ലീമും ആവണം എന്ന് എന്തിനാണാവോ നിർബന്ധം?
(2) കപടശാസ്ത്രത്തിന്റെ മേമ്പൊടികൾ കഥാപാത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട് നോവലിസ്റ്റ്. ഒഴിവാക്കാമായിരുന്നു!
(3) അവസാനഭാഗം വളരെ ധൃതിയിൽ എഴുതിത്തീർത്തപോലെ തോന്നി.
Profile Image for Anooj Poozhikuth.
51 reviews5 followers
September 22, 2024
കുക്കു FM ൽ ഉള്ള audiobook കേൾക്കുകയാണ് ചെയ്തത് . വിജെ ജയിംസിന്റെ ഈ നോവൽ എനിക്കിഷ്ടമായതിൽ ഒരു പ്രധാന റോൾ ആ പുസ്തകം ഒരു കഥ പറയുന്ന പോലെ അതിലെ കഥാപാത്രങ്ങൾ അനുയോജ്യമായ ശബ്ദങ്ങളും നൽകി അവതരിപ്പിച്ച രാജേഷ് പുതുമനയുടെ ശബ്ദത്തിനും കടപ്പെട്ടതാണ്.
ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് നമുക്ക് ചിരപരിചിതമായ ഒരു നാട്ടിൻപുറമാണ് കഥാ കേന്ദ്രം . ആൻറണി ഭാസ്കരൻ സഹീർ എന്നിവരുടെ കൂട്ടായ്മ അഥവാ അവർ തന്നെ പേരിട്ട ആഭാസ കൂട്ടായ്മ വളരെ പെട്ടെന്ന് തന്നെ നമ്മെ ആകർഷിക്കും ദേവർ തെരുവ് എന്ന അവരുടെ ഗ്രാമത്തെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന് കരുതി ആഭാസ തെരുവ് എന്ന പുതിയൊരു പേര് നൽകുകയും ആ പേരിൻറെ പ്രചാരം വളരെ തന്ത്രപൂർവ്വം തന്നെ വർദ്ധിപ്പിക്കുകയും ചെയ്തു. ഈശ്വരന് ബദലായി ഒരു നിരീശ്വരനെ അവർ അവതരിപ്പിക്കുന്നിടത്താണ് യഥാർത്ഥത്തിൽ കഥ ആരംഭിക്കുന്നത് എന്ന് പറയാം . ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മെ ഒരുപാട് ആഴത്തിൽ സ്പർശിക്കുന്നവരാണ് ഓരോരുത്തർക്കും അവരുടേതായ ഒരു പ്രത്യേക ജീവിത സാഹചര്യവും വ്യക്തിത്വവും നമുക്ക് വളരെ വ്യക്തമായി തന്നെ അളക്കാൻ കഴിയും . ശാസ്ത്രജ്ഞനായ റോബർട്ടോ , ഗ്രാമ വേശ്യയായ ജാനകി , ബുദ്ധിമാന്ദ്യവും കൊഞ്ഞപ്പടയും ഉണ്ടായിരുന്ന സുധർമൻ , ഘോഷയാത്ര അന്നാമ്മയും മക്കളും, ബാർബർ മണിയൻ , 24 വർഷമായി കിടപ്പിലായ ഇന്ദ്രജിത്ത് അയാളല്ലാതെ തനിക്ക് മറ്റൊരു ജീവിതമില്ലെന്ന് കഴിഞ്ഞ ജീവിതം മുഴുവൻ ഭർത്തൃസേവയ്ക്കായി ഒഴിഞ്ഞുവെച്ച ഭാര്യസുധ അവരുടെ മക്കൾ അരുൺജിത്ത് അങ്ങനെ ഒരുപാട് പേർ.

