Jump to ratings and reviews
Rate this book

ദ്വന്ദ്വയുദ്ധം | Dvandvayuddham

Rate this book
Novel by Malayatoor Ramakrishnan. Dwandayudham is one of his most known novels and it tells the story of Raghavan who is a believer and later embraces Communism, leaving his early beliefs. Unfortunately, he struggles to handle this transformation and fails.

346 pages, Paperback

First published January 1, 1970

5 people are currently reading
52 people want to read

About the author

Malayattoor Ramakrishnan

38 books159 followers
Malayattoor Ramakrishnan was born on 30 May 1927 as K. V. Ramakrishna Iyer in Kalpathi in Palakkad (Palghat) in a family of Kerala Iyers.
After earning the B.L. degree he started his career as an Advocate.Later he started his work as a sub-editor in The Free Press Journal in Mumbai. He was a contributing cartoonist to Shankar's Weekly. He is also credited with the first Malayalam translation of Bram Stoker's Dracula apart from translating Sherlock Holmes novels into Malayalam.
In 1957, he entered the Indian Administrative Service (IAS).The memoirs of his long career as a bureaucrat are narrated in his work Service Story – Ente IAS Dinangal.
alayattoor wrote his best known work - Verukal (Roots) in 1965. It is a semi-autobiographical work which tells the story of a family of Tamil speaking Iyers who settled in Kerala. This won him the Kerala Sahithya Academy Award.[1] In 1981, he resigned from the Indian Administrative Service in order to devote his time to writing. It was during the period 1981 to 1997 that his most famous works emerged from his pen. Among his other famous novels are Yakshi, Yanthram, Nettoor Mathom and Amritham Thedi. For Yanthram, he was awarded the Vayalar Award.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
10 (19%)
4 stars
18 (34%)
3 stars
16 (30%)
2 stars
5 (9%)
1 star
3 (5%)
Displaying 1 - 5 of 5 reviews
Profile Image for Manoj Unnikrishnan.
218 reviews21 followers
May 8, 2024
രാഘവന് ചെറുപ്പം തൊട്ടേ ഇരുട്ടിനെ പേടിയായിരുന്നു. വൈകുന്നേരങ്ങളിൽ പുറത്ത് ഇരുട്ട് പരന്നു തുടങ്ങുമ്പോൾ അവൻ അകത്തു കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തെ ആശ്വാസമായി കണ്ടു. ഉറങ്ങാൻ നേരവും വിളക്കണയ്ക്കാൻ കൂട്ടാക്കിയില്ല. പേടിയിൽ നിന്നും മുക്തി നേടാൻ അച്ഛൻ വേലപ്പൻ നായർ അവനോടു എന്നും അമ്പലത്തിൽ പോയി പ്രാർത്ഥിക്കാനും, സന്ധ്യയ്ക്ക് നാമം ജപിക്കാനും, ഉറങ്ങുന്നതിന് മുൻപേ തലയിണയിൽ മൂന്നു തവണ ശ്രീരാമജയം എഴുതാനും പറഞ്ഞു. കൂട്ടുകാരൻ കുട്ടൻ അവനോട് എഴുതുന്നതിനോടൊപ്പം ഒരു ആണിയും തലയിണയ്ക്കടിയിൽ വെക്കാൻ ഉപദേശിച്ചു. അച്ഛൻ അവനെ ശബരിമലയ്ക് കൊണ്ട് പോയി. അവിടെ നിന്നും വാങ്ങിയ കമ്പരാമായണം ആണിക്കൊപ്പം തലയിണക്കടിയിൽ സ്ഥാനം പിടിച്ചു. നിത്യേന ഉറങ്ങുന്നതിനു മുൻപേ കമ്പരാമായണം വായിക്കുന്നത് ശീലമായി. അങ്ങനെ ഭക്തിയുടെ പാരമ്യത്തിൽ മുറ്റത്തെ പ്ലാവിന്റെ മുകളിൽ അവൻ ശ്രീകൃഷ്ണ്ണനെ കണ്ടു. ആ കാഴ്ച ഒരു പതിവായപ്പോൾ ആ പ്ലാവും വീടും ഭക്തരുടെ സ്ഥിരം ഭജനസ്ഥലമായി മാറി. ഇതിനിടയിൽ അച്ഛൻ വേലപ്പൻ നായരുടെ മരണം ഒരു ദുരന്തമായി വന്നു. രാഘവൻ പഠിക്കാൻ മിടുക്കനായിരുന്നതിനാൽ ഉന്നതവിദ്യാഭ്യാസത്തിനായി കോളേജിൽ പോയി. അതിനു സഹായമായി നിന്നത് അവന്റെ മനസ്സിൽ ആദ്യത്തെ പ്രേമം മൊട്ടിട്ട ശങ്കരിക്കുഞ്ഞമ്മ ആയിരുന്നു. വഴി വിട്ടു പോവാമായിരുന്ന ആ ബന്ധം എന്ത് കൊണ്ടോ വിധി തടഞ്ഞു നിർത്തിയെന്നു പറയാം. കോളേജിലെത്തിയ തനിനാടൻ, പരമഭക്തൻ, പേടിത്തൊണ്ടൻ രാഘവനെ ഹോസ്റ്റലിലെ ചില വിരുതന്മാർ നിരന്തരം വേട്ടയാടി. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാനേതാവായ രമേശൻ അവന് രക്ഷകനായി, താങ്ങായി, തണലായി, അവന്റെ രാഷ്ട്രീയ ഗുരുവായി. മേൽപ്പറഞ്ഞ വിശേഷണങ്ങളിൽ നിന്നെല്ലാം പതിയെ അകന്നു ധൈര്യവാനായ, തീപ്പൊരി പ്രാസംഗികനായ, ഇടതു പക്ഷരാഷ്ട്രീയത്തിലെ മികച്ചൊരു വാഗ്ദാനമായ പുതിയൊരു രാഘവൻ പിറന്നു. ഈശ്വരനോടും, ഭക്തിയോടും അവനു പുച്ഛമായി. രാഷ്ട്രീയ പ്രതിസന്ധികളിൽപെട്ട് അവനും രമേശനും ഒളിവിൽ പോവേണ്ട സാഹചര്യം വരെ വന്നു. എന്നും അവന്റെ ഒപ്പം പ്രസ്ഥാനത്തിലും രാഷ്ട്രീയ ആദർശങ്ങളിലും അടിയുറച്ച താങ്ങുമായി രമേശൻ നിന്നു.

