Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following Sathyan Anthikkad.

Sathyan Anthikkad Sathyan Anthikkad > Quotes

 

 (?)
Quotes are added by the Goodreads community and are not verified by Goodreads. (Learn more)
Showing 1-4 of 4
“ദൈവം കണിശക്കാരനായ മാര്‍വാഡിയെപ്പോലെയാണ്. കൊടുക്കുന്നവര്‍ക്ക് കൊടുക്കുന്ന അളവില്‍ മാത്രമേ തിരിച്ചുതരൂ. അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് കൂടുതല്‍ നല്‍കുക എന്നതാണ്.”
Sathyan Anthikkad, Eeswaran Mathram Sakshi
“സങ്കടങ്ങളിലാണ്, നന്മയുടെ വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്, ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്.”
Sathyan Anthikkad, Eeswaran Mathram Sakshi
“അന്ന് ശ്രീനി പറഞ്ഞിട്ടുണ്ട് - ''എന്റെ മക്കള്‍ പഠിച്ച് വലിയ ഐ.എ.എസ്സുകാരോ ഐ.പി.എസ്സുകാരോ ഒന്നുമാകണ്ട. അവര്‍ക്ക് നര്‍മബോധമുണ്ടായാല്‍ മതി. ഒരു തമാശ കേട്ടാല്‍ തമാശയാണെന്ന് തിരിച്ചറിയണം. ഔചിത്യമുണ്ടാകണം.”
Sathyan Anthikkad, Eeswaran Mathram Sakshi
“ഷൊര്‍ണൂര്‍ റസ്റ്റ്ഹൗസ് ആണ് ഞങ്ങളുടെ സ്ഥിരം സങ്കേതം. അവിടെയെത്തിയാല്‍ സ്വന്തം വീടിനേക്കാള്‍ സ്വാതന്ത്ര്യമാണ് ലോഹിക്ക്. ഷര്‍ട്ടൊക്കെ അഴിച്ചിട്ട് കാരണവരെപോലെ നടക്കും. അടുക്കളയില്‍ കയറി പാചകം ചെയ്യും. ഗസ്റ്റ്ഹൗസിലെ ജീവനക്കാരന്‍ ഉണ്ണിയും വീട്ടുകാരനായേ ലോഹിയെ കണ്ടിട്ടുള്ളൂ. രാത്രി വളരെ വൈകുംവരെ ഗസ്റ്റ്ഹൗസിന്റെ വരാന്തയില്‍ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കും. സംസാരത്തില്‍ സിനിമയും കഥയുമൊക്കെ വളരെ കുറച്ചേ കടന്നുവരൂ. കൂടുതലും ജീവിതം തന്നെയാകും വിഷയം. കടന്നുവന്ന വഴികള്‍, അനുഭവങ്ങളിലെ കയ്പും മധുരവും പ്രണയം... ഇതൊക്കെ പരസ്പരം കൈമാറും. ചില വൈകുന്നേരങ്ങളില്‍ ലോഹി പറയും നമുക്ക് ഭാരതപ്പുഴ വരെ നടക്കാം. സുഭാഷ് ഹോട്ടലില്‍നിന്ന് ചായയും പരിപ്പുവടയും കഴിച്ച് ചെറുതുരുത്തി പാലത്തിന്റെ അടിയിലൂടെ പുഴയോരത്തിറങ്ങും. കുറെ നടന്ന് ആളൊഴിഞ്ഞ ഇടംനോക്കി മണല്‍പ്പുറത്തിരിക്കും. ചിലപ്പോള്‍ വെള്ളത്തിലിറങ്ങി വെറുതെ കിടക്കും. ഇളംചൂടുണ്ടാകും പുഴയിലെ വെള്ളത്തിന്. അപ്പോഴാകും പുതിയൊരു കഥ മനസ്സില്‍ മിന്നുന്നത്. പിന്നെ അതിന്റെ തുമ്പുപിടിച്ചാകും സംസാരം. രാത്രി നാട്ടുവെളിച്ചത്തില്‍ തിരിച്ചുള്ള നടത്തം. ഇതൊന്നും ഈ ജന്മം മറക്കാന്‍ സാധിക്കുന്നില്ല.”
Sathyan Anthikkad, Eeswaran Mathram Sakshi

All Quotes | Add A Quote