ഒരു വിശ്വാസത്തിന് ബദലായി വെറും തമാശക്കും ഒരിത്തിരി പരിഹാസവും ചേർത്ത് ആഭാസന്മാർ സ്ഥാപിക്കുന്ന നിരീശ്വരൻ ക്രമേണ ക്രമേണ അവരുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത , ഒരു ജനതയുടെ മൊത്തം വിശ്വാസത്തെ തന്നിലേക്ക് ആവാഹിക്കുന്ന ഒരു ജീവ വൃക്ഷം പോലെ അതിജീവിച്ചു വരുന്നതും അവസാനം സൃഷ്ടാക്കൾ തന്നെ അതിനെ സംഹരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതും ആണ് കഥയുടെ ഇതിവൃത്തം എന്നാൽ ഈ കാര്യങ്ങൾ സംഭവിക്കുന്ന നീണ്ട കാലയളവിൽ ആ നാട്ടിൽ നടക്കുന്ന ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങളിലൂടെ നമ്മെ വിജെ ജെയിംസ് കൊണ്ടു പോവുന്നു . ഓരോ കാര്യങ്ങളിലും ഓരോരുത്തരുടെ വീക്ഷണവും നമ്മൾ തീർത്തും നിസ്സാര എന്ന് കരുതുന്നവരുടെ ചില കാര്യങ്ങളിലെ അസാമാന്യമായ അറിവും എല്ലാം നമ്മളെ ചിന്തിപ്പിക്കും .... എന്ന് മാത്രമല്ല ശരി തെറ്റുകൾ നിർവഹിക്കുന്നതിൽ ഒരു കൃത്യമായ നിയമമില്ല എന്നതും ഇതു നമുക്ക് കാണിച്ചു തരുന്നു.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതേസമയം തന്നെ വികാരപരമായി ഒരുപാട് അടുപ്പം ആ നാടിനോടും നാട്ടുകാരോടും തോന്നിപ്പിക്കുകയും ചെയ്ത അതിമനോഹരമായ ഒരു നോവലായി എനിക്ക് ഇത് അനുഭവപ്പെട്ടു
Profile Image for Ashwini Sharma .
177 reviews12 followers
February 26, 2024
Reviewing the English translation.

This was a sound proposition as a thought experiment but presented through a very naadan / local prism with malayali quirks and antics thrown in. Although, when it comes to critiquing the concept of God, this work also falls in line with several other works that are able to bash some of the Sanatana/Hindu religious concepts and ideas easily, but fall shy of putting Christianity and Islam in the same dock, atleast not with the same degree of a blunt confrontation as Sanatana/Hindu concepts are subjected to.

Nonetheless to call this as a book on the left would be a mistake some may make if they were to limit themselves to only the first half of the book, a mistake I corrected after I picked up the book again after a gap of couple of months. Towards the latter half, the author demonstrates that he is not another Hinduphobe as much as he was attempting to only impugning idolatry while upholding some very scientific concepts from sanatani ideas otherwise.

However, the characters could not lead as sophisticated a life as the concepts that V J James handled, much in his own voice - and so the continuity between the story contexts and character positions with the narrator's voice seemed quite disconnected and a bit off-putting. Either the author could have dumbed down the narrator's voice, or put the characters through a more rigorous story funnel of development that could have helped make organic the various conceptual ideas James touched upon.

The book shines through in its second part - when it may even appear to justify iconoclasm as a way to oppose idolatry, but ends up questioning even that as well. It is towards the end only that one may be able to grasp that James is onto something - viz., Shunyata of Buddhism, where every holy idea is held only to be countered back to non-existence, ultimately leading the story to its end of discovery of friendship - the original binding glue for the 3 primary driving characters of the story.
Profile Image for Pradeep VK.
22 reviews3 followers
April 27, 2020
രണ്ടായിരം വർഷങ്ങൾക്കിപ്പുറത്ത് നിന്ന് റോബർട്ടോ എന്ന് പേരായ ആ തച്ചൻ ജാനകി എന്ന മുൻ കാല വേശ്യയായ മഗ്ദലനയെ ആദ്യമായി തൊട്ടു.