ഇതിനിടയിലും പഠിക്കാനും നിയമത്തിൽ ഉയർന്ന മാർക്കോടെ ബിരുദം നേടാനും രാഘവന് കഴിഞ്ഞു. പഠനത്തിനിടയിൽ രമേശൻ വഴി സരസമ്മ എന്ന, തന്നെക്കാൾ പ്രായം കൂടിയൊരു സ്കൂൾ ടീച്ചറുമായി അവൻ അടുത്തു. അങ്ങനെയിരിക്കെ സരസമ്മയെ സന്ദർശിച്ച ഒരു രാത്രി താൻ ഗർഭിണിയാണെന്നും ഉത്തരവാദി രാഘവൻ ആണെന്നും സരസമ്മ അറിയിച്ചു. രാഘവന്റെ ലോകം കീഴ്മേൽ മറിഞ്ഞു. താൻ കൂടാതെ സരസമ്മക്ക് വേറെയും പതിവുകാർ ഉണ്ടായിരുന്നത് അവന് അറിയാമായിരുന്നു. ഗർഭത്തിന്റെ ഉത്തരവാദി താൻ അല്ലെന്ന് അവൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു, സരസമ്മയിൽ നിന്നും ഓടിയൊളിച്ചു. എങ്കിലും രമേശനെ പോലെ ഇക്കാര്യം അറിയാവുന്ന ചിലർ അവന്റെ സമാധാനം കെടുത്തി. അവരുടെ സാമീപ്യം പോലും അവന് നരകതുല്യമായി.

രാഷ്ട്രീയപരമായി അടുത്ത ബാരിസ്റ്റർ സുധാകരമേനോൻ രാഘവനെ ഒരു മകനെ പോലെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ജൂനിയർ വക്കീലായി, അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ രാഘവൻ താമസം ആരംഭിച്ചു. മേനോന്റെ മകളായ, ഈശ്വരഭക്തയും എന്നാൽ മോഡേണുമായ സുമിത്രയുമായുള്ള അടുപ്പം അവരുടെ കല്യാണത്തിൽ എത്തുന്നു. ഭക്തിയുടെ കാര്യത്തിൽ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രാഘവനും സുമിത്രയ്ക്കും ഒരു പെൺകുട്ടി ജനിച്ചു, മിനി. ആ കുട്ടി ജന്മനാ ബധിരയും ഊമയും ആയിരുന്നു. ഇത് അവരുടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. ക്രമേണ സുമിത്ര ഭക്തിയുടെ പാതയിൽ നിന്നും അകലുകയും രാഘവൻ ഭക്തിയിലേയ്ക്ക് തിരിച്ചു വരികയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ രാഘവന്റെ മനസ്സിൽ ഭക്തിയും, അവൻ അടിയുറച്ചു വിശ്വസിച്ച ഇടതുപക്ഷ മൂല്യങ്ങളും തമ്മിൽ നടക്കുന്ന ‘ദ്വന്ദ്വയുദ്ധം’ ആണ് മലയാറ്റൂർ ഈ നോവലിന്റെ പേരിലൂടെ നമുക്ക് സമർപ്പിക്കുന്നത്. ഇതിനെല്ലാം പുറമെ രാഘവൻ എന്നും തനിക്ക് അവകാശമില്ലാത്തൊരു ജീവിതമാണ് ജീവിക്കുന്നതെന്ന ഒരു അപകർഷതാബോധത്തിന് അടിമയായിരുന്നു. സരസമ്മയും അവൾക്ക് ജനിച്ച കുഞ്ഞും എന്നും അവനെ വേട്ടയാടി. കൂട്ടുകാരനായ രമേശൻ പോലും അവനിൽ നിന്നും അകന്നു പോയി. തന്റെ വളർച്ചയ്‌ക്കൊപ്പം താൻ അടിയറവു വെച്ച ആദർശങ്ങളും, അഭിമാനം പണയം വെച്ചത് പോലെയുള്ള ജീവിതവും എല്ലാം അവനെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധം തന്നെയാണ്. അവന്റെ ദാമ്പത്യവും സരസമ്മയെ പോലുള്ള ഭൂതകാല പരിചയക്കാരും രാഘവന്റെ ജീവിതത്തെ എങ്ങോട്ട് നയിച്ചു എന്നതാണ് ഈ നോവലിന്റെ ബാക്കിപത്രം.

