തിരുവിതാംകൂർ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയിൽ, പുതിയ കാലത്തിൽ നമ്മൾ കേൾക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമമാണ് തരകന്‍സ് ഗ്രന്ഥവരി. ആദിയും അന്ത്യവും മദ്ധ്യവും ഇല്ലാത്ത, ഏത് എവിടെ എങ്ങനെ ആയിരിക്കാം എന്ന് വായനക്കാർക്ക് നിശ്ചയിക്കാവുന്ന, അല്ലെങ്കിൽ അവർ മുൻ നിശ്ചയമില്ലാതെ കൈയ്യിലെടുന്ന അധ്യായം അറിയാതെ ഒരു ക്രമം നിശ്ചയിക്കുന്ന 120 ഗ്രന്ഥവരികളാണ് ഈ നോവലിനുള്ളത്. അതിനർത്ഥം ഇതിൽ ഒരു കഥാക്രമമോ സമയസൂചികയോ ഇല്ല എന്നല്ല, അത് വളരെ യാദൃശ്ചികമായ ക്രമവ്യത്യാസത്തോടെ ഓരോ വായനക്കാരന്റെയും കൈകളിൽ എത്തിപ്പെടുന്നു എന്നുമാത്രം. എന്നുപറഞ്ഞാൽ ഒരു വായനക്കാരൻ വായിക്കുന്ന, മനസിലാക്കുന്ന രീതിയിലേ ആവില്ല മറ്റൊരാൾ വായിക്കുകയും കഥ മനസിലാക്കുകയും ചെയ്യുന്നത്. ഒരാൾ തന്നെ രണ്ടുതവണ വായിച്ചാലും ആ മനസിലാക്കൽ രീതി വ്യത്യസ്തമായിരിക്കും. 120 ഗ്രന്ഥവരികളും വായിച്ചു പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് കഥ എന്താണെന്ന ഒരു പൂർണ്ണരൂപം മനസിലാവുകയും ചെയ്യും.
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
അടുക്കും ചിട്ടയും ജീവിതവൃതമാക്കിയ എൻ്റെ കൈകളിലേക്കാണ് ഒരു ദിവസം DC ബുക്ക്സിലെ ജീവനക്കാരൻ അച്ചടിച്ച ഒരു കൂട്ടം കടലാസ് കഷ്ണങ്ങൾ ഒരു പെട്ടിയിൽ ഇട്ട് കൊണ്ടുവന്ന് തന്നത്. കളക്റ്റേഴ്സ് എഡിഷൻ ആണത്രേ. പെട്ടിക്കുള്ളിലെ എൻട്രോപി എന്നെ അസ്വസ്ഥയാക്കിയത് തെല്ലൊന്നുമല്ല എങ്കിലും ,DC യുടെ നവീന ആശയത്തെ ബഹുമാനിച്ചുകൊണ്ട് അന്ന് തന്നെ ആ കടലാസു കഷ്ണങ്ങൾ എല്ലാം വായിച്ചു തീർത്തു. സത്യത്തിൽ ദേഷ്യം ആണ് വന്നത്. മനുഷ്യൻ്റെ സമയം കളഞ്ഞത് മിച്ചം എന്ന ഒരു മാനസികാവസ്ഥ.
പിന്നീട് ഈ ബോക്സ് കൈയ്യിലെടുക്കുന്നത് ഏകദേശം 2 മാസക്കൾക്കു ശേഷമാണ്. എല്ലാ പേജും വായിച്ച് മൊത്തം നോവലിനെ നാല് ഭാഗങ്ങളാക്കി മാറ്റി ആ പെട്ടിയിലെ ഡിസോർഡർ കളഞ്ഞ് അടുക്കും ചിട്ടയും ആക്കി വെച്ചു. ഇനി ഒരു പുനർവായന ആകാം.
ആദ്യം ആ കൃതിയോട് തോന്നിയ ഒരു ദേഷ്യം ഇപ്പോൾ തോന്നുന്നില്ല.
പുതുമയാർന്ന മറ്റൊരു രീതിയിൽ ഈ കൃതി വായിക്കാൻ ശ്രമിക്കുന്നത് കൊണ്ടാകാം. ആദിയും അന്തവും ഇല്ലാത്ത ഈ നോവൽ വായനക്കാരന് ഒരു ഗസില്യൺ രീതിയിൽ വായിക്കാം എന്ന് DC തന്നെ അവരുടെ പരസ്യത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ പുനർവായന തുടങ്ങി.
