ഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.
പുസ്തകം📖 - ബോഡിലാബ് രചയിതാവ്✍🏻 - രജത് ആർ പ്രസാധകർ📚 - ഡീ.സീ അപ്മാർക്കറ്റ് ഫിക്ഷൻ(An imprint of DC Books) തരം📖 - മെഡിക്കൽ ത്രില്ലർ താളുകൾ📄 - 230 വില - ₹280/-
☠️ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന ആദ്യപുസ്തകത്തിൽ നിന്നും രണ്ടാം പുസ്തകമായ ബോഡിലാബിലേക്ക് എത്തി നിൽക്കുമ്പോൾ ഡോക്ടർ കൂടിയായ എഴുത്തുകാരൻ ശ്രീ രജത് എത്രയോ മുകളിൽ എത്തിയിരിക്കുന്നു എന്നാണ് എനിക്ക് ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ തോന്നിയത്. ബോഡിലാബിലേക്ക് വന്നാൽ, എല്ലാം തികഞ്ഞ ഒരു പെർഫെക്റ്റ് അനാട്ടമിക്കൽ ത്രില്ലർ എന്ന് ഞാൻ ഈ പുസ്തകത്തെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. മെഡിക്കൽ പ്രഫഷണലുകളോ മെഡിക്കൽ വിദ്യാർഥികളോ അല്ലാത്ത വായനക്കാർക്ക് തടസ്സമില്ലാത്ത വായനയ്ക്ക് ഉതകുന്ന തരത്തിൽ, മെഡിക്കൽ സയൻസ് സംബന്ധിച്ച് നോവലിൽ പലയിടങ്ങളിലും പരാമർശിച്ചിട്ടുള്ള പല വാക്കുകളുടെയും അർത്ഥങ്ങൾ അതാത് താളുകളുടെ അവസാനത്തിൽ തന്നെ കൊടുത്തിട്ടുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.
"സംഭാഷണങ്ങൾ നിലയ്ക്കട്ടെ, ചിരികൾ അപ്രത്യക്ഷമാവട്ടെ. എന്തെന്നാൽ, ഇത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ ആഹ്ലാദിക്കുന്നയിടമാവുന്നു."
☠️സാധാരണ ത്രില്ലർ നോവലുകളെ പോലെ ഉദ്വേഗജനകമായി വളരെ വേഗത്തിൽ കഥ പറഞ്ഞുപോവുന്ന ഒരു രീതിയല്ല ഈ നോവലിൽ എഴുത്തുകാരൻ അവലംബിച്ചിട്ടുള്ളത്. പതിഞ്ഞ താളത്തിൽ ആണെങ്കിലും കഥയോടും കഥാപാത്രങ്ങളോടും ഒപ്പം തന്നെ വായനക്കാരും സഞ്ചരിക്കുന്ന തരത്തിലാണ് കഥയുടെ പോക്ക്. ഡി.കെ മെഡിക്കൽ കോളേജിൽ പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന അനാട്ടമി വിഭാഗം പ്രഫസറായ ഡോക്ടർ അഹല്യക്ക്, കോളേജിൽ വെച്ച് നേരിടേണ്ടി വരുന്ന ചില അസാധാരണ സംഭവങ്ങളിലൂടെയാണ് കഥ പറഞ്ഞുപോവുന്നത്.
