Gopakumar P

Add friend
Sign in to Goodreads to learn more about Gopakumar.


Loading...
“സ്ത്രീയുടെ ഹൃദയത്തിലേക്കുള്ള പ്രവേശനദ്വാരം കാത് ആണെന്ന് ഞാൻ കണ്ടെത്തി. സംസാരിക്കൂ, ഞാൻ നിന്നെ അറിയട്ടെ എന്ന് ആ കണ്ണുകൾ പറയുന്നതു കേട്ട നിമിഷത്തിൽ.”
സുഭാഷ് ചന്ദ്രൻ

“ഏതു വാദത്തിനും അപവാദങ്ങൾ നിർമ്മിക്കാൻ പ്രകൃതിക്ക് ഇഷ്ടമാണ്. സസ്തനികൾക്ക് ആകാശത്തു മറക്കാൻ സാധിക്കില്ല എന്ന വാദം തിരുത്താൻ അതൊരു വവ്വാലിനെ സൃഷ്ടിക്കുന്നു. ചെടികൾ മൃഗമാംസം ഭക്ഷിക്കില്ലെന്ന തീരുമാനത്തെ ഖണ്ഡിക്കാൻ അതൊരു ഇരപിടിയൻസസ്യത്തെ ഇലക്കെണി യോടുകൂടി ഒരുക്കുന്നു. മത്സ്യങ്ങൾക്കു
സ്തനമില്ലെന്ന് ഉറപ്പിക്കുമ്പോൾത്തന്നെ അത് ലോകത്തെ ഏറ്റവും വലിയ സ്സതനിക്ക് മത്സ്യാകൃതി കൊടുക്കുന്നു. ആണും പെണ്ണും എന്ന വേർതിരിവ് ന് പരിഹസിക്കാൻ അത് ഹിജഡയെ ജനിപ്പിക്കുന്നു. പറവയെന്നാൽ പറക്കുന്നതാണെന്ന അർത്ഥം തെറ്റിക്കാൻ അത് ഒട്ടകപക്ഷിയെ സജ്ജമാക്കുന്നു.മനുഷ്യൻ എന്നാൽ ദൈവത്തിൻറെ പ്രതിരൂപമാണെന്ന സിദ്ധാന്തത്തെ കളിയാക്കാൻ അത് ചെകുത്താനായി നിന്നു ചിരിക്കുന്നു. അതുകൊണ്ട് തീരുമാനത്തെയല്ല, തോന്നലിനെയാണ് ഞാൻ കൂട്ടുപിടിക്കുന്നത്. സത്യത്തെയല്ല, സങ്കല്പത്തെ.”
സുഭാഷ് ചന്ദ്രൻ

“ചെകുത്താൻ അവന്റെ മനോസാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; മനുഷ്യൻ അവന്റെ രൂപസാദൃശ്യത്തിൽ ദൈവത്തെയും.”
സുഭാഷ് ചന്ദ്രൻ

“നെറ്റിചുളിക്കേണ്ടതില്ല. നിങ്ങൾ മനുഷ്യരുടെ പ്രാർത്ഥനകൾ കേൾക്കുന്ന എൻറെ പേര് ദൈവമെന്നല്ല, ചെകുത്താൻ എന്നുതന്നെയാണ്. സൃഷ്ടിപരമായ കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രം ഞാൻ എൻറെ പേര് ദൈവം എന്നു തിരുത്തുന്നു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സർഗധനനായ എൻറെ തൂലികാനാമം മാത്രമാണ് ദൈവം എന്നത് . അറിയാമോ സർഗാത്മകതയാണ് യഥാർത്ഥ പ്രാർത്ഥന. മുഴുവൻ മനുഷ്യരാശിക്കും വേണ്ടിയുള്ള മുതിർന്നവന്റെ പ്രാർത്ഥന. സാധാരണ മനുഷ്യരുടെ പ്രാർത്ഥനയുടെ ഉറവിടം സ്വാർത്ഥംതന്നെ. എൻറെ അമ്മ, എൻറെ ഭാര്യ, എൻറെ വസ്തു, എൻറെ കുഞ്ഞ്, എൻറെ ഭാവി.. ഏതു പ്രാർത്ഥനാവാചകത്തിന്റെയും തുടക്കം! സ്വാർഥത്തിന്റെ അപേക്ഷകൾ കേൾക്കേണ്ടത് സ്വാർഥതയുടെ നാഥനായ ഞാനല്ലാതെ മറ്റാരാണ്? അങ്ങനെ ആ പ്രാർത്ഥനകൾ ഓരോന്നും എന്നിൽ, ചെകുത്താൻ, എത്തുന്നു. ഞാനവ കേൾക്കുന്നു, പോംവഴിയുണ്ടാക്കുന്നു.”
സുഭാഷ് ചന്ദ്രൻ

“നിന്നെ പ്രണയിക്കാൻ ഞാൻ നിശബ്ദത തിരഞ്ഞെടുക്കുന്നു ; കാരണം നിശബ്ദതയിൽ നിൻറെ നിഷേധം കേൾക്കില്ല. നിന്നെ പ്രണയിക്കാൻ ഞാൻ ഏകാന്തത തിരഞ്ഞെടുക്കുന്നു; കാരണം ഏകാന്തതയിൽ ഞാൻ അല്ലാതെ നിനക്ക് മറ്റൊരു ഉടയോൻ ഇല്ല. നിന്നെ ആരാധിക്കാൻ ഞാൻ ദൂരം തിരഞ്ഞെടുക്കുന്നു; കാരണം ദൂരം എൻറെ വേദനയെ ദൂരീകരിക്കുന്നു. നിന്നെ ചുംബിക്കാൻ ഞാൻ കാറ്റിനെ തിരഞ്ഞെടുക്കുന്നു; കാരണം കാറ്റ് എൻറെ ചുണ്ടുകളെക്കാൾ ലോലം ആകുന്നു. നിന്നെ പുണരാൻ ഞാൻ സ്വപ്നത്തെ തിരഞ്ഞെടുക്കുന്നു; കാരണം എൻറെ സ്വപ്നങ്ങളിൽ നീ അവസാനിക്കുന്നതേയില്ല.”
സുഭാഷ് ചന്ദ്രൻ

year in books

Gopakumar hasn't connected with their friends on Goodreads, yet.





Polls voted on by Gopakumar

Lists liked by Gopakumar