"ഒരു ചോലയെ ചുറ്റിപ്പറ്റി നില്ക്കുന്ന വൃക്ഷങ്ങൾ മഹാവനത്തിന്റെ പച്ചയിൽ മറ്റൊരു പച്ച എഴുതുന്നപോലെയാണ് വിനോദിന്റെ കവിത. അത് ഏകാന്തതയെ അതിന്റെ വർണ്ണങ്ങളിൽത്തന്നെ എഴുതാനുള്ള ശ്രമമാണ്. മറ്റുവർണ്ണങ്ങൾ വാരിപ്പൂശാത്തതുകൊണ്ട് വിനോദിന്റെ കവിത കൂടുതൽ സൂക്ഷ്മവും അഗാധവുമാണ്. വായനയുടെ പങ്കാളിത്തമാണ് അത് അവകാശപ്പെടുന്നത്" - പി എൻ ഗോപീകൃഷ്ണൻ.