ഇന്നലെ
സ്വാര്‍ത്ഥമതികളായ ഒരു പറ്റം ആള്‍ക്കാരുടെ ബന്ധനത്തില്‍ കിടന്ന
സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവിനെ നിഷ്കളങ്കനായ ആ ബാലന് തുറന്നു
വിട്ടു. എന്നാല്‍,ലോകം
മുഴുവന്‍ പറന്നു നടക്കാന്‍ ആഗ്രഹിച്ച വെള്ളരി പ്രാവിന്റെ ചിറകിലേക്ക് അവിവേകിയും
ക്രൂരനും സാമ്രാജ്യ മോഹിയുമായ ഒരുവന്റെ തോക്കില്‍ നിന്നുമുതിര്‍ന്ന വെടിയുണ്ട
തുളച്ചു കയറി. ആ പക്ഷി ബാലന്റെ കൈകളിലേക്ക് കുഴഞ്ഞു വീണു.
Published on November 21, 2017 03:34