സാധാരണ പരിസരങ്ങളില് നിന്നും അസാധാരണമായത് കണ്ടെത്തുന്ന ജയിംസിന്റെ രചനാതന്ത്രത്താല് ലിറ്റ്മസ് പേപ്പറിനെ പൊടുന്നനെ നിറംമാറ്റുന്ന അനുഭവം സൃഷ്ടിക്കുന്ന ആവിഷ്കാരം.നിഗൂഢതകള് പേറുന്ന സമയഗോപുരവും ഒറ്റക്കാലന് കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ അസ്ഥിരതകളുടെയും വിസ്മയങ്ങളുടെയും നേര്ച്ചിത്രമായ അവതരണം. മലയാളനോവലിലെ ഒരു വഴിമാറിനടപ്പ്. ചോരശാസ്ത്രത്തിന്റെ കര്‍ത്താവില്‍ നിന്നും മറ്റൊരു ശ്രദ്ധേയമായ നോവല്‍.
വി ജെ ജെയിംസിന്റെ പുസ്തകങ്ങൾ വായിക്കാനെടുക്കുമ്പോൾ എന്റെ മനസ്സിൽ എപ്പോഴും ഒരു ഉറപ്പുണ്ടാവും, ഈ വായന എനിക്ക് ഒരു നഷ്ടം ആവില്ല എന്ന്. ഇത് വരെ ഞാൻ വായിച്ച എല്ലാ പുസ്തകങ്ങളും എനിക്കാ ഉറപ്പ് നൽകിയിട്ടുണ്ട്.. 'ഒറ്റക്കാലൻ കാക്ക' എന്ന ഈ നോവലും എന്നെ വിസ്മയിപ്പിച്ചു. ഒരു നിമിഷം താഴെ വെക്കാതെ ഒറ്റയിരിപ്പിനു വായിച്ച് മുഴുവനാക്കിയെങ്കിൽ ആ ആവേശം മനസിലാക്കാമല്ലോ..
മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടിയുള്ള ഒരു യാത്ര... നാട്ടിൻ പുറത്തുകാരനായ സൈമൺ നഗരത്തിലെ കോളേജിൽ പഠിക്കാൻ പോകുന്നു.. താൻ തീറ്റ കൊടുത്തു പരിപാലിക്കുന്ന ഒറ്റക്കാലുള്ള കാക്കയെ വിട്ടു പോരുന്നതിൽ അവന് ദുഃഖമുണ്ട്. മരിക്കുന്നതിന് മുന്നേ അച്ഛൻ സമ്മാനിച്ച സ്വർണ പേനയ്ക്ക് പകരം ഒരു വൃദ്ധൻ നടത്തുന്ന പെൻ ക്ലിനിക്കിൽ നിന്നൊരു കറുത്ത മഷിയുള്ള ഫോണ്ടൻ പേന അവൻ സ്വന്തമാക്കുന്നു. കോളേജിൽ വെച്ച് സൈമൺ ആനിയെ കണ്ടു മുട്ടുന്നു.. ഈ പേനയും, ഒറ്റക്കാലൻ കാക്കയും, ആനിയും, കോളേജിന് മുകളിലെ മഹാ ഗോപുരവുമൊക്കെ ചേർന്ന് അസാധാരണമായ ചില നിഗൂഢ രഹസ്യങ്ങളിലേക്ക് അവനെ കൊണ്ട് പോകുന്നു..
ഇനിയുമെറെ വായിക്കപ്പെടാൻ അർഹതയുള്ള ഒരു രചന. . . . . 📚Book - ഒറ്റക്കാലൻ കാക്ക ✒️Writer- വി ജെ ജെയിംസ് 📜Publisher- dc books
നാട്ടിൻപുറത്തുനിന്നും നഗരത്തിലെ കോളജിൽ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സെമണിന് അച്ഛൻ നൽകിയ സ്വർണ്ണപ്പേനയും ഒറ്റക്കാലൻ കാക്കയും എല്ലാംചേർന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ പിൻതുടരുന്ന പുസ്തകം. സമയ ഗോപുരവും അവിടുത്തെ ആത്മാക്കളും വായനക്കാരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.
വി.ജെ. ജെയിംസ് രചിച്ച ഈ പുസ്തകം സാധാരണക്കാരന് ബോധ്യമാകാൻ ദുഷ്‌കരമായി തോന്നുന്ന ജീവിത രഹസ്യങ്ങളിലൂടെ ഒഴുകുന്ന ഒരു മനോഹര യാത്രയാണ്. ആഴത്തിലുള്ള ആശയങ്ങളും അനന്യമായ രചനാശൈലിയും വായനയെ അതിന്റെ തിരയിലാഴ്ത്തുന്ന ഈ കൃതി ഞാൻ വളരെയേറെ ആസ്വദിച്ചു.