Dr. Divya S. Iyer, an officer of the Indian Administrative Service, currently undergoing training at the Lal Bahadur Shastri National Academy of Administration, is a medical graduate from Christian Medical College, Vellore. She has been an academic achiever with versatile talents since her student days. Driven by her passion for learning, writing and speaking, she has edited and co - edited three books - Pathfinder, The Indian Woman, The Bane of Party Drugs in India - and writes for prominent magazines and web portals. While aspiring to be among the galaxy of socially sensitive bureaucrats turned literary figures, she is also a talented singer, artist and nature lover.
🔖𝗕𝗼𝗼𝗸: കൈയൊപ്പിട്ട വഴികൾ 𝗣𝗮𝗴𝗲𝘀:133|𝗣𝗿𝗶𝗰𝗲:₹199 --------------------------------------------------------- ഒറ്റവാക്കിൽ_ A 'quick refresher'.💫🌸 വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ പുസ്തകമാണ് കൈയൊപ്പിട്ട വഴികൾ. ചിത്രച്ചേച്ചി പറഞ്ഞത് പോലെ പുസ്തകങ്ങളിലെ 'നന്മമുഖം'. ☺️📖 Self motivation പുസ്തകങ്ങളിലെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി നമ്മിലേക്ക് ഒരായിരം വിവരങ്ങൾ കഥകളായും മഹത് വ്യക്തികളുടെ അനുഭവങ്ങളായും ക്യൂട്ട് ക്യൂട്ട് ചിത്രങ്ങളിലൂടെ, വളരെ ലളിതമായ ഭാഷയിൽ പകർന്നുപോകുന്നു. പൊതുവെ മോട്ടിവേഷൻ ബുക്സ് താല്പര്യമില്ലാത്ത ഒരു വിഭാഗം പുസ്തകപ്രേമികളിലുണ്ട്. പൗലോ യുടെ പുസ്തകങ്ങളിലും കൂടുതലായി മറ്റുള്ളവർക്ക് ഒന്നും പറയാനില്ല എന്ന് കരുതിയ എന്നെപോലുള്ളവരും ഉണ്ട്. എന്നാല്‍, ഒരു IAS ന് കുട്ടികളോടും മുതിർന്നവരോടുമൊക്കെ പങ്കുവയ്ക്കാനുള്ള life tricks ന് സവിശേഷതയില്ലേ! ഉണ്ട്. അത് ദൈനoദിന ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടാക്കാനുള്ള പൊടികൈകളാണ്. Keys to a happy and a better life.🌼💖 പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാൻ best suggestion കൂടെയാണ് ദിവ്യ എസ്. അയ്യർ പങ്കുവയ്ക്കുന്ന കൈയൊപ്പിട്ട വഴികൾ. അനാവശ്യഹൈപ്പുകളിലൊന്നും പെടാതെ ഏറ്റവും നല്ല പുസ്തകങ്ങൾ തിരിച്ചറിയപ്പെടട്ടെ. വായിക്കപ്പെടട്ടെ.
കൊച്ചു കൊച്ചു ഒരുപാട് വലിയ അറിവുകൾ ലഭിക്കുന്ന പുസ്തകമാണ്. 'ശുഭാരംഭം തുടക്കം മാത്രം' മുതൽ 'ദൈവം തൊട്ട പ്രതിമ' വരെ മുപ്പത്തൊന്നു കൊച്ചു കൊച്ചു ലേഖനങ്ങളാണ് പുസ്തകത്തിൽ. ഓരോ അധ്യായത്തിലും പ്രശസ്തരായ വ്യക്തികളുടെ ഉദ്ധരണികൾക്കും കഥകൾക്കൊപ്പം സ്വന്തം അനുഭവങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
'എന്റെ മൽഹാർ വാവയ്ക്കും അവന്റെ തലമുറക്കാർക്കും'. ദിവ്യ മാഡത്തിന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നത് കുഞ്ഞുമക്കൾക്കായി തന്നെയാണ്. അത്രയും ലളിതവും നൈർമ്മല്യവുമായ ഭാഷയാണ് പുസ്തകത്തിൽ ഉടനീളം. ഏതൊരു പ്രായക്കാർക്കും അനുയോജ്യമായ ഒരു പുസ്തകം. തീർച്ചയായും വായനയിൽ ഒരു മുതൽക്കൂട്ട്.
ഏറെ ജിജ്ഞാസയോടെ വായിച്ചു തീർത്ത പുസ്തകമാണ് ദിവ്യ എസ് അയ്യർ ഐ എ എസ്സിന്റെ “കൈയൊപ്പിട്ട വഴികൾ” എന്ന പുസ്തകം. ഡിസി ബുക്സ് ആണ് പ്രസാധകർ. ഒട്ടും വിരസതയില്ലാതെ വായിച്ചു തീർക്കുവാൻ സാധിക്കുന്ന ഒരു നല്ല പുസ്തകം. ഉറപ്പായും പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രചോദനാത്മകമായ ചിന്തകൾ നൽകാൻ ഈ പുസ്തകത്തിന് സാധിക്കും എന്നത് ഉറപ്പാണ്. ഇതിൽ അനുഭവങ്ങളുടെ കയ്യൊപ്പുണ്ട്, ദർശനങ്ങളുടെ ചാരുതയുണ്ട്. ജീവിതത്തെ കുറിച്ചുകൂടി മനോഹരമായി കാണുവാൻ ഈ ഗ്രന്ഥം സഹായിക്കും. ഈ പുസ്തത്തിലെ പ്രമേയങ്ങൾ നന്മയും സ്നേഹവും ഒരുമയുമൊക്കെയാണ്. ഒരു നല്ല സമൂഹ്യപ്രവർത്തകക്ക് പറയാനും, പ്രവർത്തിക്കുവാനും ഉള്ളതും അതുതന്നെയാണല്ലോ.