കഥയിലെ പ്രധാന ഒരു കഥാപാത്രത്തിന് പേരില്ല. അയാളാണാ കഥയിലെ നായകൻ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അയാൾക്ക് തൻ്റെ സർനേം ആയി ‘തരകൻ’ എന്ന് ചേർക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഡോക്ടർമാർ ഹൈപോമാനിയാക് എന്ന് ഡയഗ്‌നോസിസിൽ എത്തിച്ചേരാൻ മാത്രം ഒരു സർട്ടിഫൈഡ് ഉന്മാദിയാണ് അയാൾ. അയാളും അയാളുടെ സുഹൃത്തും-സഹോദര തുല്യനും- സഹപ്രവർത്തകനും ആയ കൊച്ചുമോൻ എന്ന് വിളിപ്പേരുള്ള ജിജോ തരകനും ചേർന്ന് ഒരു സ്വർണ്ണചെവി വിൽക്കുന്നു. അതുമായി ബന്ധപ്പെട്ട് ചെവി വാങ്ങിച്ചവരെ പോലീസ് അന്വേഷിക്കുന്നു.
ജിജോ തരകൻ എങ്ങനെയോ കൊല്ലപ്പെടുന്നു, നമ്മുടെ കഥാനായകൻ ഉന്മാദി, മാനസിക ചികിത്സക്കിടെ ജീവിത വിരക്തി തോന്നി ആശുപത്രിക്കടുത്തുള്ള ഒരു തോട്ടിൽ ആത്മഹത്യയ്ക്കുള്ള സാഹചര്യം കണ്ടെത്തുന്നു.
ഉന്മാദിയുടെ മനസിലൂടെ കടന്ന് പോയ രണ്ട് കഥാ സന്ദർഭങ്ങളാണ് ഈ നോവലിലെ മറ്റു രണ്ട് ഭാഗങ്ങൾ .അതിൽ ഒന്ന് ‘പ’ എന്ന് പേരായവൾക്ക് എഴുതിയതാണ്. രണ്ടാമത്തേത് വേലുത്തമ്പി ദളവയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ അധികാരം കൈയ്യാളിയവരുടെ സംഘത്തിൽ ഉണ്ടായിരുന്ന അടിമക്കച്ചവടക്കാരൻ മാത്തു തരകനെ കുറിച്ചും, പിൽക്കാലത്ത് അയാളുടെ സന്തതി പരമ്പരകൾ നടത്തി വരുന്ന തരകൻസ് ലോഡ്ജ് എന്ന രഹസ്യ സംഘടനകളെക്കുറിച്ചും ആണ്.
ഇത് ഉന്മാദിയുടെ മനസിലെ കഥാസന്ദർഭങ്ങൾ ആണോ, അതോ ഇനി തിരുവിതാംകൂറിൽ ഇങ്ങനെയൊക്കെ നടന്നിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഒക്കെ വായനക്കാരൻ്റെ ഭാവനയ്ക്ക് വിട്ടു കൊണ്ട് നോവൽ അവസാനിക്കുന്നു.
ബൈൻ്റ് ചെയ്യാത്ത ഈ കടലാസു കഷ്ണങ്ങൾ ഇനി മറ്റൊരു ദശലക്ഷം കോടി രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് വായിക്കാം. എൻ്റെ വായന അവസാനിപ്പിച്ച് ഞാൻ കടലാസു കഷ്ണങ്ങൾ ആ പെട്ടിയിൽ അടക്കം ചെയ്ത് , വീതിയുള്ള ചുവപ്പും വെള്ളയും സാറ്റിൻ റിബൺ ഉപയോഗിച്ച് പെട്ടിക്ക് മുകളിൽ ചിത്രശലഭം പോലെ ഒരു കെട്ടിട്ടു. എൻ്റെ മനസ് പറഞ്ഞു,ഇനി റിവ്യൂ എഴുതാം..
The one of a kind book published internationally. No page numbers and very short chapters all are in a shuffled format. You can start reading from any chapter, no beginning and ending. A totally new experience, telling about a long forgotten short history of Travancore presented in new way, mixing with modern twists. Every reader will get a unique experience and still understands the thread of the story.
