ദ്രാവിഡക്കല്ല് തേടി ഇറങ്ങുന്ന സുഹൃത്തുക്കളുടെ കഥ. മാന്ത്രിക നോവല്‍. ജനിമൃതികള്‍ക്കിടയില്‍ മോക്ഷമാര്‍ഗ്ഗം പോലെ നീണ്ടു പരന്നു കിടക്കുന്ന കഥാഗതി വേദകാലത്തെ മഞ്ഞു പുതച്ച കൈലാസ ശൃംഗങ്ങളില്‍ നിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര. വര്‍ത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കു വരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു.
യുക്തിക്കതീതമായി ഫിക്‌ഷനും മിത്തും ചരിത്രവും എല്ലാം ചേർന്നുള്ള ഒരു മാന്ത്രിക നോവലാണ് ദ്രാവിഡക്കല്ല്. മന്ത്രവും തന്ത്രവും അമാനുഷികമായ സന്ദർഭങ്ങളാലും നിറഞ്ഞുനിൽക്കുന്ന മികച്ച ഒരു വായനാനുഭവമാണിത് നൽകിയത്.
ദ്രാവിഡകല്ല് എന്ന അമൂല്യമായ കല്ലിനെപ്പറ്റി തന്റെ സഞ്ചാരത്തിനിടയിൽ അറിവ് നേടിയ ജയകാന്തൻ, സുഹൃത്തുക്കളായ ഭരതിനോടും മൈത്രേയിയോടും അതിന്റെ മൂല്യത്തെപ്പറ്റി വിശദമാക്കുന്നു. തുടർന്ന് മൂവരും ചേർന്നു ആ കല്ല് എങ്ങനെ നേടിയെടുക്കാമെന്നു അന്വേഷിച്ചറിയാനുള്ള യാത്രകളും മറ്റുമായി നീങ്ങുകയും ചെയ്യുന്നു. കല്ലിനെക്കുറിച്ച് അനുദിനം അറിവ് നേടി അതിലേക്കടുക്കുമ്പോൾ അവരുടെ ജീവിതത്തിലും പല സംഭവവികാസങ്ങളും അരങ്ങേറുന്നു.
പല ചരിത്രങ്ങളിലും ഇതിഹാസങ്ങളിലും വിശുദ്ധഗ്രന്ഥങ്ങളിലും വായിച്ചതും. കേട്ട് പഴകിയ കേട്ടുകഥകൾ വഴി അറിഞ്ഞതുമായ പലതും ഇതിൽ പ്രതിപാദിക്കുകയും, ചിലതിനൊക്കെ പുതിയ മാനങ്ങളും മറ്റു വീക്ഷങ്ങൾ നൽകുകയും ചെയ്യുന്നു.
ഡിസി ബുക്ക്സിന്റെ Upmarket Fiction എന്ന വിഭാഗത്തിൽ ഇറക്കിയ നോവലുകളിൽ ഒന്നാണിത്. ആ വിഭാഗത്തോടെ നീതിപുലത്തും തരത്തിൽ വളരെ വേഗത്തിൽ വായന നീങ്ങുന്ന ഒട്ടും മുഷിപ്പിക്കാത്ത രീതിയിലാണ് അനുരാഗ് ഇത് എഴുതിയിരിക്കുന്നത്.
മാന്ത്രിക നോവലാണ് ഇത്. ദ്രാവിഡക്കല്ല് തേടി ഇറങ്ങുന്ന സുഹൃത്തുക്കളുടെ കഥ പറയുന്നു. ചരിത്രവും മിത്തും അയ്യപ്പനും മഹഷിയുo ഒക്കെ ഇതിലുണ്ട്. വളരെ രസകരമായി വായിച്ചു തീർക്കാം.
ചരിത്രവും മിത്തും ഭാവനയും ഇഴ പിരിച്ചെഴുതിയ നോവൽ! ചരിത്രവും മിത്തും സമകാലിക കൃതികളിൽ ആവർത്തിച്ച് പരാമർശിച്ചവയെങ്കിലും നന്നായി എഴുതി ഫലിപ്പിച്ചപ്പോൾ ഭാവനയും സാഹിത്യവും നിലവാരം നഷ്ടപ്പെട്ടു വായനയെ മുഷിപ്പിക്കുന്നു.
