Ajesh Davinson > Ajesh's Quotes

Showing 1-7 of 7
sort by

  • #1
    “ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.”
    Fr.Boby Jose Kattikad

  • #2
    T.D. Ramakrishnan
    “സ്വാര്‍ത്ഥതയുടെ പേരില്‍ ഇണയെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള തന്ത്രമാണ് കുടുംബം”
    T.D. Ramakrishnan, ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

  • #3
    “ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല.
    പക്ഷെ നമുക്കെന്തു പറ്റി?
    "ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു ­.
    അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും.
    ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു.
    ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു.
    ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു.
    പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. ­"
    ഇനി ഞാനവനോട് എന്തു മറുപടി പറയും?”
    Fr.Boby Jose Kattikad, Vaathil | വാതില്‍

  • #4
    “ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. "

    ഈ വചനത്തിന്‍റെ ആദ്യഭാഗം ഓരോ പുലരിയിലും മനസ്സിനോടു
    പ്രാര്‍ഥനാപൂര്‍വ്വം മന്ത്രിക്കേണ്ടതാണ്.
    ഞാൻ ദൈവത്തിന്‍റെ പ്രിയങ്കരനാണെന്ന സുവിശേഷം.

    ഇവനില്‍ ഞാന്‍ സംപ്രീതനായെന്ന രണ്ടാം പാദം കേൾക്കുന്നുണ്ടൊയെന്നു
    സ്വയം ധ്യാനിക്കേണ്ടത് രാത്രിയിലും.
    കിടക്കയിലെക്കു മടങ്ങുബോൾ
    ഈ രണ്ടുസ്വരങ്ങളും എല്ലാവർക്കും കേൾക്കാൻ കഴിയട്ടെ.

    സഞ്ചാരിയുടെ ദൈവം
    ഫാ.ബോബി ജോസ് കട്ടികാട്”
    Fr.Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

  • #5
    “ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ­‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം”
    Boby Jose Kattikad, Vaathil | വാതില്‍

  • #6
    “പ്ളാറ്റ്ഫോമില്‍ ­ ട്രെയിന്‍ വന്ന നേരം. അന്ധനായ കളിപ്പാട്ടവില്‍ ­പ്പനക്കാരന്റെ പൊക്കണത്തെ തിരക്കില്‍ ആരോ തട്ടിവീഴ്ത്തി. ചിതറി വീഴുന്ന കളിപ്പാട്ടങ്ങളു ­ടെ ഒച്ചയയാള്‍ കേള്‍ക്കുന്നുണ് ­ട്. ട്രെയിന്‍ കടന്നുപോയി. ആള്‍പെരുമാറ്റം തീരെയില്ലാത്ത ആ പ്ളാറ്റ്ഫോമില്‍ ­ ആരോ ഒരാള്‍ കളിപ്പാട്ടങ്ങള് ­‍ ശേഖരിച്ച് അയാളുടെ തട്ടത്തില്‍ വക്കുന്നതയാള്‍ ശ്രദ്ധിച്ചു. അവസാനത്തെ കളിപ്പാട്ടം അങ്ങനെ വച്ചപ്പോള്‍ ആ കൈകളില്‍ മുറുകെ പിടിച്ചയാള്‍ വിതുമ്പി: സര്‍ , നിങ്ങള്‍ ക്രിസ്തുവാണോ ? ആ ട്രെയിന്‍ വിട്ടുപോകട്ടെയെ ­ന്നു നിശ്ചയിച്ച നിങ്ങള്‍ ....?”
    Boby Jose Kattikad, Vaathil | വാതില്‍

  • #7
    “ഓരോ പ്രാവശ്യവും ദിവ്യകാരുണ്യംസ്വീകരിക്കുമ്പോ ­ള്‍ അറിയണം.എന്‍റെ ഉടല്‍ വിശുദ്ധമാണ്,സക്­രാരി പോലെ ഒരു ക്രിസ്തു സാനിദ്ധ്യത്തെ പൊതിയുകയാണ് അതുകൊണ്ടാണ് പൗലോസ്‌ഴുതുന്നത ­്:മറന്നുവോ നിങ്ങള്‍ ദൈവത്തിന്‍റെ ആലയങ്ങളാണെന്ന്,നമ്മള്‍ ഒന്ന് മനസിലാക്കേണ്ടതു ­ണ്ട് നമ്മുടെകാലത്തില ­്‍ രൂപന്തരപ്പെടുത് ­തിയിരിക്കുന്ന പുതിയ സ്വര്‍ണ്ണ കാളകുട്ടി - സെക്സ്ആണ് ,നമ്മള്‍ വായിക്കുന്നപുസ്തകങ്ങള്‍,നമ ­്മള്‍ പഠിക്കുന്ന കാര്യങ്ങള്‍, കേള്‍ക്കുന്ന കഥകളൊക്കെ വെളിപ്പെടുത്തുന ­്നത് മനുഷ്യന്‍റെ ഏറ്റവും വലിയ വിഗ്രഹം രതിയായി മാറികൊണ്ടിരിക്ക ­ുന്നുവെന്നതാണ്‌
    തേജസ്‌ ഒരു ക്ഷേത്രാവബോധവുമ ­ായി ബന്തപ്പെട്ടതാണ് ­ ,ഈ ക്ഷേത്ര വിശുദ്ധി മറന്നു പോക്കുന്നയോരാള് ­‍ സത്രത്തിന്‍റെ നിലപാടുകളിലേക്ക ­്‌ പടിയിറങ്ങിയെക്ക ­ാം .രണ്ടു സാധ്യതയാണ് ,മനുഷ്യന്‍റെ ഉടലിനുമുന്പില്‍ ­ .ഒന്ന്,ഒരു ക്ഷേത്ര സാധ്യത,രണ്ടു ഒരു സത്രത്തിന്റേതു ,സത്രമെന്നു പറയുന്നത് അത്തഴാമുണാനും അന്തിയുറങ്ങാനും ­ മടുക്കുമ്പോള്‍ മറ്റൊന്ന് തിരയാനുമുള്ളതാണ ­് .നമ്മുടെ സംസ്കാരം പറയുകയാണ്‌ നിന്‍റെ ശരീരം ഒരു സത്രമാണ് Explore your pleasures .ഉടല്‍ ക്ഷേത്രമാണെന്ന് ­ അറിഞ്ഞയൊരുവനെ അപരന്‍റെ ഉടലിനെആദരിക്കാനാവു,കാ ­രണം നമ്മിലുരുവരിലും ­ വസിക്കുന്നത്ഒരേ ദൈവാംശമാണ് ,ഈ ക്ഷേത്രാവബോധം ഉണരുംമ്പോളാണ് ക്രിസ്തു പറയുന്നതുപോലെ കണ്ണ് ഒരുവന്‍റെ ശരീരത്തിന്‍റെ വിളക്കായി മാറുന്നത്, ഈ വെളിച്ചം കെട്ടുപോയാല്‍ കണ്ണെങ്ങനെയാണ് പ്രകാശിക്കുക.”
    Boby Jose Kattikad, Hridayavayal | ഹൃദയവയല്‍



Rss