2004-07 കാലഘട്ടത്തിൽ MCA പഠനകാലത്താണ് ആദ്യമായി വെബ്‌ലോകത്ത് ഒരു ചിരിലോകമുണ്ടെന്ന് മനസ്സിലാക്കുന്നത്. അരവിന്ദ് കുട്ടപ്പന്റെ മൊത്തം ചില്ലറ, വിശാലമനസ്കന്റെ കൊടകരപുരാണം, അരുൺ കായംകുളത്തിന്റെ കായംകുളം സൂപ്പർഫാസ്റ്റ് എന്നീ ബ്ലോഗുകൾ ഞങ്ങൾക്കിടയിൽ എറിഞ്ഞുപൊട്ടിച്ച ചിരിയുടെ അമിട്ടുകൾ ചെറുതൊന്നുമല്ല. പഠനത്തിനിടയിൽ ലാബിലും, ജോലിയായപ്പോൾ ഇടയ്ക്കുകിട്ടിയ ഇടവേളകളിലും ഈ ചിരിബ്ലോഗുകൾ പിരിമുറുക്കങ്ങളിൽ മനസ്സിനെ സ്വതന്ത്രമായി അയച്ചുവിടാനുള്ള മരുന്നുകളായിരുന്നു. പലപ്പോഴും നിയന്ത്രിക്കാനാവാത്തവിധം പിടിവിട്ടുപോകുന്ന ചിരി സഹപ്രവർത്തകരുടെ നെറ്റിചുളിപ്പിച്ചു. അവർക്കും കൊടുത്തു ഈ ചിരിമരുന്നുകൾ. പിന്നീട് പുസ്തകരൂപത്തിൽ ഇറങ്ങിയ വിശാലമനസ്കന്റെ ദി സമ്പൂർണ്ണ കൊടകരപുരാണം മനസ്സിനെ വീണ്ടും ആ കാലത്തേയ്ക്ക് കൊണ്ടുപോയിരുന്നു. പിന്നെയിതാ വർഷങ്ങൾക്ക് ശേഷം ഞാൻ ജോലി ചെയ്യുന്ന ചെയ്യുന്ന സ്ഥാപനത്തിന്റെ കോ-ഫൗണ്ടർ കൂടിയായ മഹേഷ് ഹരിദാസിന്റെ പണ്ട് പണ്ട് പണ്ട്… നൊസ്റ്റാൾജിയയും ഒരു കുന്ന് ചിരിയുമായി ഒരിക്കൽക്കൂടി ആ കാലത്തേയ്ക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ടുപോയിരിക്കുന്നു.
സ്കൂളിൽ ചേരാൻ പ്രായമായിട്ടില്ലാത്ത ‘കുഞ്ഞാവ’ എന്ന പ്രിവിലെഡ്ജ്ഡ് ലീഗിൽ നിന്നും ‘സ്കൂളിൽ ചേർക്കാറായ ചെക്കൻ’ എന്ന ലോവർ ലീഗിലേക്ക് അതിദാരുണമായി ഡിമോട്ട് ചെയ്യപ്പെടുന്നതു മുതൽ തുടങ്ങുകയാണ് നർമ്മത്തിൽ പൊതിഞ്ഞ, കഥാകാരന്റെ അനുഭവങ്ങളുടെ ഘോഷയാത്ര. ആമുഖവും വിശാലമനസ്കന്റെ അവതാരികയും ചാടിക്കടന്ന് നമ്മളെത്തുന്നത് ഒരുപാട് ചിരിയമിട്ടുകൾ ഒളിപ്പിച്ചുവെച്ച ഇരുപത്തിയെട്ട് കഥകളിലാണ്. തൃശ്ശൂരുകാർക്ക് സ്വതസിദ്ധമായുള്ള സ്ലാങ്ങിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്ന കഥകളുടെ പശ്ചാത്തലം തൃശ്ശൂരും കേരളവുമൊക്കെ വിട്ട് അങ്ങ് ജപ്പാനിൽവരെ എത്തുന്നുണ്ട്. കഥകളോടൊപ്പം തന്നെ എടുത്തുപറയാനുള്ളത് ജഗദീഷ് നാരായണൻ ഒരുക്കിയ കവർ ചിത്രമാണ്. മനോഹരം.
