Hari Vattapparambil's Blog

August 6, 2022

December 13, 2020

ശരിക്കും ഈ ചായ ആരാ?

 



ശരിക്കും ഈ ചായ ആരാ?

# ഹരി വട്ടപ്പറമ്പിൽ

#ചായ - 1

"ഒരു ചായ എടുക്കട്ടെ ?"

"വേണ്ട ഇക്കാ. ഇപ്പ വേണ്ട. ഒരു മൂഡില്ല"

"എടാ, മൂഡ് ശരിയാവാനല്ലേ ചായ ! "

" നീ അവിടിരിക്ക്. ഞാനൊരു ചായ എടുക്കാം "

ഇക്ക ചായ മുന്നിലേക്ക് നീട്ടി.

ആവി പറക്കുന്ന ചുടുചായക്കു മുകളിലെ പതയിൽ സ്നേഹം നുര പൊന്തി. പതിയെപ്പതിയെ എന്റെ ചുണ്ടും നാവും നനച്ച് ചെറുചൂടോടെ ഉളളിലേക്കിറങ്ങിപ്പോയത് ഒരു സ്നേഹമാണ്.

"ഇപ്പൊ എങ്ങിനിണ്ടടൊ ? ഒരു ഉഷാറില്ലെ?"

ഇക്കാക്ക് ഞാൻ ചായച്ചൂടുള്ള ഒരു ചിരി പകരം കൊടുത്തു.

#ചായ 2

പുതിയ ഫ്ളാറ്റിലേക്ക് സന്തോഷത്തോടെ ചേക്കേറുമ്പോൾ അവൻ അവളോട് ചോദിച്ചു: " നിനക്ക് ചായ ഉണ്ടാക്കാനറിയോ ?"

"ഇല്ല" അവൾ ചമ്മലോടെ പറഞ്ഞു.

"സാരല്യ. ആദ്യത്തെ ചായ ഞാനുണ്ടാക്കാം. നീ കണ്ട് പഠിക്ക് .

നമുക്ക് ഈ ചായയിൽ നിന്ന് തുടങ്ങാം പുതിയ ജീവിതം. "

ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു.

#ചായ 3

"സാറെ ചായ . "

മേശപ്പുറത്ത് കൂമ്പാരമിട്ട ഫയലുകളെ ഇടത് കൈ കൊണ്ട് തള്ളി മാറ്റി അവൻ ചായക്കപ്പ് അയാൾക്ക് മുന്നിൽ വച്ചു. അത് ചുണ്ടോട് ചേർത്ത് ഒരു കവിൾ കുടിച്ച്, അയാൾ അവനെ നോക്കി ചിരിച്ചു. ജോലിത്തിരക്കിന്റെ പിരിമുറുക്കം കുറച്ച്, ആ ചായ തൊണ്ടയിലൂടെ ഇറങ്ങി. അവനു നേരെ നീട്ടിയ നോട്ടിന്റെ ബാക്കി , അയാൾ വാങ്ങിയില്ല. ഒരു ചിരിയും ഒഴിഞ്ഞ കപ്പും തിരികെ കൊടുത്ത് അയാൾ ജോലി തുടർന്നു. അവർക്കിടയിലെ സ്നേഹം ഓരോ ചായയിലും അങ്ങിനെ നിറഞ്ഞു നിറഞ്ഞു വന്നു.

#ചായ 4

" ഓ ... അവന്റെയൊരു പത്രാസ് ! പണ്ട് എന്റെ കൂടെയിരുന്ന് എത്ര ചായ കുടിച്ച് ര്ക്ക്ണ്. ഇപ്പ ആ സ്നേഹോല്യ. ആ ചായ കുടീല്യ. "

#ചായ 5

കാലത്തെ പത്രവായനക്കിടയിൽ അയാളുടെ കൈകൾ മേശയുടെ ഇടത് വശത്തേക്ക് നീണ്ടു. എവിടെ ചായ?

" മോളേ ...ചായ "

അയാൾ സ്നേഹത്തോടെ വിളിച്ചു.

"ദേ കൊണ്ടുവരുന്നച്ഛാ..."

# ചായ 6

" ഡാ .. മോനെ, നീ ടെൻഷനടിക്കാണ്ടിരിക്ക്. നമുക്ക് സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളല്ലെ ഇതൊക്കെ ! നീ ഇവിടെ ഒന്നിരുന്നേ .. ഞാനിപ്പ വരാം."

അയാൾ രണ്ടു കപ്പ് ചായയുമായി വന്നു.

" നീ ഈ ചായ കുടിക്ക് "

ആ ചായകുടിക്കിടയിൽ അവർ ഒരു പാട് പറഞ്ഞു. അതിലലിഞ്ഞു പോയ പിണക്കങ്ങളിൽ ചായയുടെ രുചിഹൃദയം നിശ്ശബ്ദം മറഞ്ഞിരിരുന്നു പുഞ്ചിരിച്ചു കാണും !

