Jump to ratings and reviews
Rate this book

പ്രേതചന്ദ്രൻ Prethachandran

Rate this book
പ്രേമചന്ദ്രൻ ഒരസാധാരണ ഡോക്ടറാണ് - ആത്മാക്കളെക്കാണാനും അവരോടു സംവദിക്കാനും കഴിയുന്നൊരാൾ. കാന്തത്തിലേക്ക് ഇരുമ്പുസൂചികളെന്ന പോലെ പ്രേതാത്മാക്കൾ തേടി വരുന്നൊരാൾ.

ഒരിക്കൽ ഒരപകടത്തിൽപെട്ട് മരണത്തിനും ജീവിതത്തിനുമിടയിൽ ഞാന്നു കിടക്കുന്ന, സ്വന്തം പേര് പോലും ഓർമയില്ലാത്ത ഒരാത്മാവ് അയാളെത്തേടി വരുന്നു.

ഇക്കാലമത്രയും അയാൾ തേടിനടന്ന ഉത്തരമാണോ ആ ആത്മാവ് ? മരിച്ചിട്ടും മരിക്കാതെ ഒഴുകിനടക്കുന്ന ഒരു ശവം പറഞ്ഞ കഥ പൂർത്തിയാക്കാൻ ഈ ആത്മാവ് ഒരു നിമിത്തമാകുമോ

152 pages, Paperback

Published December 1, 2022

Loading...
Loading...

About the author

Krishnakumar Muraleedharan

4 books18 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
8 (28%)
4 stars
10 (35%)
3 stars
7 (25%)
2 stars
0 (0%)
1 star
3 (10%)
Displaying 1 - 9 of 9 reviews
Profile Image for Nithin Davis.
17 reviews2 followers
September 5, 2024
ആത്മാക്കൾ വഴി ഒരു അന്വേഷണം, പലപ്പോഴും ആയി സിനിമകളിൽ വന്ന ഒരു തീം ആണ്. അങ്ങനെ ഒരു തീം മലയാളം നോവലിൽ വായിക്കാൻ ഒരു കൗതകം ഉണ്ടായിരുന്നു.
നിരാശപ്പെടേണ്ടി വന്നില്ല, ഒറ്റ ഇരിപ്പിന് തന്നെ വായിച്ച് തീർത്തു. ആദ്യത്തെ കുറച്ച് പേജിൽ അൽപ്പം നർമ്മം ചാലിച്ച എഴുത്ത് കണ്ടപ്പോൾ, നോവൽ മുഴുവൻ ഒരു ഫൺ റൈഡ് മൂഡിൽ ആകുമോ എന്നാണ് കരുതിയത്. പക്ഷേ പിന്നീട് ഉദ്വേഗവും നർമ്മവും വളരെ മികച്ച കൈയ്യടക്കതോടെ ബാലൻസ് ചെയ്താണ് നോവൽ മുന്നോട്ട് പോയത്. ചിലയിടത്ത് നോവൽ Predictable ആയിരുന്നു എങ്കിലും, ഒരു നല്ല page turner എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നോവൽ
Profile Image for Sandeep.
82 reviews12 followers
March 22, 2023
A supernatural whodunnit, narrated with effortless ease- typical Krishnakumar style. The novel follows Premachandran, a gifted kid who has the ability to see spirits that have just lost their body, from the point loses his father to a bunch of scamsters. He ends up as a doctor, who is chased by ghosts needing closure, while he himself is trying to find a closure to his father’s death.

The plot is cinematic and taut, without any flab and if you blink, you would miss clues. The payback for many important clues come back in an exhilarating fashion.
So happy to see your canvas expanding, brother!
Profile Image for The Quiet  Bookshelf.
81 reviews8 followers
May 26, 2026
പ്രേതചന്ദ്രൻ - കൃഷ്ണകുമാർ മുരളീധരൻ.

