Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following സുഭാഷ് ചന്ദ്രൻ.
Showing 1-23 of 23
“ഒന്നുമില്ല പ്രഭോ," ഞാൻ പറയും. പിന്നെ ച്ചോദ്യവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഈ വാചകവും കൂട്ടിച്ചേർക്കും : "ഒഴിഞ്ഞ ഹൃദയത്തേക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല!”
―
―
“ദൈവം ആ ചോദ്യം ഉന്നയിക്കുന്ന അതിഭയങ്കരമായ നിമിഷത്തെക്കുറിച്ചോർത്ത് ഞാൻ എന്നും നടുങ്ങിയിരുന്നു. " ഒരു തെളിവു കാണിച്ചുതരൂ ", അദ്ദേഹം നിർദയനായി ചോദിക്കും: " ഭൂമിയിൽ ധൂർത്തടിച്ച ലക്ഷക്കണക്കിന് മണിക്കൂറുകൾക്കിടയിൽ, സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും സുഖങ്ങൾക്കായല്ലാതെ, വരുംതലമുറയ്ക്കായി നീ കൊളുത്തിവച്ച ഏതെങ്കിലുമൊരു വെളിച്ചത്തിനുള്ള ഒരു തെളിവ് ".”
―
―
“പുരുഷന്റെ കാമം : കോടിക്കണക്കിനു ജന്മങ്ങളെ ഒരുനിമിഷത്തെ സുഖത്തിനു ബലികൊടുത്തു നടതള്ളുന്ന ദുഷ്ക്കർമം. കുറ്റബോധമേതുമില്ലാത്ത കൊടുംകുറ്റം. പരോപകാരം പൂജ്യത്തിലെത്തുന്ന പുരുഷപ്രവൃത്തി. ഏതു പുമാനും എളുപ്പത്തിൽ കയറിയിരിക്കാവുന്ന ഒരേയൊരു സിംഹാസനം.”
―
―
“ഏതു വാദത്തിനും അപവാദങ്ങൾ നിർമ്മിക്കാൻ പ്രകൃതിക്ക് ഇഷ്ടമാണ്. സസ്തനികൾക്ക് ആകാശത്തു മറക്കാൻ സാധിക്കില്ല എന്ന വാദം തിരുത്താൻ അതൊരു വവ്വാലിനെ സൃഷ്ടിക്കുന്നു. ചെടികൾ മൃഗമാംസം ഭക്ഷിക്കില്ലെന്ന തീരുമാനത്തെ ഖണ്ഡിക്കാൻ അതൊരു ഇരപിടിയൻസസ്യത്തെ ഇലക്കെണി യോടുകൂടി ഒരുക്കുന്നു. മത്സ്യങ്ങൾക്കു
സ്തനമില്ലെന്ന് ഉറപ്പിക്കുമ്പോൾത്തന്നെ അത് ലോകത്തെ ഏറ്റവും വലിയ സ്സതനിക്ക് മത്സ്യാകൃതി കൊടുക്കുന്നു. ആണും പെണ്ണും എന്ന വേർതിരിവിനെ പരിഹസിക്കാൻ അത് ഹിജഡയെ ജനിപ്പിക്കുന്നു. പറവയെന്നാൽ പറക്കുന്നതാണെന്ന അർത്ഥം തെറ്റിക്കാൻ അത് ഒട്ടകപക്ഷിയെ സജ്ജമാക്കുന്നു.മനുഷ്യൻ എന്നാൽ ദൈവത്തിൻറെ പ്രതിരൂപമാണെന്ന സിദ്ധാന്തത്തെ കളിയാക്കാൻ അത് ചെകുത്താനായി നിന്നു ചിരിക്കുന്നു. അതുകൊണ്ട് തീരുമാനത്തെയല്ല, തോന്നലിനെയാണ് ഞാൻ കൂട്ടുപിടിക്കുന്നത്. സത്യത്തെയല്ല, സങ്കല്പത്തെ.”