☠️അനാട്ടമി ഡിസ്സക്ഷൻ ഹാളിൽ കീറിമുറിച്ച് പഠിക്കാനായി ഉണ്ടായിരുന്ന അഞ്ച് മൃതദേഹങ്ങളിൽ ഒരു മൃതദേഹം കാണുന്നതോടെ അഹല്യയിൽ ഉണ്ടാവുന്ന മാറ്റങ്ങളും അഹല്യ നേരിടേണ്ടി വരുന്ന അസാധാരണവും നിഗൂഢവുമായ സംഭവങ്ങളും ആണ് കഥയുടെ ഉള്ളടക്കം. ഇവയുടെ പിന്നിലെ സത്യങ്ങൾ അന്വേഷിക്കുന്ന അഹല്യക്ക് ഒപ്പം ഓരോ വായനക്കാരനും സഞ്ചരിക്കുകയാണ്. ഒരു മെഡിക്കൽ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പഠിക്കാനുള്ള കഡാവർ(പഠിക്കാനായി വിട്ടുനൽകിയ ശവശരീരം) ആണ് അവൻ്റെ ആദ്യ ടീച്ചർ എന്നും അതുകൊണ്ട് ഒരു കഡാവറിനെ അതിൻ്റേതായ രീതിയിൽ ബഹുമാനിക്കണം എന്നും പറയുന്നുണ്ട്. അങ്ങനെ ഒരു കഡാവർ നമുക്ക് മുന്നിൽ തുറന്ന് വെക്കുന്ന രഹസ്യങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ പുസ്തകം. തികച്ചും വേറിട്ട ഒരു വായന ഈ പുസ്തകം നമുക്ക് സമ്മാനിക്കും എന്നതിൽ സംശയമില്ല.
"ഒരു ശരീരം മുഴുവനായി പഠിച്ചു കഴിയുമ്പോൾ നിങ്ങളൊരു വലിയ രഹസ്യം മനസ്സിലാക്കും. മനുഷ്യർ ജീവിക്കുന്നത് മനസ്സുകൊണ്ടാണെന്നും അതിനാൽ തന്നെ ജീവിതം എത്രമേൽ ലഘുവാണെന്നുമുള്ള ആ രഹസ്യം"
ക്രൈംത്രില്ലറുകളുടെ ആധിക്യമുള്ള ഇക്കാലത്ത് പുസ്തകത്തിൽ പറഞ്ഞ ഒരു വ്യക്തി, വസ്തു അല്ലെങ്കിൽ സംഭവം Red Herring ആണോ അല്ലയോ എന്നു തിരിച്ചറിയാൻ ഈ യോണറിൻ്റെ ഒരു സ്ഥിരം വായനക്കാരന് എളുപ്പമായി വരികയാണ്. തിരിച്ചറിയുന്നിടത്ത്, അതു തരുന്ന Excitement അവസാനിക്കുന്നു. അതായത് അങ്ങനെയൊരു സാധ്യത തള്ളിക്കളയപ്പെടുന്നു. വായനക്കാരനും കുറ്റാന്വേഷകൻ ആയ സ്ഥിതിക്ക് യഥാർത്ഥ കുറ്റവാളിയെക്കൂടി അല്ലെങ്കിൽ ട്വിസ്റ്റു കൂടി മുൻകൂട്ടി കാണാൻ എളുപ്പമാകുന്നു. പിന്നെ ഇനിയുള്ള പേജുകൾ വായിക്കണോ വേണ്ടയോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
'ബോഡി ലാബ്' വ്യത്യസ്തമാകുന്നത് ഇവിടെയാണ്. അടുത്തു വായിച്ച പുതിയ ത്രില്ലറുകൾ മിക്കതും Show No Tell എന്ന എഴുത്തുരീതി മറന്നുപോയതു പോലെയുണ്ട്. സ്പൂൺഫീഡു ചെയ്യാതെ തന്നെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും അതിനെ ചുറ്റിപ്പറ്റി ഇങ്ങനെ ഊഹാപോഹങ്ങളുണ്ടെന്നും വളരെ പതിഞ്ഞ താളത്തിലാണ് ഇവിടെ പറഞ്ഞു പോകുന്നത്. എന്നാലും രസച്ചരടു പൊട്ടാതെ സൂക്ഷിക്കാൻ ഓരോ അധ്യായത്തിൻ്റെ അവസാനവും അടുത്ത അധ്യായം വായിപ്പിക്കുന്ന മൂർച്ചയേറിയ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്.