ലോകസാഹിത്യചരിത്രത്തിൽ തന്നെ, ഇന്നേവരെ ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പരീക്ഷണനോവൽ. പുസ്തകം ആദ്യം ഇറങ്ങിയത് തന്നെ 120 താളുകളായിട്ടാണ്. ആയിരക്കണക്കിന് ക്രമങ്ങളിൽ വായിക്കാവുന്ന ഈ നോവൽ ഏത് അദ്ധ്യായത്തിൽ നിന്ന് വേണമെങ്കിലും വായന ആരംഭിക്കാം. ആദ്യം ഇറങ്ങിയ കളക്ടേഴ്‌സ് എഡിഷൻ വായനയ്ക്ക് ശേഷം ചില താളുകൾ നഷ്ടപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് ഞാൻ വായിക്കാതെ മാറ്റി വെച്ചിരുന്ന ഒരു പുസ്തകമാണിത്. എന്നിരുന്നാൽ തന്നെയും ഞാൻ വായിച്ച പുസ്തകരൂപത്തിൽ ഉള്ള പതിപ്പുകളിലും ഓരോ പ്രതികളും ഇറങ്ങുന്നത് വ്യത്യസ്ത ഓർഡറുകളിലാണ്. ഞാൻ വായിച്ച ഓർഡറിൽ ആയിരിക്കില്ല മറ്റൊരാൾ വായിക്കുക.
തിരുവിതാംകൂർ ചരിത്രത്തിലെ തന്നെ ഏക നസ്രാണിയായിരുന്ന തച്ചിൽ മാത്തു തരകൻ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിയാണ്. വേലുത്തമ്പി ദളവയും മാത്തു തരകനും തമ്മിലുള്ള വൈരവും വടംവലിയും, തിരുവിതാംകൂർ രാജാവ് തരകന് സമ്മാനിക്കുന്ന സ്വർണച്ചെവികൾ അമൂല്യനിധി പോലെ സൂക്ഷിക്കുന്ന പല ദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഇപ്പോഴത്തെ തരകൻ കുടുംബാംഗങ്ങളും അവരുടെ നിഗൂഢആരാധനകളും, പതിനേഴാം നൂറ്റാണ്ടുകളിൽ മലങ്കരസുറിയാനി സഭയ്ക്കും വിദേശികൾക്കും ഇടയിൽ നടന്ന അധികാര വടംവലികൾ, വർത്തമാനകാലത്തെ ഒരു തരകൻ കുടുംബത്തിൻ്റെ ഇടയിൽ നടന്ന കൊലപാതകവും അതിൻ്റെ അന്വേഷണവും എന്നിങ്ങനെ ഒട്ടേറെ അടരുകളിൽ പടർന്ന് കിടക്കുന്ന ഈ നോവൽ ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമാണ്.
Readers, please dont expect a usual reading experience with this book. It’s in fact chaos in a box, literally. The book doesn’t have page number nor an order! The best thing about the book is that you can start reading from anywhere and yet you’ll get the whole story once the book is completed.
It felt more like pages of a case under investigation, or like a puzzle.
As an experimental book, it is worth the time and definitely would be a new experience for the reader.
Despite that, the story is plain and not much engaging and ends with several questions and stories incomplete and unanswered.
ബെന്യാമിന്റെ ഒരു എപ്പിസ്റ്റോളറി പരീക്ഷണം! സമയമുണ്ടെങ്കിൽ മാത്രം ഒരുവട്ടം വായിച്ച് പരീക്ഷിക്കാമെന്നല്ലാതെ പ്രത്യേകിച്ചൊരു മേന്മയും പറയാനില്ലാത്ത അപൂർണ്ണമായ ഒരു നോവലായിട്ടാണ് തോന്നിയത്. വായിച്ച് തീർത്തപ്പോൾ ഒട്ടനവധി ഉത്തരമില്ലാത്ത ചോദ്യങ്ങൾ മിച്ചം! ഇതിലെ തരകൻ എന്ന കഥാപാത്രം ഒരു യഥാർത്ഥ ചരിത്രപുരുഷനായിരുന്നുവെന്ന വസ്തുത കൗതുകമുളവാക്കി. മുൻപൊരിക്കലും ഒ���ിടത്തും കക്ഷിയെപ്പറ്റി കേൾക്കാനിടയാവാത്തതിനാലാവാം.