ഇതാണ് ട്വിങ്കിള്‍ റോസയുടെ പുണ്യാളന്‍ ദ്വീപ്. ഇവിടെ യഥാര്‍ത്ഥമല്ലാത്തതൊന്നും ഇല്ല. ഇവിടുത്തെ സ്വപ്നങ്ങള്‍പോലും സത്യമാണ്. ആര്‍നോള്‍ഡ് വാവയും ഡോള്‍ഫിന്‍ കാമുകനും പ്രേതവള്ളവും പശപ്പറ്റും ശരിക്ക് ഉള്ളതാണ്. ട്വിങ്കിള്‍ റോസയും സത്യമാണ്. അസാധാരണമായ രചനാവൈഭവം, ദൃശ്യവല്‍ക്കരണശേഷി, നേരിട്ടുള്ള അനുഭവം സമ്മാനിക്കുന്ന കൃത്യമായ നിരീക്ഷണപാടവം... പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ നേരിട്ട് ശ്രദ്ധിക്കുന്നവര്‍ക്കുമാത്രം വിവരിക്കാന്‍ കഴിയുന്ന അസംഖ്യം ദൃശ്യങ്ങളും ശബ്ദങ്ങളും ഉടനീളം.
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc. He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society. He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.
G.R.Indugopan seems to be more of a cinematographer with a pen or a writer with a camera, for it is the visual image that he manage to conjure up with a few lines rather than the beauty of the lines that catches our attention. Be it the wildly colourful Punyalan dweep(island) from 'Twinkle Rosa' or the Chalai bazaar and its many bylanes where one can get lost (from 'the second story 'Pushpavalliyum Yakshivasanthayum'), he manages to immerse you in that place, almost making you one of the players in the narrative.
Strong women characters, the kind of which we have not seen much elsewhere make their appearance here. The writer uses some level of deception in presenting Twinkle Rosa to us, giving us a completely misleading picture of her. It probably matches the kind of picture that some of her twelve 'lovers' also had about her. Not to forget the arresting images of Punyalan dweep, an islet, and its special recipes, which all her lovers recite faithfully from memory.
'Pushpavally' leaves one with quite a different image of the otherwise 'normal' Chalai market. As prominent as Pushpavally, the woman who runs a bar, is the incorruptible police informer in search of the real identity of the elusive gang leader Vasantha. The story takes some turns which are as unpredictable as the 'flower-like' maze through which the informer Prabhakaran goes to meet the mysterious Vasantha.
'Aralvamozhiyile Paathi Ventha Manushyan' is set in the Tamil areas of the erstwhile Travancore. More than the crime element, what moves one here is the deep tragedy that underlies it and the eternal wait at the railway station. I can still feel the leaves of windmills in Aralvamozhi swinging by, as I am writing this, a day after reading the book. Such is the all-round sensory effect he manages to convey.
ജി.ആർ ഇന്ദുഗോപൻ എന്ന എഴുത്തുകാരൻ വിലായത്ത് ബുദ്ധ എന്ന ഒറ്റ നോവൽ കൊണ്ട് എൻ്റെ ഇഷ്ടപ്പെട്ട എഴുത്തുകാരനായതാണ്. അദ്ദേഹത്തിൻ്റേതായി ഞാൻ വായിക്കുന്ന മൂന്നാമത്തെ പുസ്തകമാണിത്. ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും, പുഷ്പവല്ലിയും യക്ഷിവസന്തവും, ആരൾവായ്മൊഴിയിലെ പാതി വെന്തമനുഷ്യർ എന്ന മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
1. ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും
വല്ലാത്തൊരു മായികലോകത്തെത്തിയ അനുഭൂതിയാണ് ഈ കഥ വായിച്ചപ്പോൾ എനിക്കുണ്ടായത്. സ്വപ്നങ്ങൾ പോലും യാഥാർത്ഥ്യമാകുന്ന പുണ്യാളൻ ദ്വീപ്. കോളേജ് പഠനകാലത്തെ സുഹൃത്തായ ഹാരോൺ തങ്കച്ചൻ്റെ വിവരണങ്ങളിലൂടെയും വ്യത്യസ്തവും സ്വാദിഷ്ഠവുമായ വിഭവങ്ങളിലൂടെയും ഒരുപാടറിഞ്ഞ പുണ്യാളൻ ദ്വീപിൽ നിന്നും ടെറി പീറ്ററിൻ്റെ വിവാഹാലോചന വന്നപ്പോൾ ട്വിങ്കിൾ റോസ പുന്നൂസിന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ടെറിയുടെ തൊഴിലോ നിറമോ സൗന്ദര്യമോ ഒന്നുമവൾക്കൊരു വിഷയമായിരുന്നില്ല. അവൾ മനസ്സാ വരിച്ചത് സ്വാദിഷ്ഠമായ വിഭവങ്ങളാലും ചന്ദ്രൻ്റെ മഴവില്ലുകൊണ്ടും നീല നിലാവുകൊണ്ടും ഡോൾഫിൻ കാമുകനും അർനോൾഡ് വാവയെന്ന കാവൽ മാലാഖയും പ്രേതവള്ളവും പശപ്പറ്റും എല്ലാം ഉള്ള പുണ്യാളൻ ദ്വീപിനെ ആയിരുന്നു. ഉപാധികളില്ലാതെ നിഷ്കളങ്കമായി സ്നേഹിക്കാനും സന്തോഷിച്ച് ജീവിക്കാനും അറിയാവുന്ന ട്വിങ്കിൾ റോസ അവിടെ വന്നതിനു ശേഷം അറിഞ്ഞത് ഹാരോച്ചൻ്റെ വിവരണങ്ങൾക്കെല്ലാം അതീതമായ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു സ്വപ്നലോകത്തെയായിരുന്നു. ട്വിങ്കിൾ റോസയോടൊപ്പം ഓരോ വായനക്കാരനെയും സ്വപ്നങ്ങൾ പോലും യാഥാർത്ഥ്യമാവുന്ന പുണ്യാളൻ ദ്വീപിലൂടെ കൂട്ടിക്കൊണ്ടുപോകാനുള്ള ഇന്ദുഗോപൻ്റെ കഴിവ് അസാധ്യമെന്നല്ലാതെ എന്ത് പറയാൻ. വായിച്ചുതന്നെ അറിയുക ഈ അത്ഭുതലോകത്തെ.