“ജീവിതം : മൂന്നക്ഷരം മാത്രമുള്ള ഈ വാക്കിൻറെ വ്യാഖ്യാനം ആകുന്നു നൂറുകണക്കിന് ഭാഷകളിൽ ആയിരക്കണക്കിന് എഴുത്തുകാർ ഭൂമിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.”
―
―
“നെറ്റിചുളിക്കേണ്ടതില്ല. നിങ്ങൾ മനുഷ്യരുടെ പ്രാർത്ഥനകൾ കേൾക്കുന്ന എൻറെ പേര് ദൈവമെന്നല്ല, ചെകുത്താൻ എന്നുതന്നെയാണ്. സൃഷ്ടിപരമായ കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രം ഞാൻ എൻറെ പേര് ദൈവം എന്നു തിരുത്തുന്നു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സർഗധനനായ എൻറെ തൂലികാനാമം മാത്രമാണ് ദൈവം എന്നത് . അറിയാമോ സർഗാത്മകതയാണ് യഥാർത്ഥ പ്രാർത്ഥന. മുഴുവൻ മനുഷ്യരാശിക്കും വേണ്ടിയുള്ള മുതിർന്നവന്റെ പ്രാർത്ഥന. സാധാരണ മനുഷ്യരുടെ പ്രാർത്ഥനയുടെ ഉറവിടം സ്വാർത്ഥംതന്നെ. എൻറെ അമ്മ, എൻറെ ഭാര്യ, എൻറെ വസ്തു, എൻറെ കുഞ്ഞ്, എൻറെ ഭാവി.. ഏതു പ്രാർത്ഥനാവാചകത്തിന്റെയും തുടക്കം! സ്വാർഥത്തിന്റെ അപേക്ഷകൾ കേൾക്കേണ്ടത് സ്വാർഥതയുടെ നാഥനായ ഞാനല്ലാതെ മറ്റാരാണ്? അങ്ങനെ ആ പ്രാർത്ഥനകൾ ഓരോന്നും എന്നിൽ, ചെകുത്താൻ, എത്തുന്നു. ഞാനവ കേൾക്കുന്നു, പോംവഴിയുണ്ടാക്കുന്നു.”
―
―
“നിന്നെ പ്രണയിക്കാൻ ഞാൻ നിശബ്ദത തിരഞ്ഞെടുക്കുന്നു ; കാരണം നിശബ്ദതയിൽ നിൻറെ നിഷേധം കേൾക്കില്ല. നിന്നെ പ്രണയിക്കാൻ ഞാൻ ഏകാന്തത തിരഞ്ഞെടുക്കുന്നു; കാരണം ഏകാന്തതയിൽ ഞാൻ അല്ലാതെ നിനക്ക് മറ്റൊരു ഉടയോൻ ഇല്ല. നിന്നെ ആരാധിക്കാൻ ഞാൻ ദൂരം തിരഞ്ഞെടുക്കുന്നു; കാരണം ദൂരം എൻറെ വേദനയെ ദൂരീകരിക്കുന്നു. നിന്നെ ചുംബിക്കാൻ ഞാൻ കാറ്റിനെ തിരഞ്ഞെടുക്കുന്നു; കാരണം കാറ്റ് എൻറെ ചുണ്ടുകളെക്കാൾ ലോലം ആകുന്നു. നിന്നെ പുണരാൻ ഞാൻ സ്വപ്നത്തെ തിരഞ്ഞെടുക്കുന്നു; കാരണം എൻറെ സ്വപ്നങ്ങളിൽ നീ അവസാനിക്കുന്നതേയില്ല.”
―
―
“ഞാനോർമ്മിക്കുന്നു: കാമത്തിനു കരം കൊടുത്ത കൗമാരം. അതിന്റെ കുറ്റബോധമായിരുന്നു കൂടുതൽ ആസ്വാദ്യം. വിലക്കപ്പെട്ട കനിയുടെ വെൺചാറ്.”