അഹല്യ എന്ന കഥാപാത്രമാണ് 'ബോഡി ലാബ്'നെ മുന്നോട്ടു കൊണ്ടുപോകുന്നത്. എനിക്കു നിങ്ങളുടെ അനുകമ്പ ആവശ്യമില്ലെന്നു വായനക്കാരനോടു തുറന്നടിക്കുന്നതു പോലെ തോന്നി ചിലയിടങ്ങളിൽ. നിർണായകമായ നിമിഷത്തിൽ തൻ്റെ ശാരീരികമായ ബലഹീനതയിൽ നിന്നു തന്നെ ശക്തി സംഭരിക്കുന്ന കഥാപാത്രമാണെന്നു Foreshadow ചെയ്തിട്ടുണ്ട് എഴുത്തുകാരൻ.
മരണം, ശവശരീരങ്ങൾ, കണ്ണിലെ ഫോർമാലിൻ്റെ പുകച്ചിൽ. അങ്ങനെ അസുഖകരമായ, ഭീതിയുളവാക്കുന്ന അന്തരീക്ഷത്തിലെ കഥപറച്ചിൽ ബോഡിലാബിൻ്റെ മാറ്റു കൂട്ടി എന്നു പറയാം. ഗോത്തിക് എന്നു പറയാനാകുമോ എന്നറിയില്ല, Morbid എന്ന വാക്ക് ഉപയോഗിക്കാം.
ഒരു ഡോക്ടർ ഒരു മെഡിക്കൽ ത്രില്ലർ കഥ പറയുമ്പോൾ മെഡിക്കൽ സംജ്ഞകൾ ഉപയോഗിക്കുക സ്വാഭാവികം. അങ്ങനെയുള്ള സാങ്കേതികപദങ്ങളെ കഴിഞ്ഞ പുസ്തകത്തിലെന്ന പോലെ ഇത്തവണയും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ചിട്ടുണ്ട്.
'ഒന്നാം ഫോറൻസിക് അധ്യായ'ത്തിൽ നിന്നും ഒരുപടിയെങ്കിലും മുന്നിലാണ് 'ബോഡിലാബ്' എന്നതിൽ തർക്കമില്ല - ഇനിയും വായിക്കപ്പെടുമെന്നും പതിപ്പുകൾ വരുമെന്നും ഉറപ്പുള്ള പുസ്തകം.
ഡോക്ടർ അഹല്യ എന്ന കഥാനായിക ഡി കെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന സ്വാശ്രയ മെഡിക്കൽ കോളേജിൽ അനാട്ടമി lecturer ആയി ജോയിൻ ചെയ്യാൻ വരുന്നതിൽ നിന്നും നോവൽ ആരംഭിക്കുന്നു .
ആദ്യം കിട്ടിയ പോസ്റ്റിങ്ങ് അനാട്ടമി ഡിസക്ഷൻ ഹാളിൽ ആയിരുന്നു. അവിടെ ആകെയുണ്ടായിരുന്ന female cadaver (ശവശരീരം) കണ്ടത് മുതൽ അഹല്യക്ക് പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും മറ്റാരുടെയൊക്കെയോ അദൃശ്യ സാന്നിധ്യങ്ങളും അനുഭവപ്പെടാൻ തുടങ്ങി ..
Cadaver കീറി മുറിച്ച് പഠിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും നിഗൂഢമായ പല സത്യങ്ങളും അവൾ മനസിലാകുന്നു.
ആ കഡാവറിനു തന്നോടെന്തോ പറയാൻ ഉണ്ടെന്ന് അവൾക്ക് മനസിലായി. പിന്നെ അത് കണ്ടെത്താനുള്ള ശ്രമമായി.
പലരും പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾക്ക് അതിന്റെ ഉടമയോടെന്തോ ഒരു ആത്മബന്ധം തോന്നി .അങ്ങനെ അതിന്റെ ഉടമയുടെ യഥാർത്ഥ മരണകാരണം കണ്ടു പിടിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.
പറയാതിരിക്കാൻ വയ്യ .. പുസ്തകം വായിക്കുമ്പോൾ നമ്മളും ഡിസക്ഷൻ ഹാളിൽ നിൽക്കുകയാണ് എന്നൊരു ഫീൽ നമുക്ക് കിട്ടും ..
ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ മെഡിക്കൽ termsinte അർത്ഥവും പേജിന്റെ താഴെ കൊടുത്തിട്ടുണ്ട്.
അനാട്ടമി ഡിസക്ഷൻ ഹാളിന്റെ പുറത്തു എഴുതി വെച്ചിരിക്കുന്ന
വാചകങ്ങൾ ഉണ്ട്.
"സംഭാഷണങ്ങൾ നിലയ്ക്കട്ടെ
ചിരികൾ അപ്രത്യക്ഷമാകട്ടെ എന്തെന്നാൽ ഇത് മരിച്ചവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ ആഹ്ലാദിക്കുന്നയിടമാവുന്നു ."
അങ്ങനെ മരിച്ചിട്ട് പത്തു വർഷമായ ഒരു സ്ത്രീയുടെ മരണകാരണം അഹല്യയുടെ ഇടപെടൽ ക���രണം കണ്ടെത്താൻ കഴിഞ്ഞു.
ഇഷ്ടപെട്ട വരികൾ...
.....................
നേടാനാകുമോ എന്ന് ശ്രമിക്കുക പോലും ചെയ്യാതെ ആഗ്രഹങ്ങളെ ഉപേക്ഷിക്കുകയെന്നത് കൊടിയ പാതകമാണ് . മരണകിടക്കയിൽ മനുഷ്യനെ ഏറ്റവുമധികം വേട്ടയാടുന്ന പാപബോധങ്ങളിലൊന്ന് അതായിരിക്കും.
.......................
ശരിക്കും ഒരു വേറിട്ട genre പരീക്ഷിക്കണം എന്ന് ആഗ്രഹമുള്ളവർ ഇതൊന്നു വായിക്കുന്നത് നല്ലതായിരിക്കും.
വളരെയധികം നാളുകളായി എന്റെ റീഡിങ് ലിസ്റ്റിൽ ഉണ്ടായിരുന്ന ബുക്കായിരുന്നു ഇത്.. കൈയിൽ കിട്ടിയപ്പോൾ മുതൽ എത്രയും പെട്ടന്ന് വായിച്ചു തുടങ്ങാനുള്ള വ്യഗ്രതയായിരുന്നു...
പുസ്തകം ഒരു മെഡിക്കൽ ത്രില്ലറാണ്.. എന്നാൽ വായിക്കുന്ന ആർക്കും വളരെ എളുപ്പത്തിൽ മനസിലാക്കിയെടുക്കാവുന്ന രീതിയിലാണ് മെഡിക്കൽ സമവാക്യങ്ങളൊക്കെ അവതരിപ്പിച്ചിരിക്കുന്നത്... ആദ്യം മുതൽ അവസാനം വരെ ആകാംഷ നിറച്ചു കൊണ്ട് ഒരു ത്രില്ലർ ഫിക്ഷന് ആവശ്യമായ എല്ലാ ചേരുവകളും ചേർത്ത് ക്രാഫ്റ്റ് ചെയ്തെടുത്തിട്ടുണ്ട്.
മെഡിക്കൽ കോളേജിൽ അധ്യാപികയായി എത്തുന്ന അഹല്യ എന്ന ഡോക്ടറും, ഡിസക്ഷൻ ലാബിൽ അവർക്കു പഠിപ്പിക്കുവാനെത്തുന്ന ഒരു കാഡോവറും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച മുതൽ കഥ ആരംഭിക്കുന്നു...
