Sugatharaj Paleri > Sugatharaj's Quotes

Showing 1-4 of 4
sort by

  • #1
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യത്തിന് 'ശത്രു' എന്നുമാത്രം പറഞ്ഞപ്പോൾ അയാൾ ഉപദേശിച്ചു
    'ശത്രുവിനോടു ദയ കാട്ടരുത്. ദയയിൽ നിന്ന് കൂടുതൽ കരുത്ത് നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

  • #2
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്.അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി.(ഭീമൻ)”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

  • #3
    എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
    “കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണീര് കണ്ട് രസിച്ചവരാണ്.എനിക്കറിയാം ....(ഗാന്ധാരി )”
    M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

  • #4
    സി.രാധാകൃഷ്ണൻ | C.Radhakrishnan
    “പിറന്നുവീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണു നിറച്ചു നില്കുന്നതിനിടയില്‍ ഒരു അണ്ണാറക്കണ്ണനെ കണ്ടാല്‍ ആ കണ്ണിരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുമുള്ളു. അത്രയുമുണ്ട്.
    ചിരിക്കിടയില്‍ കരയാന്‍, അതായത് ചിരിച്ചുകൊണ്ട് കരയാന്‍, നമുക്കു പറ്റില്ല. പക്ഷെ കരഞ്ഞുകൊണ്ട്‌ ചിരിക്കാം. ഒരു നിറകണ്‍ചിരി.”
    C Radhakrishnan, Now For a Tearful Smile



Rss