വായന📖 - 22/2022 പുസ്തകം📖 - ദ്രാവിഡക്കല്ല് രചയിതാവ്✍🏻 - അനുരാഗ് ഗോപിനാഥ് പ്രസാധകർ📚 - ഡീ.സീ അപ്മാർക്കറ്റ് ഫിക്ഷൻ(An imprint of DC Books) തരം📖 - മിത്തോളജിക്കൽ അഡ്വഞ്ചർ ഫിക്ഷൻ പതിപ്പ്📚 - 2 പ്രസിദ്ധീകരിച്ചത്📅📚 - ഡിസംബർ 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - നവംബർ 2021 താളുകൾ📄 - 183 വില - ₹199/-
💎കാന്തമലചരിതം പോലെ തന്നെ ചരിത്രവും വർത്തമാനകാലവും സാഹസികതയും എല്ലാം നിറഞ്ഞ ഒരു അഡ്വഞ്ചർ ഫിക്ഷൻ തന്നെയാണ് ഈ നോവലും. എന്നാൽ എന്തുകൊണ്ടോ ഈ പുസ്തകം അധികം വായിക്കപ്പെട്ട് കണ്ടിട്ടില്ല. ചരിത്രം എൻ്റെ ഇഷ്ടവിഷയമായതുകൊണ്ട് തന്നെ ഈ നോവൽ ചിലയിടങ്ങളിൽ ഒരു നോൺ ഫിക്ഷനെ പോലെ തോന്നിപ്പിക്കുന്നുണ്ട്. ആ ഭാഗങ്ങൾ മാത്രം ഫോട്ടോ എടുത്ത് ക്രോപ് ചെയ്ത് നോക്കിയാൽ ഏതെങ്കിലും നോൺ ഫിക്ഷനായിരിക്കും എന്നായിരിക്കും കരുതുക. അവയെല്ലാം തന്നെ വളരെ രസകരമായിട്ടാണ് ഞാൻ വായിച്ചത്.
💎ദ്രാവിഡചരിത്രത്തെക്കുറിച്ചും ദ്രാവിഡഭാഷയെക്കുറിച്ചും എല്ലാം ഈ പുസ്തകത്തിൽ പറഞ്ഞുപോകുന്നുണ്ട്. ചരിത്രത്തോടൊപ്പം തന്നെ മിത്തും ഉള്ളതുകൊണ്ട് വായന രസകരമായിരുന്നു. ഐതിഹ്യങ്ങളിൽ പറയുന്ന വിശിഷ്ടസവിശേഷതകളുള്ള ദ്രാവിഡക്കല്ലിനെക്കുറിച്ചറിയുന്ന സഞ്ചാരിയും ചരിത്രാന്വേഷിയുമായ ജയകാന്തൻ തൻ്റെ സുഹൃത്തുക്കളായ ഭരതിനും മൈത്രേയിക്കും ഒപ്പം ഈ കല്ല് അന്വേഷിച്ച് പോകുന്നതും തുടർന്ന് അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമാണ് കഥയുടെ ഇതിവൃത്തം. കഥാഗതിയിൽ പലയിടത്തും വഴിത്തിരിവുകൾ ഉണ്ടായിരുന്നത് വായനയെ കൂടുതൽ രസകരമാക്കുന്നുണ്ട്. ഉദ്വേഗജനകമായി തന്നെ വായിച്ചുപോകാവുന്ന നല്ലൊരു ത്രില്ലർ നോവൽ കൂടിയാണ് ദ്രാവിഡക്കല്ല്.
I always like Mankrika Kadhakal. Hence, after reading the synopsis, I gave it a try. And it turned out to be good. If you are a fan of Kottayam Pushpanath, then you can enjoy the story. The way story is narrated is good. However, the story has a passing resemblance to Kalika. Three friends are in search of a precious stone with mythical origins and that path leads them to a colliding course with supernatural forces, is the crux of the story.