ത്രില്ലറുകൾ വായിക്കുവാൻ ഇഷ്ടപ്പെടുന്നവർക് ഞാൻ ഈ പുസ്തകം suggest ചെയ്യാൻ ആഗ്രഹിക്കുന്നു... . . . 📚Book - ബോഡി ലാബ് ✒️Writer- രജത് ആർ 📜Publisher- dc books
Dr. Ahalya has finished her MBBS and is looking to attempt the entrance exams for her MD/MS. She hopes and wants to pursue her masters in Orthopaedics as she has a connection with that department. Dr. Ahalya is born with Osteogenesis Imperfecta and has experienced many fractures in her body. She is fragile but considers herself blessed she falls within the rare group where she does have some bones which are stronger and by being a little extra careful she can climb stairs, walk, drive and do many other things. She has recently joined the DKM Medical College in the Anatomy department and is tasked with the job of teaching medical students about body parts through a cadaver. She has taken up this job for the money and also for the time she can get away from home to prepare for her entrance. Who ends up as a cadaver on her dissecting table is from where the main story starts! This Cadaver of a lady who has broken hand and an unusual mark on her neck has many stories to tell How Dr. Ahalya starts getting scary views, imaginations and what all she discovers within and about the Cadaver inside and outside the Body Lab or Dissecting room of DKM Medical college is the whole plot of the book My first time read by this author and it is interesting to see that adequate research seems to have been done by the author prior to the book. His profession is also in some ways connected.
ഡി.കെ. മെഡിക്കൽ കോളേജിലെ അനാട്ടമി അധ്യാപികയായി ജോലിക്ക് വന്നതായിരുന്നു ഡോക്ടർ അഹല്യ. അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ ചുരുൾ അവൾ അഴിക്കുന്നതോടെ കഥയുടെ ഗതി മാറുകയാണ്. ഉദ്വേഗഭരിതമായ സന്ദർഭങ്ങളിലൂടെയാണ് ഓരോ അധ്യായവും കടന്നു പോകുന്നത്.
നല്ല എഴുത്ത്. അനാവശ്യ വലിച്ചു നീട്ടൽ ഇല്ല. എന്ത് എഴുതണം എങ്ങനെ എഴുതണം എന്ന കൃത്യം ബോധ്യത്തോടെ ഏച്ചുകെട്ടലുകളോ ബോറടിപ്പിക്കുന്ന സന്ദർഭങ്ങളോ ഇല്ലാതെ എഴുതിയ മനോഹരമായ ഒരു മെഡിക്കൽ ത്രില്ലർ
Another gripping medical crime thriller by Dr Rajad. The story is set in a medical college where Dr Ahalya joines as a tutor to teach first year MBBS students. She joins in Anatomy department where students are taught about human body with the help of cadavers. Strange things begin to happen when Ahalya sees the cadaver allotted to her. The author, with the help of his medical background has effortlessly painted a beautiful picture with much detailing.
A above average crime thriller with a good plot twist. I like the detailing part of that scenes ambiance than the story.some time it got me chills and goosebumps and most of the time i was reading this i can also hear the sound of dissection of the cadaver .The author perfectly executed to engage with story in this book, and he succeed. Of course its page turner and of course it will give you a satisfied ending that's for sure
വളരെക്കാലത്തിന് ശേഷം, "ഒറ്റയിരിപ്പിന് തീർത്തെന്നൊക്കെ" പറയാൻ സഹായിച്ച കഥയും കഥപറച്ചിലുമായിരുന്നു ബോഡി ലാബ് സമ്മാനിച്ചത്. വ്യത്യസ്തവും സാങ്കേതികത്തികവും നിറഞ്ഞ കഥയുടെ ആഖ്യാനശൈലി മുഷിക്കാതെ മുഴുമിപ്പിക്കാൻ വായനക്കാരെ ഉടനീളം സഹായിക്കുന്നുണ്ട്. A book that deserves to be read ❤️
This book's got a ton of medical details that can get pretty intense – some parts are tough to stomach due to the graphic nature. The writing's kinda flat overall, and it really drags in the final chapters. Honestly, wouldn't recommend it to most folks.
A surprisingly good read. The author was able to build an eerie feel throughout the book, which is commendable. The mystery and the reveal worked well too.
