ഐഐടി മദ്രാസ് എന്ന് കേൾക്കുമ്പോൾ ഒരു വിദ്യാർത്ഥിക്കോ മറ്റുള്ളവർക്കോ ഉണ്ടാകുന്ന അന്വേഷണകുതുകിയായ ഒരു അത്ഭുതം ഈ നോവലിലുടനീളം ഉണ്ട്. എന്നാൽ അത് അവിടുത്തെ കാമ്പസിനെപറ്റിയോ അവിടുത്തെ വിദ്യാർത്ഥികളുടെ ജീവിത രീതികളെപ്പറ്റിയോ അതോ പഠ്യേതര നിലവാരങ്ങളെപ്പറ്റിയുള്ളതാണോ എന്നൊക്കെ ചോദിച്ചാൽ ഈ ഒരു കുറ്റാന്വേഷണനോവൽ വായിക്കുവാൻ ഞാൻ നിർദ്ദേശിക്കും.
ക്യാമ്പസിനുള്ളിലേയും അതിനു ചുറ്റുമുള്ള പച്ചപ്പ് നിറഞ്ഞ വനനിബിഢമായ പ്രദേശത്തെക്കുറിച്ചൊക്കെ നാം പലതും പല രീതിയിലും ഇതിനുമുൻപ് കേട്ടിട്ടുണ്ട്. എന്നാൽ അത്തരം നമ്മുടെ ഭാഗികമായ സ്വപ്‍നതുല്യമായ ഭാവനകളെ നിജമെന്നുറപ്പിക്കാൻ കെൽപ്പുള്ള ഒരു നോവലാണ് കെ വി മണികണ്ഠന്റെ "ഐഐടി മദ്രാസ്".
കാമ്പസിനുള്ളിൽ ഒരു വിദ്യാർത്ഥി മരിക്കുന്നതും അതിനു കാരണക്കാര കണ്ടെത്തുന്നതുമാണ് നോവൽ. എന്നാൽ ഇന്ത്യയുടെ റോ ഏജൻസി ഈ ഒരു സംഭവം വേറെ ഒരു തരത്തിൽ ഏറ്റെടുക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥൻ അതിമനോഹരമായി കുറ്റാന്വേഷണം നടത്തുന്നതും ഒറ്റയിരുപ്പിൽ വായിക്കാൻ തക്ക ആവേശം നൽകുന്ന ഒരു നോവലാണ്.
മരണപ്പെടുന്ന പെൺകുട്ടിയുടെ കാമ്പസ് ജീവിതത്തിനു മുൻപുള്ള ലോകവും ജീവിതവും നമ്മെ വല്ലാതെ ആകർഷിക്കും. ആ കുട്ടിയുടെ സ്വഭാവം തന്നെ നമ്മെ കൂടുതൽ ഭാവനകളിലേക്കു തള്ളിവിടും. അതുകൊണ്ടുതന്നെയാണ് കാമ്പസും അതിനു ചുറ്റുമുള്ള കാടും പശ്ചാത്തലമായുള്ള ഈ നോവൽ വായിക്കേണ്ട ഒന്നുതന്നെയാണെന്ന് ഞാൻ പറയുന്നത്.
കാമ്പസിനോട് ചേർന്നുള്ള അടച്ചു സംരക്ഷിക്കപ്പെടുന്ന കാടിനുള്ളിലെ ആവാസവ്യവസ്ഥ, അതിലെ ജീവികൾ, അസ്ഥികൂടങ്ങൾ, പിന്നെ "ഒരു സസ്പെൻസ്" (അത് ഞാൻ പറയില്ല. വായിക്കൂ..) എന്നിവയെല്ലാം വളരെ മനോഹരമായതും അത്യന്തം ആകാംക്ഷ ജനിപ്പിക്കുന്നതുമായ രസച്ചരടുകളാണ്....
നോവലിസ്റ്റ് പറയുന്ന പോലെ ഇതുവരെ ഐഐടി മദ്രാസ് ഭൂമികയാക്കിക്കൊണ്ട് ഒരു ഫിക്‌ഷൻ വന്നിട്ടുണ്ടോ എന്ന് എനിക്കും അറിയില്ല....എന്നിരുന്നാലും കഴിഞ്ഞ കുറെ നാളുകളായി ഐഐടി മദ്രാസും പരിസരവും ഉൾകാഴ്ചകളുമാണ് ഞാൻ ഗൂഗിളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
IIT മദ്രാസിലെ സ്റ്റുഡൻറ് ആയ ശിവകാമിയുടെ മരണം അന്വേഷിക്കുന്ന കുറ്റാന്വേഷണ നോവലാണിത്. ഈ മരണത്തിന് പിന്നിൽ ക്യാമ്പസിലെ കുറ്റിക്കാടുകളിൽ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന naked man on shoes ... ൻ്റെ പങ്കും അന്വേഷണ വിധേയമാകുന്നു.
രണ്ടു ഭാഗങ്ങളായാണ് നോവലിന്റെ രചന. ആദ്യഭാഗം ശിവകാമിയുടെ മരണം അന്വേഷിക്കുന്നതാണെങ്കിൽ, രണ്ടാമത്തെ ഭാഗം കാക്കി എന്ന് അറിയപ്പെടുന്ന naked man on shoes ൻ്റേ ചരിത്രം അന്വേഷിക്കുന്നതാണ്.
IIT മദ്രാസ് എന്ന മഹാ സ്ഥാപനത്തിൽ നടക്കുന്ന ഒരു കൊലപാതകം.. ഒരു ജീനിയസ് സ്ടുടെന്റ്റ് ആണ് മരണപ്പെടുന്നത്. അത് അന്വേഷിക്കാൻ വരുന്ന മുൻ റൗ ഉദ്യോഗസ്ഥൻ ആയ കാട്ടാളനും.. നീസ് ആയ ജെന്നിഫർ.. മരിച്ച വിദ്യാർത്ഥിയുടെ സുഹൃത്തും കൂടെ നടത്തുന്ന ഒരു കുറ്റാന്വേഷണ നോവൽ..
Good one not just a murder investigation, the author makes you feel that you have spend some good time in the campus which have some mystic stories to say...