നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിൻറേയും പ്രതിചരിത്രമാണ് (alternate history) ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്ര രാജ്യമായി എന്ന് എഴുത്തുകാരൻ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു. അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട ചിരിയോടെ കാണുന്നു. കാമത്തേയും പ്രണയത്തേയും പലായനത്തേയും അധികാരത്തോട് ചേർത്ത് നിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ ഈ നോവലിൽ പകർന്നാടുകയാണ്. പരിധികളില്ലാതെ ഭാവന ചെയ്യാൻ മാത്രം സ്വതന്ത്രനാണ് എഴുത്തുകാരൻ എന്ന് പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.
ഭാവന സമൃദ്ധമായ സൃഷ്ടി. മറ്റൊരു പ്രതി ചരിത്രം സൃഷ്ടിക്കുന്നതു വായനക്കാർക്ക് സന്തോഷം കിട്ടുന്ന കാര്യമാണ് എന്നാൽ എഴുത്തുകാരനെ സംബന്ധിച്ചു അതി കഠിനവും. വായനക്കാർക്ക് മറ്റൊരു സമാന്തര കാലത്തെ പറ്റി വായനയിലൂടെ കണ്ടെത്താലോ.. പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് ഇപ്പോൾ രാജ ഭരണം ആയിരിന്നു എങ്കിൽ?.. ആ ചോദ്യത്തിനുള്ള ഭാവനയിൽ കവിഞ്ഞ രസകരമായി തുന്നിചേർത്ത പുസ്തകം.. ഭാഷ നന്ന്... ഇതൊക്കെ മേന്മ ആണെങ്കിലും,
പെട്ടെന്ന് ഒരു അദ്ധ്യായത്തിൽ കടന്നു കൂടിയ ഭ്രാന്തിന്റെയും പിന്നെ വിവരിക്കാൻ എനിക്കറിയാത്ത വേറെ എന്തൊക്കെയോ etc കളും കടന്നു കൂടി വായനയെ വല്ലാതെ ശല്യം ചെയ്തു... ഏകദേശം 50 പേജ് എന്തിനായിരുന്നു എന്ന് മനസിലായില്ല. അവ ഒഴിവാക്കിയാൽ തരക്കേടില്ലാത്ത പുസ്തകം.
ആനിമൽ ഫാം ന്റെ ഒരു മലയാളം version പോലെ വായിക്കാം. തീരെ ചരിത്രം അറിയാത്തവർക്കും വായനയിലേയ്ക്ക് ആദ്യമായി കടക്കുന്നവരും ഈ വഴി ഇപ്പോൾ വരണ്ട 🍀
ആഗസ്റ്റ് 17-ലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ഉദ്ധരിച്ചു കൊണ്ട് തന്നെ ഈ നോവലിനെ സംഗ്രഹിക്കാം:
"വലിയൊരു എഴുത്തുകാരൻറെ കൂടെ രാത്രി ചെലവിട്ടതുകൊണ്ടായിരിക്കാം നമ്മൾ ഒരു നോവലിലെ കഥാപാത്രങ്ങളാന്നെന്ന് എനിക്ക് തോന്നുന്നത്. കഥയിൽ പൊടുന്നെന്നെ വഴിത്തിരിവുണ്ടാക്കുന്ന രണ്ടു കഥാപാത്രങ്ങൾ. ഇതുവരെ നടന്ന കഥ വേറൊരു അന്ത്യത്തിലേക്കാണ് പൊക്കോണ്ടിരിക്കുന്നത്. ഇവിടെവെച്ചു നമ്മളതിനെ വഴിതിരിച്ച് വിട്ടുതുടങ്ങുന്നു. ചരിത്രത്തിൽ ഒരു സംഭവം വേറൊരു രീതിയിലായിരുന്നെങ്കിൽ എന്തായേനെ എന്ന് സങ്കല്പിച്ചെഴുതിയ നോവലുകളുണ്ട്. ലൂയിസ് ജെഫ്‌റിയുടെ ഒരു നോവൽ. പേര് മറന്നു. നെപ്പോളിയൻ ഇംഗ്ലീഷ്‌ക്കാരെ തോൽപ്പിച്ചിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്നാണതിന്റെ വിഷയം"
