Jump to ratings and reviews
Rate this book

Marunnu

Rate this book
ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയില്ലാസമരത്തില്‍ നിന്ന് രൂപം കൊള്ളുന്ന ഈ കൃതിയില്‍ സ്വന്തം പ്രവര്‍ത്തനമണ്ഡലത്തില്‍ നിന്നും ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂര്‍വ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാളനോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.

262 pages, Paperback

First published December 1, 1986

24 people are currently reading
309 people want to read

About the author

Punathil Kunjabdulla

60 books106 followers
Punathil Kunjabdulla (3 April 1940 – 27 October 2017) was an Indian writer from Kerala. A medical doctor by profession, Kunjabdulla was a practitioner of the avant-garde in Malayalam literature. His work includes more than 45 books, including 7 novels, 15 short story collections, memoirs, an autobiography and travelogues. His work Smarakasilakal (Memorial Stones) won the Central and State Akademi Awards.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
43 (21%)
4 stars
77 (38%)
3 stars
58 (29%)
2 stars
15 (7%)
1 star
6 (3%)
Displaying 1 - 19 of 19 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,658 followers
October 12, 2023
This is one of the books that will give you an interesting perspective on the tug-of-war between life and death. Dr. Punathil uses all his experience as a Doctor to craft this beautiful creation about the unnoticed aspects of Medical Science.


—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Threads ID - Dasfill | X ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Rebecca.
332 reviews180 followers
February 11, 2018
Would have been a 5"starrer except for the weird ending... Easy flowing language.... Familiar scenario.... Liked the story line very much... But the last two pages disappointed me....
Life in a medical college... Of the students, the teachers and the staff... Brought back memories of my own student life...
Profile Image for Manoharan.
79 reviews6 followers
Read
February 17, 2022
മരുന്ന്
പുനത്തിൽ കുഞ്ഞബ്ദുള്ള
2018
പുനത്തിൽ കുഞ്ഞബ്ദുള്ള മലയാളത്തിലെ ഇതിഹാസകാരനായ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കൃതികളോരോന്നും ഇതിഹാസ ഛായ പേറുന്ന വയാണ്. ഇതിനകം ഏറെ വായിക്കപ്പെട്ട സ്മാരക ശിലകൾ വായിച്ചു കഴിയുമ്പോൾ നാമേ തോ സ്വപ്ന ലോകത്തെ ന്നു തോന്നു o. ഇവിടെ
മരുന്ന് എന്ന ഈ നോവൽ മറെറാരു ലോകമാണ് വരച്ചിടുന്നത്. സ്മാരകശിലകൾ മിത്തുകളും കഥകളും നിറഞ്ഞ തന്റെ ബാല്യ സ്വപ്നങ്ങളുടെ പൊലിപ്പിച്ച വ്യാഖ്യാനമാണെങ്കിൽ മരുന്ന് തന്റെ ജീവിതവുമായി കുറെക്കൂടി അടുത്തു നിൽക്കുന്ന വൈദ്യപഠന കാലം പശ്ചാത്തലമാക്കിയ ആഖ്യായികയാണ്.