―
―
“അതിൽ ധർമവും അധർമവും പ്രണയവും കലഹവും ഒരുമയും വേർപാടും രതിയും വിരക്തിയും ആഹ്ലാദവും വിഷാദവും ഭക്തിയും വിഭക്തിയും വരവും ശാപവും മിഥ്യയും തഥ്യയും കൊതിയും ചതിയും സുരത്വവും അസുരത്വവും കവിത്വവും കാടത്തവും എല്ലാം അവിടവിടെ വളർന്നു പന്തലിക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും ആർത്തലച്ചു വീഴുന്നതും അദ്ദേഹം കണ്ടു. ഇല്ല, ആ കൂട്ടത്തിൽ എവിടെയും ആ പച്ചമരത്തണലില്ല- ഉപാധികളില്ലാത്ത സ്നേഹം !”
―
―
“എന്റെ പ്രിയപ്പെട്ടവനുമൊത്ത് ഞാൻ സമുദ്ര മധ്യത്തിലുള്ള വെള്ളിയാങ്കല്ലിൽ ശയിച്ചത് നുണക്കഥയാണെന്ന് നിയെങ്കിലും വിശ്വസിക്കരുതേ! അത്തരമൊരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവനരഹസ്യമാണ്. മീൻവെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസ്സെടുക്കുന്നതായുമൊക്കെ കാണപ്പെടുന്ന ഒരുവൾ യഥാർഥത്തിൽ ആ സങ്കല്പത്തിനു മീതേ അടയിരിക്കുകയാണ്. പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ പുരുഷനുമൊത്ത് ഒരിത്തിരി നേരം. ആ നേരംതന്നെയാണ് അവളുടെ ഇടം. ആ സങ്കല്പപം മാത്രമാണ് അവളുടെ സത്യം...”
―
―
“ഞാനോർമ്മിക്കുന്നു: കാമത്തിനു കരം കൊടുത്ത കൗമാരം. അതിന്റെ കുറ്റബോധമായിരുന്നു കൂടുപൽ ആസ്വാദ്യം. വിലക്കപ്പെട്ട കനിയുടെ വെൺചാറ്.”
―
―
“വലിപ്പം, അതു ഹൃദയത്തിന്റേതായാൽപ്പോലും, ഒരു കഴിവുകേടാണെന്ന് നമ്മൾ കരുതാൻ തുടങ്ങുകയാണ്. കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ഭാരതവിവർത്തനം മുഴുവനായി വായിച്ചിട്ടുള്ള അമ്പതുവയസ്സിനു താഴെയുള്ള പത്തുപേരുണ്ടാകുമോ നമ്മുടെ നാട്ടിൽ? കേരളത്തോളം നീളത്തിൽ കടൽക്കരയുള്ള മലയാളികൾക്ക്- മീൻപിടിത്തക്കാർക്കൊഴികെ-കടൽ എന്നത് ഒരു ബീച്ചനുഭവത്തിനപ്പുറം ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്തൊരു പരപ്പാണ്! ഇത്രയൊക്കെ ആവശ്യമുണ്ടോ? നമ്മൾ പരസ്പരം പറഞ്ഞേക്കും.”
―
―
“നമുക്കിപ്പോൾതന്നെ സ്നേഹിച്ച് ഇപ്പോൾത്തന്നെ ജീവിച്ചുതീർത്ത് ഇപ്പോൾത്തന്നെ മരിച്ചുപോകാം. സ്നേഹത്തിൽ മുക്കി എഴുതപ്പെടുന്ന അക്ഷരങ്ങളുടെ സ്ഥാനം മറ്റെന്തെങ്കിലും ഏറ്റെടുക്കുന്ന കാലം തീർച്ചയായും ഭയാനകമായിരിക്കും. വാക്കിനെ തകർക്കാൻ കൂട്ടുനിൽക്കുന്ന ഒരുപകരണം തീർച്ചയായും നാളത്തെ മനുഷ്യജീവിതത്തെയും മലിനമാക്കും. ദൈവമേ, ആ കാലം ഇങ്ങെത്തിയെന്നാണോ?”
