ഹരീഷിൻ്റെ കഥകളുടെ തലക്കെട്ടുകളിൽ ശ്രദ്ധിച്ചൊരു കാര്യം , മിക്കതും വെറും ഒറ്റവാക്ക് മാത്രമാവും. ആ രീതിയിൽ വ്യത്യസ്തമായ ' മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ ' എന്ന കഥയാണ് ഈ സമാഹാരത്തിലെ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത്. ജാതി ഏറ്റവും സൂക്ഷ്മതലത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കുന്ന, Craft ൻ്റെ കാര്യത്തിലും അത്ഭുതപ്പെടുത്തിയ കഥ.
മീശ വിവാദം ഉണ്ടായതിനു ശേഷമാണ് അപ്പൻ വാങ്ങിയത്. വിവാദ കൃതി എന്നതു കൊണ്ടോ എന്തോ മീശ വായിക്കുക എന്നത് ഒരു മടുപ്പായി തോന്നി. അപ്പൻ ഒരു കഥാസമാഹാരമാണ്. 'മോദസ്ഥിതനായങ്ങുവസിപ്പൂ മലപോലെ' പോലെ സമകാലികങ്ങളിൽ വന്ന കഥകൾ. കൂടുതലും നാട്ടിൻപുറങ്ങളിലെ മനുഷ്യരെ ഒട്ടും വിരസതയില്ലാതെ വരച്ചു വെക്കുന്നു ഹരീഷ്.
Hareesh is the best story-teller presently writing in Malayalam. The only story that disappoints in this collection is the title story "Appan". His attentiveness to the subtleties of caste and community dynamics is impressive. So is his willingness to overcome anything that is in the way of telling a story- demands of rational boundaries and the austerity imposed by skin-deep political correctness.
'മീശ ' യിൽ നിന്ന് നേരിട്ട് 'അപ്പൻ 'ലേക്ക് വന്നത് എസ് .ഹരീഷ് എന്ന കഥാകാരനെ കൂടുതൽ അറിയാൻ വേണ്ടിയായിരുന്നു .തകഴിയേ ,വൈക്കം മുഹമ്മദ് ബഷീറിനെയൊക്കെ ഓർമിപ്പിക്കുന്ന ഒരുതരം എഴുത്താണ് ഹരീഷിന്റെയും .മൃഗങ്ങളെ കഥാപാത്രങ്ങളാകുന്ന ചുരുക്കം ചില എഴുത്തുകാർ മാത്രമേ മലയാളത്തിലൊള്ളു .ഹരീഷിന്റെ രചനാപാടവത്തെ പുകഴ്ത്താതെ വയ്യ .അതിഗംഭീരം .'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ 'യും 'മാവോയിസ്റ്റും 'മികച്ചത് .
എസ്. ഹരീഷിന്റെ ആറ് കഥകൾ അടങ്ങുന്ന സമാഹാരം. മൗലീകവും നവീനവുമായ ഭാവുകത്വം പുലർത്തുന്ന കഥകളാണിവ..
ഇതിലെ മാവോയിസ്റ്റ് എന്ന കഥയാണ് ലിജോ ജോസ് പല്ലിശ്ശേരി സംവീധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമയ്ക്ക് ആധാരമായത്... . . . Book- അപ്പൻ Writer - എസ്. ഹരീഷ് Publisher - dcbooks
അപ്പന്‍, മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ, പൈഡ് പൈപ്പര്‍, പ്ലേസ്‌കൂള്‍, താത്തിത്തകോം തെയ്തെയ് തോം, മാവോയിസ്റ്റ് എന്നീ കഥകളാണ് ഈ കഥാ സമാഹാരത്തിലുള്ളത്. ഇതിൽ "മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ" മികച്ച ഒരു കഥയായി തോന്നി.. ചരിത്രബോധവും ജാതിമത ചിന്തയും നമ്മളറിയാതെ നമ്മളെ പലതും ബോധ്യപ്പെടുത്തുന്ന ഒരു രീതിയും ഈ കഥയെ വേറിട്ടു നിർത്തുന്നു