മികച്ച ഒരു മാന്ത്രിക നോവലാണ് കോട്ടയം പുഷ്പനാഥ് ൻ്റെ പഞ്ചമി.
ഗ്രാമത്തിലെ സ്കൂളിലേക്ക് പുതിയ അധ്യാപകനായി ബാലഗോപാലൻ നമ്പൂതിരി വരുന്നു. ദേവദത്തൻ എന്ന ദേവശില്പിയുടെ പുനർജന്മമാണ് ബാലഗോപാലൻ. മഞ്ഞുപെയ്യുന്ന ഒരു രാവിൽ ഇലഞ്ഞി പൂവിൻ്റെ മണമുള്ള പഞ്ചമി അയാളെ തേടി വരുന്നു. ആയിരം സംവത്സരങ്ങൾക്കു മുൻപ് താൻ കൊത്തിയ ശിലാ വിഗ്രഹത്തിന് ജീവൻ വെച്ചതാണ് പഞ്ചമി എന്നറിഞ്ഞപ്പോൾ അയാൾ ഞെട്ടിത്തരിച്ചു. ഒരു ദുർഗാഷ്ട്ടമി രാത്രിയിലുണ്ടായ മിന്നൽപിണരിൽ രണ്ടായി പിളർന്ന വട വൃക്ഷത്തിനുള്ളിൽനിന്ന് പുറത്തുവന്ന ശക്തിമയിയായ ദേവിയുടെ ശില രൂപത്തിനു മുന്നിൽ നിർത്തം ചെയ്തു ആനന്ദ പുളകിതയായ പഞ്ചമി എന്ന ദേവനർത്തകി ക്രമേണ ദേവദത്തൻ്റെ എല്ലാമെല്ലാമായി.
ഗ്രാമത്തിലെത്തിയ ബാലൻ മാഷ് അവിടെയുള്ള ഒരു ഇല്ലവും അവിടുത്തെ അംഗങ്ങളുമായി അടുക്കുന്നു. അച്ഛൻ തിരുമേനിയും അമ്മ രേവതി അന്തർജ്ജനവും മകൾ അശ്വതി കുട്ടിയും അവരുടെ പേര കുട്ടിയായ സൗമിനിക്കും ബാലൻ മാഷിൻൻ്റെ സാന്നിധ്യം വളരെ ആശ്വാസകരമായി.
എളുപ്പത്തിൽ വായിച്ചുതീർക്കാൻ പറ്റുന്ന ഒരു നോവൽ. ഒരു ഗ്രാമ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ആകെ ഒരു സംശയം ഉള്ളത് യാതൊരു ബന്ധവുമില്ലാത്ത ഈ കവർ ഡിസൈൻ ആണ്.