―
―
“അതിൽ ധർമവും അധർമവും പ്രണയവും കലഹവും ഒരുമയും വേർപാടും രതിയും വിരക്തിയും ആഹ്ലാദവും വിഷാദവും ഭക്തിയും വിഭക്തിയും വരവും ശാപവും മിഥ്യയും തഥ്യയും കൊതിയും ചതിയും സുരത്വവും അസുരത്വവും കവിത്വവും കാടത്തവും എല്ലാം അവിടവിടെ വളർന്നു പന്തലിക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും ആർത്തലച്ചു വീഴുന്നതും അദ്ദേഹം കണ്ടു. ഇല്ല ആ കൂട്ടത്തിൽ എവിടെയും ആ പച്ചമരത്തണലിൽ ഇല്ല- ഉപാധികളില്ലാത്ത സ്നേഹം !”
―
―
“ഏതു വാദത്തിനും അപവാദങ്ങൾ നിർമ്മിക്കാൻ പ്രകൃതിക്ക് ഇഷ്ടമാണ്. സസ്തനികൾക്ക് ആകാശത്തു പറക്കാൻ സാധിക്കില്ല എന്ന വാദം തിരുത്താൻ അതൊരു വവ്വാലിനെ സൃഷ്ടിക്കുന്നു. ചെടികൾ മൃഗമാംസം ഭക്ഷിക്കില്ലെന്ന തീരുമാനത്തെ ഖണ്ഡിക്കാൻ അതൊരു ഇരപിടിയൻസസ്യത്തെ ഇലക്കെണി യോടുകൂടി ഒരുക്കുന്നു. മത്സ്യങ്ങൾക്കു
സ്തനമില്ലെന്ന് ഉറപ്പിക്കുമ്പോൾത്തന്നെ അത് ലോകത്തെ ഏറ്റവും വലിയ സ്സതനിക്ക് മത്സ്യാകൃതി കൊടുക്കുന്നു. ആണും പെണ്ണും എന്ന വേർതിരിവിനെ പരിഹസിക്കാൻ അത് ഹിജഡയെ ജനിപ്പിക്കുന്നു. പറവയെന്നാൽ പറക്കുന്നതാണെന്ന അർത്ഥം തെറ്റിക്കാൻ അത് ഒട്ടകപക്ഷിയെ സജ്ജമാക്കുന്നു.മനുഷ്യൻ എന്നാൽ ദൈവത്തിൻറെ പ്രതിരൂപമാണെന്ന സിദ്ധാന്തത്തെ കളിയാക്കാൻ അത് ചെകുത്താനായി നിന്നു ചിരിക്കുന്നു. അതുകൊണ്ട് തീരുമാനത്തെയല്ല, തോന്നലിനെയാണ് ഞാൻ കൂട്ടുപിടിക്കുന്നത്. സത്യത്തെയല്ല, സങ്കല്പത്തെ.”
―
സ്തനമില്ലെന്ന് ഉറപ്പിക്കുമ്പോൾത്തന്നെ അത് ലോകത്തെ ഏറ്റവും വലിയ സ്സതനിക്ക് മത്സ്യാകൃതി കൊടുക്കുന്നു. ആണും പെണ്ണും എന്ന വേർതിരിവിനെ പരിഹസിക്കാൻ അത് ഹിജഡയെ ജനിപ്പിക്കുന്നു. പറവയെന്നാൽ പറക്കുന്നതാണെന്ന അർത്ഥം തെറ്റിക്കാൻ അത് ഒട്ടകപക്ഷിയെ സജ്ജമാക്കുന്നു.മനുഷ്യൻ എന്നാൽ ദൈവത്തിൻറെ പ്രതിരൂപമാണെന്ന സിദ്ധാന്തത്തെ കളിയാക്കാൻ അത് ചെകുത്താനായി നിന്നു ചിരിക്കുന്നു. അതുകൊണ്ട് തീരുമാനത്തെയല്ല, തോന്നലിനെയാണ് ഞാൻ കൂട്ടുപിടിക്കുന്നത്. സത്യത്തെയല്ല, സങ്കല്പത്തെ.”