Brilliant alternative history which mixes with wild imagination. Literature indeed is a great place to write up that and Hareesh is great at it. Felt it could have been a compact one. 3.5/5
നമ്മൾ പഠിച്ചു വളർന്ന ചരിത്രത്തെ കഥാകാരന്റെ ഭാവനയിൽ ഒരു പ്രതിചരിത്രം തന്നെ വീണ്ടും എഴുതി ചേർക്കാൻ ശ്രമിക്കുന്ന പുസ്തകം. വ്യക്തിപരമായി വായനസുഖം നഷ്ടമായ ഒരു പുസ്തകമാണ് ഇത്. കഥ എവിടെയോ തുടങ്ങി ഒരുപാട് അറിയാത്ത കൈവഴികളിലൂടെ ഒഴുകിയെത്തി എവിടെയും ഒരു സംഗമ സ്ഥാനം ഇല്ലാതെ പോയ വായന.
ചരിത്രവും ഭാവനയും കെട്ടുപിണഞ്ഞുകിടക്കുന്ന മനോഹരമായ കഥനം. ജോർജ് ഓർവേലിന്റെ കഥകളെ ഓർമിപ്പിക്കുന്നുണ്ട് ഇടയ്ക്കിടെക്കെങ്കിലും. അമനുഷനായ ബഷീർ ഒരു കഥാപാത്രമായി നോവലിസ്റ്റിന്റെ ചിന്തകളെ മധിക്കുന്നുണ്ട്.
ഒരുപാടു ചർച്ചകൾക്ക് വിധേയമാകേണ്ട ഒരു നോവൽ തന്നെയാണ് ആഗസ്ത് - 17. അലസവായനയിൽ വെളിപ്പെടാത്ത പല തലങ്ങളും ആവർത്തിച്ച വായനയിൽ പൊന്തി വരും. നമ്മുടെ ഭാഷയിൽ ഇത്തരമൊരു കൃതി ഉണ്ടായിട്ടില്ല.
1947 ആഗസ്ത് - 17 ന് തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ കാവിയിൽ വലം പിരി ശംഖ് അടയാളപ്പെടുത്തിയ പതാക ഉയർത്തുന്ന പ്രതി ചരിത്രത്തോടെയാണ് ഹരീഷിന്റെ ഈ രണ്ടാമത്തെ നോവൽ ആരംഭിക്കുന്നത്. ആദ്യ നോവൽ മീശ ഒരു നാടിന്റ സൂക്ഷ്മ സ്പന്ദനങ്ങൾ രേഖപ്പെടുത്തിയ ചരിത്ര രേഖയാണ്. അനാവശ്യ വിവാദങ്ങളിൽ പെട്ട് ആ നോവലിന്റ ചർച്ചകൾ വഴി തെറ്റിപ്പോയി. എന്നാൽ ഈ നോവൽ എഴുത്തുകാരന്റെ ഉന്മാദ ഭാവനയുടെ പറക്കലാണ്. ഒരു ചരിത്ര ബിന്ദുവിൽ നിന്ന് എഴുത്തുകാരൻ തൻറ ഭാവനാ ലോകത്തിലൂടെ പുറകോട്ടു സഞ്ചരിക്കുകയാണ് . തിരുവിതാംകൂറിലെ സ്വാതന്ത്ര്യപൂർവ്വ കാല ഘട്ടത്തിലെ യഥാർത്ഥ കഥാപാത്രങ്ങളെ ഭാസി എന്ന സങ്കൽപ കഥാപാത്രത്തിലൂടെ കോർത്തിണക്കി ആ കാലഘട്ടത്തിലെ കഥാഖ്യാനം നടത്തുകയാണ് ഹരീഷ്. കഥാപാത്രങ്ങ ൾ ക്കു പുറകെ സഞ്ചരിക്കുന്ന ചാരൻ ഭാസി എഴുത്തുകാരൻ തന്നെയാണ്. ഭാസിയോടൊപ്പം ഗുസ്തി പിടിക്കുന്ന ബഷീർ പിന്നീട് നോവലിലുടനീളം ഭ്രാന്തും എഴുത്തും രാഷ്ട്രീയവുമൊക്കെയായിട്ടുണ്ട്. ഭാസി ഒരിക്കൽ ബഷീറിനോടു ചോദിക്കുന്നുണ്ട്" ഇതൊക്കെ സത്യമാണോ . അതോ ഭാവനയാണോ. ചില താളുകൾ മറിച്ച് ബുദ്ധിശൂന്യമായ ഒരു ചോദ്യം ഞാൻ( ഭാസി) ചോദിച്ചു.