1960-കളിൽ നടന്നിരിക്കാവുന്ന ഈ കഥാസന്ദർഭങ്ങൾ അക്കാലത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വളരെ നന്നായി പ്രതിഫലിപ്പിച്ചിരുന്നിരിക്കണം. ഒരു നോവൽ എന്ന നിലയിൽ വായന സുഗമമായിരുന്നു. അക്കാര്യത്തിൽ മലയാറ്റൂർ നല്ലൊരു വായനാനുഭവം സാധ്യമാക്കി തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച നോവലുകളിൽ ഒന്ന് തന്നെയാണ് ദ്വന്ദ്വയുദ്ധം.
Profile Image for Dr. Charu Panicker.
1,164 reviews75 followers
September 3, 2021
രാഘവന്റെ ജനനം മുതൽ മരണം വരെയാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക. ഇരുട്ടിനെ പോലും പേടിച്ചിരുന്ന രാഘവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വിശദമായി തന്നെ എഴുത്തുകാരൻ ഇവിടെ അവതരിപ്പിക്കുന്നു. ഇടതുപക്ഷ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന രാഘവൻ ഈശ്വരവിശ്വാസിയായിരുന്നില്ല. തൻ്റെ ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങൾ അവൻ്റെ ഉള്ളിന്റെ ഉള്ളിൽ ഒരു ദ്വന്ദ്വയുദ്ധം ആരംഭിക്കുന്നു. ബുദ്ധിയും മനസ്സും സാഹചര്യങ്ങളും വിശ്വാസങ്ങളുമെല്ലാം ഈ യുദ്ധത്തിൽ അണിചേരുന്നു. അവസാനം പൊരുതി നിൽക്കാനാവാതെ, തോൽക്കുന്നതിനുമുമ്പ് പിന്മാറുന്ന രാഘവനെ ഇവിടെ കാണാൻ കഴിയും.
Profile Image for Sambhu Dev.
17 reviews1 follower
May 30, 2018
Really a great work by malayattoor... its the best book from him in my opinion...
I dont know if it was just me or if others taught the same way many of a times we come across some situations similar to the ones in the book and it gives a good message... “never keep secrets in a true relationship”
Also just like the book says we are always at a duo with something and the outcome decides our next path...
A book worth reading
Profile Image for Sreelekshmi Ramachandran.
294 reviews38 followers
October 2, 2023
രാഘവൻ ജീവിതമാരംഭിച്ചത് ഈശ്വരവിശ്വാസിയായിട്ടാണ്.
കാലത്തിന്റെ ഒഴുക്കിൽ പക്ഷേ അയാൾ ഈശ്വരനിഷേധിയും കമ്മ്യുണിസ്റ്റുമായി.
പിന്നീട് വന്ന ജീവിത സാഹചര്യങ്ങൾ പിന്നെയും അയാളെ ഈശ്വരനിലേക്കെത്തിച്ചു.
വിരുദ്ധദ്വന്ദ്വങ്ങൾ തമ്മിലുള്ള സംഘർഷവും ആസുരമായ കാലവും ഒടുവിൽ അയാളുടെ ജീവനാണ് കവർന്നത്.
കാലത്തിന്റെ രക്തസാക്ഷിയാവനായിരുന്നു അയാളുടെ വിധി..
1970 ൽ പുറത്തു വന്ന ഈ നോവലിന്റെ നട്ടെല്ല്, മലയാറ്റൂരിന്റെ ശക്തമായ എഴുത്ത് തന്നെയാണ്
.
.
.
📚Book- ദ്വന്ദ്വയുദ്ധം
✒️Writer-മലയാറ്റൂർ രാമകൃഷ്ണൻ
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.