2. പുഷ്പവല്ലിയും യക്ഷിവസന്തവും
ഡിറ്റക്ടീവ് പ്രഭാകരൻ എന്ന പുസ്തകം വായിച്ചിട്ടുള്ളതുകൊണ്ട് പ്രഭാകരനെന്ന ഇന്ദുഗോപൻ്റെ ലോക്കൽ ഡിറ്റക്ടീവിനെ നേരത്തെ തന്നെ എനിക്ക് പരിചയമുണ്ട്. ഈ കഥയിലും പ്രഭാകരൻ കടന്നുവരുന്നുണ്ട്. തിരുവനന്തപുരം ചാല മാർക്ക്റ്റ് അടക്കിഭരിക്കുന്ന രണ്ട് അധോലോകവനിതകളുടെ പോരും തർക്കവുമാണ് ഈ കഥയുടെ പ്രമേയം. നാലോളം ബാറുകളുടെ ഉടമയായ പുഷ്പവല്ലിയുടെ ഒരു ബാറിലെ സ്ഥിരം കുടിയനായ സുരേന്ദ്രൻ്റെ കൊലപാതകം അന്വേഷിക്കാനായി പോലീസ് പ്രഭാകരനെ ഏൽപിക്കുകയും അത് പുഷ്പവല്ലിയുടെ എതിരാളിയായ വസന്ത ആണെന്നുള്ള സംശയത്തിൻ്റെ ഭാഗമായി പ്രഭാകരൻ കമ്പോളത്തിലേക്ക് പുറപ്പെടുന്നു. മാർത്താണ്ഡവർമയുടെ കാലം മുതൽക്കുള്ള മൂന്നൂറോളം വർഷം പഴക്കമുള്ള കെട്ടിടങ്ങൾ വരെയുള്ള ആ മാർക്കറ്റിൽ വസന്തയുടെ വാസം എല്ലാവർക്കും അജ്ഞാതമാണ്. മണ്ണുകടത്തൽ മുതൽ കൊലപാതകവും കള്ളക്കടത്തും വരെ വസന്ത അവിടെ നടത്തിവരുന്നു. വസന്തയെയും വസന്തയുടെ രഹസ്യങ്ങളും കണ്ടെത്താനുള്ള പരിശ്രമത്തിൽ, സുരേന്ദ്രൻ്റെ കൊലപാതകത്തിൻ്റെയും മറ്റ് പല രഹസ്യങ്ങളുടെയും ചുരുളുകൾ പ്രഭാകരൻ അഴിക്കുകയാണ്.
3. ആരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യർ
ഈ പുസ്തകത്തിലെ മറ്റ് രണ്ട് കഥകളെ അപേക്ഷിച്ച്, കുറച്ചധികം നൊമ്പരപ്പെടുത്തിയ കഥയാണിത്. കഥാകാരൻ ഒരിക്കൽ തമിഴ്നാട്ടിലെ നാഗർകോവിലിനടുത്തുള്ള ആരൾവായ്മൊഴി എന്ന റെയിൽവേ സ്റ്റേഷനിൽ പെട്ടുപോവുന്നു. അന്ന് രാത്രി, വിനായകംപിള്ള എന്ന മുഖം പകുതി വെന്തുപോയ മനുഷ്യനെ കാണാനിടയാകുകയും തുടർന്ന്, അദ്ദേഹത്തിൻ്റെ ജീവിതകഥ കഥാകാരനോട് പറയുകയും ചെയ്യുന്നു. സംഭവബഹുലമായിരുന്ന പിള്ളയുടെ ജീവിതം അവസാനം ഒരു വിരഹത്തിലാണ് അവസാനിച്ചത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന കനകാംബരം എന്ന സ്ത്രീയെ സ്നേഹിച്ച് കല്യാണം കഴിക്കുകയും എന്നാൽ ആദ്യരാത്രി തന്നെ രണ്ട് പേർക്കും പൊള്ളലേൽക്കേണ്ടി വരികയും ചെയ്യുന്നു. സാരമായി തന്നെ പൊള്ളലേറ്റ കനകാംബരവുമായി പിന്നീടൊരു കൂടിക്കാഴ്ച പിള്ളക്ക് സാധ്യമാകുമ്പോഴേക്കും അവർ മരണത്തിനു കീഴടങ്ങയിരുന്നു. ചില മനുഷ്യരുടെ വാശിക്കും പ്രതികാരത്തിനും കുറ്റകൃത്യങ്ങൾക്കും വേണ്ടി എത്രയെത്ര നിരപരാധികളാണ് അറിഞ്ഞോ അറിയാതെയോ ഇരകളകുന്നതെന്ന ഒരു ചിന്തയും കൂടി ഈ കഥയിലൂടെ ഇന്ദുഗോപൻ പറഞ്ഞുവെക്കുന്നു.
ഓരോ പുസ്തകവും വായിച്ചവസാനിപ്പിക്കുമ്പോഴും അദ്ദേഹത്തിൻ്റെ എഴുത്തിനോടും കഥകളോടും ഇഷ്ടം കൂടിവരുന്ന ഒരെഴുത്തുകാരനാണ് ഇന്ദുഗോപൻ. വളരെ വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ലളിതവും ചടുലവുമായ ഭാഷയുമാണ് ഇന്ദുഗോപൻ എന്ന എഴുത്തുകാരനെ മറ്റ് എഴുത്തുകാരിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഓരോ വായനക്കാരൻ്റെയും പ്രിയ എഴുത്തുകാരനാക്കുന്നതും. ഒരിക്കൽ അദ്ദേഹത്തിൻ്റെ ഏതെങ്കിലുമൊരു പുസ്തകം വായിച്ചാൽ മറ്റ് പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചിരിക്കും ഓരോ വായനാപ്രേമികളും.
A very unusual set of 3 longish stories . The cover pic was enticing and misleading . It is proclaimed as a criminal thriller , but I felt all 3 stories had tinges of the surreal. Best story was the first ,followed by 2nd and 3rd , almost chronologically. Will never forget Twinkle Rosa, Pushapvally or the half burnt Swami and Vinayakapilla .
One of the most unusual books that I recently read and am sure to explore more of this author .
Will recommend it to all Malayalam readers .
I found it a bit difficult to read as it was written in colloquial Malayalam, and even such a short book took me 3 days to complete. But it was well worth it.
പുണ്യാളൻ ദ്വീപിലെ രസങ്ങളും രഹസ്യങ്ങളും രുചികളും അറിഞ്ഞ ട്വിങ്കിൾ റോസ, ഒടുവിൽ അവിടെനിന്ന് ഒരു വിവാഹാലോചന വന്നപ്പോൾ പുണ്യാളൻ ദ്വീപുകാരനാണെന്ന ഒറ്റക്കാരണം മാത്രം മതിയായിരുന്നു അവൾക്ക് ഒരു തീരുമാനം എടുക്���ാൻ. തുടക്കം മുതൽ ഒടുക്കം വരെ ട്വിങ്കിൾ റോസയുടെ നിഗൂഢതയുടെ ചുരുളഴിഞ്ഞ കാണാനായി അവളുടെ ഒപ്പമാണ് വായനക്കാരനും സഞ്ചരിക്കുക. പുണ്യാളൻ ദ്വീപിനെയും അതിനെ ചുറ്റിപ്പറ്റിയുള്ള ഭാവനാലോകവും ഇന്ദുഗോപൻ അതീവ മികവോടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. | ‘പുഷ്പവല്ലിയും യക്ഷിവസന്തവും’ എന്ന കഥ. കള്ളുറാണി പുഷ്പവല്ലിയുടെയും ചാലക്കമ്പോളത്തിന്റെ തണലായും നിഗൂഢമായും നിലകൊള്ളുന്ന വസന്തയുടെയും കഥയാണ്. വസന്തയെ കണ്ടെത്താൻ പോലീസ് നിയോഗിച്ച ഡിക്ടറ്റീവ് പ്രഭാകരൻ പുഷ്പവല്ലിയുടെയും വസന്തയുടെയും ഇടയിൽ നിലനിൽക്കുന്ന നിഗൂഢതകളും രഹസ്യങ്ങളും ചുരുളഴിക്കുകയാണ്. ഡിക്ടറ്റീവ് പ്രഭാകരൻ വളരെ വിചിത്രമായ മനുഷ്യനാണ്. പ്രഭാകരൻ ആരുടെയും അടിമയല്ല, ആരിൽനിന്നും അയാൾ പണം പറ്റാറില്ല. അയാൾക്കു താൽപര്യമുണ്ടെങ്കിലേ അന്വേഷിക്കൂ താല്പര്യമുണ്ടെങ്കിൽ മാത്രമേ അന്വേഷണഫലം പുറത്തു പറയാറുള്ളൂ. അങ്ങനൊരു വിചിത്ര മനുഷ്യൻ! പ്രഭാകരൻ!’ | റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഒറ്റപ്പെട്ടുപോകുന്ന ആഖ്യാതാവ് മഫ്ലർ ചുറ്റിയ ഒരാളെ കണ്ടുമുട്ടുന്നതിലൂടെയാണ് കഥ തുടങ്ങുന്നു. വിനായകംപിള്ളയെന്ന അപരിചിതന്റെ ഒറ്റപ്പെട്ടതും നിഗൂഢവുമായ കഥയാണ് 'ആരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യർ ' പറയുന്നത് | ഇങ്ങനെ ഉദ്വേഗജനകമായ മൂന്ന് കഥകളടങ്ങിയ ഈ പുസ്‌തകത്തിലൂടെ പുത്തനാശയങ്ങളുടെ കലവറയാണ് ഇന്ദുഗോപൻ നമ്മുക്കായി പകർന്നേകുന്നത്.
