സ്വപ്നത്തില്‍ നീയെനിക്ക് തന്ന ഒന്നുണ്ടായിരുന്നു
എന്നെ നിന്നിലേക്കടുപ്പിച്ചത്...
നഷ്ട്ടപ്പെട്ട പോലെ നീയത് തിരഞ്ഞുകൊണ്ടിരിക്കുന്നു
കണ്ടെത്തിയ പോലെ ഞാനത് വെച്ച് നീട്ടുകയും ചെയ്യുന്നു
എന്നിട്ടും നീയത് കാണാതെ പോകുന്നു
കാരണം നീ വല്ലാതെ ഉണര്‍ന്നു പോയിരിക്കുന്നു
ഞാനോ ഇപ്പോഴും ഉറക്കത്തില്‍ തന്നെയും
ദയവു ചെയ്ത് പോകുമ്പോള്‍ ലൈറ്റ് ഇടാതിരിക്കുക.
Published on July 21, 2016 07:37