തുറക്കുവാൻ വൈകിയ പുസ്തകം

*തുറക്കുവാൻ വൈകിയ പുസ്തകം *                                                                        * ഹരി വട്ടപ്പറമ്പിൽ*
ആകാശം നോക്കിയ കാലം മറന്നയാൾ ..നിലാവു കണ്ട രാത്രിയും മറന്നു പോയ്‌ ....ചാറ്റൽ മഴ പെയ്ത നേരം ,ഇളം കാറ്റടിക്കവേ ,കുടയെടുത്തില്ലെന്നോർത്തു-മഴയെ ശപിച്ചു നില്ക്കെ ,അകലെ മാനത്തു വർണ്ണം വിരിയിച്ച ,മഴവില്ലയാൾ കണ്ടതില്ല .
നേരം വൈകിയ നേരത്ത് തിടുക്കത്തിൽ നടന്നു പോകെ ,പോക്കു വെയിലിൻ തങ്ക നിറവും കണ്ടില്ലയാൾ .......
കാൽ കഴുകാനിറങ്ങിയ കൈത്തോടിനപ്പുറം ,പാടത്തു വെള്ള വിരിപ്പു പോൽ വിരിഞ്ഞു നിന്ന വെള്ളാമ്പലുകളും കാണാതെ പോയ യാൾ.....
രാത്രിയിലെപ്പോഴോ ദാഹിച്ചുണരവേ...ജാലകത്തിൻ കണ്ണാടിച്ചില്ലിൽ -പതിഞ്ഞ വെള്ളിവെളിച്ചം നിലാവഴകാണെന്നു പോലും ഓർത്തതേയില്ല .....  

ഉമ്മറത്തെന്നോ നട്ട ,നിശാഗന്ധി പൂത്ത നാൾ ,രാവിനിത്ര മേൽ വന്യമാം സുഗന്ധ മെവിടെ നിന്നെന്നു -ഒന്നെഴുന്നേറ്റു നോക്കാൻ തോന്നിയില്ല .....
പിറന്നാളിനവൾ  തന്ന പാൽപ്പായസത്തിൻ  രുചി ,ബാല്യത്തിൻ  മധുരമായിരുന്നെന്ന് പറയാൻ  മറന്നു പോയ്‌ ....
പുലരികളെത്ര  കഴിഞ്ഞു പോയ്‌ ....അതു പോൽ  കൊഴിഞ്ഞു പോയ്‌  രാവുകളും ...
തുറക്കുവാൻ വൈകിയ പുസ്തകത്തിൽ കാണുവാനിനി യെത്ര താളുകൾ ബാക്കി ....നോക്കിയില്ലപ്പോഴും ...ഒന്നു നോക്കിയില്ല ...****************                                 -                                                                     .
 •  0 comments  •  flag
Share on Twitter
Published on December 02, 2019 05:38
No comments have been added yet.