സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ലൈംഗികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാനതലങ്ങളിലേക്കും വാതിലുകൾ തുറന്നിടുന്ന, ജീവനും ജീവിതവുമുള്ളൊരു ശാസ്ത്രപുസ്തകം.
സെക്സ് എഡ്യൂക്കേഷൻ എന്നാൽ സെക്സ് എങ്ങനെ ചെയ്യുന്നു എന്ന് പഠിപ്പിക്കുന്നതാണെന്ന തെറ്റിദ്ധാരണ സാക്ഷര പ്രബുദ്ധർ എന്ന് വിശേഷിപ്പിക്കുന്ന മലയാളികൾക്കിടയിൽ ഇന്നും സജീവമായി നിലനിൽക്കുന്നു. പല സമൂഹ മാധ്യമങ്ങളിൽ കൂടിയും അവർ അത് തെളിയിച്ചുകൊണ്ട് തന്നെ ഇരിക്കുന്നു. ഈ ഒരു അവസ്ഥയിൽ ഈ പുസ്തകത്തിന്റെ പ്രസക്തി പ്രവചനാതീതമാണ്. സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രമല്ല, ജനനം മുതൽ ഓരോ ഘട്ടത്തിലും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ശാരീരികവും, സാമൂഹികവും, ജീവശാസ്ത്രപരവും, വൈകാരികവുമായ ഒരുപാട് ഘടകങ്ങളും കൂടെ ഉൾപ്പെട്ടതാണ്. നിത്യജീവിതത്തിൽ സുപരിചിതമായ സന്ദർഭങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഈ പുസ്തകം പറയുന്നത് വളരെ വലിയ ഒരു കാര്യമാണ്. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് ഇത്. പുതിയ ഒരു തലമുറയെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരാൻ ഒരുപാട് സഹായിക്കുന്ന പല കാര്യങ്ങളും ഇതിലുണ്ട്. ഈ പുസ്തകം വായനയിക്കുന്നതിലൂടെ വായിക്കുന്ന ആളുകൾക്ക് പുതിയൊരു ദിശാബോധം ഉണ്ടാകും എന്നുള്ളത് 100% ഉറപ്പാണ്.
ഈ തലമുറയിലെ മാതാപിതാക്കൾക്കും ,അധ്യാപകർക്കും , മറ്റു വ്യക്തികൾക്കും അതിലൊക്കെ ഉപരിയായി വളർന്നുവരുന്ന യുവതലമുറയ്ക്കും - ഇത്രയൂം അറിവേകുന്ന ഒരു പുസ്തകം രചിച്ച ഷിംന അസീസീനും , ഹബീബ് അഞ്ജുവിനും നന്ദി പറഞ്ഞു കൊണ്ട് എഴുതട്ടെ . ലൈംഗികതയെ പറ്റി അബദ്ധധാരണകളും മിഥ്യകളും മാത്രമുള്ള ഒരു സമൂഹത്തിലേക്ക് വളരെ മികച്ച രീതിയിൽ വെളിച്ചം പകരുന്ന ഒരു പുസ്തകമാണിത്. പൊതു ജനങ്ങളെയും കുട്ടികളെയും മുന്നിൽകണ്ട് എഴുതിയ ഈ പുസ്തകം അതിന്റെ രചനാ ശൈലിയിലും മുന്നിട്ട് നിൽക്കുന്നു. എങ്ങിനെ ഇത്തരം കാര്യങ്ങൾ സംസാരിക്കും എന്നറിയാതെ കഷ്ടപ്പെടുന്നവർക്ക് ഏറ്റവും ലളിതമായ രീതിയിൽ ഒരു കുടുംബത്തിന്റെ കഥയിലൂടെ പുസ്തകം കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്നു . കേന്ദ്ര കഥാ പാത്രമായ ഡോക്ടർ ഷഹാന , ഭർത്താവ് രോഹൻ , കുട്ടികൾ ആദിലും , നിയയും ഒക്കെ മനസ്സിൽ തങ്ങി നിൽക്കുന്ന പ്രിയപ്പെട്ട ആൾകാരായി അറിയാതെ മാറി കഴിഞ്ഞു.
പുസ്തകം അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെ , എങ്ങിനെ ഏത് കാര്യം ഏത് പ്രായത്തിലുള്ളവരോട് പറയണം എന്ന വിധത്തിലാണ് - ഇത് മാതാപിതാക്കളെ വിശേഷിച്ചും ഒരുപാട് സഹായിക്കും. സമഗ്ര ലൈംഗിക വിദ്യാഭ്യാസം എന്നാൽ അത് "sex education" മാത്രമല്ല , മറിച്ചു കുടുംബം , ബന്ധങ്ങൾ , പ്രണയം ജീവിതത്തിലെ വിവിധ ഘട്ടങ്ങളായ ശൈശവം , ബാല്യം കൗമാരം , യൗവ്വനം , മധ്യവയസ്സ് , വാർദ്ധക്യം , ജൻഡർ വ്യസ്ത്യാസങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അടങ്ങിയതാണെന്നത് തന്നെ നമ്മൾ മിക്കവർക്കും ഒരു പുതിയ വിവരമായിരിക്കും .
വളരെ വിജ്ഞാന പ്രദമായ ഈ പുസ്തകവും അതിന്റെ ആഖ്യാന രീതിയും ഒരുപാട് ആകർഷിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും , ഒരുപാട് നന്ദി