ദേവദാസ് സുവർണ്ണജൂബിലി ആഘോഷിക്കുന്ന ഉത്തരേന്ത്യൻ വൈദ്യനഗരത്തിൽ - യമുനയുടെ തീരത്ത് വണ്ടിയിറങ്ങുന്ന തോടെയാണ് നോവൽ ആരംഭിക്കുന്നത്. ഒരു ദുരന്തത്തിന്റെ - തുടച്ചുനീക്കലിന്റെ ചരിത്രം ഉയർത്തെഴുന്നേറ്റ ആ മഹാ നഗരത്തിനു പറയാനുണ്ട്. അത് നഗരത്തെ കുഴിച്ചുമൂടിയ മഹാമാരിയുടെ കഥയാണ്. അങ്ങിനെ ഒരു മഹാമാരി കുഴിച്ചുമൂടിയ നഗരത്തിന്റെ മുകളിൽ പടുത്തുയർത്തിയ മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിലാണ് മരുന്ന് എന്ന ഈ നോവൽ സമാരംഭിക്കുന്നത്.
ദേവദാസ് ആദ്യമായി കോളേജിലെത്തുന്നത് - ആദ്യ ദിവസത്തെ റാഗിംഗ് - തുടർന്നു അനാട്ടമി - ക്ലിനിക്കൽ - സർജറി ഇങ്ങനെ ക്രമാനുഗതമായാണ് നോവൽ വികസിക്കുന്നത്. ദേവദാസിന്റെ ആ യാത്രയിൽ ഒരുപാടു കഥാപാത്രങ്ങളുണ്ട്. അതിൽ ഡോക്ടർമാരുണ്ട് നഴ്സുമാരുണ്ട് രോഗികളുണ്ട്. അവർക്കെല്ലാം പുറമേ എല്ലാറ്റിനും സാക്ഷിയായി യമുനാ നദിയുണ്ട്; പതുങ്ങി പതുങ്ങി അരൂപിയായ മരണമുണ്ട്. പല കഥാപാത്രങ്ങളും വിചിത്ര സ്വഭാവികളാണ്. ചിലർ നോവലിൽ തങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തുമ്പോൾ ചില കഥാപാത്രങ്ങൾ നോവലിസ്റ്റിന്റെ പരിലാളന വേണ്ടത്ര ലഭിക്കാത്തതു കൊണ്ടാകണം വേണ്ടത്ര വികസിപ്പിക്കപ്പെട്ടിട്ടില്ല

ദേവദാസ് - നോവലിസ്റ്റിന്റെ പ്രതിരൂപമാണ്. - ആദ്യവസാനം ഒരു സാക്ഷിയുടെ റോൾ മാത്രമേ ദേവദാസിനുള്ളൂ. ഇവിടെ എഴുത്തുകാരൻ തികഞ്ഞ നിസ്സംഗനാണ്. ഏതെങ്കിലും പക്ഷം പിടിക്കുകയോ ആരെയെങ്കിലും ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്നില്ല.
മിസ്റ്റർ ആചാരി എന്ന സർജൻ നോവലിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ്. ദ്വിവ്യക്ത്യ ത്വമാണ് ആ കഥാപാത്രത്തിനുള്ളത്.
ടൈം ഈ സ് മണി എന്ന ആപ്തവാക്യത്തിൽ വിശ്വസിക്കുന്ന ഡോക്ടർ. പ്രഗൽഭനായ സർജനാണ് ; സർജറിയിലെ അവസാന വാക്കാണ്. നേരാംവണ്ണം വന്നു കാണുന്ന രോഗികളെ മാത്രം സർജറി ചെയ്യുന്ന പണക്കൊതിയനായ ഡോക്ടർ. സ്ത്രീലമ്പടനുമാണ് ഡോ. ഗോവർധൻ ആചാരി. എന്നാൽ അവരുടെ സമ്മതത്തോടു മാത്രമേ അവരെ കൈ വയ്ക്കുള്ളൂ. അയാളുടെ അഭ്യർത്ഥന നിരസിക്കുന്ന ഏക പെൺകുട്ടിയാണ് മേരി എന്ന നഴ്സ്, മേരി അയാളെ ധിക്കരിച്ച് പുറത്തു പോകുന്ന അന്ന് ആദ്യമായി മിസ്റ്റർ ആചാരി സർജറി ചെയ്യാതെ വീട്ടിലേക്കു മടങ്ങുകയാണ്. സ്വന്തം പിതാവു മരിച്ചപ്പോൾ പോലും അയാൾ സർജറി മുടക്കിയിട്ടില്ല. അന്നയാൾ വീട്ടിലെത്തി തന്റെ വളർത്തു നായ യെ മയക്കി ഡൈനിംഗ് ടേബിളിൽ കിടത്തി കത്തി വെക്കുന്ന ഭാഗം ഈ നോവലിലെ അത്യുജ്ഞലമായ ഒരു ഭാഗമാണ്. ആചാരി പല മുഖങ്ങളുള്ള കഥാപാത്രമാണ്. ഒരു ഭാഗത്ത് മെഡിക്കൽ എത്തിക്സിനു വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മറ്റൊരു ഭാഗത്ത് രോഗിയുടെ പഴുത്ത കൈയ്യിൽ നിന്ന് വരുന്ന അസഹ്യമായ ദുർഗന്ധം കാരണം മൂക്കുപൊത്തുന്ന മെഡിക്കോകളോട് അയാൾ പറയുന്നുണ്ട് : ആരും മൂക്കുപൊത്തരുത്. രോഗിയുടെ ഏതു ദുർഗന്ധവും നമുക്കു സുഗന്ധമായിരിക്കണം എന്ന്. പണക്കൊതിയനും ദുർവൃത്തനുമാണെങ്കിലും അയാൾ
ഗസലിന്റെ ആസ്വാദകനാണ്. അവസാനം മാറാ രോഗം വന്ന് വേദന കടിച്ചു പിടിച്ചു പിടഞ്ഞുമരിക്കുന്ന ഡോ. ഗോവർദ്ധൻ ആചാരി ഒരു ദുരന്ത കഥാപാത്രം കൂടിയാണ്.