1. Twinkle Rossayum panthrandu kamukanmarum - 3.5 stars. Even more than the central character Twinkle Rosa, I was fascinated by the enchanting Punyaalan island of this story. Overall, I enjoyed most parts of this tale.
2.Pushpavalliyum Yakshivasanthayum - DNF. This story was not compelling enough for me to finish.
3.Aaruvaymozhiyile Paathivenda Manushyar - 3.5 stars. This haunting tale of Vinaayakam Pilla and his struggles was riveting. The story talks about some very real issues of textile workers.
ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും, പുഷ്പവല്ലിയും യക്ഷിവസന്തയും, ആരാൾവായിമൊഴിയിലെ പാതിവെന്ത മനുഷ്യർ എന്നിങ്ങനെ മൂന്ന് കഥകൾ ഉൾപ്പെടുത്തിയ കഥാസമാഹരമാണ് ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന പുസ്തകം.
ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും. --------------------------------------------------------------- തന്റെ സഹപാഠിയായ ഹാരോൻ തങ്കച്ചനിൽ നിന്നും അവരുടെ പുണ്യാളൻദ്വീപ് ന്റെ സ്വപ്ന തുല്യമായ ഭംഗിയെപ്പറ്റി അറിഞ്ഞ് അവിടെ പോയി താമസിക്കുക എന്നത് സ്വപ്നമായി കൊണ്ട് നടന്ന ട്വിങ്കിൾ റോസയ്ക്ക് തുരുത്തിൽ നിന്നും ടെറിപീറ്ററുടെ ആലോചന വന്നപ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല. ആ തുരുത്ത് കണ്ടതിൽ വെച്ച് അതിസുന്ദരിയായിരുന്നു ട്വിങ്കിൾ, അത് കൊണ്ട് തന്നെ കല്യാണത്തിന് മുന്നേ ഹാരോനും, കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ടെറി യും ട്വിങ്കിളിനെ നീ സ്വപ്നം കണ്ട ഒരു ജീവിതം ഈ തുരുത്തിൽ നിനക്കു ഉണ്ടാവില്ല എന്ന് പറഞ്ഞു പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു, പക്ഷെ അവൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചത് ടെറിയെ ആയിരുന്നില്ല സ്വപ്നതുല്യമായ ടെറി യുടെ പുണ്യവാളൻ ദ്വീപ് നെ ആയിരുന്നു. ഹാരോച്ചന്റെ വിവരണങ്ങൾക്കപ്പുറമായിരുന്നു ട്വിങ്കിൾ കണ്ട പുണ്യാളൻദ്വീപ് ന്റെ പ്രകൃതി സൗന്ദര്യം.
പുഷ്പവല്ലിയും യക്ഷിവസന്തയും. --------------------------------------------------------------- ചാല കമ്പോളം ഭരിച്ചിരുന്ന പരസ്പര വിരോധികളായ രണ്ട് സ്ത്രീകളാണ് പുഷ്പവല്ലിയും വസന്തയും, കള്ളുറാണിയായ പുഷ്പവല്ലിയുടെ കാർത്യായനി ബാറിലെ മദ്യസേവനം കഴിഞ്ഞു തിരിച്ചു പോകവെ സുരേദ്രൻ എന്നയാളെ ആരോ കൊലപ്പെടുത്തുന്നു, തുടർന്ന് ഒരു സാധാ ഡിറ്റക്ടീവ് ആയ പ്രഭാകരനെ കുറ്റവാളി ആരേന്ന് കണ്ടെത്താൻ പോലീസ് നിയോഗിക്കുന്നു. തുടർന്ന് ഡിറ്റക്ടീവ് പ്രഭാകരൻ നടത്തുന്ന സുരേദ്രന്റെ കൊലപാതക അന്വേഷണം വസന്തയിലേക്കും, പുഷ്പവല്ലിയും വസന്ത യും തമ്മിലുള്ള സ്പർദ്ധ യുടെ പൂർവ കാരണങ്ങളിലേക്കും, മറ്റു ചില ദുരൂഹതകളിലേക്കും വെളിച്ചം വീശുന്നു.
ആരാൾവായ്മൊഴിയിലെ പാതിവെന്ത മനുഷ്യർ. ------------------------------------------------------------------------- ആരാൾവായ്മൊഴിയിലെ റയിൽവേ സ്റേഷനിൽ വെച്ച് കഥാകാരൻ, വിനായകം പിള്ള എന്നയാളെ കണ്ടുമുട്ടുന്നു, കഴുത്തും മുഖത്തിന്റെ പാതിയും വെന്ത വിനായകം പിള്ള, അയാളുടെ ജീവിതകഥ വിവരിക്കുന്നു, വിനായകം പിള്ള ജോലി ചെയ്ത ബനിയൻ ഫാക്ടറി യെക്കുറിച്ചും, കനാകാമ്പരം എന്ന സ്ത്രീയെക്കുറിച്ചും, അവിടുത്തെ ജനറൽ മാനേജരായ മുരുകാണ്ടി ഏമാനെ പ്പറ്റിയും ജീവിതത്തിൽ താൻ നേരിട്ട തിക്താനുഭവങ്ങളെപ്പറ്റിയും പറഞ്ഞു തുടങ്ങി , അനുഭവങ്ങൾ തേടി യാത്ര ചെയ്യുന്ന കഥാകാരൻ, മടിയിൽ കയറിയിരുന്നു മുഖമുരമുന്ന പൂച്ചക്കുട്ടിയുടെ അനുസരണയോടെ വിനായകം പിള്ളയുടെ ജീവിത കഥ കേട്ടിരുന്നു.