അവളുടെ നെറ്റിയിൽ ഒരു പതിഞ്ഞ മുത്തം നല്കിയിട്ട് അവൻ പറഞ്ഞു:

"നീ വേശ്യയല്ല. പുണ്യവതിയാണ്"

��നിരീശ്വരൻ (By വി ജെ ജയിംസ്)🔺

▫️ആലും മാവും ചേർന്ന് ദേശത്തിനും മീതെ വളർന്ന ആത്മാവിന്റെ ചോട്ടിൽ ആഭാസ സംഘം എന്നറിയപ്പെടുന്ന ആന്റണി, ഭാസ്കരൻ, സഹീർ എന്നീ സുഹൃത്തുക്കൾ നിരീശ്വരനെ പ്രതിഷ്ഠിച്ചത് വ്യക്തമായ അജണ്ടയോടെയായിരുന്നു. ദേവക്ഷേത്രത്തിന്റെ സാന്നിദ്ധ്യം മൂലം ദേവത്തെരുവെന്നറിയപ്പെട്ടിരുന്ന ആ തെരുവിന് അവർ നല്കിയ പേര് ആഭാസത്തെരുവെന്നായിരുന്നു. ആഭാസത്തെരുവിൽ നിരീശ്വരൻ. ഒരു ജനതയുടെ ഉള്ളിൽ ഉറച്ച് പോയ പഴഞ്ചൻ വിശ്വാസ പ്രമാണങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കാൻ ഇതിൽപ്പരം നല്ല ഒരുപായമില്ല. പക്ഷേ ഈശ്വരന് ബദലായി അവർ സൃഷ്ടിച്ച നിരീശ്വരൻ സൃഷ്ടാവിനും മീതെ വളരുന്ന കാഴ്ചയാണ് ദേശം പിന്നീട് കാണുന്നത്.

▫️നിരീശ്വരൻ എന്ന പേര് കേൾക്കുമ്പോൾ നിരീശ്വരവാദത്തിന്റെ കഥയാണ് ഈ നോവൽ പറയുന്നത് എന്ന് തോന്നാം. പക്ഷേ നോവൽ വായിച്ച് കഴിയുമ്പോൾ ബ്രഹ്മസത്യം ജഗത് മിഥ്യയെന്ന ശങ്കരവചനമാകും അനുവാചകരുടെ മനസ്സിൽ ബാക്കിയാവുന്നത്. ആഭാസ സംഘത്തോടൊപ്പം റോബർട്ടോ എന്ന ഗന്ധശാസ്ത്രജ്ഞനും ജാനകി എന്ന ഗ്രാമവേശ്യയും ഈശ്വരൻ എമ്പ്രാന്തിരി എന്ന പുരോഹിതനും നിരീശ്വരന്റെ കഥ പറയാനെത്തുന്നു. ഇരുപത്തിനാല് വർഷത്തെ കോമയ്ക്ക് ശേഷം യുവാവായി ഉണർന്നെഴുനേല്ക്കുന്ന ഇന്ദ്രജിത്തും അയാളെ ശുശ്രൂഷിച്ച് വൃദ്ധയായി മാറിയ ഭാര്യ സുധയും നോവലിലെ മികച്ച കഥാപാത്രങ്ങളാണ്.

▫️മുപ്പത്തിയാറ് ദലങ്ങളിലായി 320 പേജുകളുള്ള ഈ നോവൽ ഒരു പാട് ചിന്തകളുണർത്തിയാണ് അവസാനിക്കുന്നത്. മലയാളത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളാണ് താനെന്ന് അടിവരയിടാൻ വി ജെ ജയിംസിന് ഈ നോവലിലൂടെ സാധിച്ചു എന്ന് പറയാം. കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും നോവലിന് ലഭിച്ചിട്ടുണ്ട്. വി എസ് എസ് സിയിൽ എൻജിനീയറായ എഴുത്തുകാരൻ തന്റെ സയന്റിഫിക് അറിവുകൾ വളരെ നന്നായി നോവലിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. നിരീശ്വരചരിതം ഏവർക്കും പ്രിയപ്പെട്ടതാവുമെന്ന് തന്നെ ഉറപ്പിക്കാം.

ഓം നിരീശ്വരായ നമ:


©️ PRADEEP V K
Profile Image for Krishnanunni.
95 reviews27 followers
December 18, 2023
You have to be cautious when you are reading VJ James– This isn't GR Indugopan or Malayatoor– we are not looking at skimmable, visual storytelling that you can close on a 6-hour train journey.

James' writing is solid, challenging and metaphorical with the right balance between philosophical despondence and sardonic wit, and for that matter, the reading experience is rough, dirty and dry. And for that same reason I have to admit that I am not a fan of VJ James' writing. But there is no denial that James is one of those few voices that is shaping contemporary Malayalam literature and for that matter, is not somebody who should be considered lightly.