എന്നിട്ട് സ്ഥലവും കാലവും കൂടിക്കുഴഞ്ഞ അതിന്റെ ലോകത്തിലേക്കു ഊളിയിട്ടു. കഥ നടക്കുന്നിടം ഇവിടെ വിടെയോ ആണ്. എന്നാൽ മറെറാരിടത്തുമാണ്. സംഭവങ്ങൾ നടന്ന താ ണ്. എന്നാൽ നടക്കാത്തതുമാണ്. ആളുകൾ യഥാർത്ഥത്തിലുള്ളവരും ഇല്ലാ ത്തവരും പകുതിയുള്ളവരുമുണ്ട്".( പേജ്104) ഈ നോവൽ അതു തന്നെയാണ്.
ഭാസിയൊരിക്കൽ ബഷീ റിനോടു ചോദിക്കുന്നുണ്ട്: "നിങ്ങളെന്തിനാണ് കഥ പറയുമ്പോൾ ശരിക്കുള്ള കാര്യവും ഭാവനയും കൂട്ടിക്കലർത്തുന്നത്? ഒന്നുകിൽ ഒള്ള കാര്യം ഉള്ളതു പോലെ പറയണം. അല്ലെങ്കിൽ മുഴുവൻ കഥയും ഉണ്ടാക്കി പറയണം." അപ്പോൾ ബഷീറിന്റ രസികൻ മറുപടി. "നീയെന്തിനാണ് സാമ്പാറും ചോറും കുഴച്ചു കഴിക്കുന്നത്."(പേജ്231) ഈ നോവൽ അത്തരം കുഴഞ്ഞ ഐറ്റമാണ്.
ബഷീറും ഭാസിയും തമ്മിലും ഭാസിയും എഴുത്തുകാരനും തമ്മിലുമുള്ള ബന്ധം പഠ ന വിധേയമാക്കേണ്ട താണ്. ബഷീറും ഭാസിയും എഴുത്തുകാരനും ഒന്നു തന്നെ. മറെറാരർത്ഥത്തിൽ പറഞ്ഞാൽ ബഷീറി യ ൻ ഉന്മാദാവസ്ഥ പൂണ്ട ഒരെഴുത്തുകാരന്റ സൃഷ്ടിയാണീ നോവൽ.
ഈ നോവൽ തുറന്നു വിടുന്ന അപ ചരിത്ര കഥകൾ വായിച്ച് വായനക്കാരൻ വാസ്തവത്തിൽ വല്ലാതെ കുഴങ്ങുന്നുണ്ട്. ചരിത്രനോവൽ നാം ഒരുപാടു വായിച്ചിട്ടുണ്ട്. ഫാന്റസിയും വായിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു ഐറ്റം വായിക്കുന്നത് ആദ്യമാണ്. നാം കേട്ട ചരിത്ര പുരുഷന്മാരും എഴുത്തുകാരും ഒക്കെ വേറൊരു വേഷം കെട്ടി അടുന്നതു കാണുമ്പോൾ ഒരു തരം ഭ്രമവും അമ്പരപ്പും തോന്നും.