―
“ഓരോ ജീവനും ഒരു ശരീരത്തിനുള്ളിൽ എന്നതുപോലെ ഒരോ ജീവിതവും അതിന്റെ സവിശേഷ പരിതസ്ഥിതിക്കുള്ളിലും തളച്ചിടപ്പെട്ടിരിക്കുന്നു.”
―
―
“ഏതു വാദത്തിനും അപവാദങ്ങൾ നിർമ്മിക്കാൻ പ്രകൃതിക്ക് ഇഷ്ടമാണ്. സസ്തനികൾക്ക് ആകാശത്തു മറക്കാൻ സാധിക്കില്ല എന്ന വാദം തിരുത്താൻ അതൊരു വവ്വാലിനെ സൃഷ്ടിക്കുന്നു. ചെടികൾ മൃഗമാംസം ഭക്ഷിക്കില്ലെന്ന തീരുമാനത്തെ ഖണ്ഡിക്കാൻ അതൊരു ഇരപിടിയൻസസ്യത്തെ ഇലക്കെണി യോടുകൂടി ഒരുക്കുന്നു. മത്സ്യങ്ങൾക്കു
സ്തനമില്ലെന്ന് ഉറപ്പിക്കുമ്പോൾത്തന്നെ അത് ലോകത്തെ ഏറ്റവും വലിയ സ്സതനിക്ക് മത്സ്യാകൃതി കൊടുക്കുന്നു. ആണും പെണ്ണും എന്ന വേർതിരിവ് ന് പരിഹസിക്കാൻ അത് ഹിജഡയെ ജനിപ്പിക്കുന്നു. പറവയെന്നാൽ പറക്കുന്നതാണെന്ന അർത്ഥം തെറ്റിക്കാൻ അത് ഒട്ടകപക്ഷിയെ സജ്ജമാക്കുന്നു.മനുഷ്യൻ എന്നാൽ ദൈവത്തിൻറെ പ്രതിരൂപമാണെന്ന സിദ്ധാന്തത്തെ കളിയാക്കാൻ അത് ചെകുത്താനായി നിന്നു ചിരിക്കുന്നു. അതുകൊണ്ട് തീരുമാനത്തെയല്ല, തോന്നലിനെയാണ് ഞാൻ കൂട്ടുപിടിക്കുന്നത്. സത്യത്തെയല്ല, സങ്കല്പത്തെ.”

“പ്രിയപ്പെട്ട പെണ്ണേ, ഞാനൊരു ദുഷ്ട്ടനാണെന്ന എന്റെ തോന്നൽ ഒരു ബോധ്യമായി അടിയുറച്ചത് നിന്നെ പ്രണയിച്ചുതുടങ്ങിയതിനു ശേഷമാണ്. അതിനു മുമ്പ് സ്വയം ഒരു മഹാനാണെന്ന് ഞാൻ വൃഥാ അഭിമാനിച്ചിരുന്നു; ലോകത്തെ മുഴുവൻ ഒറ്റയ്ക്കു സ്നേഹിക്കാൻ കഴിവുള്ളവനെന്ന് അഹങ്കരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ തോന്നൽ കുറച്ച് ശമിച്ചിട്ടുണ്ട്. വ്യക്തികളെ സ്നേഹിച്ചു തുടങ്ങുമ്പോൾ മനുഷ്യരാശിയെ ഒരാൾ വെറുക്കാൻ തുടങ്ങുന്നു; തിരിച്ചും.”