The cover design and the blurb of the book give out the impression that the story is a jab at Kerala's Anti-Theist and Rationalists with their icons. But once you transcend these layers—the branding and the not so easy to read language—you will encounter a simple story that is trying to deconstruct Man's dependence on beliefs and systems and how these two abstractions come together to create a living, breathing belief system that can divert the stream of history.

The focus of the story is largely on the three chums who are amateur beat generation, guerrilla marketers; hyper-individuals who want to create a name for themselves in history by breaking traditions.

The trio decide to create an Anti-God, one who represents everything that is Un-Holy and un-sacred, or rather Anti-Holy and Anti-sacred. Now this aspect of the novel I feel is the philosophical kernel of the Book - An anti-God, who has to be distinguished from a Satan. I really wish that the author had expanded more upon. But then that would be another novel for another day.


There are definitely some themes that seemed to be returning from VJ James' Ottakkaalan Kaakka– Sexuality as identity and memory of scents and touch as personal markers. There also seems to be the idea of how Man inevitably ends up succumbing to his natural tendancies.

All the while I got to say that the story felt a little too predictable– especially the climax and how things turned out for the protagonists of the story.

Worth reading? Yes. Recommended.
Profile Image for KS Sreekumar.
83 reviews2 followers
September 25, 2023
നിരീശ്വരൻ  നിരീശ്വരവാദം സ്‌ഥാപിക്കുന്ന ഒരു നോവലാണെന്നാണ് അതിന്റെ കവർപേജും പേരും മറ്റും കാണുമ്പോൾ ആദ്യം തോന്നുക. എന്നാൽ നിരീശ്വരനിലും ഒരീശ്വരനുണ്ടെന്ന സത്യം ഒരു ഗ്രാ മത്തിന്റെ പശ്ചാത്തലത്തിലൂടെയും അവിടുത്തെ പച്ചയായ കഥാപാത്രങ്ങളിലൂടെയും  മനോഹരമായി നോവൽ സ്ഥാപിച്ചെടുക്കുന്നു. ഏതെങ്കിലും ഒരു വിശ്വാസത്തെ ഇകഴ്ത്താനോ പുകഴ്ത്താനോ ശ്രമിക്കാതെ എല്ലാ വിശ്വസങ്ങളുടെയും പരമമായ സത്യം, ഏകത്വം, ശാസ്ത്രത്തിന്റെ പിൻബലത്തിൽ അടയാളപ്പെടുത്തുന്നു.

ദൈവത്തെരുവിലെ ഭാസ്‌ക്കരൻ,  ആന്റണി, സഹീർ എന്നിവർ ചേർന്ന ആഭാസസംഘം തങ്ങളുടെ  തെരുവിലെ  അന്ധവിശ്വാസത്തിൽ തമാശ തോന്നി  തെരുവിന്റെ പേര് ആഭാസതെരുവ് എന്നാക്കി മാറ്റാൻ ശ്രമിക്കുന്നു. അവരുടെ കുത്സിത പ്രവർത്തികൾ അവിടം കൊണ്ട് അവസാനിക്കുന്നില്ല. അവിടെ ഒരു നിരീശ്വരനെക്കൂടി അവർ പ്രതിഷ്ഠിക്കുന്നു. അത് പ്രതിഷ്ഠിക്കുന്നത് ആലും മാവും ചേർന്ന ആത്മതറയിൽ ആണ് എന്നത് രസകരമാണ്. അതിനെ ചുറ്റിപറ്റി ജീവിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ ഘോഷയാത്ര അന്നാമ്മ, വേശ്യ ജാനകി, അബോധാവസ്ഥയിൽ നിന്നും പുനർജനിക്കുന്ന ഇന്ദ്രജിത്ത്, ഗന്ധങ്ങളെ കുറിച്ച് പഠിക്കാൻ വരുന്ന റോബർട്ടോ, മുടിവെട്ടുകാരൻ മണിയൻ ഇങ്ങനെ ചിലരുടെ ജീവിതം നിരീശ്വരനിൽ വരുത്തുന്ന മാറ്റങ്ങൾ അത് കണ്ടു കളിയാക്കി ചിരിക്കുന്ന ആഭാസസംഘം ഒടുവിൽ ജനിപ്പിച്ചവർക്ക് അവസാനിപ്പിക്കാൻ കഴിയാത്ത ഈശ്വരത്വം.