നായക കഥാപാത്രത്തിന്റെ പേര് പ്രേതചന്ദ്രൻ എന്നല്ല, പ്രേമചന്ദ്രൻ എന്നാണ്. പക്ഷെ പ്രേതവുമായി അഭേദ്യമായ ബന്ധമുണ്ട് ഇയാൾക്ക്. ഇദ്ദേഹമൊരു ഡോക്ടറാണ് - പ്രേതങ്ങളുമായി സംവദിക്കാൻ കഴിയുന്നു എന്ന വിശേഷപ്പെട്ട കഴിവുള്ള ഒരു ഡോക്ടർ. അങ്ങനെ ഇദ്ദേഹത്തിന് മുന്നിൽ എത്തിപ്പെടുന്ന പ്രേതങ്ങളുടെ ആവശ്യങ്ങൾ തന്നെക്കൊണ്ടാവുന്ന രീതിയിൽ നടത്തിക്കൊടുക്കുന്നു, ഇതിനിടയിൽ ഇതിന്മൂലം ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അതിനെയെങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് നോവലിന്റെ ഇതിവൃത്തം.

നോവൽ വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരുപാട് സിനിമകൾ മനസിലൂടെ കടന്നു പോയി, അത്ര കോമൺ ആയ ഒരു തീമിനെ, ആസ്വാദ്യകരമാക്കുക എന്നത് കുറച്ച് വിഷമം പിടിച്ച കാര്യമാണ്, അതിൽ എഴുത്തുകാരൻ ഒരു പരിധി വരെ വിജയിച്ചു എന്ന് പറയാം. നല്ല രീതിയിൽ തുടങ്ങി, അന്വേഷണവും മറ്റുമായി അത്ര complex ആക്കാതെ വളരെ സിംപിൾ ആയി പറഞ്ഞു തീർത്തു എങ്കിലും കഥയിലെ predictability യാണ് പോരായ്മയായി തോന്നിയത്, പക്ഷെ അത് ആസ്വാദനത്തെ പൂർണമായി ബാധിക്കാത്തതിലെ പ്രധാന കാരണം, എഴുത്തിലെ കൈയടക്കമാണ്, ഒട്ടും മുഷിപ്പ് തോന്നാത്ത രീതിയിൽ ഒറ്റയിരിപ്പിൽ വായിക്കാൻ സാധിക്കുന്ന രീതിയിൽ ഒരല്പം നർമ്മത്തിലൂടെ കഥാസന്ദർഭങ്ങളെ കോർത്തിണക്കിയ രീതിയാണ് ഏറെ ഇഷ്ടപ്പെട്ടത്.

മറ്റൊന്ന്, self awareness - ഈ തീമിനെ പറ്റിയുള്ള ആത്മാവബോധമാണ്, ഓരോ കഥയും എഴുത്തും അതിന്റെ പശ്ചാത്തലമെന്തെന്ന് അറിഞ്ഞ് അതിനുള്ളിൽ നിന്നു കൊണ്ടു കഥ പറയുകയെന്നതാണ് ഒരു നല്ല എഴുത്തിന്റെ ഭംഗിയായി എനിക്ക് തോന്നിയിട്ടുള്ളത്. കഥയിൽ ചിലയിടങ്ങളിൽ Sixth sense, വിസ്മയത്തുമ്പത്ത് എന്നിങ്ങനെ സിനിമകളെ പരാമർശിച്ചു പോകുന്നതും മേൽപ്പറഞ്ഞ self awareness ന്റെ ഭാഗമാണ്.

ഒരുപാട് പൊടിപ്പും തൊങ്ങലുമില്ലാത്ത, സിംപിൾ പക്ഷെ രസമുള്ള പ്രേതങ്ങളുടെ കഥ, അല്ല പ്രേതങ്ങളെ കേൾക്കാനാവുന്ന ഒരു ഡോക്ടറുടെ കഥ.