മാജിക്കൽ റിയലിസത്തിലൂന്നിയുള്ള കഥ പറച്ചിൽ രീതിയിൽ വായനക്കാരെ പലപ്പോഴും കഥാകാരൻ ആ അത്ഭുതലോകത്തിലേക്ക് വലിച്ചിടുന്നുണ്ട്. ഓറഞ്ചു നിറത്തിൽ നീണ്ടകര കടലിന്ന് പൊങ്ങി വരുന്ന സൂര്യനും, രാത്രിയിൽ വയലറ്റ് മേഘങ്ങൾക്കിടയിലൂടെ തുടുത്തു കയറി വരുന്ന മഴവിൽ നിറമുള്ള ചന്ദ്രനും, രാത്രിയിൽ തുരുത്തിനെ കാക്കുന്ന മാലാഖയായ അർണോൾഡ് വാവ യും പലതരം പേരുകൾ ഉള്ള നിലാവും ഉൾപ്പെടുന്ന പുണ്യവാളൻ ദ്വീപ് നെ അസാധ്യമായ ആഖ്യാനശൈലിയിലൂടെ കണ്മുന്നിൽ എത്തിക്കുന്നു. ട്വിങ്കിൾ റോസ വായിച്ചു കൊണ്ടിരുന്നപ്പോൾ പലപ്പോഴും കണ്മുന്നിൽ തെളിഞ്ഞത് ലിജോ യുടെ കുമരങ്കിരി യും, ശ്യാം പുഷ്കരന്റെ കുമ്പളങ്ങി യുമാണ്. പുഷ്പവല്ലി ഏതൊരു ആണിനേക്കാളും തലയെടുപ്പുള്ള സ്ത്രീയാണ്. കയറുപിരിക്കുന്നത് പോലെ ബലമില്ലാത്ത നാരിന്റെ ഇഴചേർത്ത് ആനയെ വലിച്ചു കയറ്റാനുള്ള വടമുണ്ടാക്കുന്ന അതേ ബുദ്ധി യുള്ള ആളാണ്. തനിക്ക് ഭീഷണി യാണ് എന്ന തോന്നൽ ഉണ്ടായിക്കഴിഞ്ഞാൽ കൂടെ നിൽക്കുന്നവരെ പോലും വകവരുത്താൻ മടിക്കാത്ത കൗശലക്കാരിയാണ്. മൂന്ന് കഥകളിൽ വെച്ച് കൂടുതൽ ഇഷ്ടമായ കഥാപാത്രം.
തന്റെ എല്ലാ പുസ്തകങ്ങളിലും വായനക്കാരെ സർപ്രൈസ് ചെയ്യിക്കുന്ന എന്തെങ്കിലും ഇന്ദുഗോപൻ ഒരുക്കിയിട്ടുണ്ടാകും ട്വിങ്കിൾ റോസയിൽ അത് പുണ്യാളൻദ്വീപ് എന്ന അത്ഭുതലോകത്തിലേക്ക് വായനക്കാരെ എത്തിച്ച ആഖ്യാനശൈലിയാണ്, പുഷപവല്ലിയിൽ ദുരൂഹത നിറച്ച കഥാപാത്രങ്ങളാണ്, ആരാൾവായിമൊഴിയിലെ പാതിവെന്ത മനുഷ്യർ എന്ന കഥയിൽ അത് തിരഞ്ഞെടുത്ത പ്രമേയം ആണ്.
ഒരു നോട്ട് കൂടി :: കവർ പേജിലെ ക്രൈം ത്രില്ലർ എന്ന ടാഗ് ലൈൻ പ്രസ്‌തീക്ഷിച്ച് വായിക്കരുത്.
ഇന്ദുഗോപൻ്റെ ഓരോ പുതിയ വായനയും പുതിയ രസങ്ങളിലേക്ക് എത്തിക്കുകയാണ്. 12 കാമുകന്മാരുള്ള ട്വിങ്കിൾ റോസയെ അറിയാനുള്ള കൗതുകം തന്നെയാണ് പുസ്തകമെടുപ്പിച്ചത്. അവളെ ഞാനും പ്രണയിച്ചു തുടങ്ങിയെന്നു തോന്നുന്നു. അവളെ മാത്രമല്ല, പുണ്യാളൻ ദ്വീപിനെയും.
1. ട്വിങ്കിൾ റോസയും 12 കാമുകന്മാരും 2. പുഷ്പവല്ലിയും യക്ഷി വസന്തവും 3. ആരൾ വായ്മൊഴിയിലെ പാതിവെന്ത മനുഷ്യർ എന്നീ മൂന്ന് ത്രില്ലർ കഥകളാണിതിൽ.
വരികൾ നൽകുന്ന ദൃശ്യാനുഭവമാണ് ഏറ്റവും എടുത്ത് പറയേണ്ടത്. ലളിതവും സ്വാഭാവികവും അനായാസവുമായ കഥപറച്ചിലിലൂടെ ഇടതടവില്ലാത്ത, രസകരമായ വായന സമ്മാനിക്കുന്നു.
ജി. അർ. ഇന്ദുഗോപന്റെ മൂന്ന് കഥകൾ അടങ്ങിയ പുസ്തകമാണ് ട്വിങ്കിൾറോസയും പന്ത്രണ്ടു കാമുകന്മാരും.പുഷ്പവല്ലിയും യെക്ഷിവസന്തയും, അരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യർ എന്നിവയാണ് മറ്റ് രണ്ടു കഥകൾ. ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ചത് എഴുത്തിലെ ലാളിത്യമാണ്.കഥയിലെ ഒരോ സൂക്ഷ്മ ഭാവങ്ങളും നേരിട്ടു കണ്ട ഒരു കാഴ്ച്ചക്കാരനായി വായനക്കാർ മാറുന്നു.
മൂന്ന് വ്യത്യസ്തമായ സ്ത്രീജീവിതങ്ങളാണ് എനിക്ക് മൂന്ന് കഥയിലും കാണാൻ കഴിഞ്ഞത്. ട്വിങ്കിൾ റോസയും ,അരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യരുമാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥകൾ .
ജി ആർ ഇന്ദുഗോപന്റെ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
ട്വിങ്കിൾ റോസയും 12 കാമുകന്മാരും -
ട്വിങ്കിൾ കോളേജിൽ തന്റെ സുഹൃത്തായ ഹാരോ വഴി പുണ്യാളൻ ദ്വീപിനെ കുറിച്ച് അറിയുന്നു. ഹരോയുടെ സുഹൃത്തായ ടെറിയെ വിവാഹം ചെയ്തു ട്വിങ്കിൾ പുണ്യാളൻ ദ്വീപിലേക്ക് കുടിയേറുന്നു. വിവാഹത്തിനു മുമ്പ് ട്വിങ്കിൾന് 12 കാമുകന്മാർ ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം ഉപേക്ഷിച്ചു ഒരുപാട് കേട്ടറിഞ്ഞ പുണ്യാളൻ ദ്വീപിൽ താമസിക്കാൻ അവൾ ടെറിയെ വിവാഹം ചെയ്തു.ട്വിങ്കിൾന്റെ 12 കാമുകന്മാർ അവളോട് പ്രതികാരം ചെയ്യാൻ തുരുത്തിലേക്ക് തിരിക്കുന്നു. ഈ കഥ വായിച്ചപ്പോൾ കുമ്പളങ്ങി നൈറ്റ്സ് ആണ് ഓർമ്മയിൽ വന്നത്.
