,
Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following A. Ayyappan.

A. Ayyappan A. Ayyappan > Quotes

 

 (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)
Showing 1-14 of 14
“കരളുപങ്കിടാന്‍ വയ്യെന്റെ പ്രേമമേ
പകുതിയും കൊണ്ടുപോയി
ലഹരിയുടെ പക്ഷികള്‍”
A. Ayyappan
“കാടു കാണാനേറെക്കാലമായി
കൊതിക്കുന്നു
നാടു മടുത്തു, പോകാം
കാട്ടിലേക്കിനി യാത്ര”
A. Ayyappan
“അരുതരുതെന്നു നിലവിളിച്ചിട്ടും പ്രേമമേ നീയെന്റെ നിഴലില്‍ ചവിട്ടുന്നു”
A. Ayyappan
“ഇലകളായ് ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം എനിക്കൊരു
കാമിനിയല്ല ആനന്ദത്താലും ദുഖത്താലും
കണ്ണ് നിറഞ്ഞൊരു പെങ്ങളില വേണം('പുരാവൃത്തം‌')”
A. Ayyappan, Ayyappante Kavithakal Sampoornam
“കാറപകടത്തില്‍ പെട്ടുമരിച്ച
വഴിയാത്രക്കരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്‍
ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍;വിശപ്പ്‌ എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാവാം(അത്താഴം)”
A. Ayyappan, Ayyappante Kavithakal Sampoornam
“പെണ്ണോരുത്തിക്ക് മിന്നുകെട്ടാത്ത
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍”
A. Ayyappan, Ayyappante Kavithakal Sampoornam
“എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!('എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്')”
A. Ayyappan, Ayyappante Kavithakal Sampoornam
“പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടിമക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ('പുലയാടി മക്കള്‍')”
A. Ayyappan, Ayyappante Kavithakal Sampoornam
“ഇതായെന്‍ കണ്ണുനീര്‍ ഹരിത പത്രമേ
ചുവപ്പ് ഇഷ്ടമെങ്കില്‍ എടുത്തു കൊള്‍ക
ഇതായെന്‍ പാദങ്ങള്‍ മഴയുടെ മണ്ണേ
നടപ്പ് ഇഷ്ടമെങ്കില്‍ ഈ ഭാരമേല്‍ക്ക”
A. Ayyappan
“പ്രാവും പ്രളയവുമില്ലാത്ത കാലത്തെ
വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം”
A. Ayyappan, Ayyappante Kavithakal Sampoornam
“സ്നേഹിക്കുന്നതിനുമുമ്പ്
നി കാറ്റും
ഞാനിലയുമായിരുന്നു.
കൊടുംവേനലില്‍
പൊള്ളിയ കാലം
നിനക്കുകരയാനും
ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട്
നിന്റെ വിരലുകള്‍ക്ക്
ഉഷ്ണ്മാപിനിയാകാനും കഴിഞ്ഞിരുന്നു.
ഞാന്‍ തടാകമായിരുന്നു.
എന്റെ മുകളില്‍
നീയൊരു മഴവില്ലായിരുന്നു.
ഒരു കര്‍ക്കിടകത്തില്‍
നമ്മള്‍ മാത്രം
മഴത്തുള്ളികളായിരുന്നു.
ഒരു ഋതുവിലൂടെ
നിന്റെ ചിരിക്ക്
വസന്തമാകാന്‍ കഴിഞ്ഞിരുന്നു.
ഒരു മഞ്ഞത്ത്
നമ്മള്‍ മാത്രം
പുല്‍ക്കൊടികളായിരുന്നു.
ഒഴിവുകാലത്ത് നമ്മളും
ഒരു ഋതുവില്‍നിന്ന്
ആള്‍ക്കൂട്ടവും പിരിഞ്ഞു.
ഒരു ശൈത്യത്തില്‍
മരപ്പൊത്തിലൂടെ
വലംകൈയിലെ
ചൂണ്ടുവിരലിലൂടെ
നിനക്കു നീലയാകാന്‍ കഴിഞ്ഞു.('പുഴയുടെ കാലം')”
A. Ayyappan, Ayyappante Kavithakal Sampoornam
“ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു('ഞാന്‍')”
A. Ayyappan, Ayyappante Kavithakal Sampoornam
“നീയറിയുന്നുവോ? ചോലമരങ്ങളിൽ
സായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൌനത്തിലെക്കെന്റെ രാപ്പക്ഷികൾ
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും(ഒരു പ്രണയഗീതം)”
A. Ayyappan
“അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി(പല്ല് - അയ്യപ്പന്റെ അവസാന കവിത )”
A. Ayyappan

All Quotes | Add A Quote