©thequietbookshelf
Profile Image for Shon Joy.
48 reviews8 followers
February 4, 2023
കൃഷ്ണകുമാറിന്റെ ദുഃസ്വപ്നം പൂക്കുന്ന മരം എന്ന പുസ്തകത്തിലെ കഥകൾ പോലെ തന്നെ വളരെ പെട്ടെന്നു വായിച്ചു തീർക്കുവാനാകുന്ന ഒരു നോവൽ തന്നെയാണ് പ്രേതചന്ദ്രൻ. പ്രമേയം ഇതു വരെ സിനിമയിലോ കഥകളിലോ കേട്ടതുമായി സാമ്യം ഉണ്ടെങ്കിലും വായിച്ചു തുടങ്ങവേ നമ്മൾ ആ സാമ്യതകളെ മറികടന്നു പ്രേമചന്ദ്രൻ ഡോക്ടറുടെ അന്വേഷണങ്ങളുടെ കൂടെ കൂടും. ആത്മാക്കളെ കാണുവാൻ സാധിക്കുന്ന ഒരു വ്യക്തി, അവർക്ക് വേണ്ടിയും അവരിലൂടെയും നടത്തുന്ന യാത്ര ഇവിടെ കാണാം. നിഗൂഢമായ പശ്ചാത്തലത്തിലും നിങ്ങൾക്ക് നർമം നിറഞ്ഞ സന്ദർഭങ്ങളും സംഭാഷണങ്ങളും കാണുവാൻ കഴിയുമെന്നത് ഈ നോവലിലെ ഒരു പ്രത്യേകത ആണ്. വായിക്കാനായി easy read പുസ്‌തകങ്ങൾ തേടുന്നവർക്ക് പ്രേതചന്ദ്രനെ തിരഞ്ഞെടുക്കാവുന്നതാണ്.
10 reviews1 follower
March 25, 2025
ഇങ്ങേര് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ തള്ളുന്ന intellectual ബ്ലാ ബ്ലാ ഒന്നും എഴുത്തിലില്ല
Profile Image for Athul C.
183 reviews24 followers
May 30, 2024
3.25/5

പുസ്തകത്തിൻ്റെ Blurb വായിച്ച ശേഷം, ആയുഷ്കാലവും, വിസ്മയത്തുമ്പത്തും മുതൽ സിക്സ്‌ത് സെൻസും, Just Like Heavenum വരെയുള്ള സിനിമകൾ കണ്ടു തീർത്ത ഒരാൾക്ക് പുതുതായി എന്തെങ്കിലും ഓഫർ ചെയ്യാൻ സാധിച്ചിട്ടുണ്ടാവുമോ എന്ന curiousity ആണ് ഈ നോവൽ വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഏതായാലും നിരാശപ്പെടേണ്ടി വന്നില്ല, കൈയ്യിൽ കിട്ടിയതും ഒറ്റയിരുപ്പിൽ തന്നെ വായിച്ചുതീർത്തു. Personally, Plot അല്പം predictable ആയി തോന്നിയെങ്കിലും Narrationum ചില Narrative techniquesm നന്നായി ഇഷ്ടപ്പെട്ടു. കൂടുതൽ ഉദ്വേഗംനിറഞ്ഞ കഥയുമായി പ്രേമചന്ദ്രന് ബെൻസ് കാറിൽ ഉടൻ തന്നെ വരാനാകട്ടെയെന്ന് ആശംസിക്കുന്നു (ആഗ്രഹിക്കുന്നു 😌)
Profile Image for Vishnu N.
40 reviews1 follower
July 28, 2026
പ്രേതചന്ദ്രൻ പ്രേമചന്ദ്രന്റെ കഥയാണ്..ആത്മാക്കളെ കാണാൻ കഴിയുന്ന പ്രേമചന്ദ്രൻ,അവർക്കു വേണ്ടി നടത്തുന്ന അന്വേഷണങ്ങളിൽ നമ്മളെ കൂടെ കൂട്ടുകയാണ്...
ഒട്ടും മുഷിപ്പ് ഇല്ലാതെ പെട്ടന്ന് വായിച്ചു തീർക്കാൻ പറ്റുന്ന ഒരു നോവൽ....

♥️
Displaying 1 - 9 of 9 reviews