നോവലിന്റെ അവസാന ഭാഗത്ത് നിർബന്ധപൂർവ്വം ചരിത്രം എഴുതിക്കുകയാണല്ലോ. അത് വർത്തമാനവുമായി ഒത്തുപോകുന്നു. ചരിത്ര സത്യങ്ങളെ മൂടി അപ ചരിത്ര രചനയിലാണല്ലോ ഭരണകൂടങ്ങൾ.
Maybe because I started reading with high expectations, I found the reading a bit difficult. Though was very excited with the concept, the reading was not so easy. Maybe because it was an alternate history attempt, we can feel the author taking a lot of effort to get the narration forward. You don't feel the natural flow there.
The novel is very wild imagination on an alternate history for Travancore, but you can see, whichever path we take we end up in a society controlled and destroyed by Communist rule. Though other parties were in power for sometime, the communists ensured that they were handicapped by the trade unions controlled by Communists whose only aim was to ensure no progressive decisions were implemented.
Now seeing how Kerala was destroyed by 60 years of Communist dictatorship even without having power all the time, we can see the alternate history also coming to same conclusion. Unfortunately unlike the people in other places who realized the false hope given by Communists and got rid of them, people in Kerala are still fooled by empty statements like, "No.1 Kerala" or "God's own country" where children in primary school are introduced to drugs by mafia controlled and profited by communist leaders!
പുസ്തകത്തിന്റെ പുറംചട്ട അവകാശപ്പെടുന്നതുപോലെ പ്രതിചരിത്രമാണ് ആഗസ്റ്റ് 17 ന്റെ സിംഹഭാഗവും. ചരിത്രം രേഖപ്പെടുത്തുന്ന കുറിപ്പുകളും ടൈം ലൈനുകളും വ്യക്തികളും സംഭവങ്ങളും വിവരണങ്ങളും നിറഞ്ഞ ആഗസ്റ്റ് 17 ഫിക്ഷൻ കുറഞ്ഞയളവിൽ ചേർത്ത് രൂപം കൊടുത്ത ഫിക്ഷനാണ് എന്നൊരു വിരോധാഭാസവും പേറുന്നുണ്ട്. പ്രതിചരിത്രം വായിച്ചു പരിചയമുണ്ടെന്നിരിക്കെ പുത്തരി തോന്നാത്ത ഒരു ഇടത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ലാഘവത്തോടെ വായിച്ചുതുടങ്ങിയ എനിക്ക് ആകർഷകമായ തുടക്കവും തുടർന്ന് യാന്ത്രികമായ വായനാനുഭവവുമാണ് ഈ പുസ്തകം തന്നത്. രചനയിലുടനീളം എഴുത്തുകാരൻ പുലർത്തിയ സർക്കാസം ആസ്വദിക്കാനായത് ഒഴിച്ചാൽ ആഗസ്റ്റ് 17 ൽ നിന്നും ഒരു സാധാരണ വായനാനുഭവം മാത്രമാണ് എനിക്ക് ലഭിച്ചത്.
തിരുവിതാംകൂർ ഇന്ത്യൻ യൂണിയൻ ലയിക്കാതെ സ്വതന്ത്ര രാജ്യമാണെന്ന് എഴുത്തുകാരൻ വിഭാവന ചെയ്യുന്നു. അതിനുതകുന്ന രീതിയിൽ ചരിത്ര സംഭവങ്ങളെ മാറ്റിമറിക്കുന്നു. തുടക്കം ഒക്കെ രസകരം ആണെങ്കിലും അവസാനത്തോട് അടുക്കുമ്പോൾ കഥാപാത്രത്തിന് വായനക്കാർക്കും ഒരുപോലെ വട്ടു പിടിക്കും.