പുഷ്പവല്ലിയും യക്ഷിവസന്തവും, ആരാൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യരും എന്നീ രണ്ടു കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു. ഈ രണ്ടു സമാഹാരങ്ങളും വായിച്ചപ്പോൾ ആദ്യം വലിയ താല്പര്യം തോന്നിയില്ലെങ്കിലും അവസാന ഭാഗം വളരെ സസ്പെൻസോട് കൂടിയാണ് രചിച്ചിരിക്കുന്നത്.
ഇന്ദുഗോപനെ ആദ്യമായാണ് വായിക്കുന്നത്. എണ്ണം പറഞ്ഞ മൂന്ന് നീണ്ട കഥകൾ! എന്ത് രസായിട്ടാണിങ്ങേരു ഓരോ രംഗങ്ങൾ വരച്ചിടുന്നത്.. ചെറു വാക്യങ്ങളാൽ അയാൾ അനായാസേന പുതിയ ലോകങ്ങൾ തന്നെ സൃഷ്ട്ടിക്കുന്നു.
തീർത്തും പുതുമയാർന്ന/അപരിചിതമായ പശ്ചാത്തലങ്ങൾ..മിതത്വമുള്ള വിവരണങ്ങൾ.. immersive experience അല്ലെങ്കിൽ visual spectacle എന്നെല്ലാം അതിശയോക്തിയേതുമേ ഇല്ലാതെ പറയാം. കഥകൾ വായിച്ചു കഴിഞ്ഞാണു എഴുത്തുകാരന്റെ കുറിപ്പ് വായിക്കുന്നത്. ചുമ്മാതല്ല, 'പുണ്യാളൻ ദ്വീപിനെ' കുറിച്ചെഴുതുമ്പോൾ ക്യാമറക്കണ്ണുകളെ മനസ്സിൽ കണ്ടിരുന്നുവെന്ന് രചയിതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്!
വയലറ്റ് മേഘങ്ങളും മഴവില്ലുകളുമായി നിലാവിൽ കുളിച്ചു നിൽക്കുന്ന ഭ്രമിപ്പിക്കുന്ന പുണ്യാളൻ ദ്വീപ്, നൂറ്റാണ്ടുകളുടെ ബുദ്ധിയാൽ പടുത്തുയർത്തിയ എഴുപതു ചുറ്റുകളാൽ തീർത്ത ക്രിമിനൽ ലോകം, നരിച്ചീറുകൾ വാഴാത്ത, കാറ്റിന്റെ ചൂളംവിളി മാത്രം കൂട്ടായ കാറ്റാടിപ്പാടങ്ങൾ.. മൂന്നു കഥകളിലായി ഇന്ദുഗോപൻ കാഴ്ചകളുടേയും വായനയുടേയും വസന്തം തീർത്തിരിക്കുന്നു.
In Twinkle Rosayum panthrandu kaamukanmaarum , we come across a bold women protagonist who finds love and humanity amongst various people, eschewing the traditional romance that is usually expected in such relationships. However, the male counterparts, the panthrandu kaamukanmaar, are not quite willing to let her go and even want to punish her for her supposed transgressions. The author beautifully conjures Punyalan Dweep, its special cuisine & its lifestyle, as this is what attracts Twinkle Rosa to a life there, however the secrets of her love life provokes trouble in this small islet.
Pushavalliyum yakshi vasanthavum has lot of similiarities with the other works of Indugopan, where the market, gunda fights and detective Prabhakaran play prominent roles. Pushpavalli runs a bar and some of her customers are getting murdered, which she thinks is the handywork of Vasantha, her enemy. The police get involved, Prabhakarn gets involved, who does his thing - disguising himself and living in the neighbourhood (this time the chala market) - until he identifies the truth behind the occurances. This has an interesting back story, but the weakest in this collection.
Aralvaamozhiyile paathi ventha manushyar is a haunting tale of love and corruption. While waiting in the train station, the protagonist sees a polliya manushyan , who says that a paathi ventha sthree might come and ask for him, Vinayakan pillai. He sees Vinayakan Pillai at few other places, who befriends him and narrates his story, that involves, a garment factory, corruption within the factory walls, a journalist, a kaatadi yanthram and a love affair. This short story has lovely imagery and is a haunting love story.
Another brilliant work from the contemporary crime master.
ട്വിങ്കിൾ റോസും പന്ത്രണ്ട് കാമുകന്മാരും - ഇന്ദുഗോപൻ
ക്രൈം ത്രില്ലെർ എന്ന ലേബലോടെ ഡി സി പുറത്തിറക്കിയിരിക്കുന്ന ചെറുകഥയുടെ സമാഹാരമാണ് ഈ പുസ്തകം. ക്രൈം ത്രില്ലെർ എന്നുള്ള ടൈറ്റിൽ ടാഗിനോട് ആദ്യമേ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നമുക്ക് കഥകളിലേക്ക് കടക്കാം
മൂന്ന് കഥകൾ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിൽ ഉള്ള മനുഷ്യരുടെ കഥകൾ പറഞ്ഞു നമ്മെ വിസ്മയിപ്പിക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. കഥകളേക്കാൾ കൂടുതൽ ഓരോ കഥയും നടക്കുന്ന സ്ഥലങ്ങളുടെ വർണ്ണനകൾ നമ്മളെ ആ ഇടങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകും.
ആദ്യത്തെ കഥയെടുക്കാം ട്വിങ്കിൾ റോസും പത്രണ്ട് കാമുകന്മാരും. അതിൽ ഒരു ദീപിനെ കുറിച്ച് പറയുന്നുണ്ട്. പുണ്യാളൻ ദീപ്. അതിന്റെ പിന്നിലുള്ള കഥകൾ. തെറി ഉണ്ടാക്കുന്ന ദീപിലെ സ്പെഷ്യൽ ഭക്ഷണങ്ങൾ ഒക്കെയും വായന കഴിയുമ്പോഴും നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കും.. ആ നിറഞ്ഞു നിൽക്കലിനെ ഇന്ദുഗോപൻ മാജിക് എന്ന് വിളിക്കാം. ഈ പുസ്തകത്തിലെ കഥാപാത്രങ്ങൾ ധീരയായ കഥാപാത്രങ്ങൾ ഒക്കെയും സ്ത്രീകൾ ആണ്. സ്ത്രീ കേന്ദ്രികൃതമായ രൂപത്തിൽ ആണ് കഥ പറയുന്നത്.