- ഏതോ നഷ്ട പ്രേമത്തിന്റെ ഏകാന്തതയുമായി ജീവിക്കുന്ന മേട്രൻ ഹെലൻ സിംഗ് മറെറാരു ദുരന്ത കഥാപാത്രമാണ് സ്റ്റാമ്പു ശേഖരണത്തിൽ ആണ്ടു മുഴുകുകയും ഡോക്ടർമാരെയും പുരുഷൻമാരെയും വെറുക്കുകയും ചെയ്യുന്നു ഹെലൻ സിംഗ് . എന്നാൽ പ്രൊഫസർ തിവാരി അവരിലെ ഉറങ്ങിക്കിടന്ന വികാരങ്ങളെ വീണ്ടുമുണർത്തുന്നു. തന്റെ സുഹൃത്തിന്റെ ഭർത്താവ് കൂടിയായ തിവാരി ബാബുവിനെ ഒരിക്കൽ അവർ തനിച്ച് വിളിച്ച് സൽക്കരിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഒരു പ്രേമ ഭംഗത്തിന്റെ ഫലമായി പുരുഷ വിദ്വേഷവും സ്റ്റാമ്പു ശേഖരണവുമായി കഴിയുന്ന ഹെലൻ സിംഗ് തിവാരി ബാബുവിനെ കാണുമ്പോൾ വീണ്ടും പുഷ്പിക്കുന്നു. തിവാരി ഒരു രാത്രി അവരുടെ വാസസ്ഥലത്തു വരികയും സങ്കൽപത്തിൽഅവർ മണിയറ തീർക്കുകയും ചെയ്യുന്ന ഒരു ഭാഗം ഇതിലണ്ട്. ' എന്നാൽ യഥാർത്ഥത്തിൽ അയാൾ ഒരു ആക്സിഡണ്ടിൽ ആ രാത്രി മരിക്കുകയാണ്.തിവാരി ബാബുവിന്റെ മരണത്തോടെ ഹെലൻ സിംഗ് തകരുകയും മയക്കുമരുന്നിന്റെ മായിക ലോകത്തെത്തപ്പെടുകയും അവസാനം ഏതോ ആശ്രമത്തിൽ എത്തിപ്പെട്ട് ശിഷ്ടജീവിതം കഴിക്കുന്നു.


