വനിതാ പംക്തിയിൽ കത്തുകളും അവയ്ക്കുള്ള മറുപടിയും കൈകാര്യം ചെയ്യുന്ന സോദരി ചേച്ചിക്ക് പുരുഷോത്തമൻ എന്ന ജയിൽപുള്ളി അയക്കുന്ന കത്ത് ആണ് ഈ നോവൽ. 39 വയസ്സുള്ള പുരുഷോത്തമൻ പോക്സോ കേസിൽ അറസ്റ്റിൽ ആകുന്നു. ഭാര്യ ഉപേക്ഷിച്ചു പോയ മൂന്ന് മക്കളുള്ള പുരുഷോത്തമൻ എങ്ങനെ കാഞ്ചന എന്ന പെൺകുട്ടിയുമായി അടുത്തുവെന്നും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നുള്ളതുമാണ് കഥ.