ജന്മദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവനയാത്രകളാണ് യുദ്ധാനന്തരം. കടലും കാലാവസ്ഥയും അതിര്‍ത്തികളും തീര്‍ത്ത പ്രതികൂലാവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് അഭയാര്‍ത്ഥികള്‍ ആരും ഇറക്കിവിടാത്ത ഒരിടത്തിനുവേണ്ടി ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ജീവിക്കാനായി അവരേറ്റെടുക്കുന്ന കടുത്ത വെല്ലുവിളികളെ ആകാംക്ഷയുണര്‍ത്തുന്നവിധം ഈ നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നു.
ഡിസിയുടെ Upmarket Fiction എന്ന വിഭാഗത്തിൽ ഇറക്കിയ നോവലുകളിൽ ഒന്നാണിത്. യുദ്ധത്തിന്റെയും ആഭ്യന്തര കലാപങ്ങളുടെയും പരിണിതഫലം പാവപെട്ട ജനങ്ങളെ അപ്രതീക്ഷിതമായി ബാധിക്കപ്പെടുന്നതും, അവരുടെ ജീവിതം തന്നെ ശൂന്യതയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥകളുമാണ് നോവലിന്റെ ഇതിവൃത്തം.
പൊടിപിടിച്ച തന്റെ പുസ്തകശേഖരം തേടിവരുന്നവർക്കായി കാത്തിരിക്കുന്ന സോയ ഫാമിയ. പഴകി ദ്രവിച്ച സാക്സൊഫോണിൽ ആ തെരുവിലിരുന്നു തന്റെ ഇഷ്ടസംഗീതങ്ങൾ വായിക്കുന്ന ഫാരിസ് ഹദ്ദാദ്. താൻ സായത്തമാക്കിയ മാന്ത്രിക വിദ്യയാൽ കാണികളെ രസിപ്പിക്കുന്ന തെരുവുമാതൃകനായ ബയോത്തോർ. ഇസ്താംബൂളിന്റെ തെരുവിൽ നിന്നാരംഭിക്കുന്ന നോവൽ യാതനകളുടെയും നൊമ്പരങ്ങളുടെയും വഴിയിൽ സഞ്ചരിച്ചു പല ദേശങ്ങളിൽ നിന്ന് അവിടെ എത്തിച്ചേർന്ന ഈ മൂന്നു അഭയാർഥികളുടെ കഥ പറച്ചിലാണ്.
യുദ്ധങ്ങൾ കാരണം മരണപ്പെടുന്നതിനേക്കാൾ പരിതാപകരം യുദ്ധാനന്തരം അതിന്റെ ബുദ്ധിമുട്ടുകളിൽ അലയുന്ന നിസ്സഹായരായ ജനതയുടെ അവസ്ഥയാണ്. പലവിധത്തിൽ അനാഥമാക്കപ്പെടുന്ന കണക്കില്ലാത്ത മനുഷ്യരാണ് അവർ. വർഗത്തിന്റെയോ വർണ്ണത്തിന്റെയോ പേരിൽ പിന്നെയും അവർ അവഗണിക്കപ്പെടുന്നു. ആണുങ്ങൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോൾ, പെണ്ണുങ്ങൾ മാനസികമായും ശാരീരികമായും അക്രമങ്ങൾക്കു വിധേയരാവുന്നു. കുടിക്കാനും കഴിക്കാനും ഒന്നുമില്ലാതെ കുഞ്ഞുങ്ങളുടെ കരച്ചിലുകൾ എപ്പോളും എങ്ങും നിറഞ്ഞു നിൽക്കുന്നു.
അഭയാർഥികളാകുന്ന ജനങ്ങളുടെ അവസ്ഥകളെ ഒരു പരിധി വരെ റിഹാൻ ഇതിൽ പ്രതിപാദിക്കുന്നു. യുദ്ധത്തിനും അഭയാർഥിത്വത്തിനും ഇടയിലെ യാത്രയും അനുഭവിക്കുന്ന വിഷമതകളും സുരക്ഷിതത്വം തേടുന്ന നിമിഷങ്ങളും എല്ലാം തന്നെ വളരെ വിശാലമായാണ് വായനക്കാരന്റെയുള്ളിൽ കനല് നിറയ്ക്കുംപോലെ ഈ നോവൽ പറയുന്നു. നോവലിൽ പലയിടത്തും അറിയാതെ കണ്ണ് നനഞ്ഞതു, നമ്മുക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളുടെ ആഴമറിയുമ്പോഴാണ് എന്ന് തോന്നിപോകുന്നു ഈ നിമിഷം.
ജന്മ ദേശത്തുനിന്ന് കുടിയിറക്കപ്പെട്ടവരുടെ കണ്ണീരും സാഹസികതയും നിറഞ്ഞ അതിജീവന യാത്രകളാണ് യുദ്ധാനന്തരം. ഈ പുസ്തകം ഇപ്പോൾ വായിക്കാൻ എടുക്കുമ്പോൾ അവകാശങ്ങൾ നിഷേധിക്കപ്പെട്ട്, ലോകത്തിൻറെ പല ദിക്കുകളിൽ പാലായനം ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിന് അഭയാർത്ഥികളെ കുറിച്ച് ഓർക്കണം. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പീഡകൾ അനുഭവിക്കേണ്ടിവന്ന ആ മനുഷ്യരുടെ കഥ കൂടിയാണ് ഈ പുസ്തകം.
എക്കാലത്തും പാലായനങ്ങളിലും യുദ്ധാനന്തര കാലത്തും ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്ക് തന്നെയാണ്. ആ കാര്യം വിസ്മരിക്കാൻ സാധ്യമാവാത്തതുകൊണ്ടാണ് ഈ പുസ്തകം തികച്ചും സ്ത്രീകേന്ദ്രീകൃതം ആയി രചിച്ചിരിക്കുന്നത്.
കടലും കാലാവസ്ഥയും അതിർത്തികളും തീർത്ത പ്രതികൂല അവസ്ഥകളോട് നിരന്തരം ഏറ്റുമുട്ടിയാണ് ആരും ഇറക്കി വിടാത്ത ഒരിടത്തിന് വേണ്ടി അഭയാർത്ഥികൾ ഒച്ചയിട്ടു കൊണ്ടിരിക്കുന്നത്. ജീവിക്കാനായി അവർ ഏറ്റെടുക്കുന്ന കടുത്ത വെല്ലുവിളികളെ ആകാംക്ഷ ഉണർത്തുന്ന വിധം ഈ നോവലിൽ ആവിഷ്കരിച്ചിരിക്കുന്നു.
ജന്മദേശത്തുനിന്നും അടിച്ചോടിക്കപ്പെടുകയും അഭയാർത്ഥിയായി ജീവിതം തള്ളിനീക്കേണ്ടി വരികയും ഓരോ ദിവസവും ജീവൻ നിലനിർത്താൻ യാതനകൾ സഹിക്കേണ്ടി വരികയും ചെയ്യുന്ന ജനതയുടെ കഥയാണ് ഇവിടെ പറയുന്നത്.