മഹേഷ് ഹരിദാസ് രചിച്ച 'പണ്ട് പണ്ട് പണ്ട് ' വായിച്ചു കഴിഞ്ഞയുടനെ, വളരെ അത്യാവശ്യമായി എന്റെ കുറച്ചു സുഹൃത്തുകൾക്ക് മെസ്സേജ് അയച്ചു ഞാൻ പറഞ്ഞു നിങ്ങൾ ഈ ബുക്ക് ഉറപ്പായും വായിക്കണം എന്ന്..
കാരണം ആർക്കും വായിക്കാവുന്ന.. എന്തിനധികം 'അയ്യോ ബുക്ക് കണ്ടാൽ എനിക്ക് ഉറക്കം വരും' എന്ന് പറയുന്ന ആളുകൾക്ക് പോലും ഉറക്കം മാറ്റി വെച്ച് വായിക്കാൻ പറ്റുന്ന ഒരു പുസ്തകമാണിത്..
ഒരു തൃശ്ശൂർകാരന്റെ ചിരി നിറച്ച ഓർമ്മക്കുറിപ്പുകളാണ്... എഴുതി ഫലിപ്പിക്കാൻ ഏറ്റവും പ്രയാസമാണ് നർമ്മം.. എന്നിട്ടും ഓരോ പേജിലും ചിരിയുടെ ഘോഷയാത്ര...
ഈ പറയുന്ന 'feel good' experience ഇല്ലേ.. അത് തന്നെ സാധനം..
വായന നിന്നു പോയവർക്ക്, ഇനി ആദ്യമായി വായിച്ച് തുടങ്ങാൻ താല്പര്യമുള്ളവർക്ക്, അഥവാ വലിയ കടുകട്ടി സാഹിത്യം വായിച്ച് ഒരു ചേഞ്ച് വേണമെന്ന് ആഗ്രഹിക്കുന്നവർക്കൊക്കെ ഞാൻ ഈ പുസ്തകം suggest ചെയ്യാൻ ആഗ്രഹിക്കുന്നു..
📚Book - പണ്ട് പണ്ട് പണ്ട് ✒️Writer- മഹേഷ് ഹരിദാസ് 📜Publisher- ഗ്രീൻ ബുക്സ്
ശ്രീ മഹേഷ് ഹരിദാസിൻറെ പണ്ട് പണ്ട് പണ്ട് എന്ന പുസ്തകം വായിക്കാനിടയായി. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദർഭങ്ങളും തൻറെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് ചിരിയുടെ വെടിമരുന്നാക്കി തീർക്കാൻ കഥാകാരന് സാധിച്ചിട്ടുണ്ട് കുട്ടികാലം മുതൽ ജീവിതത്തിലിന്നോളം നടന്നിട്ടുള്ള രസകരമായ സംഭവങ്ങൾ വളരെ ആസ്വാദനമായ രീതിയിൽ വായനക്കാരിലേക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്, ഈ വരികളിലൂടെ കടന്നു പോകുമ്പോൾ വായനക്കാരും ഒരുവേള അവരവരുടെ ജീവിതയാത്രയിൽ സംഭവിച്ചിട്ടുള്ള രസകരമായ അനുഭവങ്ങളിലേക്ക് ഒരു തിരനോട്ടം നടത്തിയേക്കാം. തിരക്കിട്ട ജീവിതയാത്രയിൽ ഉന്മേഷവും സന്തോഷവും നർമ്മവും വായനക്കാർക്ക് സമ്മാനിക്കുന്ന ഒരു നല്ല പുസ്‌തകമാണ് പണ്ട് പണ്ട് പണ്ട്...
This is a collection of short stories from the author's life. They are funny stories from his childhood, youth and adult life written in chronological order. The stories are written in a witty and cinematic way.
This book will give you a good heart feeling and laugh. Very Simple and heartful reading. The cover page itself will give you ecstatic memory about the good old days, which is not visible in daily life now. Explained situations in each short story can be related in each and everyone's childhood, school days and college days but the way of expressing and explaining hits the moment. Kudos 🥂