എഴുത്തുകാരൻ തൻ്റെ ഭാവനയെ സ്വതന്ത്രമായി വിഹരിക്കാൻ വിടുമ്പോൾ പല ചരിത്ര സംഭവങ്ങളും മാറിമറിയുന്നു . നമ്മൾ വായിച്ചറിഞ്ഞ ചരിത്രത്തിൻ്റെ പ്രതിചരിത്രം സൃഷ്ടിക്കപ്പെടുന്നു . ആ പ്രതി ചരിത്രത്തെ ചരിത്രമായി അവതരിപ്പിക്കുമ്പോൾ യഥാർത്ഥ ചരിത്രം പ്രതിചരിത്രമായി കടന്നു വരുന്നു . വായിച്ച് അവസാനത്തിലേക്കെത്തുമ്പോൾ ചരിത്രവും പ്രതി ചരിത്രവും ഇടകലർന്ന് വല്ലാത്ത ഒരു ഭ്രമാത്മകമായ ലോകത്തേക്ക് നമ്മളെത്തുന്നു
ചരിത്രം അല്ല പ്രതി ചരിത്രം ആണ് പുസ്തകം പറയുന്നത്.. ചരിത്ര സംഭവങ്ങളിൽ ഭാവന നിറച്ച് നമുക്ക് ചിരപരിചിതമായ ചില വ്യക്തികളെ ഭാവനയിലൂടെ മാറ്റി എഴുതി നമുക്ക് നമ്മുടെ ചരിത്രം മറ്റൊരു തലത്തിൽ കാണിച്ചു തരികയാണിവിടെ..
1947 ഇൽ ഇന്ത്യ എന്നും പാക്കിസ്ഥാൻ എന്നും തിരുവിതാംകൂർ എന്നും മൂന്നു സ്വതന്ത്ര രാജ്യങ്ങളുടെ ഉദയം ആണ് പുസ്തകം പറയുന്നത്.. സർ സി പി യുടെ ചാരനിലൂടെ ആണ് ആ ചരിത്രം നമ്മൾ അറിയുന്നത്.. ഇന്ത്യ സ്വാതന്ത്രമാകുന്നതിനു മുൻപും സ്വാതന്ത്രമാകുമ്പോൾ തിരുവിതാംകൂർ സ്വതന്ത്രമായി നിൽക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഭാവനയിൽ കലർത്തി കഥാകാരൻ പറയുന്നത്
യാഥാർത്ഥ്യമേത് ഭാവനയേത് എന്ന് പലവട്ടം വായിക്കുന്നവരെ സംശയത്തിലാഴ്ത്തുവാൻ കെൽപ്പുള്ള പുസ്തകം. നമുക്ക് പരിചയമുള്ള പലരും അവരുടേതല്ലാത്ത വേഷം അണിഞ്ഞുകൊണ്ട് നമ്മുടെ മുൻപിൽ എത്തുന്നു. നോവലിലെ ഒരു കഥാപാത്രം പറയുന്ന പോലെ ശരിക്കും വായിക്കുന്നവരെ കഥയിൽ കുടുക്കി കളയാൻ ത്രാണിയുണ്ട് ആഗസ്റ്റ് 17 എന്ന സംഭവബഹുലമായ കഥയ്ക്ക്. തിരുവിതാംകൂർ രാജ്യം ഇന്ത്യൻ യൂണിയൻ ചേർന്നില്ലായിരുന്നെകിൽ സംഭവിച്ചേക്കാവുന്ന ചരിത്രത്തെ ഭാവനയുടെ മഷിയിൽ മുക്കി എഴുതിയ നോവലിസ്റ്റിന്റെ സർഗാത്മകതയെ ഹൃദയപൂർവം ആദരിക്കുന്നു.
