തനിക്കു മാത്രമെന്താ ഡാഡിയില്ലാത്തതെന്ന സാരംഗ് മോന്റെ ചോദ്യം മാനസിയെ വല്ലാത്തൊരവസ്ഥയിൽ എത്തിക്കുന്നു. മോനു മാത്രമല്ല തനിക്കും ഉത്തരം അത്യാവശ്യമാണെന്ന ബോധം വരുന്നതോടെ തന്റെ ഭർത്താവ് അബ്ദുൾ ഹമീദ് എന്ന അഭിയെത്തേടി മാനസി യാത്രയാവുന്നു. അഭിയുടെ ഉപ്പയും അവൾക്ക് കൂട്ടായി അവളെ അനുഗമിക്കുന്നു.
അഭി എന്തുകൊണ്ട് തിരിച്ചു വന്നില്ല? അവർക്ക് അഭിയെ കണ്ടെത്താൻ കഴിയുമോ? ഉത്തരങ്ങൾക്കായി "മാനസിയുടെ അഭി 2."