―
―
“സ്ത്രീയുടെ ഹൃദയത്തിലേക്കുള്ള പ്രവേശനദ്വാരം കാത് ആണെന്ന് ഞാൻ കണ്ടെത്തി. സംസാരിക്കൂ, ഞാൻ നിന്നെ അറിയട്ടെ എന്ന് ആ കണ്ണുകൾ പറയുന്നതു കേട്ട നിമിഷത്തിൽ.”
―
―
“ചെകുത്താൻ അവന്റെ മനോസാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; മനുഷ്യൻ അവന്റെ രൂപസാദൃശ്യത്തിൽ ദൈവത്തെയും.”
―
―
“നെറ്റിചുളിക്കേണ്ടതില്ല. നിങ്ങൾ മനുഷ്യരുടെ പ്രാർത്ഥനകൾ കേൾക്കുന്ന എൻറെ പേര് ദൈവമെന്നല്ല, ചെകുത്താൻ എന്നുതന്നെയാണ്. സൃഷ്ടിപരമായ കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രം ഞാൻ എൻറെ പേര് ദൈവം എന്നു തിരുത്തുന്നു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സർഗധനനായ എൻറെ തൂലികാനാമം മാത്രമാണ് ദൈവം എന്നത് . അറിയാമോ സർഗാത്മകതയാണ് യഥാർത്ഥ പ്രാർത്ഥന. മുഴുവൻ മനുഷ്യരാശിക്കും വേണ്ടിയുള്ള മുതിർന്നവന്റെ പ്രാർത്ഥന. സാധാരണ മനുഷ്യരുടെ പ്രാർത്ഥനയുടെ ഉറവിടം സ്വാർത്ഥംതന്നെ. എൻറെ അമ്മ, എൻറെ ഭാര്യ, എന്ത് വസ്തു, എൻറെ കുഞ്ഞ്, എൻറെ ഭാവി.. ഏതു പ്രാർത്ഥനാവാചകത്തിന്റെയും തുടക്കം! സ്വാർഥത്തിന്റെ അപേക്ഷകൾ കേൾക്കേണ്ടത് സ്വാർഥതയുടെ നാഥനായ ഞാനല്ലാതെ മറ്റാരാണ്? അങ്ങനെ ആ പ്രാർത്ഥനകൾ ഓരോന്നും എന്നിൽ, ചെകുത്താൻ, എത്തുന്നു. ഞാനവ കേൾക്കുന്നു, പോംവഴിയുണ്ടാക്കുന്നു.”
―
―
“ഒരോ മനുഷ്യനും സ്വന്തം ജീവിതത്തോട് കലഹിക്കാൻ നിസ്സാരസംഭവങ്ങളെ പെരുപ്പിച്ചുകാട്ടേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലേ? ആസ്വാദൃകരമായ എന്തോ ഒന്ന് വഞ്ചനയിലും ഉള്ളതായി- വഞ്ചന എന്ന വാക്ക് പലപ്പോഴും ഉൾക്കിടിലത്തോടെയാണ് നാം ഉച്ചരിക്കുന്നതെങ്കിലും- തോന്നിയിട്ടില്ലേ? ഉത്തരം ഞാൻ പ്രതീക്ഷിക്കുന്നില്ല. മനുഷൃൻ എന്ന പദവിയിൽനിന്ന് ഇകഴ്ത്തപ്പെടുമെന്ന് ആശങ്കപ്പെടാതെ, ഈ രണ്ടു ചോദൃങ്ങൾക്ക് സതൃസന്ധമായ ഉത്തരം പറയാൻ ഒരാൾക്കും ത്രാണിയുണ്ടാവുകയില്ല.”
―
―
“ഒന്നുമില്ല പ്രഭോ," ഞാൻ പറയും. പിന്നെ ചോദ്യവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത ഈ വാചകവും കൂട്ടിച്ചേർക്കും : "ഒഴിഞ്ഞ ഹൃദയത്തേക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല!”
―
―