നഴ്സ് കുഞ്ഞമ്മ മറ്റൊരു മിഴിവുള്ള കഥാപാത്രമാണ്.- അവധിയിൽ വരുന്ന പട്ടാളക്കാരനായ ഭർത്താവിനെ വഞ്ചിച്ച് ഇ ൻ സ്പെക്ടർ ശർമ്മയെ പ്രേമിക്കുകയും ഗർഭം ധരിക്കുകയും അയാളാൽ ചതിക്കപ്പെടുകയും ചെയ്തു കുഞ്ഞമ്മ . ആരുമറിയാതെ തന്റെ ഗർഭം പത്തു മാസം കൊണ്ടു നടക്കുകയും യമുനാ തീരത്ത് പ്രസവിച്ച് ശിശു വിനെ കുഴിച്ചുമൂടുകയും ജയിലിലടക്കപ്പെടു കയും ചെയ്യുന്നു. അവസാനം ബദരീനാഥിലേക്കുള്ള യാത്രയിൽ കുഞ്ഞമ്മ തന്റെ സുഹൃത്തും സഹപ്രവർത്തകയുമായിരുന്ന മേരിയെ കാണാൻ വരുന്നുണ്ട്. ജീവിത കാമനയിൽ ഒരുപാടു അഭിരമിച്ച് ജീവിതം നശിപ്പിച്ച ഒരു ദുരന്ത കഥാപാത്രമായി കുഞ്ഞമ്മ മാറുന്നു.

ഡോ. ഹസൻ എന്ന കഥാപാത്രം ആദ്യ ഭാഗത്ത് ഏതാനും വരികളിൽ മാത്രം മിന്നിമറഞ്ഞു പോകുന്നതെങ്കിലും അത്യധികം മിഴിവുള്ള കഥാപാത്രമാണ്.
സദാ പുസ്തകവുമായി നടക്കുന്ന ഡോ. ഹസൻ -സംശയം തോന്നുന്ന മരുന്നുകൾ പരീക്ഷണ മൃഗങ്ങളിൽ കുത്തിവെക്കാതെ സ്വയം കുത്തിവെക്കുകയും അങ്ങനെ മരണം വരിക്കയും ചെയ്യുന്ന അരക്കിറുക്കൻ. അദ്ദേഹത്തിന്റെ അസ്ഥി പൻ ഞ്ചരം മെഡിക്കൽ വിദ്യാർത്ഥികളെ പ്രചാദിപ്പിച്ചു കൊങ്ങിരുന്നു.

സുന്ദരിയും മദ്ധ്യവയസ്കയും അവിവാഹിതയുമായ ഗൈനോക്കാളജിസ്‌റ്റ് ഡോ. തനൂജ എന്തുകൊണ്ടോ വേണ്ടത്ര വികസിപ്പിക്കാത്ത കഥാപാത്രമാണ്.

സ്വന്തം പാപങ്ങൾ ഏറ്റുപറയാൻ പ��തിരിയെ അന്വേഷിക്കുന്ന രോഗി- ജോൺ ബൽദേവ് മിർസ എന്ന വിചിത്ര രോഗി മാത്രമാണ് ഈ നോവലിൽ പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന രോഗി. പേരു പോലെ തന്നെ വിചിത്ര സ്വഭാവിയായ ഈ രോഗി പലപ്പോഴും വൈദ്യശാസ്ത്രത്തെ വെല്ലുവിളിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട്.

ദേവദാസിന്റെ പാർട്ടണറായി ലക്ഷ്മി വരുന്നത് അക്ഷരമാല ക്രമത്തിലൂടെയുള്ള തിരഞ്ഞെടുപ്പിലാണ്. നോവലിന്റെ വികാസത്തോടൊപ്പം അവരുടെ ബന്ധവും ദൃഢമാകുന്നുണ്ട്. ടൈം ഈ സ് മണി എന്നു വിശ്വസിക്കുന്ന പിതാവിന്റെ മകളായതു കൊണ്ട് അവൾക്ക് പരീക്ഷ പോലും ഉപേക്ഷിച്ച് മറെറാരാളെ വിവാഹം കഴിക്കേണ്ടി വന്നു.

