"എനിക്കൊരു സാധനം വാങ്ങി തരാമോ?" അവള് ചോദിച്ചു. എന്റെ ഉള്ളൊന്നു കാളി. ഞാന്‍ ചോദിച്ചു എന്താ? "ഒരു കമ്മല്‍..." അവള് പറഞ്ഞു. പത്രത്തിലെ സ്വര്‍ണ്ണവിലയുടെ കോളമാണ് മനസ്സില്‍ വന്നത്. ദാരിദ്ര്യം തുപ്പലായിറക്കി വിക്കിക്കൊണ്ട് "തരാല്ലോ" എന്ന് പറയാനായി നാവു ഉയര്‍ത്തിയതാണ്. മനസ് കണ്ട് അവിടെ നിന്ന് അവള് പറഞ്ഞു "അതേ 50 രൂപയില്‍ കുറഞ്ഞത് മതി. ഇയാള്‍ തന്നെ തിരഞ്ഞെടുത്ത് വാങ്ങിത്തരണം..." പാതിയില്‍ കുടുങ്ങിക്കിടന്ന ഉമിനീരിറങ്ങി... എല്ലാം വാങ്ങി വെച്ചതല്ലാതെ ഒന്നും വാങ്ങിക്കൊടുക്കാന്‍ ഇതുവരെ തോന്നാതിരുന്ന എന്റെ ബോധമില്ലായ്മയില്‍ നാണം തോന്നി. ഉള്ളില്‍ മിന്നിത്തെളിഞ്ഞ ജോസ് ആലുക്കാസും മലബാര്‍ ഗോള്‍ഡുമെല്ലാം മായ്ച്ച് സഫ ഫാന്‍സി സ്വപ്നം കണ്ട് കിടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു അവളുമിപ്പോള്‍ ബഡ്ജറ്റില്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിരിക്കുന്നു...
#her #love #life
Published on February 08, 2016 20:11