Jithin > Jithin's Quotes

Showing 1-4 of 4
sort by

  • #1
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് 'ശത്രു' എന്നുമാത്രം പറഞ്ഞപ്പോൾ അയാൾ ഉപദേശിച്ചു
    'ശത്രുവിനോടു ദയ കാട്ടരുത്. ദയയിൽ നിന്ന് കൂടുതൽ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

  • #2
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്.അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി.(ഭീമൻ)”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

  • #3
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണീര് കണ്ട് രസിച്ചവരാണ്.എനിക്കറിയാം ....(ഗാന്ധാരി )”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

  • #4
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “നിങ്ങളൊരുമിച്ചു നിന്നാൽ ഹസ്തിനപുരത്തിന് കപ്പം തന്ന് കാൽ വണങ്ങാത്ത ഒരു രാജാവും ലോകത്തിലുണ്ടാവില്ല. അതേതെങ്കിലും ആചാര്യൻ നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ?............ശവം വീണു കാണാൻ കൊതിക്കുന്ന കൂളികൾ പല വേഷത്തിൽ ഈ കൊട്ടാരത്തിൽ കയറിയിറങ്ങുന്നുണ്ട്‌. ജ്യോതിഷക്കാരായിട്ടും ഋഷിമാരായിട്ടും. നിങ്ങൾ ഒരുമ്മിച്ചു കഴിയേണ്ടവരാണ്. അതു മാത്രം അവർ പറഞ്ഞുതരില്ല...(ഗാന്ധാരി )”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

Rss