ഒരു അധ്യായത്തിൽ നിന്ന് മറ്റൊരു അധ്യായത്തിലേക്ക് അടുത്തതെന്ത് എന്ന ഉദ്ദേഗം നിലനിർത്തി മുന്നോട്ട് പോകുന്ന നല്ലൊരു മെഡിക്കൽ ത്രില്ലെർ..മോശമല്ലാത്ത ക്ലൈമാക്സും.. വൈദ്യശാസ്ത്ര രംഗത്തെ സാങ്കേതിക പദങ്ങൾ മനസിലാകുന്ന നിലക്ക് ലളിതമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. മൊത്തത്തിൽ വേഗത്തിൽ വായിച്ചു തീർക്കാവുന്ന നല്ലൊരു പുസ്തകം..!!
“സഹതാപവും പരിഹാസവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഉദ്ദേശ്യശുദ്ധി എന്തുതന്നെയായാലും അവ ഹൃദയത്തിൽ മുറിവേൽപ്പിക്കും”
വളരെ നല്ലൊരു വായനാനുഭവം നൽകിയ ഒരു മെഡിക്കൽ (അനാട്ടമിക്കൽ) ത്രില്ലർ ആണ് ബോഡി ലാബ്. ഏത് മേഖലയിലുള്ളവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് എഴുത്തുശൈലി. മെഡിക്കൽ വാക്കുകളുടെ അർത്ഥം പേജിന്റെ അവസാനം കൊടുത്തിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു..
��ഥാപാത്രങ്ങളുടെ ഒപ്പം വായനക്കാരും അനായാസമായി സഞ്ചരിക്കുന്ന രീതിയിലാണ് അവതരണം. ഡി കെ മെഡിക്കൽ കോളേജിൽ പുതുതായി ജോലിക്ക് ചേർന്ന അനാട്ടമി വിഭാഗം പ്രൊഫസർ ആണ് Dr. അഹല്യ. ‘ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട’ എന്നാൽ വളരെയെളുപ്പം അസ്ഥികൾ പൊട്ടുന്ന അസുഖമുള്ളയാളാണ് Dr. അഹല്യ.
അനാട്ടമി ഡിസക്ഷൻ ലാബിലെ അഞ്ച് കഡാവറുകളിൽ ഒന്നിനെ കാണുമ്പോൾ മുതൽ അഹല്യയ്ക്ക് ഉണ്ടാവുന്ന വ്യത്യസ്ത നിറഞ്ഞ അനുഭവങ്ങളും സംശയങ്ങളുമാണ് കഥയുടെ ഇതിവൃത്തം. തന്നോടെന്തോ ആ കഡാവറിന് പറയാനുണ്ടെന്ന് അഹല്യയ്ക്ക് തോന്നുന്നു.
- Dr. അഹല്യയുടെ തോന്നലുകൾ ശരിയായിരുന്നോ? - ആ കഡാവറുകൾക്ക് പിന്നിൽ എന്തെങ്കിലും രഹസ്യങ്ങൾ ഉണ്ടായിരുന്നോ? - Dr. അഹല്യയ്ക്ക് തന്റെ ആരോഗ്യസ്ഥിതി, മനസ്സിന്റെ തോന്നലുകൾക്ക് പിന്നാലെ സഞ്ചരിക്കുവാൻ ഒരു തടസ്സമായോ? - സത്യങ്ങൾ നിഗൂഢതയുടെ മറ നീക്കി പുറത്ത് വരുമോ? അങ്ങനെ മറയ്ക്കപ്പെട്ടിരുന്ന രഹസ്യങ്ങൾ ഉണ്ടായിരുന്നോ?
ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കിട്ടുന്നത് വരെ പുസ്തകം താഴെ വയ്ക്കുവാൻ തോന്നിയില്ല എന്നതാണ് സത്യം. ത്രില്ലർ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ബോഡിലാബ്.
Dr. Rajad ന്റെ മറ്റ് നോവലുകളൊന്നും വായിക്കാൻ എനിക്കിതുവരെ സാധിച്ചില്ലെങ്കിലും എല്ലാം TBR ൽ ഉണ്ട്..