പിന്നെയും പരാമർശിക്കപ്പെടേണ്ട ഒരുപാടു കഥാപാത്രങ്ങളെ പുനത്തിൽ കുഞ്ഞബ്ദുള്ള തികഞ്ഞ കരവിരുതോടെ സൃഷ്ടിക്കുന്നുണ്ട്.
അനാട്ടമി പ്രൊഫസർ ഡി. കുമാർ
അദ്ദേഹത്തിന്റെ സഹധർമ്മിണി വിമലാദേവി


ഡോക്ടർ ആചാരിയുടെ നേർ വിപരീതമായ , മെഡിക്കൽ എത്തി ക്സിന്റെ പ്രതിരൂപമായ രാജകുടുംബത്തിൽ ജനിച്ച ഡോ. ക്യാ ജാ

ആചാരി ഡോക്ടർക്കു കീഴ്പെടാതെ പിടിച്ചു നിന്നനഴ്സ് മേരി
നാവു നോക്കി രോഗം നിർണ്ണയിക്കുന്ന ഡോ. സന്തു കുമാർ,
ഡോ.രവീന്ദ്രനാഥ്


- ഒരു ഇറച്ചി വെട്ടുകാരനെപ്പോലെ ശവങ്ങൾ കീറി മുറിക്കുകയും - മറുവശത്ത് സംഗീതത്തിന്റെ മാസ്മരിക ലോകത്തിൽ അഭിരമിക്കുകയും ചെയ്യുന്ന പോലീസ് സർജൻ ചാറ്റർജി

വൈദ്യം മറന്നസുപ്രണ്ട് ബ്രിഗേഡിയർ താജുദ്ദീൻ

ഡോക്ടർ ആചാരിയുടെ ഭാര്യ റാണിയമ്മ ഇവർക്കെല്ലാമുപരി എല്ലാറ്റിനും സാക്ഷിയായി വാച്ചർ പ്യാരേലാൽ തുടങ്ങി ഒരുപാടു കഥാപാത്രങ്ങൾ.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥാപാത്രങ്ങൾ പലരും വിചിത്ര സ്വഭാവം പേറുന്നവരാണ്. സ്മാരകശിലകളിലായാലും മരുന്നിലായാലും മറ്റു കൃതികളിലായാലും അങ്ങിനെയാണ്. സ്മാരക ശിലകളുടെ ഇതിഹാസമാന ത്തിലേക്കുയർന്നില്ലെങ്കിലും തന്റ മെഡിക്കൽ പഠന കാലത്തിന്റെ അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവൽ അതിന്റെ പ്രമേയ പ്രാധാന്യം കൊണ്ടും രചനാ വൈഭവം കൊണ്ടും ഹൃദ്യമായ ഒരു വായനാനുഭവമാണ്.
Profile Image for Meera S Venpala.
136 reviews11 followers
December 20, 2020
ആഴമുള്ള കഥാപാത്രസൃഷ്ടിയും മിഴിവേറിയ വിവരണങ്ങളും.
1 review
Read
March 14, 2022
We had to study an excerpt from this book in 10th standard Hindi text. The very next day I went to our local library and grabbed the book right away. I was really in the world of a medical College. Pyarelal , Devadas , Lakshmi, Dr. D Kumar, Dr. Khwaja,Mary, Metron Helen Singh , Kunjamma , Mr. Thivari, numerous patients, they lived infront of my eyes in my imagination.
To cherish the memories of reading this book, I read it again and finished today. Beautiful woven piece that'll make you a doctor, nurse, patient in a trice.
Profile Image for Sumith Prasad.
60 reviews
July 16, 2015
മലയാള കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്ന .. ഇരുണ്ട .. സൃഷ്ടിയാണ് മരുന്ന് ... പ്രമേയപരമായി വ്യത്യസ്തത ഒന്നും തോനുകയില്ലെങ്കിലും അവതരണത്തിലും കഥാപാത്ര സൃഷ്ടിയിലും മുന്പ്പന്തിയിലാണ് ഈ നോവൽ .. ലക്ഷ്മിയും മേരിയും കുഞ്ഞമ്മയും മനസ്സിന്റെ ഏതോ കോണിൽ കനലായി എരിയുകയാണ് ഇപ്പോഴും.. മരുന്ന് സംതൃപ്തി തരുന്ന ഒന്നല്ല .. വേട്ടയാടപ്പെടുന്ന ഒന്നാണ്
Profile Image for Deepak K.
376 reviews
June 20, 2024
എന്റെ കുഴപ്പമാണോ എന്നറിയില്ല, പല മലയാള എഴുത്തുകാരുടെ കൃതികളിൽ ആവശ്യമില്ലാത്ത ഒരു സെക്സ് ആംഗിൾ കടന്നു വരാറുണ്ട്, കഥയുടെ ബാക്ക്ഡ്രോപ് എന്താണെങ്കിലും അതിലെ കഥാപാത്രങ്ങളുടെ പ്രധാന കോൺഫ്ലിക്റ് കാമം ആയിരിക്കും. മരുന്നിലും ഇത് ഉണ്ട്, വലിയ ഒരു put-off ഫാക്ടർ ആണ് ഇതെന്ന് എനിക്ക് തോന്നാറുണ്ട്.