രണ്ടാമത്തെ ചെറുകഥ പുഷ്പവല്ലിയും യക്ഷിവസന്തവുമാണ്. പുഷപവല്ലി എന്ന ബാർ ഉടമയുടെ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടമാണ് ഈ കഥ. ഇവിടെയാണ് പ്രഭാകരൻ എന്ന കഥാപാത്രം കടന്നു വരുന്നത്. പുഷ്പവല്ലിയെ കുറിച്���ും വസന്തയെ കുറിച്ചും അനേഷിക്കാൻ കടന്നു വരുന്ന കഥാപാത്രമാണിത്
ആരാൽവായിമൊഴിയിലെ പാതി വെന്ത മനുഷ്യരിൽ പ്രണയവും കാത്തിരിപ്പും വേദനയും ഒക്കെ പകരുന്ന ചെറുകഥയാണ്
ഈ കഥകളൊക്കെ സമൂഹത്തിലെ താഴെക്കിടയിൽ ഉള്ള മനുഷ്യരെ അടുത്തറിയാനുള്ള അവസരം കൂടിയാണ്. സാധാരണക്കാരുടെ കഥകൾ അവർ കഥാപാത്രങ്ങൾ ആയി അരങ്ങിൽ എത്തുമ്പോൾ വായനക്കാരന്റെ ഹൃദയത്തിൽ ചേക്കേറുന്ന കഥാപത്രമായി അവൻ മാറും.
പുണ്യാളൻ ദീപും ആ മനുഷ്യരെയും മറക്കാൻ ആകില്ല. വിരസത ഉളവാക്കാത്ത മനോഹരമായ വർണനകളിലൂടെ ആസ്വാദകനിലേക്ക് ആ ദീപിനെ പകർത്താൻ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിനന്ദനങ്ങൾ അർഹിക്കുന്നു കുറച്ചു വായനാസുഖം നഷ്ടപെട്ടത് അവസാനത്തെ ചെറുകഥയിലാണ്
2020 തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. ഇന്നാണ് ഒരു പുസ്തകം വായിച്ചു തീർക്കാൻ പറ്റുന്നത്. അതും ഒറ്റയിരുപ്പിൽ. ജനുവരിയിലെ സാഹിത്യാനുഭവം #mbifl2019 ൻ്റെ സന്തോഷങ്ങളാണെങ്കിൽ ഫെബ്രുവരിയിൽ അത് #krithibookfest2020 ആണ്. ട്വിങ്കിൾ റോസ മൂന്നു കഥകളടങ്ങുന്ന പുസ്തകമാണ്. വായിച്ചു നോക്കും മുമ്പേ ജി.ആർ. ഇന്ദുഗോപനെ കേൾക്കാൻ കഴിഞ്ഞതും ഈ പുസ്തകത്തിൽ തന്നെ ഓട്ടോഗ്രാഫ് കിട്ടിയതുമാണ് ഒരു സന്തോഷം. ക്രൈം ത്രില്ലർ എന്ന ലേബലിനോട് അത്ര സ്നേഹം തോന്നാതിരിക്കെ തന്നെയാണ് ഇത് വായിച്ചു തുടങ്ങിയത്. പക്ഷേ, മൂന്നു കഥകളും വായിച്ചതിനു ശേഷമേ നിർത്താൻ പറ്റിയൊള്ളു. മൂന്നു കഥകളും തീർത്തും വ്യത്യസ്തമായ അനുഭവങ്ങൾ, കഥാപാത്രങ്ങൾ, പരിസരങ്ങൾ. എല്ലാ നിഗൂഢതകൾക്കും മേലെ സ്നേഹം കൊണ്ടു പരസ്പരം തോല്പിക്കുന്ന മനുഷ്യരുടെ കഥകൾ. അലിവുള്ള മനുഷ്യരെയോർത്തോർത്ത് കണ്ടുതീർത്ത 3 സിനിമകൾ പോലെ. ഛായാഗ്രാഹകൻ വേണുവിൻ്റെ ആമുഖക്കുറിപ്പ് ഒടുവിൽ ഒന്നു കൂടി വായിച്ചാലറിയാം ഈ കഥകളുടെ പരിസരങ്ങളെ നമ്മളെത്ര സൂക്ഷ്മമായും അനായാസവും ഉള്ളിൽ വരച്ചുവെച്ചു പോയെന്ന്. പണ്ടെപ്പൊഴോ ഐസ് വായിച്ചതാണ് ഇന്ദുഗോപൻ്റെ എഴുത്തിനോടുള്ള പരിചയം. I think this is such an awesome restart with him. ♥️
മൂന്ന് കഥകളും ഒന്നിനൊന്നു മികച്ചതാണ്. ഇത്ര വലിയ, ഇത്ര മനോഹരമായ വിഷ്വൽ ഇമ്പാക്ട് തരുന്ന ബുക്കുകൾ വളരെ വിരളമായിട്ടെ വായിച്ചിട്ടുള്ളൂ. " ആരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യർ " ഒക്കെ വേറെ ലെവൽ ആണ്. ക്രൈം ത്രില്ലർ എന്ന് പുറത്തു അച്ചടിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസിലായില്ല. എങ്കിലും വളരെ മികച്ച ഒരു വായന അനുഭവം സമ്മാനിക്കുന്നു.
വിലായത്ത് ബുദ്ധ എന്ന ഒറ്റ നോവൽ കൊണ്ട് എൻ്റെ ഇഷ്ടപ്പെട്ട എഴുത്തുകാരനായതാണ് ജി.ആർ ഇന്ദുഗോപൻ. 12 കാമുകന്മാരുള്ള ട്വിങ്കിൾ റോസയെ അറിയാനുള്ള കൗതുകം തന്നെയാണ് പുസ്തകമെടുപ്പിച്ചത്. അവളെ ഞാനും പ്രണയിച്ചു തുടങ്ങിയെന്നു തോന്നുന്നു. അവളെ മാത്രമല്ല, പുണ്യാളൻ ദ്വീപിനെയും. ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും, പുഷ്പവല്ലിയും യക്ഷിവസന്തയും, ആരാൾവായിമൊഴിയിലെ പാതിവെന്ത മനുഷ്യർ എന്നിങ്ങനെ മൂന്ന് കഥകൾ ഉൾപ്പെടുത്തിയ കഥാസമാഹരമാണ് ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന പുസ്തകം. എന്നാൽ കവർ പേജ് സൂചിപ്പിക്കുന്നത് പോലെ യഥാർത്ഥത്തിൽ ഒരു ക്രൈം ത്രില്ലർ അല്ല.
തന്റെ സഹപാഠിയായ ഹാരോൻ തങ്കച്ചനിൽ നിന്നും അവരുടെ പുണ്യാളൻദ്വീപ് ന്റെ സ്വപ്ന തുല്യമായ ഭംഗിയെപ്പറ്റി അറിഞ്ഞ് അവിടെ പോയി താമസിക്കുക എന്നത് സ്വപ്നമായി കൊണ്ട് നടന്ന ട്വിങ്കിൾ റോസയ്ക്ക് തുരുത്തിൽ നിന്നും ടെറിപീറ്ററുടെ ആലോചന വന്നപ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല. ആ തുരുത്ത് കണ്ടതിൽ വെച്ച് അതിസുന്ദരിയായിരുന്നു ട്വിങ്കിൾ, അത് കൊണ്ട് തന്നെ കല്യാണത്തിന് മുന്നേ ഹാരോനും, കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ടെറി യും ട്വിങ്കിളിനെ നീ സ്വപ്നം കണ്ട ഒരു ജീവിതം ഈ തുരുത്തിൽ നിനക്കു ഉണ്ടാവില്ല എന്ന് പറഞ്ഞു പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു, പക്ഷെ അവൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചത് ടെറിയെ ആയിരുന്നില്ല സ്വപ്നതുല്യമായ ടെറി യുടെ പുണ്യവാളൻ ദ്വീപ് നെ ആയിരുന്നു. ട്വിങ്കിൽ റോസ കാണുന്ന പുണ്യാളൻ ദ്വീപിന്റെ പ്രകൃതി സൗന്ദര്യം വേറെ തന്നെയാണ്.
