കൂടത്തായി സയനൈഡ് കൂട്ടക്കൊലപാതകങ്ങൾ നിന്നും ഇൻസ്പെയർ ആയാണ് ഈ ക്രൈം ത്രില്ലർ രചിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.
ഹരി എന്ന എഴുത്തുകാരന് പലപ്പോഴായി ലഭിക്കുന്ന ഡയറിക്കുറിപ്പുകൾ ആണ് കഥയുടെ ആരംഭം. ഓരോ ഡയറിക്കുറിപ്പിലും കില്ലർ താൻ ചെയ്ത കൊലപാതകത്തെക്കുറിച്ചും , അതെങ്ങനെയാണ് നടപ്പിലാക്കിയതെന്നും വിവരിക്കുന്നുണ്ട്. ഓരോ കൊലപാതകവും മരിക്കപ്പെടുന്ന വ്യക്തി പോലും അറിയാതെ സയനൈഡ് ഉപയോഗിച്ചാണ് നടത്തിയിരിക്കുന്നത്, കൂടാതെ മൃതദേഹത്തിന് അരികിൽ ചില അപൂർവമായ പുഷ്പങ്ങളും കൊലയാളി വെച്ചിരുന്നു.ആ കില്ലർ ഹരിയിലൂടെ സമൂഹത്തിനോട് എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ട്.
A message to the wicked society...
ആറ് കൊലപാതകങ്ങൾ സൈക്കോപാത്ത് ആയ ആ സീരിയൽ കില്ലർ നടത്തിക്കഴിഞ്ഞു. ആ ഘാതക ദൈവത്തിൻറെ മാലാഖയാണെന്ന് സ്വയം വിശ്വസിക്കുകയും തന്നോടും സമൂഹത്തോടും ചെയ്ത അനീതിക്കെതിരെ സ്വയം ശിക്ഷ വിധിക്കുകയും അത് വൃതിരക്തമായ രീതിയിൽ നടപ്പിലാക്കുകയും ചെയ്യുകയാണ്.