ഒരു മെഡിക്കൽ കോളേജിൽ പഠിക്കാൻ എത്തുന്നു ദേവദാസ്, അവിടത്തെ വാച്ച്മാൻ പ്യാരേലാൽ, മേട്രൺ ഹെലെൻസിങ് , നേഴ്സ് മേരി, കുഞ്ഞമ്മ, ഡോക്ടറുകളായ ഹസ്സൻ, ധർമേന്ദ്ര കുമാർ, ആചാരി, തനൂജ, അങ്ങനെ പലരും. ലാബില് ദേവദാസിന്റെ പാർട്നെരായി വരുന്ന ലക്ഷ്മി അയാളുടെ കാമുകി ആകുന്നു.

ചില രോഗികളും, അവരുടെ കാര്യങ്ങൾ നോക്കുന്ന ഡോക്ടറുമാരുടെ ചില എപ്പിസോഡുകൾ, കുഞ്ഞമ്മയുടെ പട്ടാളം ഭർത്താവും, അവർക്കു പോലീസുകാരൻ ശർമയിൽ ഉണ്ടാക്കുന്ന ഗർഭവും, അതിനെ ചുറ്റി പാട്ടി ഉള്ള ചില നാടകങ്ങൾ, കർക്കശക്കാരി ഹെലൻ സിംഗ്, അവർക്കു ഡോക്ടർ തിവാരിയുമായി ഉണ്ടാക്കുന്ന അടുപ്പം, അത് മിസ്സസ് തിവാരി അറിയുമ്പോൾ ഉണ്ടാക്കുന്ന കോലാഹലങ്ങൾ, ലക്ഷ്മി-ദേവദാസ് പ്രണയം, അത് ലക്ഷ്മിയുടെ അച്ഛൻ ഡോക്റ്റർ ആചാരി അറിയുമ്പോൾ ഉണ്ടാക്കുന്ന ഭൂകമ്പങ്ങൾ - അങ്ങനെ ചില സംഭവങ്ങളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന നോവൽ. അങ്ങനെ പ്രിത്യേകിച്ചു എടുത്തു പറയാൻ ഇല്ലാത്ത വർക്ക്.
Profile Image for ASWANY MOHAN.
36 reviews2 followers
February 24, 2025
ഒരു വ്യത്യസ്തമായ നോവൽ. ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലം വയ്ക്കുന്ന ആശുപത്രി എന്ന കവാടം. അതിനകത്തു നടക്കുന്ന മൃത്യുവിന്റെയും മരുന്നിന്റെയും സന്ധ്യയില്ലാ സമരത്തിൽ നിന്നും രൂപം കൊണ്ടതാണീ കൃതി. ഒരാശുപത്രി, അവിടെ ജോലി ചെയ്യുന്ന സ്വീപ്പർ മുതൽ നേഴ്സ് വരെ, ഡോക്ടർ മുതൽ മെഡിക്കോ വരെ, അവരുടെ ജീവിതം. വിരസതയാർന്ന ഡോക്ടർ ന്റെ രോഗനിർണയം, രോഗംനിർണയിക്കപ്പെടുന്ന രോഗിയുടെ വേദന, നിർണ്ണയിക്കപെടാത്തവരുടെ കഷ്ടത, മെഡിക്കോകളായ ലക്ഷ്മിയുടെയും ദേവദാസിന്റെയും പ്രണയം. നേഴ്സ് മേരിയുടെയും കുഞ്ഞമ്മയുടെയും മേട്രൺ ഹെലൻ സിങിന്റെയും, കാവൽക്കാരൻ പ്യാരെലാലിന്റെയും ജീവിതം. ആചാരി, തനൂജ, രവീന്ദ്രൻ, ക്വാജ എന്നീ ഡോക്ടർസ് ന്റെ ജീവിതം. അങ്ങനെ ഒരു ഹോസ്പിറ്റലും അതിന്റെ പ്രവർത്തനങ്ങളും, അതുമായി ബന്ധപ്പെട്ടവരെയും വിവരിക്കുകയാണ് പുനത്തിൽ മരുന്ന് എന്ന നോവലിലൂടെ
Profile Image for Shikha KA.
3 reviews
July 11, 2025
"More than this book spoke to me, it called me to the field of medicine. Before I ever put on a stethoscope, before I was ever an intern, I read 'Marunnu' and imagined the hospital not as an edifice, but as a living world where pain, poetry, resistance, and raw humanity breathed. It exploded the idealized portrait of doctors and introduced me to something finer — actual, broken-up people attempting to heal others while bearing their own wounds.". Kunjabdulla did not idealise medicine — he revealed it. And in some way, that made me fall in love with it. This book sowed the seed of my ambition to be a doctor, and I take fragments of it with me into every ward I enter.