പുഷവല്ലിയും യക്ഷി വസന്തവുംഇന്ദുഗോപന്റെ മറ്റ് കൃതികളുമായി ധാരാളം സാമ്യങ്ങളുണ്ട്, അവിടെ മാർക്കറ്റ്, ഗുണ്ടാ വഴക്കുകൾ, ഡിറ്റക്ടീവ് പ്രഭാകരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. പുഷ്പവല്ലി ഒരു ബാർ നടത്തുന്നു, അവളുടെ ചില ഉപഭോക്താക്കൾ കൊല്ലപ്പെടുന്നു, ഇത് അവളുടെ ശത്രുവായ വസന്തയുടെ കൈപ്പണിയാണെന്ന് അവൾ കരുതുന്നു. പോലീസ് ഇടപെടുന്നു, പ്രഭാകരൻ ഇടപെടുന്നു, ആരാണ് തന്റെ കാര്യം ചെയ്യുന്നത് - വേഷംമാറി അയൽപക്കത്ത് താമസിക്കുന്നു (ഇത്തവണ ചാല മാർക്കറ്റ്) - സംഭവങ്ങളുടെ പിന്നിലെ സത്യം അവൻ തിരിച്ചറിയുന്നതുവരെ. ഇതിന് രസകരമായ ഒരു പശ്ചാത്തലമുണ്ട്, എന്നാൽ ഈ ശേഖരത്തിലെ ഏറ്റവും ദുർബലമായത്. പ്രണയത്തിന്റെയും അഴിമതിയുടെയും വേട്ടയാടുന്ന കഥയാണ്.
പഴയ തിരുവിതാംകൂറിലെ തമിഴ് പ്രദേശങ്ങളുടെ പശ്ചാത്തലത്തിലാണ് 'ആറൽവാമൊഴിയിലെ പാതി വെന്ത മനുഷ്യൻ'. ക്രൈം എലമെന്റിനേക്കാൾ, ഇവിടെ ഒരാളെ ചലിപ്പിക്കുന്നത് അതിന് അടിവരയിടുന്ന ആഴത്തിലുള്ള ദുരന്തവും റെയിൽവേ സ്റ്റേഷനിലെ നിത്യമായ കാത്തിരിപ്പുമാണ്. പുസ്തകം വായിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ഇതെഴുതുമ്പോൾ ആറൽവാമൊഴിയിലെ കാറ്റാടിയന്ത്രങ്ങളുടെ ഇലകൾ ആടുന്നത് എനിക്ക് ഇപ്പോഴും അനുഭവപ്പെടുന്നു.
ട്വിങ്കിൾ റോസയെയും പുഷ്പവല്ലിയെയും പാതി എരിഞ്ഞ സ്വാമിയെയും വിനായകപിള്ളയെയും ഒരിക്കലും മറക്കില്ല. മാജിക്കൽ റിയലിസത്തിലൂന്നിയുള്ള കഥ പറച്ചിൽ രീതിയിൽ വായനക്കാരെ പലപ്പോഴും കഥാകാരൻ ആ അത്ഭുതലോകത്തിലേക്ക് വലിച്ചിടുന്നുണ്ട്. വരികൾ നൽകുന്ന ദൃശ്യാനുഭവമാണ് ഏറ്റവും എടുത്ത് പറയേണ്ടത്. ലളിതവും സ്വാഭാവികവും അനായാസവുമായ കഥപറച്ചിലിലൂടെ ഇടതടവില്ലാത്ത, രസകരമായ വായന സമ്മാനിക്കുന്നു. വീണ്ടും ഓർമിപ്പിക്കുന്നു ഒരു ക്രൈം ത്രില്ലർ പ്രതീക്ഷിച്ചു വായിക്കുവാണേൽ ഈ പുസ്തകം നിങ്ങൾക്ക് നിരാശ സമ്മാനിക്കും.
മൂന്നു വലിയ ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും, പുഷ്പവല്ലിയും യക്ഷിവസന്തയും, ആരാൾവായിമൊഴിയിലെ പാതിവെന്ത മനുഷ്യർ എന്നിവയാണ് ആ മൂന്ന് ചെറുകഥകൾ.
ട്വിങ്കിൾ ��ോസയും പന്ത്രണ്ട് കാമുകന്മാരിൽ അതിസുന്ദരിയായ തിങ്കൾ റോസയെ പറ്റിയും അവളുടെ ആരാധകൻമാരായ കാമുകരെ പറ്റിയുമാണ് പറയുന്നത്. കൂട്ടുകാരനായ ഹാരോൻ തങ്കച്ചനിൽ നിന്ന് പുണ്യാളൻ ദ്വീപിനെ പറ്റി കേട്ടു അവിടേക്ക് വിവാഹം കഴിച്ചു വരുന്നു. യാഥാർഥ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഭാവാത്മകമായ ഒരു കഥയാണിത്.
പുഷ്പവല്ലിയും യക്ഷിവസന്തയും എന്ന കഥയിൽ പരസ്പര വിരോധികളായ രണ്ട് സ്ത്രീകളെ പറ്റിയും അവർ തമ്മിലുള്ള ദുരൂഹ ബന്ധത്തെപ്പറ്റിയുമാണ് പറയുന്നത്. കള്ളു കച്ചവടക്കാരെ പുഷ്പവല്ലിയുടെ പറ്റുകാരനായ സുരേന്ദ്രൻ കൊല്ലപ്പെടുകയും അത് അന്വേഷിക്കാൻ പോലീസുകാർ ഡിറ്റക്ടീവ് പ്രഭാകരൻ ഏർപ്പെടുത്തുന്നതും അയാൾ സത്യം പുറത്തു കൊണ്ടിരുന്നമാണ് ഈ കഥ.
ആരാൾവായിമൊഴിയിലെ പാതിവെന്ത മനുഷ്യർ എന്ന കഥയിൽ ആരാൾവായ്മൊഴിയിലെ റയിൽവേ സ്റേഷനിൽ വെച്ച് കഥാകാരൻ, വിനായകം പിള്ള എന്നയാളെ കണ്ടുമുട്ടുന്നു, കഴുത്തും മുഖത്തിന്റെ പാതിയും വെന്ത വിനായകം പിള്ള, അയാളുടെ ജീവിതകഥ വിവരിക്കുന്നു. കനകാംബരം എന്ന സ്ത്രീ ഒരു പ്രതീകമായി മാറുന്നുണ്ട് ഇവിടെ.
അവള്‍ അവന്റെ നെഞ്ചത്തു കിടന്ന് കുലുങ്ങിച്ചിരിച്ചു. അവന്‍ പറഞ്ഞു: ''നീര്‍നായുടെ എറച്ചി ഭയങ്കര ടേസ്റ്റാ. പക്ഷേ, ഞാനതിനെ ഒന്നും ചെയ്യത്തില്ല. തോന്നത്തില്ല.''
