ക്രൈം എന്നാൽ ജീവനാണ് അലക്സിക്ക്. അധികാരമില്ലാതെ സമാന്തരമായി ഒരു കേസ് അന്വേഷിക്കുന്നതിന്റെ സകല വെല്ലുവിളികളെയും അയാൾ മറികടക്കുന്നത് കുറ്റാന്വേഷണ കലയിലുള്ള ആത്മസമർപ്പണംകൊണ്ടാണ്.
ആന്റിക് വസ്തുക്കൾ വിൽക്കുന്ന ഒരു കടയുടമ രാവിലെ തന്റെ സ്ഥാപനത്തിലെത്തിയപ്പോൾ കാണുന്നത് തകർന്നുകിടക്കുന്ന ഷട്ടറിന്റെ പൂട്ടുകളാണ്. അകത്ത് ഏതാനും ചില ചോരപ്പാടുകളും ഒരു ഗ്ലാസിൽ മുറിച്ചുവെച്ച നിലയിൽ രണ്ടു വിരലുകളും! അന്വേഷണം മുന്നോട്ടു പോകവേ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. അഴിക്കുന്നതു പോയിട്ട് അനക്കുന്തോറും കൂടുതൽ മുറുകുന്ന ഒരു കേസ്. മുന്നിലേക്ക് നീങ്ങാനാകാതെ കൂട്ടിലടച്ചതുപോലെ പോലീസ് ഉദ്യോഗസ്ഥർ നിന്ന് ചുറ്റുന്ന അന്വേഷണത്തിലേക്ക് തന്റെ സ്വതഃസിദ്ധമായ ചടുലനീക്കങ്ങളും, ചെന്നുകയറുന്ന ഇടങ്ങളിലെ ഓരോ തരിയിലൂടെയും കടന്നുപോകുന്ന സൂക്ഷ്മമായ നിരീക്ഷണപാടവവും, ചെത്തിക്കൂർപ്പിച്ച ബുദ്ധിയുമായി അലക്സിയും അയാളുടെ സഹയാത്രികനായ ജോണും എത്തുന്നു.
വായന📖 - 14/2022 പുസ്തകം📖 - ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും രചയിതാവ്✍🏻 - രഞ്ജു കിളിമാനൂർ പ്രസാധകർ📚 - മാതൃഭൂമി ബുക്സ് പതിപ്പ്📚 - 1 പ്രസിദ്ധീകരിച്ചത്📅📚 - മാർച്ച് 2022 താളുകൾ📄 - 176 വില - ₹230/-
🕵🏻ക്രൈം ത്രില്ലർ നോവലുകളിൽ ഏറ്റവും പുതിയതായി ഇറങ്ങിയ നോവലാണിത്. എഴുത്തുകാരൻ്റെ തന്നെ അലക്സി കഥകൾ എന്നൊരു പുസ്തകം നേരത്തെ ഇറങ്ങിയിട്ടുണ്ടെങ്കിലും അതെനിക്ക് ഇന്നേവരെ വായിക്കാൻ സാധിച്ചിട്ടില്ല. കടുത്ത ഷെർലക് ഹോംസിൻ്റെ ആരാധകനും പ്രൈവറ്റ് ഡിറ്റിക്ടീവുമായ അലക്സിയുടെ കുറ്റാന്വേഷണ കഥകളിൽ ഏറ്റവും പുതിയ കഥയാണ് ഈ പുസ്തകം. ഹോംസിൻ്റെ അസിസ്റ്റൻ്റ് ആയി വാട്സൺ ഉള്ളതുപോലെ ഇതിലും അലക്സിക്ക് അസിസ്റ്റൻ്റ് ആയി ജോൺ എന്നൊരു മറ്റൊരു ഡിറ്റിക്ടീവുമുണ്ട്.
🕵🏻പുരാതനവസ്തുക്കൾ വിൽക്കുന്ന കടയുടമയായ സുനിലിൻ്റെ കടയുടെ പൂട്ട് ഒരു ദിവസം തകർക്കപ്പെട്ട നിലയിൽ കാണപ്പെടുകയും അകത്ത് തറയിൽ ചോരപ്പാടുകളും മേശപ്പുറത്ത് ഒരു ഗ്ലാസ്സിൽ ആരുടെയോ മുറിച്ച രണ്ടു കൈവിരലുകളും കാണപ്പെടുന്നു. കേസിനെക്കുറിച്ച് അന്വേഷിക്കാൻ സ്വന്തം താൽപര്യപ്രകാരം പ്രസിദ്ധ പ്രൈവറ്റ് ഡിറ്റിക്ടീവായ അലക്സിയോട് സുനിൽ ആവശ്യപ്പെടുകയും തുടർന്ന് അലക്സി കേസന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു. അഴിക്കുന്തോറും വീണ്ടും മുറുകുന്ന ഊരാക്കുടുക്ക് പോലെയുള്ള ഒരു കേസ്. പിന്നീടുള്ള കേസന്വേഷണത്തിൻ്റെ വഴികൾ ഉദ്വേഗഭരിതമാക്കുന്നവയാണ്.
ഒരുപാട് പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയ പുസ്തകം ആയിരുന്നു ഇത്. മലയാളത്തിന് കിട്ടിയ ഒരു പുതിയ എഴുത്തുകാരന്റെ... പ്രത്യേകിച്ച് ഷെർലക് ഹോംസിന്റെ ഒരു കടുത്ത ആരാധകന്റെ പുസ്തകം....
തുടക്കം മുതൽ തന്നെ സസ്പെൻസ് ആണ് . ഒരു സിനിമ കാണുന്ന പ്രതീതി വായനക്കാരന് ലഭിക്കും.ഇതിലെ കേന്ദ്രകഥാപാത്രം അലെക്‌സിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ജോണും ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് പ്രമേയം.
ഇതിൽ വയലൻസിന്റെ കുറച്ചു അതിപ്രസരം ഉള്ളത് പോലെ എനിക്ക് അനുഭവപെട്ടു .
അലക്സി കേസ് തെളിയിക്കുന്ന വിധം അഭിനന്ദനാർഹം ആണെങ്കിലും പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ആകെ മൊത്തത്തിൽ ഒരു അസ്വസ്ഥത ആണ് അനുഭവപ്പെട്ടത് . ചിലപ്പോൾ ചില നിരപരാധികൾ ഇതിൽ ശിക്ഷിക്കപ്പെട്ടത് കൊണ്ടാകാം.
എഴുത്തുകാരന്റെ വരും സൃഷ്ടികൾക്കായി കാത്തിരിക്കുന്നു .
തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസ് നിലനിർത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും ഞാൻ. (എന്റെ കാര്യമാണ്) എങ്കിലും ഒറ്റ സ്‌ട്രെച് ഇൽ വായിച്ചു തീർത്ത ഒരു ഇൻവെസ്റ്റിഗറ്റീവ് സ്റ്റോറി ആണ് ഇത്. അതുകൊണ്ട് തന്നെ നല്ല പോലെ ആസ്വദിച്ചു.