ഭാവനയുടെ അനന്ത സാധ്യതകൾ ചരിത്രവുമായി സന്നിവേശിപ്പിച്ച ഉഗ്രൻസൃഷ്ടി. സംഭവിക്കാത്തതിനെ നിരൂപിച്ചെഴുതി, ഒരു സാങ്കല്പിക ചരിത്രം തന്നെ സൃഷ്ടിച്ച എഴുത്തുകാരന് അഭിവാദ്യങ്ങൾ.വൈക്കം മുഹമ്മദ് ബഷീർ, അക്കാമ്മ ചെറിയാൻ, സർ സിപി തുടങ്ങിയ പ്രമുഖർ പാത്രങ്ങളാകുന്ന ജിജ്ഞാസാദായക എഴുത്താണ് ആഗസ്റ്റ് 17. - അബൂബക്കർ കോഡൂർ
This book was not my cup of tea, If you like history or know something about history of kerala before formation of state and intial days of formation, you will enjoy it.
Narration is good.
Now i have to read some interpretation of the novel to cross check my understanding.
Vaikkom Muhammad Basheer appears as a larger-than-life figure in the novel. I don't think any other Malayalam writer has reimagined history using the post-modern tropes of mixing genres. Is it a biographical novel, historical fiction, or a whodunnit? All elements are packed in its pages. I love Hareesh
എസ് ഹരീഷിന്റെ ആഗസ്ത് 17 വ്യക്തിപരവും പുസ്തകപരവുമായ പലവിധ കാരണങ്ങൾ കൊണ്ട് വായന നീങ്ങി നീങ്ങി തുടർച്ച കിട്ടാതായി അവസാനം ഒരു അലസ വായനയിൽ അവസാനിപ്പിക്കേണ്ടി വന്ന പുസ്തകം . ബഷീർ സ്വാതന്ത്യ സമരം ഇന്ത്യൻ യൂണിയൻ അല്ലാത്ത നാട്ടു രാജ്യം കോൺഗ്രസ് , കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തനം ഒക്കെയിങ്ങനെ ഇടയോര്മകളായി നിൽക്കുന്നു മറ്റേതെങ്കിലും ഒരു കാലത്ത് പുനർവായന വേണ്ടി വന്നേക്കും
മീശ എഴുതിയ ഹരീഷിന്റെ നിഴൽ മാത്രമാണ് ഈ നോവലിൽ കാണാൻ കഴിഞ്ഞത്.. 270 പേജ് വായിച്ചു കഴിഞ്ഞപ്പോൾ തന്നെ നിർത്തി.. പണ്ടാരോ പറഞ്ഞപോലെ കടലാസ്സിന്നു ക്ഷമമില്ലെന്ന് തോന്നുന്ന എഴുത്ത്... ഒട്ടും തന്നെ ആത്‍മവില്ലാത്ത രചന..
ഇഷ്ടപ്പെട്ടു.... a what if book. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം വേറെ ഒരു രാജ്യം ആയി നിൽക്കുന്ന travancore ne പറ്റി ആണ് പറയുന്നത്. hareesh sir നല്ല research നടത്തി എഴുതിയ ബുക്ക് ആണ് എന്ന് തോനുന്നു. കിടിലം
Brilliant. I think Hareesh should be the most intelligent Malayalam writer of this generation. His reading shows in the writing as well. Three novels so far, three different types.
This book is a fascinating journey into an alternate version of our history, questioning what might have happened if Thiruvithamkoor hadn't joined the Indian union. The author skillfully mixes reality and imagination, leaving readers pleasantly confused. Characters and the story context are shaped with a lot of freedom, especially in the adventures of the made-up character, Bhasi, alongside Basheer.
The author's political views are subtly woven into the narrative, adding depth to the story. It's unfortunate that this novel hasn't grabbed the attention it deserves; it's a compelling read that should be discussed more widely. The blend of historical "what ifs," creative storytelling, and political elements makes this book worth a closer look by a broader audience.