''കിട്ടിയാ ഞാന്‍ കഴിക്കും'' അവള്‍ പറഞ്ഞു.
''ഓ, വേണ്ടെടീ... പാവമാ...''
''ഞാന്‍ പക്ഷേ, ഭയങ്കര ലിബറലാ ടെറിച്ചാ...'' അവള്‍ പറഞ്ഞു.
ഇത് പുണ്യാളൻ ദ്വീപിന്റെ കഥയാണ്.. പുണ്യാളൻ ദ്വീപിനെ മറ്റെന്തിനെക്കാളും കൂടുതൽ ആഴത്തിൽ ട്വിങ്കിൾ റോസ ഇഷ്ട്ടപ്പെടുന്നുണ്ട്.. അവളുടെ സ്വപ്നങ്ങളിൽ ദ്വീപിലെ ആര്‍നോള്‍ഡ് വാവയുണ്ട്.. ഡോള്‍ഫിന്‍ കാമുകനുണ്ട്, പ്രേതവള്ളവും പശപ്പറ്റും ഒക്കെയുണ്ട്.. അതൊക്കെ ശരിക്ക് ഉള്ളതു തന്നെയാണ്....
പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ നേരിട്ട് ശ്രദ്ധിക്കുന്നവര്‍ക്കുമാത്രം വിവരിക്കാന്‍ കഴിയുന്ന അസംഖ്യം ദൃശ്യങ്ങളും ശബ്ദങ്ങളും ഉടനീളം നമുക്കിവിടെ കാണാൻ സാധിക്കും..
ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും കൂടാതെ മറ്റു രണ്ടു കഥകൾ കൂടി ഈ പുസ്തകത്തിലുണ്ട്.. പുഷ്പവല്ലിയും യക്ഷിവസന്തവും, ആരൾവായ്മൊഴിയിലെ പാതി വെന്ത മനുഷ്യർ . . . 📚Book -ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും ✒️Writer- ജി. ആർ. ഇന്ദുഗോപൻ 🖇️publisher- dcbooks
I don’t think there is any other contemporary writer that has such strong visual language like Indugopan has. There are 3 short stories in this book, out of which the first 2 has such strong visuals that you’ll feel that a cinematographer has written it.
The way he describes “Punyalan Dweep” in Twinkle Rossayum 12 Kamukanmaarum, and the way he describes in large detail the ever-famous Chala Market of Trivandrum in “Pushpavalliyum Yakshivasanthavum” is sheer genius.
Even though the book is titled “Twinkle Rossayum 12 Kamukanmaarum”, my favourite story in this book was “Pushpavalliyum Yakshivasanthavum”. It’s one of Indugopan’s best and one of the best female characters that I’ve read which has been written by a male author.
PS - Again like all other GR.InduGopan novels that I’ve read so far, this one also just took a day to finish!
(ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്മാരും) - @grindugopan
One book! Three different stories!
1. Twinkle rossayum panthrand kamukanmaarum : Magnificently elaborated ‘punyalan dweep’ caught my full attention. Loved Twinkle rosa’s love for her own life and how she loved people.
2. Pushpavalliyum Yakshivasanthavum : Chala market’ a very old complicated market is keeping a secret. Detective Prabhakaran is trying to unveil it. Can he do that?
3. Aaralvaymozhiyile paathi ventha manushyar : Half burnt Vinayaka Pillai in the third story is haunting me still. Its about love, pain and eternal waiting. The windmills in the Aralvamozhi is still swinging and I can still feel it.
Its a good read. Indugopan’s writing style is truly a visual treat and felt that I am watching 3 different good movies!
TWINKLE ROSSAYUM PANTHRANDU KAMUKANMARUM is a collection of short stories which explores three different themes. The visual imagery delivered makes it equivalent to watching a movie. In the first story, Twinkle Rossayum Panthrandu Kamukanmarum, the images of Punyalam Dweep and the delicacies from around the islet (such as the Manja-kakka and dishes made with shangupushpam) will be etched in your memory. In the second story Pushpavalliyum Yakshivasanthavum we see a strong woman who builds up an empire in the alcohol business by herself following the death of her husband and when the feud with her rival Vasantha increases the police send a detective to investigate in the Kambolam (Chalai Market). The third story Aralvaymozhiyile Paathivendha Manushyar is not for the faint-hearted and it is hauntingly beautiful. It explores the corruption and violation of women in garment factories.
കൂട്ടത്തിൽ ഏറ്റവും അവസാനം ചേർത്തിരുന്ന ആരൾവായ്മൊഴിയിലെ പാതിവെന്ത മനുഷ്യൻ പണ്ടെങ്ങോ ഭാഷാപോഷിണിയിലോ മറ്റോ വായിച്ചതാണ്. അന്ന് പക്ഷെ ഇന്ദുഗോപൻ എന്ന എഴുത്തുകാരനെ തിരിച്ചറിയാനും മാത്രം അദ്ദേഹം പ്രശസ്തൻ ആയിരുന്നില്ല. നിസ്സംശയം പറയാം ഈ സമാഹാരത്തിലെ ഏറ്റവും മികച്ച സൃഷ്ടി ആരൾവായ്മൊഴിയിലെ പാതിവെന്ത മനുഷ്യൻ തന്നെയാണ്. ഇതുവരെ ഇന്ദുഗോപന്റേതായി വായിച്ചതിൽ ഏറ്റവും മികച്ചതായി എനിക്കനുഭവപ്പെട്ടതും ടി കഥയാണ്. ടൈറ്റിൽ കഥ, ട്വിങ്കിൾ റോസ... സമാഹാരത്തിൽ താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും മോശം ആയി തോന്നി. വിനായകൻ പിള്ള പറയുന്നത് പോലെ എല്ലാം ഒരു തോന്നലാവും.
ട്വിങ്കിള്‍ റോസ എന്ന ഒരു പെങ്കുട്ടിയും അവള്‍ ഇഷ്ടപ്പെട്ട ചുറ്റുപാടുകളും വായനയ്ക്ക് ശേഷവും അനുവാചക ഹൃദയങ്ങളില്‍ ഒരു മാസ്മരിക ലോകമായി അവശേഷിക്കുന്നുവെന്ന അനുവാചകരുടെ അഭിപ്രായങ്ങളും, പന്ത്രണ്ട് കാമുകന്‍മാരുള്ള ഒരു പെണ്‍കുട്ടിയെകുറിച്ചുള്ള ചോദ്യങ്ങളുമാണ് ഈ പുസ്തകത്തിലേക്ക് എന്നെയെത്തിക്കുന്നത് . എന്താണ് ഇതുവരെയും പറഞ്ഞുവെച്ച സ്ത്രീ കഥാപത്രങ്ങളില്‍ നിന്നും വിത്യസ്തമായി ട്വിങ്കിള്‍ റോസയില്‍ കഥാകാരന്‍ കണ്ടെത്തിയിരിക്കുന്നത്? പലപ്പോഴും കൊല്ലവും അതിന്‍റെ ചുറ്റുപാടുകളിലൂടെയും കഥപറയുന്ന കഥാകാരന്‍ നായികയെ അവതരിപ്പിക്കാനായി കണ്ടെത്തിയ പുതിയ പരിസരം? അവളുടെ സ്വഭാവം?