അധിനിവേശത്തിന്റെ തിരകള്‍ ഒരു ദേശത്തെ കടലെടുക്കുമ്പോള്‍ അതിജീവനത്തിനായി പൊരുതുന്ന ഒരു ജനതയുടെ ജീവിതമാണ് ഈ നോവല്‍ പകര്‍ത്തിവയ്ക്കുന്നത്.കരിമണല്‍ ഖനനത്തിലും സുനാമി തിരകളിലും ചിതറിപ്പോയ ഒരു ഗ്രാമത്തിന്റെ കഥ.ആഖ്യാന സവിശേഷതകൊണ്ട് ശ്രദ്ധേയമായ നോവല്‍.
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc. He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society. He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.
അനേകം ആസ്വാദന തലങ്ങളുള്ള ഒരു നോവലാണ് ഇന്ദുഗോപന്റെ മണൽ ജീവികൾ. സാധാരണ ഇന്ദുഗോപൻ രചനകൾ സിനിമാറ്റിക് അനുഭവം നൽകുമ്പോൾ മണൽ ജീവികൾ തികച്ചും വ്യത്യസ്തമാണ്. കരിമണൽ ഖനനം ഒരു നാടിന്റെ രൂപത്തെയും ആളുകളെയും എത്ര മാത്രം ദോഷകരമായി ബാധിച്ചു എന്ന് നമുക്കിതിൽ നിന്ന് വായിച്ച് മനസിലാക്കാം. മണ്ണ് തീനികളുടെ ആർത്തിയിൽ ഇല്ലാതായി കൊണ്ടിരിക്കുന്ന ആലപ്പാട് ഹൃദയ ഭേദകമായ കാഴ്ചയാണ്.
ധാതു സമ്പുഷ്ടമായ കരിമണൽ അശാസ്ത്രീയമായി അനിയന്ത്രിതമായി ഖനനം ചെയുന്ന കുത്തക കമ്പനികളും അവർക്ക് ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയക്കാരും അവർക്ക് ലൈസൻസ് കൊടുക്കുന്ന സർക്കാരും കൊള്ളലാഭം കൊയ്യുമ്പോൾ, കടൽ പേടിയിൽ ഉറക്കമില്ലാതെ കഴിയുന്ന ഒരു ജനതയുണ്ട്. അവരുടെ വീടുകൾ ഏതു സമയവും കടലെടുത്തേക്കാം. അവർക്ക് പോകാൻ ഒരിടമില്ല. അവരുടെ ജീവനും ജീവിതവും ആ കടലാണ്. സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയാത്ത ആ പാവപെട്ടവരുടെ അവസ്ഥ ഒന്നോർത്തു നോക്കു. ഖനന കമ്പനികളുടെ ലാഭകൊതി ഒരു ജനതയുടെ ജീവനും സ്വപ്നങ്ങൾക്കുമാണ് തടയിടുന്നത്. അവരെ സംരക്ഷിക്കണ്ടവർ വെറും നോക്കു കുത്തികളായി നിന്നാൽ എങ്ങനെയാണ് അവർ ആ മണ്ണിൽ ജീവിക്കേണ്ടത്.
കടൽ കാണാൻ വന്ന് പോകുന്നവർക്ക്, കടലിലെ തിരമാലകളുടെ ഭംഗി കണ്ട് ആസ്വദിക്കുന്നവർക്ക് കടൽ എന്നും അഭിനിവേശമാണ്.. കൗതുകമാണ്.. കവിതയാണ്.. കഥയാണ്.. എന്നാൽ കടലിനു മറ്റൊരു മുഖമുണ്ട്.. വാ പൊളിച്ച് ആർത്തു വരുന്ന കടലിന് ഒരതിരു വേണം. അത് മണലാണ്. ആ മണലില്ലെങ്കിൽ കടൽ പിന്നെ അതീതനാണ്.. അതിലും വലിയ ഒരു ദുരന്തം മറ്റൊന്നുമില്ല..
Usual ഇന്ദുഗോപൻ രചന വായിക്കാൻ ഇഷ്ടപെടുന്നവർക്ക് ചിലപ്പോൾ ഈ നോവൽ നിരാശ നൽകിയേക്കാം. എന്നാൽ എന്നിൽ വല്ലാത്ത വേദനയും ഭയവും ഈ രചന ഉണ്ടാക്കിയിട്ടുണ്ട്. എന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിട്ടുമുണ്ട്. . . . 📚Book -മണൽ ജീവികൾ ✒️Writer- ജി ആർ ഇന്ദുഗോപൻ 📍publisher-ചിന്ത പബ്ലിഷേഴ്സ്
ജി ആർ ഇന്ദുഗോപൻ എഴുതിയ മണൽ ജീവികൾ വായിച്ചു കഴിഞ്ഞു. ഒരുപാട് ആസ്വാദനതലങ്ങൾ ഉള്ള നോവലാണ് മണൽ ജീവികൾ. കരിമണൽ ഖനനവും സുനാമിയും ഒക്കെ തീരവാസികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വളരെ തന്മയതത്തോടെ എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നു. അദേഹത്തിന്റെ മുൻ രചനകൾ പോലെ സിനിമാറ്റിക് രീതിയിൽ അല്ല മണൽ ജീവികൾ. ഒരു പക്കാ ക്ലാസ്സ് ഐറ്റം തന്നെയാണ് ഈ നോവൽ. നോവലിനകത്തു വരുന്ന നോവൽ പോലും വളരെ കാവ്യാമകതയോടെ യഥാർത്ഥ കഥാ പരിസരവുമായി ബന്ധിപ്പിക്കുനിടത്തു എഴുത്തുകാരൻ പൂർണമായി വിജയിച്ചിട്ടുണ്ട്. രചനശൈലിയിലും പ്രേമേയത്തിലും വ്യത്യസ്തത കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഇഷ്ടപെട്ട മറ്റൊരു ഇന്ദുഗോപൻ നോവൽ. My rating 4/5. ചില സിനിമകളിൽ ചെറുതായി പറഞ്ഞ് പോയൊരു വിഷയമാണ് കരിമണൽ ഖനനം പക്ഷെ അത് വളരെ ദീർഘമായി പഠിച്ചു എല്ലാം സൂഷ്മതയോടെ അവതരിപ്പിക്കാൻ എഴുതുകാരന് കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് പല ആസ്വാദനതലങ്ങൾ ഈ നോവലിനുണ്ടെന്നു പറയാൻ കാരണം. ഒരിക്കലും നിരാശപ്പെടുത്തില്ല. മനുഷ്യനെന്ന ഇൻഡസ്ട്രിയൽ മൃഗം മനുഷ്യനെന്ന സാധാരണക്കാരെ വേട്ടയാടുന്നു എന്നും എപ്പോഴും.