Border Line is the debut collection of Malayalam poems written by one of the most promising young poets in Malayalam, Reshma C. The collection of 75 poems was published as part of the 48 titles long series published by DC Books as part of celebrating the 48th year of the publication house.
"അനുരാഗിയുടെ ഡയറിയിൽനിന്ന് തുടങ്ങി ഒരു നിമിഷം ശ്രദ്ധിക്കൂ എന്ന കവിതയിൽ അവസാനിക്കുന്ന ഈ പുസ്തകം ഒറ്റക്കവിത എന്ന നിലയിൽ ഒരു മോണോഗ്രാഫ് ആയും വായിക്കാനുള്ള സാധ്യത മുന്നോട്ടുവെക്കുന്നു. ഏതു താളിൽനിന്നും മുന്നോട്ടും പുറകോട്ടും സഞ്ചരിക്കാവുന്ന അരേഖീയവും അചരിത്രപരവുമായ സൗന്ദര്യബോധമാണ് ഈ സമാഹാരത്തിന്റേത്. അവതാരിക: സുധീഷ് കോട്ടേമ്പ്രം അനുരാഗിയുടെ ഡയറി, പെൺപൂച്ചകളുടെ ലോകം. ശവജീവിതം. പഴയപാട്ടുകളുടെ പെൺകുട്ടി, ചെമ്മരത്തിമുത്തി, മാനാവുന്നതെങ്ങനെ തുടങ്ങിയ 75 കവിതകൾ.
1994 ഇൽ കണ്ണൂർ ജില്ലയിലെ പെരുമ്പടവിൽ ജനിച്ചു. കണ്ണൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം. തൃശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിൽ നിന്ന് വാട്ടർ റിസോഴ്സ്സ് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ കോഴിക്കോട് എൻ ഐ ടിയിൽ ഗവേഷണവിദ്യാർത്ഥി.