#ചായ 7

" ചേട്ടാ .. കടുപ്പത്തിലൊരു ചായ. " അയാൾ തോളിൽ ക്കിടന്ന ബാഗെടുത്ത് മേശക്കു മുകളിൽ വച്ചു.

നുരഞ്ഞു നിന്ന ചായ, രണ്ട് കവിൾ അകത്ത് ചെന്നപ്പോൾ അയാൾ പറഞ്ഞു: "കൊറേക്കാലായി ചേട്ടാ ഒരു കാര്യത്തിന് ഓടി നടക്ക്ണ്. ഇന്നതങ്ങ് ട് ശര്യായിക്കിട്ടി. "

അയാളുടെ സന്തോഷത്തിലും സമാധാനത്തിലും ആ ചേട്ടനും ചായയും പങ്കു ചേർന്നു.

#ചായ 8

"ഡാ... നീ പോവാണോ? എന്താടാ ഇത്ര തിരക്ക് ? ഞാൻ ദേ ചായക്ക് വെള്ളം വച്ചു. അത് കുടിച്ചിട്ട് പോവാ ഡാ .."

"എനിക്ക് വേണ്ട നിങ്ങടെ ചായ "

ഒരു തുള്ളി സ്നേഹല്ല്യാണ്ട് എന്ത് ചായ ?

അവൻ തിടുക്കത്തിൽ പടിയിറങ്ങി.

#ചായ 9

"ആ... സുകുവോ..! കൊറേ കാലായല്ലോഡാ നിന്നെക്കണ്ടിട്ട് ! "

"നമുക്കൊരു ചായ കുടിച്ചാലോ ?"

തട്ടുകടയ്ക്കു മുന്നിലെ ബഞ്ചിലിരുന്ന് ആവി പറക്കുന്ന ചുടുചായ കുടിച്ചു കൊണ്ട് അവർ കുറേ വിശേഷങ്ങൾ പറഞ്ഞു. ആ ചായക്കൊപ്പം, ഒരുപാട് സ്നേഹമവർ കുടിച്ചു തീർത്തു.

#ചായ 10

" നീയൊന്നടങ്ങ് രമേശാ. നീയീ ചായ കുടിച്ചേ .ന്ന്ട്ട് പറ . "

"ഞാൻ ങ്ങടെ ചായ കുടിക്കാൻ വന്നതല്ല "

"അതെനിക്കറിയാടാ ..ന്നാലും നീയിത് കുടിക്ക് "

രമേശൻ ചായ കുടിച്ചു.

"ഇനി പറ .ന്താടാ ഇത്ര വല്യ കാര്യം?"

അവൻ കാര്യം പറഞ്ഞു.

അവർ രണ്ടു പേരും വീണ്ടും ഒരു ചായ കൂടി കുടിച്ചു.

പിന്നെയും കാര്യം പറഞ്ഞു.

പിന്നെ ചിരിച്ചു.

#ചായ 11

"ങ്ങാ... ചേട്ടൻ വന്നൊ !

ഞാൻ കാത്തിരിക്ക്യായിരുന്നു ഇരിക്ക് ട്ടാ . ഞാനൊരു ചായെടുക്കാം "

"ചായയൊന്നും വേണ്ട പെണ്ണെ . ഞാനൊരു വിശേഷം പറയാനാ വന്നെ . "

"ന്നാലും ഇത്രടം വരെ വന്നതല്ലെ . ഒരു ചായ കുടിച്ചിട്ട് പോവാം. "

ആവി പറക്കുന്ന ചായ അയാൾക്ക് നേരെ നീട്ടി അവൾ പറഞ്ഞു: "ചേട്ടൻ വിശേഷം പറ "

നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞ വലിയ വിശേഷം കേട്ട് രുചിയുള്ള ചായയും അവർക്കൊപ്പം സന്തോഷിച്ചു.

#ചായ 12

" ഇത്രയൊന്നും നീയവളെ കുറ്റം പറയണ്ട"

" കുറ്റം പറയണതല്ല ചേച്ചീ. നേരത്തിനും കാലത്തിനും ഒരു കപ്പ് ചായ ...ങ്ങേ .. ഹെ . അവൾടെ കയ്യീന്ന് കിട്ടില്ല. "

" അതെന്താടാ ?"

"സ്നേഹല്യ .. അതന്നെ. "

" നീ പറഞ്ഞത് ശരിയാടാ . എന്തൊക്കെ പറഞ്ഞാലും, ഒരു ചായ കുടിക്കണംന്ന് തോന്നുമ്പോ, ചുടുചായ തര്ണ ആ ആളിന്റെ മനസ്സില് ഒരു പ്രത്യേക സ്നേഹണ്ടാവും. അത് ചായ കൊടുക്കണോര്ക്കും ആ ചായ കുടിക്ക്ണോര്ക്കും തിരിച്ചറിയാനും പറ്റും. "

ഇനി സ്നേഹമില്ലാതെ വഴക്കു കൂടുന്നവരുടെ ഇടയിലാണ് ചായയുടെ ഇരിപ്പെങ്കിലോ? ഉറപ്പിച്ചോ, ആ ചായ രണ്ടിലൊരാൾ വലിച്ചെറിഞ്ഞിരിക്കും.