അസാദ്ധ്യമെന്ന് തോന്നുന്ന ഒന്നിന് മുൻപിൽ പകച്ചുനിൽക്കേണ്ടി വരുമ്പോൾ പലതരം വിലകുറഞ്ഞ ആശ്വസം തേടുകയാണ് അന്ധവിശ്വാ സികൾ ചെയ്യുന്നത്. ഭൗതികശാസ്ത്രത്തിനപ്പുറം മനുഷ്യനു  നിർവചിക്കാനാകാത്ത ഒരു ശക്തിയുണ്ടെന്ന കണ്ടെത്തലും അതിലേക്കുള്ള പരിക്രമണവുമാണ് നോവലിന്റെ ഇതിവൃത്തം.

കെ എസ് ശ്രീകുമാർ.
Profile Image for Rahul Raj.
14 reviews3 followers
April 26, 2020
പല കാലഘട്ടങ്ങളിലൂടെ പരിണമിച്ച് മനുഷ്യ സമൂഹം ആധുനിക ലോകത്ത് എത്തി നിൽക്കുന്നു.മനുഷ്യനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും മാറി മറിഞ്ഞെങ്കിലും ഈശ്വര വിശ്വാസം കമ്പ്യൂട്ടർവത്കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലും മനുഷ്യ ജീവിതത്തിന്റെ ഭാഗമാകുന്നു. അറിവുള്ളതിനെക്കാൾ എത്രയോ മടങ്ങ് കാര്യങ്ങൾ പ്രപഞ്ചത്തിൽ മനുഷ്യന് അറിവില്ലാത്തതായി ഉണ്ട് എന്നതിനാലാകാം മനുഷ്യന്റെ അവസാന ആശ്രയമായി ദൈവം ഇന്നും നില നിൽക്കുന്നത്. ദൈവ വിശ്വാസത്തിന്റെ നല്ല വശങ്ങളെ സ്വാർത്ഥവശങ്ങൾ കൈയേറുന്ന ഒരു കാലത്ത് ഈശ്വരന് എതിരെ നിൽക്കുന്ന നിരീശ്വര സങ്കലപ്പം എന്നതിനെ കേന്ദ്രമാക്കി ഈശ്വര വിശ്വാസത്തെ ചർച്ചക്കെടുക്കുന്ന ഒരു നോവലിന്‌ തീർച്ചയായും സാമൂഹിക പ്രധാന്യമുണ്ട്.

3 നിരീശ്വരവാദികൾ നിരീശ്വര പ്രതിഷ്‌ഠ നടത്തുന്നതും അത് ഒരു ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും എപ്രകാരം മാറ്റിമറിക്കുന്നു എന്നതുമാണ് നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്. ഈശ്വര വിശ്വാസത്തെ പലതലങ്ങളിലൂടെ നോക്കിക്കാണുന്ന നോവൽ വിഗ്രഹാരാധനയുടെ പൊള്ളയായ വശങ്ങൾ തുറന്നു കാണിക്കുന്നു. ഈശ്വരനെയും മനുഷ്യനെയും ശാസ്ത്രത്തെയും ഒക്കെ ബന്ധിപ്പിച്ച് കഥ പറയുമ്പോൾ പലപ്പോഴും കഥ പറഞ്ഞ് കഥ പറഞ്ഞ് കാട് കയറിപ്പോകുന്ന ഒരു പ്രതീതിയുണ്ടാകുന്നു. അത് ചിലയിടങ്ങളിൽ വായന വിരസമാക്കുന്നുണ്ട്.
This entire review has been hidden because of spoilers.
Profile Image for Dishant Boora.
44 reviews6 followers
August 1, 2024
The Synposis caught my attention, what an interesting plot , exhibiting conflict between faith and disbelief, and questioning societal norms.
What I liked: The evolving characters and organic subplots depicting village life

Although I found 1 thing offensive: the name of prostitute was “Janaki”, and there was no explanation to use such a divine name for this. I am not implying any bias for prostitutes,but Goddess Sita is the epitome of monogamy and loyalty. So I am not comfortable with this name attached to prostitute’s profession in the book.