Profile Image for Praveen SR.
117 reviews57 followers
February 18, 2023
Punathil Kunjabdulla draws on the experiences from his medical education years to create a work, which is noted for an insider's perspective of the milieu and for its array of characters, many of whom have a tragic tinge to them. Yet, it is quite a patchy work, with some not so great parts.
(Ok. I forget the specifics since I read it more than a year back)
Profile Image for Dr. Charu Panicker.
1,160 reviews74 followers
February 13, 2022
മരുന്നിന്റേയും മരണത്തിന്റേയും ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന നോവൽ. മരണത്തെ മറ്റൊരുതരത്തിൽ അവതരിപ്പിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയില്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന കൃതി. ഭിഷഗ്വരവൃത്തിയു���െ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്നു. മെഡിസിൻ പഠനവും ആശുപത്രിയും പശ്ചാത്തലമായി വരുന്നു ഈ നോവലിൽ.
Profile Image for Venugopalan Kokkodan.
Author 1 book3 followers
January 23, 2024
Punathil have his own attractive style of writing. Goes thru his own life stories in a different way. Enjoyed.
Profile Image for Thajudeen.
1 review
December 20, 2025
This is average books of Punathil
This entire review has been hidden because of spoilers.
627 reviews
July 15, 2022
ആശുപത്രിയുടെ പശ്ചാത്തലത്തില്‍, എന്നാല്‍ മരുന്നിന്റെ അതിപ്രസരം ഇല്ലാതെ, പച്ചയായ മനുഷ്യരുടെ കഥ പറയുന്ന നോവല്‍.
Profile Image for Safa.
24 reviews3 followers
February 13, 2021
It's something that will haunt the reader. Best thing that I like about the work is the space that the author had given for each characters. The end can't be called as an "ending". As Kamala Das has said in 'My Story', the endings are the real beginnings. Each character is so beautifully portrayed.
Displaying 1 - 19 of 19 reviews

Can't find what you're looking for?

Get help and learn more about the design.