ഇനി, ഇത്രയും വായിച്ച നിങ്ങൾ പറ: മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ കടുപ്പം കൂട്ടുന്ന ഒന്നാണോ ഈ ചായ ?








 •  0 comments  •  flag
Share on Twitter
Published on December 13, 2020 10:24

June 26, 2020

haiku

first rain.
smell of smiling earth.
dancing wet leaves.

#hari vattapparambil
 •  0 comments  •  flag
Share on Twitter
Published on June 26, 2020 07:17

Haiku


 •  0 comments  •  flag
Share on Twitter
Published on June 26, 2020 06:58

December 2, 2019

തുറക്കുവാൻ വൈകിയ പുസ്തകം

*തുറക്കുവാൻ വൈകിയ പുസ്തകം *                                                                        * ഹരി വട്ടപ്പറമ്പിൽ*
ആകാശം നോക്കിയ കാലം മറന്നയാൾ ..നിലാവു കണ്ട രാത്രിയും മറന്നു പോയ്‌ ....ചാറ്റൽ മഴ പെയ്ത നേരം ,ഇളം കാറ്റടിക്കവേ ,കുടയെടുത്തില്ലെന്നോർത്തു-മഴയെ ശപിച്ചു നില്ക്കെ ,അകലെ മാനത്തു വർണ്ണം വിരിയിച്ച ,മഴവില്ലയാൾ കണ്ടതില്ല .
നേരം വൈകിയ നേരത്ത് തിടുക്കത്തിൽ നടന്നു പോകെ ,പോക്കു വെയിലിൻ തങ്ക നിറവും കണ്ടില്ലയാൾ .......
കാൽ കഴുകാനിറങ്ങിയ കൈത്തോടിനപ്പുറം ,പാടത്തു വെള്ള വിരിപ്പു പോൽ വിരിഞ്ഞു നിന്ന വെള്ളാമ്പലുകളും കാണാതെ പോയ യാൾ.....
രാത്രിയിലെപ്പോഴോ ദാഹിച്ചുണരവേ...ജാലകത്തിൻ കണ്ണാടിച്ചില്ലിൽ -പതിഞ്ഞ വെള്ളിവെളിച്ചം നിലാവഴകാണെന്നു പോലും ഓർത്തതേയില്ല .....  

ഉമ്മറത്തെന്നോ നട്ട ,നിശാഗന്ധി പൂത്ത നാൾ ,രാവിനിത്ര മേൽ വന്യമാം സുഗന്ധ മെവിടെ നിന്നെന്നു -ഒന്നെഴുന്നേറ്റു നോക്കാൻ തോന്നിയില്ല .....
പിറന്നാളിനവൾ  തന്ന പാൽപ്പായസത്തിൻ  രുചി ,ബാല്യത്തിൻ  മധുരമായിരുന്നെന്ന് പറയാൻ  മറന്നു പോയ്‌ ....
പുലരികളെത്ര  കഴിഞ്ഞു പോയ്‌ ....അതു പോൽ  കൊഴിഞ്ഞു പോയ്‌  രാവുകളും ...
തുറക്കുവാൻ വൈകിയ പുസ്തകത്തിൽ കാണുവാനിനി യെത്ര താളുകൾ ബാക്കി ....നോക്കിയില്ലപ്പോഴും ...ഒന്നു നോക്കിയില്ല ...****************                                 -                                                                     .
 •  0 comments  •  flag
Share on Twitter
Published on December 02, 2019 05:38

January 24, 2019

ഹൈക്കു- "നീ"

തിരയിളകി മറിഞ്ഞ കടൽക്കര.
നിന്റെയും എന്റെയും നീണ്ട നിഴലുകൾ.
നമുക്കിടയിലെ മൗനം കടലെടുത്തു.
തിരികെ പോന്ന വഴികളിൽ
നമുക്ക് ഒരു നിഴൽ മാത്രം.
കോർത്തു പിടിച്ച വിരലുകളിൽ
മനപ്പൊരുത്തം.
 •  0 comments  •  flag
Share on Twitter
Published on January 24, 2019 20:56

ഹൈക്കു- "നീ"

തിരയിളകി മറിഞ്ഞ കടൽക്കര.
നിന്റെയും എന്റെയും നീണ്ട നിഴലുകൾ.
നമുക്കിടയിലെ മൗനം കടലെടുത്തു.
തിരികെ പോന്ന വഴികളിൽ
നമുക്ക് ഒരു നിഴൽ മാത്രം.
കോർത്തു പിടിച്ച വിരലുകളിൽ
മനപ്പൊരുത്തം.
 •  0 comments  •  flag
Share on Twitter
Published on January 24, 2019 20:56

January 22, 2019

December 11, 2018

നീ

 •  0 comments  •  flag
Share on Twitter
Published on December 11, 2018 17:44

December 2, 2018