Bhadra Pc > Bhadra's Quotes

Showing 1-4 of 4
sort by

  • #1
    “ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ­‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം”
    Boby Jose Kattikad, Vaathil | വാതില്‍

  • #2
    “പ്ളാറ്റ്ഫോമില്‍ ­ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ ­പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ­ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ­ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ­ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ­‍ ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ­ന്നു നിശ്ചയിച്ച നിങ്ങള്‍ ....?”
    Boby Jose Kattikad, Vaathil | വാതില്‍

  • #3
    “സ്നേഹമെന്നാല് ഉപാധികളില്ലാതെയ ­ാകണം.
    ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
    നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ­ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ­ുമെന്നോരോ
    ഉപാധികള് വെയ്ക്കുമ്പോഴതു ­ വെറും ഇഷ്ടമായ് മാറുന്നു..
    തിരികെയൊന്നും കിട്ടാനില്ലെന്ന ­റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ­ുന്നതോ സ്നേഹം.”
    Boby Jose Kattikad

  • #4
    “സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!”
    Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്



Rss
All Quotes



Tags From Bhadra’s Quotes