if you enjoy movies like “OMG” and “PK,” you'll find this book intriguing. you should give it a try

Ending with a quote from the novel: “The barrier between the minds of men is as thin as blood; you need just a word or a touch to break it.”
Profile Image for Midhun Jose.
62 reviews5 followers
September 3, 2021
ഒരു സാങ്കല്പിക കഥ എന്ന നിലയിൽ തീർച്ചയായും അസ്വാദകമാണ്. എങ്കിലും ഇതിൽ ചർച്ച ചെയ്യപ്പെടുന്ന ശാസ്ത്ര സിദ്ധാന്തങ്ങൾ സ്വീകരിക്കത്തക്കതല്ല. കഥാകാരൻ തൻ്റെ ചില അന്ധവിശ്വാസങ്ങൾ ശാസ്ത്രീയതയുടെ പുറം തോടിൽ പൊതിഞ്ഞ് കിടത്താൻ ശ്രമിച���ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും നിരീശ്വരൻ എന്ന സങ്കല്പം എങ്ങനെയാണ് സമൂഹത്തിൽ മറെറാരു ഈശ്വരൻ ആയി പരിണമിക്കുന്നത് എന്നു കാണിച്ചിരിക്കുന്നത് തീർച്ചയായും ഇന്നത്തെ വർത്തമാന കാല അനുഭവത്തിൽ വളരെ പ്രാധാന്യം ഉള്ളതായി തോന്നുന്നു.
Profile Image for Sarath Dileep.
9 reviews
October 13, 2025
എല്ലാ ലാഭനഷ്ടങ്ങൾക്കും മീതെ എന്തെങ്കിലും ഞാൻ പ്രതിഷ്ഠിച്ച് വച്ചിട്ടുണ്ടെങ്കിൽ അതെന്റെ സൗഹൃദം മാത്രമായിരുന്നു.. അതുറപ്പിച്ച് നിർത്താനായി സ്വന്തം പരാജയത്തെക്കൂടി ഞാൻ ഉരുക്കിയൊഴിച്ചിട്ടുണ്ട് എന്നാൽ ഈ നിമിഷം മുതൽ തനിച്ച് നിൽക്കാനുള്ള കരുത്തിനായി എനിക്ക് കിണഞ്ഞ് ശ്രമിക്കേണ്ടിയിരിക്കുന്നു..
എതിർക്കാതിരിക്കാനായേക്കും, ഒപ്പം നിൽക്കലെന്നാൽ
ഞാൻ ഇല്ലാതാകലാണ്.."
-ആന്റണി

നിരീശ്വരൻ(വി ജെ ജെയിംസ്)
1 review
Read
July 9, 2019
ജീവിതത്തിന്റെ ദർശനശാസ്ത്രത്തെ ഏറ്റവും സുന്ദരമായി സംഭാഷണങ്ങളിലൂടെയും കഥാവതരണത്തിലൂടെയും വരച്ചിട്ട നോവൽ. നല്ല പ്രമേയത്തിനൊപ്പം ചിലപ്പോഴെങ്കിലും പൂർണതയിൽ നിന്ന് നോവലിനെ മാറ്റി നിർത്തുന്ന മറ്റേതോരു ഘടകം കൂടി...!
Profile Image for Rajana.
40 reviews
October 30, 2019
വ്യത്യസ്തമായൊരു വായനാനുഭവം നൽകി നിരീശ്വരൻ എന്ന പുസ്തകം.

ഇഷ്ടപ്പെട്ട വരി. : ഒരു സ്വപ്നം പുറത്തു പറയാനോ മറ്റുള്ളവരുമായി പങ്കിടാനോ ആവാതെ വരുമ്പോൾ അതിനെ വിളിക്കാവുന്ന ഏറ്റവും ഇണങ്ങിയ പേര് ജീവിതം എന്ന് തന്നെയാണ്.
28 reviews1 follower
June 17, 2022
Nireeswaran as the name won't suggest, is not a book supporting atheism. V J James beautifully portrayed how atheism get converted to another religion, even though the author tries to put his spiritual ideas as scientific.
Displaying 1 - 30 of 50 reviews

Can't find what you're looking for?

Get help and learn more about the design.